കഴിഞ്ഞ മാർച്ച് 24ന് പ്രധാനമന്ത്രി രാജ്യവ്യാപകമായ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത് കൊറോണ വൈറസ് വ്യാപനത്തിന് തടയിടാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായിരുന്നു. കൊറോണ വൈറസിെൻറ ഉൽപത്തിയും വ്യാപനവും പ്രതിരോധവും സംബന്ധിച്ച എത്തുംപിടിയുമില്ലായ്മ ലോകരാജ്യങ്ങളെ കൊണ്ടുെചന്നെത്തിച്ച നിവൃത്തികേടിെൻറ ഫലമായിരുന്നു ലോക്ഡൗൺ. ഇന്ത്യക്കും മാറിനിൽക്കാനാവുമായിരുന്നില്ല. എന്നാൽ, രാഷ്ട്രങ്ങൾ അടച്ചുപൂട്ടിയത് കെടുതികൾക്കു മാത്രമല്ല, ശുഭസൂചകമായ ചില തിരിച്ചറിവുകൾക്കും നിമിത്തമായിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മൂന്നിന് പഞ്ചാബിലെ ജലന്ധർ നിവാസികൾ, 213 കിലോമീറ്റർ ദൂരെ ഹിമാചൽപ്രദേശിലുള്ള ഹിമാലയത്തിെൻറ ഭാഗമായ ധൗലാധർ മലനിരകൾ നഗ്നനേത്രങ്ങൾക്കു മുന്നിൽ ദൃശ്യപ്പെട്ടതിെൻറ വിസ്മയത്തിലായിരുന്നു.
വ്യോമഗതാഗതം നിലക്കുകയും വ്യവസായശാലകൾ സ്തംഭിക്കുകയും ചെയ്തതോടെ പ്രകൃതി അതിെൻറ പരിശുദ്ധി വീണ്ടെടുക്കാനുള്ള സന്നദ്ധത അറിയിച്ചു. മലിനീകരണത്തിെൻറ തോത് കുത്തനെ കുറഞ്ഞു, അന്തരീക്ഷം സ്ഫടികത്തെളിച്ചത്തിലേക്ക് വന്നു. 2014ൽ ലോകത്തെ ഏറ്റവും മലിനീകൃത നഗരമായി ലോകാരോഗ്യസംഘടന വിലയിരുത്തിയ ഡൽഹി അന്തരീക്ഷവായുവിെൻറ ഗുണസൂചികയിൽ 200ലെത്തിയിരുന്നു. അപകടനിലയുടെ 25 ശതമാനം മുകളിലായിരുന്നു ഇത്. എന്നാൽ, നഗരം അടച്ചുപൂട്ടി ആഴ്ചകൾ പിന്നിട്ടപ്പോൾ അത് ഇരുപതിലേക്ക് കുത്തനെ താഴ്ന്നു. ഗംഗ നദി പതിറ്റാണ്ടുകൾക്കു ശേഷം തെളിഞ്ഞൊഴുകിയപ്പോൾ ഹരിദ്വാറിൽ കുടിക്കാൻ കൊള്ളാവുന്ന നിലവാരത്തിെലത്തിയെന്ന് പരിശോധന റിപ്പോർട്ട് വന്നു. രാജ്യത്തിെൻറ മുക്കിലും മൂലയിലുമെല്ലാം പ്രകൃതിക്കുവന്ന പ്രകടമാറ്റം എല്ലാ ഒാരോരുത്തരുടെയും നേരനുഭവമാണ്. അങ്ങനെ, ഇനി വരുന്നൊരു തലമുറക്കുകൂടി ബാക്കിവെക്കേണ്ട ഭൂമിയെ, പ്രകൃതിയെ ധാരാളിത്തത്തിനു വിധേയമാക്കിയ കുറ്റകൃത്യത്തിെൻറ തീവ്രത ‘പ്രതികളായ’ മനുഷ്യർ തിരിച്ചറിഞ്ഞു എന്നത് കോവിഡിെൻറ ക്രിയാത്മകപാഠം തന്നെ.
