രാജ്യത്തെ പ്രഥമ ഹിന്ദുത്വ സർക്കാർ കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ശേഷിേക്ക തെരഞ്ഞെടുപ്പ് വാഗ്ദാന ങ്ങളിൽ മുക്കാൽപങ്കും പൂർത്തീകരിക്കാനാവാതെ പരാജയഭീതിയിൽ പരിഭ്രാന്തരായി ചിരപരിചിതമായ ഹിന്ദുത്വ കാർഡ് പൂർവാ ധികം വൈകാരികമായി പുറപ്പെടുവിക്കാനുള്ള തത്രപ്പാടിലാണ്. അയോധ്യയിൽ തകർത്ത ബാബരി മസ്ജിദിെൻറ സ്ഥാനത്ത് ര ാമക്ഷേത്രം പണിയാനുള്ള ദീർഘകാല വാഗ്ദാനം, സ്ഥലത്തിെൻറ ഉടമാവകാശ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നതു കൊണ്ട് മോദി-യോഗി സർക്കാറുകൾ സ്വന്തം അണികളുടെ മുന്നിൽ കൈമലർത്തേണ്ടി വന്നിരിക്കുന്നു. പൊതുതെരഞ്ഞെടുപ്പി നു മുമ്പ് കോടതിയുടെ അന്തിമവിധി വരുമോ, വന്നാൽ തന്നെ അത് ക്ഷേത്രവാദികൾ ആഗ്രഹിക്കുന്ന വിധമാവുമോ എന്നൊന്ന ും നിശ്ചയമില്ല. അതുകൊണ്ടു കൂടിയാണ് ദേശഭക്തി പ്രകടിപ്പിക്കാൻ ധിറുതിപിടിച്ച് കുറുക്കുവഴികൾ േതടുന്നത്.
ഏറ്റവും പുതിയ ഉദാഹരണമാണ് ഹാജറെടുക്കുേമ്പാൾ സ്കൂൾ കുട്ടികൾ ‘യെസ് സാർ’ എന്നോ ‘പ്രസൻറ് സാർ’ എന്നോ പറയുന്ന പതിവിനുപകരം ‘ജയ്ഹിന്ദ്’ എന്നോ ‘ജയ്ഭാരത്’ എന്നോ തന്നെ പറയണമെന്ന ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവ്. രാജസ്ഥാനിൽ ബി.ജെ.പി സർക്കാർ നേരത്തേ തന്നെ ഏർപ്പെടുത്തിയിരുന്നത്രെ ഇൗ ‘പരിഷ്കാരം’. യു.പിയിൽ യോഗി ആദിത്യനാഥിെൻറ തീവ്രഹിന്ദുത്വ സർക്കാർ മുസ്ലിം സ്ഥലേപ്പരുകൾ മാറ്റി ഹിന്ദു പേരുകളിടുന്ന ഭ്രാന്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. ചരിത്ര പ്രധാനമായ അലഹബാദിെൻറ പേർ പ്രയാഗ്രാജാക്കി മാറ്റണമെന്ന യോഗിയുടെ ആവശ്യം മോദി സർക്കാർ അംഗീകരിച്ചുകഴിഞ്ഞു. ചരിത്രനഗരമായ ഫൈസാബാദിന് അേയാധ്യ എന്ന് പുനർനാമകരണം ചെയ്തത് ആഴ്ചകൾക്കു മുമ്പാണ്. മുൻ ഭാരതീയ ജനസംഘം അധ്യക്ഷൻ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ തീവണ്ടി യാത്രക്കിടെ മരിച്ച നിലയിൽ കാണപ്പെട്ട മുഗൾ സറായ് റെയിൽവേ സ്റ്റേഷനിപ്പോൾ ഉപാധ്യായയുടെ പേരിലാണ് ഇന്നറിയപ്പെടുന്നത്. നൂറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ച മുഗളരുടെ നാമം കേൾക്കുന്നതുപോലും ഹിന്ദുത്വവാദികൾക്ക് അരോചകമാണല്ലോ.
1988ൽ യു.പിയിലെ ഗോരഖ്പൂരിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മുതൽക്കേ ആരംഭിച്ചതാണ് ഹിന്ദു യുവ വാഹിനി നേതാവ് യോഗി ആദിത്യനാഥിെൻറ പേരുമാറ്റ ഭ്രാന്ത്. പ്രാദേശികതലത്തിൽ ഉർദു ബസാറിനെ ഹിന്ദി ബസാറാക്കിയും അലി നഗറിനെ ആര്യാനഗറെന്ന് വിളിച്ചും ഇസ്ലാംപൂരിനു പകരം ഇൗശ്വർപൂർ എന്ന് പേരു മാറ്റിയും ഹുമയൂൺ നഗറിനെ ഹനുമാൻ നഗറാക്കിയുമൊക്കെ മുന്നേറുന്ന യോഗി ഇരുപത്തഞ്ചോളം സ്ഥലനാമ മാറ്റങ്ങൾ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്.
