തിരുവനന്തപുരം നെയ്യാറ്റിൻകര മാരായമുട്ടം മഞ്ചവിളാകത്ത് കഴിഞ്ഞ തിങ്കളാഴ്ച അമ്മ യും മകളും സ്വയം തീകൊളുത്തി മരിച്ച വാർത്ത വലിയ ആഘാതത്തോടെയാണ് മലയാളികളാകമാനം കേ ട്ടത്. ബാങ്കിൽനിന്ന് ജപ്തി നടപടി ഭയന്നതു കാരണമാണ് ആത്മഹത്യ എന്നായിരുന്നു ആദ്യം പുറ ത്തുവന്ന വാർത്തകൾ. ക്ഷുഭിതരായ നാട്ടുകാരും രാഷ്ട്രീയപ്രവർത്തകരും ബാങ്കിലേക്ക് മാർ ച്ച് ചെയ്യുകയും റോഡ് ഉപരോധിക്കുകയുമൊക്കെ ചെയ്ത് പ്രതിഷേധത്തിന് തീ പടർത്തി. മരി ച്ച സ്ത്രീയുടെ ഭർത്താവുതന്നെയാണ് ബാങ്കിൽനിന്ന് ജപ്തി ഭീഷണി ഉണ്ടായിരുന്നുവെന്നും അതിൽ മനംനൊന്താണ് ആത്മഹത്യെയന്നും മാധ്യമങ്ങളോട് ആദ്യം വെളിപ്പെടുത്തിയത്. എന്നാൽ, ഇത് തെറ്റായിരുന്നുവെന്നും ഭർത്താവിെൻറയും ഭർതൃ മാതാവിെൻറയും നിരന്തര പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നുള്ള വിവരം പിന്നീട് പുറത്തുവരുകയായിരുന്നു. വീട് പരിശോധിച്ച ഫോറൻസിക് സംഘം ചുമരിലും കടലാസിലുമായി എഴുതിവെച്ച ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതോടെ ഭർത്താവും ഭർതൃ മാതാവും രണ്ടു ബന്ധുക്കളും അറസ്റ്റിലായിരിക്കുകയാണ്.
44 വയസ്സുള്ള ലേഖയും 19കാരിയായ മകൾ വൈഷ്ണവിയുമാണ് ആത്മഹത്യ ചെയ്തത്. ‘ഞാൻ ഈ വീട്ടിൽവന്ന കാലം മുതൽ അനുഭവിക്കുകയാണ്’ എന്നു പറഞ്ഞുകൊണ്ടാണ് അവരുടെ തീവ്രമായ ആത്മഹത്യാ കുറിപ്പ് തുടങ്ങുന്നത്. സ്ത്രീധനം, മന്ത്രവാദം, അപവാദം എന്നിങ്ങനെ സാധാരണ കുടുംബപ്രശ്നങ്ങളുടെ ചേരുവയായി വരാറുള്ള മിക്ക കാര്യങ്ങളും അതിലുണ്ട്. മകൾക്ക് 19 വയസ്സായ ശേഷവും സ്ത്രീധനക്കണക്കിെൻറ പേരിൽ ഒരമ്മക്ക് പീഡ ഏൽക്കേണ്ടി വരുന്നുവെങ്കിൽ അത് വേദനജനകമായ കാര്യമാണ്. പീഡകയായ ഭർതൃമാതാവും അവർക്ക് പിന്തുണ നൽകുന്ന ഭർത്താവുമാണ് കഥയിലെ പ്രധാന വില്ലന്മാർ. ജപ്തി നടപടിയെ മറികടക്കാൻ മന്ത്രവാദികളുടെ പിന്തുണ തേടിപ്പോകുന്ന അന്ധവിശ്വാസത്തിെൻറ വിചിത്ര വഴികളും അക്കഥയിൽ വായിക്കാം. ചുരുക്കിപ്പറഞ്ഞാൽ അപസർപ്പക കഥയെ വെല്ലുന്ന ഒരു കുടുംബ ചുറ്റുപാടിൽ അതിജീവിക്കാൻ വയ്യെന്ന് കണ്ടപ്പോൾ ആ അമ്മയും മകളും സ്വയം അഗ്നിഗോളമായി മാറുകയായിരുന്നു.
നെയ്യാറ്റിൻകരയിലെ അമ്മയുടെയും മകളുടെയും അവസ്ഥ, അതിലെ പല വാർത്താ ട്വിസ്റ്റുകളുടെ പേരിലാണ് മലയാളിയുടെ പൊതുശ്രദ്ധയിലേക്ക് വലിയ തോതിൽ വന്നത്. ഇത്തരം ആത്മഹത്യകൾ മലയാളികൾക്ക് അത്ര അപരിചിതമല്ല. സാക്ഷരതയിൽ മാത്രമല്ല, ആത്മഹത്യയിലും ഇന്ത്യയിൽ മുൻനിരയിൽ നിൽക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ജീവിത ഗുണതയിൽ മുന്നിൽനിൽക്കുമ്പോഴും ജീവിതത്തിൽ തോറ്റ് പിന്മാറിപ്പോകുന്ന അതിവിചിത്രമായ പ്രതിഭാസമായി ഇതിനെ കാണാം. ഇത് കേരളത്തിെൻറ മാത്രം അവസ്ഥയുമല്ല. ആഗോളതലത്തിൽതന്നെ വികസന സൂചികകളുടെ കാര്യത്തിൽ മുൻനിരയിലുള്ള രാജ്യങ്ങൾതന്നെയാണ് ആത്മഹത്യ നിരക്കിലും മുൻനിരയിലുള്ളത്. അതിെൻറ കാരണങ്ങൾ വിശകലനം ചെയ്യുന്ന പഠനങ്ങൾ ധാരാളം വരുകയും പരിഹാര വഴികളെ കുറിച്ച നിർദേശങ്ങൾ സമർപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ പ്രവണത തുടരുകതന്നെയാണ്. ജീവിതത്തെ ഗുണാത്മകമായി സമീപിക്കാനും പ്രതിസന്ധികളെ ആഹ്ലാദത്തോടെ അതിജീവിക്കാനും ഭൗതിക സന്നാഹങ്ങൾകൊണ്ടുമാത്രം സാധിക്കുന്നില്ല എന്നതാണ് ഇതിെൻറ ഒരു പാഠം.