പ്രളയത്തിനുപിറകെ മഹാമാരി, അതിെൻറ കൊലവിളിയാത്രക്കിടെ അംപൻ, നിസർഗ ചുഴലിക്കാറ്റുകൾ, ഉത്തര-പശ്ചിമ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകരുടെ അവശേഷിക്കുന്ന ജീവിതത്തെയും ഉലച്ചുകളയുന്ന വെട്ടുകിളിശല്യം... അങ്ങനെ പാരിസ്ഥിതിക അസന്തുലിതത്വത്തിെൻറയും അതിന്മേലുള്ള മനുഷ്യരുടെ കൈയേറ്റത്തിെൻറയും ഫലങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്ന് മനുഷ്യരെ പൊതിയുകയാണ്. കോവിഡ് മഹാമാരിതന്നെ ചൈനയുടെ വന്യജീവി ചട്ടലംഘനത്തിെൻറ ഫലമാണെന്നാണ് ഇതുവരെയുള്ള വിലയിരുത്തലുകൾ. വുഹാനിലെ വിവിധയിനം ജന്തുവർഗങ്ങളുടെ മാംസവിൽപന നടക്കുന്ന ചന്തകളാണ് കൊറോണ വൈറസിെൻറ പ്രഥമ സ്രോതസ്സായി പറയപ്പെടുന്നത്. 2003ലെ സാർസ് രോഗബാധയെ തുടർന്ന് തൽക്കാലം നിർത്തിവെച്ചിരുന്ന ഇൗ അനധികൃതവിപണികൾ വൈകാതെ തുറക്കുകയും ലോകത്തിെൻറ മുറവിളികൾ മാനിക്കാതെ വിപണനം തുടരുകയും ചെയ്തു.
അങ്ങനെ പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സന്തുലനത്തെ അട്ടിമറിക്കാനുള്ള മനുഷ്യരുടെ പിഴവിനു ലഭിച്ച ഒടുവിലെ ശിക്ഷയാണ് കോവിഡ്-19. അത് അവിടെയും അവസാനിക്കുന്നില്ലെന്നും ഇനിയും വിപത്സന്ധികൾ ലോകം അഭിമുഖീകരിക്കാനിരിക്കുകയാണെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുമുണ്ട്. ഇൗ ദുർഘടസന്ധികളെ അതിജീവിക്കാൻ ത്യാഗത്തിെൻറ തിരിച്ചുനടത്തങ്ങളല്ലാതെ വഴിയില്ലെന്ന് കഴിഞ്ഞ ആറുമാസക്കാലമായി ലോകം മുഴുവൻ തലകുലുക്കി സമ്മതിച്ച്, പതിവുകളെല്ലാം പുതുക്കിയെഴുതിക്കൊണ്ടിരിക്കുന്നു. ഇൗ തിരിച്ചുനടത്തത്തിെൻറയും അതിനെ ആസ്പദിച്ചുള്ള ന്യൂ നോർമൽ എന്ന പുതുപതിവിെൻറയും പശ്ചാത്തലത്തിലാണ് ഇന്ന് ലോകം പരിസ്ഥിതിദിനം ആചരിക്കുന്നത്. ദിനാചരണങ്ങളുടെ പതിവ് ചടങ്ങുകളും പ്രഖ്യാപനങ്ങളും പ്രതിജ്ഞകളും മതിയാവില്ല ഇനിയങ്ങോട്ട് മുന്നോട്ടുനീങ്ങാനെന്നും ചില കരുതിവെപ്പുകളുണ്ടെങ്കിൽ പ്രകൃതി നമ്മെയും വരുംതലമുറയെയും സുസ്ഥിതിയിൽ മുന്നോട്ടു കൊണ്ടുപോകുമെന്നും ലോക്ഡൗൺ ലോകത്തെ പഠിപ്പിച്ചിരിക്കുന്നു.