2017ൽ യു.പി മുഖ്യമന്ത്രിയായി അവരോധിതനായപ്പോൾ തന്നെ ‘ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്’? എന്ന് ചോദിച്ചുകൊണ്ടാണ് പേരുമാറ്റ പരമ്പര ആരംഭിച്ചത്. തൊഴിൽ നൽകാേനാ മറ്റു വാഗ്ദാനങ്ങൾ പൂർത്തീകരിക്കാനോ കഴിയാതെ വന്നപ്പോൾ മുഖ്യ വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് ബി.ജെ.പിയുടെ പേരുമാറ്റ പ്രക്രിയ എന്ന് രാഷ്ട്രീയനിരീക്ഷകൻ നിലഞ്ജൻ മുഖോപാധ്യായ ചൂണ്ടിക്കാണിച്ചതാണ് ശരി. പക്ഷേ, ഇൗയിടെ നടന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ ഹൈദരാബാദിെൻറയും കരീംനഗറിെൻറയും പേരുകൾ യഥാക്രമം ഭാഗ്യനഗറും കാരിപുരവുമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് പ്രചാരണമാരംഭിച്ച യോഗി ആദിത്യനാഥ് തെൻറ പാർട്ടിക്ക് സമ്മാനിച്ചത് എന്തായിരുന്നുവെന്ന് മറക്കരുത്. പിരിച്ചുവിട്ട നിയമസഭയിൽ അഞ്ച് സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചത് ഒരേയൊരു സീറ്റ്!
ദേശസ്നേഹവും ദേശഭക്തിയും വേണ്ടെേന്നാ അതൊന്നും വളർത്തേണ്ടതില്ലെന്നോ ഒരിക്കലും ഉത്തരവാദിത്തബോധമുള്ള ഒരു പൗരനും വാദിക്കുകയില്ല, വാദിക്കേണ്ടതുമില്ല. അതുപക്ഷേ, രാജ്യത്തിെൻറ സുരക്ഷയും ഭദ്രതയും നിലനിർത്തുന്നതോടൊപ്പം ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടും വികസന പദ്ധതികൾ നടപ്പാക്കിയുമാണ് പ്രകടിപ്പിക്കേണ്ടത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും അനാരോഗ്യവും അതേപടി നിലനിർത്തിയും വ്യാപകമായി മനുഷ്യാവകാശങ്ങൾ ധ്വംസിച്ചും പശുവിെൻറ പേരിൽ ആൾക്കൂട്ടക്കൊല നിർബാധം തുടർന്നും ദേശദ്രോഹം ആരോപിച്ച് നിരപരാധികളെ വെടിവെച്ചുകൊന്നും വ്യാജ ഏറ്റുമുട്ടലുകൾക്ക് പച്ചക്കൊടി കാട്ടിയും വന്ദേമാതരം പാടിയത് കൊണ്ടോ ജയ്ഭാരത് വിളിച്ചതുകൊണ്ടോ ദേശസ്നേഹം വരില്ല. അവരാണ് യഥാർഥ രാജ്യദ്രോഹികൾ.
ഇന്ത്യയിലെ ബഹുഭൂരിഭാഗം സ്ഥലപ്പേരുകളും ഭാരതീയേമാ ഹൈന്ദവേമാ പ്രാദേശിക ഭാഷകളിലൂടെ രൂപപ്പെട്ടതോ ആണ്. കൂട്ടത്തിലെ അപൂർവം മുസ്ലിം പേരുകൾ വെറും വിദ്വേഷത്തിെൻറ പേരിൽ തുടച്ചുനീക്കിയതുകൊണ്ട് സ്വന്തം മനസ്സിലെ പകയും വെറുപ്പും അസഹിഷ്ണുതയും മറയില്ലാതെ പ്രകടിപ്പിക്കാമെന്ന് മാത്രമേയുള്ളൂ. മുസ്ലിം പേരുകൾ മാറ്റിയേ തീരൂ എന്ന് നിർബന്ധമുണ്ടെങ്കിൽ സ്വന്തം പാളയത്തിലെ മുഖ്താർ അബ്ബാസ് നഖ്വി, ഷാനവാസ് ഹുസൈൻ തുടങ്ങിയ പേരുകൾ ഹിന്ദുത്വവത്കരിച്ചിട്ട് പോരേ അതെന്ന ചിലരുടെ ചോദ്യവും പ്രസക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.