തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിൽനിന്ന് ഒരു മാധ്യമ ലേഖികക്കുനേരെ ഉണ്ടായ മാന്യമല്ലാത്ത പെരുമാറ്റം ചില ശീലങ്ങളുടെയും സമീപനങ്ങളുടെയും സൂചനകൂടിയാണ്. മധുര കാമരാജ് സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഒരു കോളജിലെ പ്രഫസറായ നിർമലാദേവി, സർവകലാശാല അധികൃതർക്കു വഴങ്ങിക്കൊടുക്കാൻ വിദ്യാർഥിനികളെ പ്രേരിപ്പിച്ചെന്ന ആരോപണം വലിയ േകാലാഹലം സൃഷ് ടിച്ചിരിക്കുന്നു. വിവാദത്തിൽ ബൻവാരിലാലിെൻറ പേരും പറഞ്ഞുകേട്ടു. ആരോപണത്തിനു മറുപടി പറയാൻ അദ്ദേഹം രാജ്ഭവനിൽ വാർത്തസമ്മേളനം വിളിച്ചു. വാർത്തസമ്മേളനം തീരാനിരിക്കെ ആരോപണവുമായി ബന്ധപ്പെട്ട ഒരു ചോദ്യമുന്നയിച്ച ‘ദ വീക്’ വാരികയിലെ ലക്ഷ്മി സുബ്രഹ്മണ്യന് മറുപടി നൽകുകയല്ല ഗവർണർ ചെയ്തത്- അദ്ദേഹം ലേഖികയുടെ കവിളിൽ തട്ടി കടന്നുപോകുകയായിരുന്നു. ഇൗ പെരുമാറ്റത്തിൽ രോഷവും പ്രതിഷേധവുമറിയിച്ച് ലേഖിക സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു; ചെെന്നെ പ്രസ്ക്ലബ് മാധ്യമസമൂഹത്തിെൻറ പ്രതിഷേധം ഗവർണറെ കത്തുവഴി അറിയിച്ചു. ഇതിനുള്ള മറുപടിയിൽ ബൻവാരിലാൽ പുരോഹിത് തെൻറ പെരുമാറ്റത്തിൽ േഖദം പ്രകടിപ്പിച്ചു. ഒപ്പം, താൻ ലേഖികയെ അവരുടെ നല്ല ചോദ്യത്തിന് അനുമോദിച്ചതാണെന്നും അവർ തനിക്ക് കൊച്ചുമകളെപ്പോലെയാണെന്നും കൂടി വിശദീകരിച്ചു. ഇൗ വിശദീകരണത്തിലുമുണ്ട്, താൻപോരിമയും ആധിപത്യ മനോഭാവവും വെച്ചുപുലർത്തുന്നവരുടെ സമീപനത്തിെൻറ സൂചന. വാർത്തസമ്മേളനം വിളിച്ചയാൾ ‘നല്ല ചോദ്യം’ കേട്ടാൽ മറുപടി പറയുകയാണ് ചെയ്യേണ്ടത്- മുഖത്തു തട്ടി കടന്നുപോവുകയല്ല. ഗവർണറുടെ പെരുമാറ്റം അദ്ദേഹം വഹിക്കുന്ന സ്ഥാനത്തെയും ചെറുതാക്കുന്നതായിപ്പോയി. സംഭവത്തിൽ താൻ തിരിച്ചറിയേണ്ട കാര്യങ്ങൾ അദ്ദേഹം ഇപ്പോഴും തിരിച്ചറിഞ്ഞോ എന്ന് സംശയമാണ്.
