ഒരു മാസം മുമ്പുവരെ അചിന്തനീയമായ കാര്യമായിരുന്നു അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉനും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ചക്ക് തയാറാകുമെന്നത്. നേരിട്ട് കൂടിക്കാഴ്ച നടത്താമെന്ന കിമ്മിെൻറ നിർദേശം ട്രംപ് സ്വീകരിച്ചെന്ന ദക്ഷിണ കൊറിയൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ചുങ് ഇയു യോങ്ങിെൻറ വൈറ്റ്ഹൗസ് പ്രഖ്യാപനം നയതന്ത്ര ലോകത്തെ ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു. േഡാണൾഡ് ട്രംപുമായും ദേശിയസുരക്ഷ സംഘവുമായും സംഭാഷണം നടത്തിയ ശേഷമാണ് ചുങ് ഇയു ഇൗ സുപ്രധാന തീരുമാനം പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ െജ ഇനിെൻറ മുൻകൈയിൽ നടക്കുന്ന സമാധാനശ്രമങ്ങളുടെ ഫലമാണ് ട്രംപുമായി നേരിട്ട് സംസാരിക്കാമെന്ന കിമ്മിെൻറ തീരുമാനം. പ്രസിഡൻറായി 2017 േമയിൽ ചുമതലയേറ്റതുമുതൽ ഉത്തര കൊറിയയുമായി സൗഹൃദബന്ധത്തിന് സവിശേഷ താൽപര്യമെടുത്തിരുന്നു മൂൺ ജെ ഇൻ എന്ന മുൻ മനുഷ്യാവകാശ അഭിഭാഷകൻ. േപ്യാങ് ചാങ്ങിൽ നടന്ന ശീതകാല ഒളിമ്പിക്സിൽ ഇരുകൊറിയകളും ഒരു കൊടിക്കീഴിൽ അണിനിരന്നതും കിമ്മിെൻറ സഹോദരിയും ഉത്തര കൊറിയയുടെ പോളിറ്റ്ബ്യൂറോ അംഗവുമായ കിം യോ ജോങ് ഉദ്ഘാടന ചടങ്ങിൽ പങ്കാളിയായതും കൊറിയകൾ തമ്മിലുള്ള മഞ്ഞുരുക്കത്തിന് ഏറെ സഹായകമായി.
അത്തരമൊരു ചർച്ചക്കും യോജിച്ച പങ്കാളിത്തത്തിനും വേണ്ടി ആ സമയത്ത് അമേരിക്കയുമായി നിശ്ചയിച്ച സൈനിക പരിശീലനം ദക്ഷിണ കൊറിയ മാറ്റിവെക്കാനും തയാറായി. യോ ജോങ്ങും പ്രസിഡൻറുമായി നടത്തിയ ചർച്ചകളുടെ തുടർച്ചയായി നടന്ന ദേശീയ സുരക്ഷ മേധാവി ചുങ് ഇയു യോങ്ങിെൻറയും സംഘത്തിെൻറയും പ്യോങ് യാങ് സന്ദർശനത്തിലാണ് ട്രംപുമായി ചർച്ചക്ക് തയാറാെണന്ന സന്നദ്ധത കിം അറിയിച്ചത്. തീയതിയും സ്ഥലവും നിർദേശിക്കപ്പെട്ടിട്ടില്ല. യാഥാർഥ്യമാകുമോയെന്ന കാര്യത്തിൽ കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും യുദ്ധോത്സുകരായി മുഖാമുഖം നിൽക്കുന്ന രണ്ട് രാജ്യങ്ങളെ ഒരു മേശക്കു ചുറ്റുമിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനായിയെന്നത്് ദക്ഷിണ കൊറിയയുടെ മികച്ച നയതന്ത്ര വിജയം തന്നെയാണ്.
കിമ്മുമായുള്ള കൂടിക്കാഴ്ചക്ക് ട്രംപ് തയാറാെണന്ന പ്രഖ്യാപനം പേക്ഷ, അമേരിക്കയുടെ ഭരണനിർവഹണ മേഖലയിൽ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുതിർന്ന ഉദ്യോഗസ്ഥരോടും സുരക്ഷ, രഹസ്യാന്വേഷണ മേധാവികളോടും ഉപദേശകരോടും കൂടിയാലോചിക്കാതെയാണത്രെ ട്രംപ് കൂടിക്കാഴ്ചക്ക് തയാറാെണന്ന വിവരം പുറത്തുവിട്ടത്. ആഫ്രിക്കൻ പര്യടനം നടത്തുന്ന വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ഉത്തര കൊറിയയുമായി ചർച്ചക്ക് ഒരു സാധ്യതയുമിെല്ലന്നാണ് രണ്ടു ദിവസം മുമ്പ് മാധ്യമപ്രവർത്തകരോട് അഭിപ്രായപ്പെട്ടത്. കൊറിയയിലെ അമേരിക്കയുടെ ഏറ്റവും പ്രധാന നയതന്ത്ര വിദഗ്ധൻ ജോസഫ് യുൻ ഭരണകൂടത്തോടുള്ള അഭിപ്രായ ഭിന്നതമൂലം ചുമതലയിൽനിന്ന് രാജിവെച്ചിട്ട് അധിക ദിവസമായിട്ടില്ല. മികച്ച നയതന്ത്രജ്ഞരില്ലാതെ ക്ഷയിച്ചിരിക്കുകയാണ് അമേരിക്കൻ ഭരണകൂടമെന്നും ഈ അപകടം മനസ്സിലാക്കാതെയാണ് ട്രംപ് ചർച്ചക്കൊരുങ്ങിയിരിക്കുന്നതെന്നും വിമർശനമുയർത്തിയിരിക്കുകയാണ് ഹിലരി ക്ലിൻറൻ. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതുപോലെ എളുപ്പമാണ് കിമ്മുമായുള്ള കൂടിക്കാഴ്ചയെന്ന് ട്രംപ് കരുതരുതെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത് യു.എന്നിലെ മുൻ യു.എസ് അംബാസഡർ ബിൽ റിച്ചാർഡ്സനാണ്.