ആത്മഹത്യയുടെ കാര്യത്തിൽ മാത്രമല്ല, വേദനയോടെ മാത്രം പങ്കുവെക്കാൻ കഴിയുന്ന പല തരം ഗാർഹിക പീഡനങ്ങളുടെ വാർത്തകളും അടുത്ത കാലത്തായി കേരളത്തിെൻറ പല ഭാഗത്തുനിന്നും നാം കേൾക്കുന്നുണ്ട്. മാതാപിതാക്കൾ ചേർന്ന് കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത്, മക്കൾ മാതാപിതാക്കളെ തെരുവിലോ അമ്പലനടയിലോ വൃദ്ധസദനങ്ങളിലോ ഉപേക്ഷിക്കുന്നത്, വിവാഹമോചന നിരക്ക് വലിയ തോതിൽ വർധിക്കുന്നത് -ഇതെല്ലാം നമ്മുടെ സമൂഹത്തെ കോർത്തിണക്കുന്ന ബന്ധങ്ങളുടെ നൂലിഴകൾ ദുർബലമായിപ്പോകുന്നു എന്നതിെൻറ സൂചനകളാണ്. ഓരോരുത്തരും ഓരോ കുടുംബവും അവരുടെ ഒറ്റപ്പെട്ട തുരുത്തുകളിൽ സ്വന്തം ആധികളുമായി ഒറ്റക്ക് പടവെട്ടി ഇല്ലാതായിപ്പോകുന്ന അനുഭവങ്ങൾ. കുടുംബബന്ധങ്ങളുടെ നനവും മനോഹാരിതയും വൃദ്ധസദനങ്ങളിലും ഹോസ്റ്റലുകളിലും മാസാന്തം അടക്കുന്ന ബില്ലുകൾ മാത്രമായി ചുരുങ്ങുന്ന കാഴ്ചകൾ. അങ്ങനെ നമ്മുടെ സാമൂഹിക ആരോഗ്യത്തെ തന്നെ ഗുരുതരമായി ദുർബലപ്പെടുത്തുന്ന തരത്തിൽ ദിനംദിനേ നാം അകം പൊള്ളയായിക്കൊണ്ടിരിക്കുകയാണോ എന്ന അന്വേഷണം നടത്തേണ്ട സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണ്.
മദ്യപാനം മുതൽ പ്രവാസം വരെ പലവിധ കാരണങ്ങൾ ഇത്തരം ശൈഥില്യങ്ങൾക്കും ഒറ്റപ്പെടലുകൾക്കും ആത്മഹത്യകൾക്കും കാരണമായി നിരത്തപ്പെടുന്നുണ്ട്. ഇതിലെല്ലാം വസ്തുതകളുമുണ്ട്. അതേസമയം, സമൂഹത്തിെൻറ പിന്തുണ എത്രത്തോളം എന്നതിനെ കുറിച്ച ഗൗരവമായ ആലോചനയാണ് നടത്തേണ്ടത്. ഇപ്പോൾ നെയ്യാറ്റിൻകര ആത്മഹത്യയുടെ പശ്ചാത്തലത്തിൽ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത ഒരു കാര്യം; ‘നാട്ടുകാരുമായി അധികം ഇടപഴകാത്ത കുടുംബം, തൊട്ടടുത്ത വീട്ടുകാർക്കുപോലും ഇവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ല’ എന്നതാണ്. ഒരു ഗ്രാമാന്തരീക്ഷത്തിൽപോലും ഇങ്ങനെ പരസ്പരം അറിയാതെ കുടുംബങ്ങൾ കഴിയുന്നുവെങ്കിൽ അത് നല്ല സൂചനയല്ല. റെസിഡൻസ് അസോസിയേഷനുകൾ വ്യാപകമായ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയസംഘടനകൾ തൃണമൂല തലത്തിൽ സജീവമായ ഒരു സംസ്ഥാനത്ത് ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരും കുടുംബങ്ങളും പെരുകുന്നുവെന്നത് വൈരുധ്യം നിറഞ്ഞ കാര്യമാണ്. അതിനാൽ നാം മലയാളികൾ മുഴുക്കെ ആത്മപരിശോധന നടത്തേണ്ട ഘടകങ്ങൾ ഇതിലുണ്ട്. സാമൂഹിക നീതി, കുടുംബക്ഷേമ മന്ത്രാലയം സമഗ്രമായ ഒരു പഠനം വിഷയത്തിൽ നടത്തുന്നത് നന്നാവും. ക്ലബുകളെയും റെസിഡൻസ് അസോസിയേഷനുകെളയുമെല്ലാം ഉപയോഗപ്പെടുത്തി നമ്മുടെ സാമൂഹികാരോഗ്യം പുഷ്ടിപ്പെടുത്താനുള്ള പദ്ധതികളെന്ത് എന്ന് ആലോചിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.