ജൂലൈ അഞ്ചിന് പാർലമെൻറിൽ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റ് വൈദ്യുതി വാഹനങ്ങൾക് ക് നൽകുന്ന പ്രാധാന്യം ശ്രദ്ധേയമാണ്. വൈദ്യുതി വാഹനങ്ങളുടെ ഉൽപാദനവും ഉപയോഗവും വർ ധിപ്പിക്കുക എന്ന നയത്തിന് ബലം നൽകുന്ന നിർദേശങ്ങൾ ബജറ്റിലുണ്ട്. വൈദ്യുതി വാഹനങ്ങള ുടെ ജി.എസ്.ടി നിരക്ക് 12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി കുറക്കുക, സ്പെയർ പാർട്സി നുള്ള ഇറക്കുമതി ചുങ്കം എടുത്തുകളയുക, വൈദ്യുതി വാഹനങ്ങൾ വാങ്ങാൻ വായ്പയെടുക്കുന്നവർക്ക് ഒന്നര ലക്ഷം രൂപ ആദായ നികുതി ഇളവ് എന്നിവയാണ് പ്രധാന തീരുമാനങ്ങൾ. വൈദ്യുതി വാഹനങ്ങൾ േപ്രാത്സാഹിപ്പിക്കുന്നതിനായി 2015 ഏപ്രിൽ ഒന്നിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് െഫയിം (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഒാഫ് -ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ). ഈ പദ്ധതിക്ക് പതിനായിരം കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. വൈദ്യുതി വാഹനങ്ങളുടെ േപ്രാത്സാഹനാർഥം ഇത്ര സമഗ്രമായ പദ്ധതികൾ ഒരു ബജറ്റിൽ അവതരിപ്പിക്കപ്പെടുന്നത് ഇതാദ്യമാണ്.
സാർവദേശീയ തലത്തിൽ വൈദ്യുതി ഉൾപ്പെടെ പാരമ്പര്യേതര ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങളെ കുറിച്ചുള്ള ചിന്തകൾ ശക്തമാവുന്നതിന് ചുവടുപിടിച്ചാണ് കേന്ദ്ര സർക്കാറിെൻറ ഈ നീക്കങ്ങൾ. ‘ഫെയിം’ പദ്ധതിയുടെ ഒന്നാം ഘട്ടം 2019 മാർച്ച് 31ന് അവസാനിച്ചതാണ്. 261507 വാഹനങ്ങൾക്ക് ഈ പദ്ധതിപ്രകാരം കേന്ദ്രം ധനസഹായം നൽകിയിരുന്നു. മൊത്തം 579 കോടി രൂപ ഈ ഇനത്തിൽ ചെലവഴിച്ചു. ‘ഫെയിമി’െൻറ രണ്ടാം ഘട്ടം 2021 മാർച്ച് വരെയുള്ളതാണ്. 8596 കോടി രൂപയാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് നീക്കിവെച്ചത്. 2019 മേയിലെ കണക്കു പ്രകാരം ഇന്ത്യയിലുള്ള വൈദ്യുതി വാഹനങ്ങളുടെ മൊത്തം എണ്ണം 7,59,600 ആണ്. ഇതിൽ ഇരുചക്ര വാഹനങ്ങൾ 1,26,000വും മുച്ചക്ര വാഹനങ്ങൾ 6,30,000വും കാറുൾപ്പെടെ മറ്റു യാത്രാ വാഹനങ്ങൾ 3600ഉം ആണ്. ഇന്ത്യയിലെ മൊത്തം വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ചെറിയ എണ്ണമാണെങ്കിലും വൈദ്യുതി വാഹനങ്ങളുടെ അനുപാതത്തിൽ ഇന്ത്യ അതിവേഗം സഞ്ചരിക്കുകതന്നെയാണ്. 2030 ആവുമ്പോഴേക്ക് ഇന്ത്യയിലെ മൊത്തം വാഹനങ്ങളുടെ എണ്ണത്തിൽ 30 ശതമാനം വൈദ്യുതി വാഹനങ്ങളായിരിക്കണം എന്നൊരു ലക്ഷ്യം നിതി ആയോഗ് നയരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി വാഹന മേഖലയെ േപ്രാത്സാഹിപ്പിക്കുക എന്ന നയം കേന്ദ്ര സർക്കാർ വലിയ രീതിയിൽ മുന്നോട്ടു കൊണ്ടുപോവുന്നുമുണ്ട്.