ടില്ലേഴ്സണും ജിം മാറ്റിസും ഉത്തര കൊറിയയുമായി ചർച്ച നിരർഥകമാെണന്ന് കരുതുന്നവരാണ്. അതുകൊണ്ടുതന്നെ, ചർച്ചക്ക് കളമൊരുങ്ങുമ്പോഴും ഉപരോധത്തിൽ അയവില്ലെന്നാണ് അമേരിക്കയുടെ പക്ഷം. പൂർണമായി ആണവ നിരായുധീകൃത രാഷ്ട്രമാവുന്നതുവരെ ഉപരോധം തുടരുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങളുടെ അറിയിപ്പ്. കൂടാതെ, കൂടിക്കാഴ്ചക്കു മുേമ്പ ആണവ നിരായുധീകരണം നടപ്പാക്കണമെന്ന നിബന്ധനയും വൈറ്റ്ഹൗസ് മുന്നോട്ടുവെച്ചിരിക്കുന്നു. ഇത്തരം നിബന്ധനകളാണ് നേരേത്ത ഉത്തര കൊറിയയുമായുള്ള ചർച്ചകൾക്കുള്ള സാധ്യതകളെ ഇല്ലാതാക്കിയത്. 7000 ആണവായുധ ശേഖരവും 800ലധികം സൈനിക താവളവുമുള്ള അമേരിക്ക ഉത്തര കൊറിയ സമ്പൂർണ ആണവ നിരായുധീകരണം നടത്തിയാലേ ചർച്ച സാധ്യമാകൂവെന്ന് വാദിക്കുന്നത് ഇരട്ടത്താപ്പും അയുക്തികതയുമാണ്.
ഡോണൾഡ് ട്രംപിെൻറ വ്യക്തിത്വത്തിലെ അസന്തുലിതത്വത്തിെൻറ ഉദാഹരണമാണ് കൂടിക്കാഴ്ചക്കുള്ള കിമ്മിെൻറ ക്ഷണം കൂടിയാലോചനകളില്ലാതെ സ്വീകരിച്ചതെന്ന് വിമർശനമുണ്ടെങ്കിലും ഉഭയകക്ഷി ചർച്ചക്ക് അമേരിക്ക തയാറാകുകയെന്നത് നല്ല തീരുമാനമാണ്. നിലവിലെ അവസ്ഥയിൽ പ്രഥമ കൂടിക്കാഴ്ച വലിയ സദ്ഫലമൊന്നും നൽകിക്കൊള്ളണമെന്നില്ല. പേക്ഷ, ഉത്തര കൊറിയയുടെ ‘ഭീഷണി’ ഇല്ലാതാക്കാൻ യുദ്ധം മാത്രമാണ് പോംവഴിയെന്ന കാഴ്ചപ്പാടിനെ ദുർബലമാക്കാൻ അതുവഴി സാധിക്കും. അതിലുപരി, ഒന്നിച്ചിരിക്കുന്നുവെന്നതുതന്നെ സംഘർഷത്തെ ലഘൂകരിക്കുകയും പരിഹാരത്തിലേക്ക് പുതിയ പാത തുറക്കുന്നതിലേക്ക് നയിക്കുകയും ചെയ്തേക്കും. യുദ്ധം ഭരണക്കൂടത്തെയല്ല ജനങ്ങളെയും ദേശത്തെയുമാണ് തകർത്ത് തരിപ്പണമാക്കുകയെന്നതിന് െതളിവായി ഇറാഖിെൻറയും സിറിയയുടെയും വർത്തമാന ചിത്രം മാത്രം മതിയാകും. കിഴക്കനേഷ്യൻ മേഖലയിലെ യുദ്ധഭീതിയെ ഇല്ലാതാക്കാൻ ചൈനെയയും ജപ്പാനെയും കൂടി ഉൾച്ചേർത്ത് സമാധാന ചർച്ചകളെ സാർഥകമാക്കാൻ അമേരിക്ക മുന്നോട്ടുവരേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.