വാർത്തസമ്മേളനം വിളിക്കാൻ ഗവർണറെ പ്രേരിപ്പിച്ച വിവാദത്തിലും അേദ്ദഹത്തിെൻറ സമീപനം അന്യൂനമല്ല. ഉദ്യോഗസ്ഥർക്കു വഴങ്ങിക്കൊടുക്കാൻ െപൺകുട്ടികളെ നിർബന്ധിച്ചെന്ന കേസ് സി.ബി.സി.െഎ.ഡിയുടെ അന്വേഷണത്തിന് സംസ്ഥാന സർക്കാർ വിട്ടിരിക്കുകയാണ്. അതേസമയം, സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയെ ഗവർണർ പിരിച്ചുവിടുകയാണ് ചെയ്തത്. പകരം സ്വന്തം നിലക്ക് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഏറെ സംശയമുയർത്തുന്ന സാഹചര്യം നിലനിൽക്കെ വാർത്തസമ്മേളനത്തിൽ മറുപടി പറയാതെ ഒഴിഞ്ഞുമാറുക കൂടിയാണ് അദ്ദേഹം ചെയ്തത്. കവിളത്തു തട്ടിയ സംഭവം ഇൗ ഒഴിഞ്ഞുമാറൽ മറച്ചുവെക്കാൻ ഉപകരിച്ചിട്ടുമുണ്ടാകാം. അതുമായി ബന്ധപ്പെട്ട വിവാദവും ഗവർണറുടെ ക്ഷമാപണവുമെല്ലാം, പൊതുശ്രദ്ധ മുഖ്യവിവാദത്തിൽനിന്ന് മാറ്റാൻ നിമിത്തമായിട്ടുണ്ട്. ജനാധിപത്യത്തിലെ മർമപ്രധാനമായ സംവിധാനമെന്ന നിലക്ക് മാധ്യമങ്ങൾക്കു നൽേകണ്ട അംഗീകാരവും ഗൗരവവും ഭരണഘടനാ സ്ഥാനങ്ങളിലുള്ളവർക്കുപോലും അന്യമാണെന്നുകൂടി മനസ്സിലാക്കേണ്ടിവരുന്നു. മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപോലെ ഗവർണർ സാമാന്യമായ പെരുമാറ്റമര്യാദ മറക്കുക മാത്രമല്ല ജാമ്യമില്ലാകുറ്റം കൂടിയാണ് ചെയ്തത്. മാതൃകയാവേണ്ടവരുടെ സ്ഥിതിയാണിത്. തുല്യരായ മനുഷ്യർക്കിടയിൽ എന്നുമുണ്ടായിരിക്കേണ്ട പരസ്പര ബഹുമാനത്തിെൻറ മാതൃകകളായിരുന്നു ഒരുകാലത്ത് ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവർ. എന്നാൽ, അടുത്തകാലത്തായി ഉന്നത നേതാക്കൾപോലും മാന്യതവിട്ടുള്ള വാക്കുകളും ചെയ്തികളും പുറത്തെടുക്കുന്നതാണ് നാം കാണുന്നത്.
ഗവർണർ മാധ്യമപ്രവർത്തകയോടു മാപ്പു ചോദിച്ചതിനു പിന്നാലെ തമിഴ്നാട്ടിലെ മുതിർന്ന ബി.ജെ.പി നേതാവ് േശഖർ വനിതാ ജേണലിസ്റ്റുകളെ അവഹേളിക്കുന്ന തരത്തിൽ പ്രതികരിച്ചതും ഒറ്റപ്പെട്ട സംഭവമല്ല. തെറിപ്രയോഗങ്ങൾ സാധാരണ സംവാദങ്ങളുടെ അവശ്യ ഭാഗമാക്കുകയാണ് ഇത്തരമാളുകൾ. മാധ്യമപ്രവർത്തകരിൽ കള്ളനാണയങ്ങളുണ്ടാകാം. അത് പക്ഷേ, യഥാർഥ മാധ്യമ പ്രവർത്തനത്തെ നിന്ദിക്കുന്നതിന് ന്യായമല്ല. അധികാരവുമായി ബന്ധപ്പെട്ടവർ പലതരത്തിൽ മാധ്യമങ്ങളെ ഉപദ്രവിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇൗ പ്രവണത വർധിച്ചിേട്ടയുള്ളൂ. വനിതാ ജേണലിസ്റ്റുകൾക്ക് അപമാനവും അവഗണനയും കൂടുതൽ അനുഭവിക്കേണ്ടിവരുന്നുണ്ട്്. ഇൗ സാഹചര്യത്തിൽ ലക്ഷ്മി സുബ്രഹ്മണ്യെൻറ ഉചിത പ്രതികരണവും പ്രതിഷേധവും ആദരമർഹിക്കുന്നു. ഗവർണറോടായാലും നേരു പറയാനും സ്വന്തം അഭിമാനം ഉയർത്തിപ്പിടിക്കാനും കഴിഞ്ഞത് ചെറിയ കാര്യമല്ല. അതുമുഖേന അവർ മാധ്യമ പ്രവർത്തകരുടെ^ വിശേഷിച്ച് അവരിലെ വനിതകളുടെ ^ അന്തസ്സ് ഉയർത്തിപ്പിടിച്ചിരിക്കുന്നു. മാധ്യമപ്രവർത്തകർക്ക് സുരക്ഷയും മാന്യമായ പ്രവർത്തന സാഹചര്യങ്ങളും ലഭ്യമാകേണ്ടതുണ്ട്. തമിഴ്നാട് ഗവർണർ തെറ്റ് മനസ്സിലാക്കിയിരിക്കാം. എന്നാൽ, അദ്ദേഹത്തിെൻറ ചെയ്തിയെ ന്യായീകരിച്ചും ജേണലിസ്റ്റിനെ കുറ്റപ്പെടുത്തിയും പിന്നെയും കുെറയാളുകൾ രംഗത്തുവന്നു എന്നത്, നമ്മുടെ പൊതുസംവാദങ്ങളിലെ സംസ്കാരമില്ലായ്മയുടെ നിദർശനമാണ്. വെറുമൊരു കവിൾസ്പർശമല്ല, മൗലികമായ ദൂഷ്യമാണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.