പരിസ്ഥിതി അനുകൂല ഘടകങ്ങളാണ് വൈദ്യുതി വാഹനത്തെ മുൻനിർത്തിയുള്ള പരിശ്രമങ്ങളുടെ പ്രചോദനം. പെേട്രാൾ/ഡീസൽ വാഹനങ്ങളെപ്പോലെ കാർബൺ നിർഗമനം ഇല്ല എന്നതാണ് ഇതിെൻറ ഏറ്റവും വലിയ ആകർഷണം. ആഗോളതാപനത്തെ മുൻനിർത്തി ഐക്യരാഷ്ട്രസഭ മുന്നോട്ടുവെക്കുന്ന നിർദേശങ്ങളിൽ പ്രധാനം കാർബൺ പുറന്തള്ളലിനെ പരമാവധി കുറക്കാനുള്ളതാണ്. വായു മലിനീകരണത്തിെൻറ അളവിൽ വളരെ മോശം റെക്കോഡ് ആണ് ഇന്ത്യയുടേത്. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 14 എണ്ണം ഇന്ത്യയിലാണെന്നാണ് ലോകാേരാഗ്യ സംഘടനയുടെ കണക്ക്. അന്തരീക്ഷ മലിനീകരണത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് പരമ്പരാഗത വാഹനങ്ങളുമാണ്. അതിനാൽ, അവയുടെ ഉപയോഗം കുറക്കുക എന്നത് പല രാജ്യങ്ങളും മുൻഗണനയിൽപെടുത്തിയിട്ടുണ്ട്. ചൈനയാണ് ഈ വിഷയത്തിൽ ഏറ്റവും മുന്നിൽ. ഡെൻമാർക്ക്, നെതർലൻഡ്സ്, യു.കെ, യു.എസ്, ജർമനി തുടങ്ങിയ രാജ്യങ്ങളും പാരമ്പര്യേതര ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങൾക്ക് വലിയ േപ്രാത്സാഹനം നൽകുന്നു. ആ മാതൃക പിൻപറ്റിയുള്ള നടപടികളാണ് നിതി ആയോഗും മുന്നോട്ടുവെക്കുന്നത്. പുതിയ ബജറ്റ് അതിന് ഭരണപരമായ പിന്തുണ നൽകുന്നതുമാണ്.
അതേസമയം, വൈദ്യതി വാഹനങ്ങളാണ് ഏകവും ഏറ്റവും മികച്ചതുമായ പരിഹാരം എന്ന് തെറ്റിദ്ധരിക്കയുമരുത്. ഗാർഹിക, വ്യവസായാവശ്യങ്ങൾക്കുള്ള വൈദ്യുതി ഉൽപാദനത്തിൽതന്നെ പൂർണത കൈവരിക്കാൻ സാധിച്ചിട്ടില്ലാത്ത നമ്മുടെ രാജ്യത്ത് വൈദ്യുതി വാഹനങ്ങൾ വ്യാപകമാവുമ്പോൾ അത് പ്രതിസന്ധികൾ സൃഷ്ടിക്കും. വൈദ്യുതി ഉൽപാദനത്തിന് കൽക്കരി വ്യാപകമായി ഉപയോഗിക്കുന്ന രാജ്യമാണ് നമ്മുടേത്. അതിനും പാരിസ്ഥിതിക ആഘാതങ്ങളുണ്ട്. വൈദ്യുതി വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലീഥിയം അയോൺ ബാറ്ററികൾ കാലാവധി കഴിയുമ്പോൾ മറ്റൊരു മാലിന്യമായി മാറുമെന്ന് ചൂണ്ടിക്കാണിക്കുന്നവരുണ്ട്. നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണം കുറക്കാൻ ഫലപ്രദമാണ് എന്നതാണ് വൈദ്യുതി വാഹനങ്ങളുടെ ഏറ്റവും വലിയ ആകർഷണം. ബസ് പോലെയുള്ള കൂടുതൽ ആളുകൾക്ക് ഉപയോഗിക്കാവുന്ന വൈദ്യുതി വാഹനങ്ങൾ വേണ്ടത്ര വിജയിച്ചിട്ടുമില്ല. നമ്മുടെ കെ.എസ്.ആർ.ടി.സി തുടങ്ങിയ വൈദ്യുതി ബസുകൾ പാതിവഴിയിൽ ഓട്ടം നിലച്ച അനുഭവം മുന്നിലുണ്ട്.
മെഥനോൾ ഇന്ധനമായി ഉപയോഗിക്കുന്നതിനെ കുറിച്ച നിർദേശങ്ങൾ പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. റെയിൽവേ മന്ത്രാലയവും ഈ വിഷയത്തിലുള്ള അന്വേഷണങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോവുന്നുണ്ട്. താരതമ്യേന പാരിസ്ഥിതികാഘാതം കുറഞ്ഞ ഇന്ധനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആഗോള താപനത്തിനും അന്തരീക്ഷ മലിനീകരണത്തിനും ഹേതുവായ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറക്കണമെന്ന കാര്യത്തിൽ തർക്കമില്ല. കേന്ദ്ര സർക്കാർ ഒരു നയമെന്ന നിലക്ക് അത് ഗൗരവപൂർവം പരിഗണിക്കുന്നുവെന്നത് സ്വാഗതാർഹമാണ്. അതേസമയം, വൈദ്യുതി വാഹനങ്ങൾ എന്ന ഏക ലക്ഷ്യത്തിൽ അത് കുടുങ്ങിപ്പോവരുത്. കൂടുതൽ ഫലപ്രദമായ മറ്റ് വഴികളെ കുറിച്ച അന്വേഷണവും പ്രധാനമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് റോഡിൽ ഓടുന്ന വാഹനങ്ങളുടെ എണ്ണം കുറക്കുക എന്നത്. അതിനുള്ള ഏക പോംവഴി പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുകയും ശാസ്ത്രീയമാക്കുകയും ചെയ്യുക എന്നതാണ്. പരസ്പരബന്ധിതമായ പൊതു ഗതാഗതത്തിൽ നമ്മുടെ നഗരങ്ങൾ ഇനിയും ഏറെ സഞ്ചരിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.