മഹാമാരിയുടെയും പ്രകൃതിവിപത്തുകളുടെയും മുന്നിൽ ലോകത്തിന് അന്തിച്ചുനിൽക്കാനാവില്ല. എല്ലാം അടച്ചുപൂട്ടി സാമ്പത്തികനില മെച്ചപ്പെടുത്താനോ രാഷ്ട്രത്തെ മുന്നോട്ടു നയിക്കാനോ ആവില്ല. ലോക്ഡൗൺപോലും പരിസ്ഥിതിസുരക്ഷയുടെ കാലാവധി സാമാന്യേന വർധിപ്പിച്ചേക്കുമെന്നല്ലാതെ അത് എലിയെ പേടിച്ച് ഇല്ലം ചുടുന്നതിനു സമാനമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. മറിച്ച്, ശാസ്ത്രത്തിെൻറയും സാേങ്കതികവിദ്യയുടെയും സാധ്യതകൾ പരമാവധി പ്രേയാജനപ്പെടുത്തിയുള്ള വ്യവസായവികസനത്തിലൂടെ പരിസ്ഥിതി, ആരോഗ്യപ്രശ്നങ്ങൾക്കുകൂടി പരിഹാരം കാണാനാകണം എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. പരിസ്ഥിതി സന്തുലനത്തെ അപകടപ്പെടുത്തുന്ന ഘടകങ്ങളെ ലോകം കൈവരിച്ച ശാസ്ത്രസാേങ്കതികപുരോഗതിയുടെ സഹായത്തോടെ മറികടക്കാനാവണം.
ഇക്കാര്യത്തിൽ വിദ്യയുടെയല്ല, രാഷ്ട്രനേതാക്കളുടെ വിവേകത്തിെൻറ അഭാവമാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം. പരിസ്ഥിതി നിയമങ്ങൾ കാറ്റിൽപറത്തി പ്രകൃതിചൂഷണത്തിന് തുനിയുന്ന കമ്പനികൾക്ക് പച്ചക്കൊടി കാണിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ഉത്തേജനപാക്കേജിെൻറ ഭാഗമായി അവതരിപ്പിച്ചത് എന്നോർക്കുക. കേരളത്തിലും കോടി മരം നടീലുമായും പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞയുമായും രംഗത്തിറങ്ങിയ സർക്കാർതന്നെ കോവിഡിെൻറ മറക്കുള്ളിൽ പാറമടകൾ പിന്നെയും തുരക്കാനും മണലൂറ്റാനും ഒത്താശക്കാരായി ഇറങ്ങുന്നതും കണ്ടു. കോവിഡ് ലോക്ഡൗണിലൂടെ ഭരണകൂടവും ജനതയും ശീലിച്ച ‘അച്ചടക്ക പാഠങ്ങളി’ൽ നിന്ന് ഭാവിയിലേക്ക് ഇൗടുവെക്കാവുന്ന പലതുമുണ്ട്.
അത് ജനങ്ങളെ പഠിപ്പിക്കാൻകൂടിയാണല്ലോ ലോക്ഡൗൺ പിൻവലിയൽ കരുതലോടുകൂടി ക്രമപ്രവൃദ്ധമായിരിക്കണമെന്ന് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഇൗയൊരു കരുതലും കാവലും പരിസ്ഥിതിസൗഹൃദ, പ്രകൃതിസംരക്ഷണ സമീപനങ്ങളുടെ പുതുപതിവുകളിലേക്ക് ഭരണകൂടത്തെ കൂടി നയിക്കേണ്ടതുണ്ട്. അതായിരിക്കെട്ട, ഇൗ പരിസ്ഥിതിദിനത്തിലെ സർക്കാറിെൻറ പ്രതിജ്ഞ. ഒപ്പം ലോക്ഡൗണിലെ പരിമിത വിഭവവിനിയോഗത്തിെൻറ പുതുപാഠങ്ങൾ പകർത്താൻ പൗരന്മാർകൂടി തയാറായാൽ നവകേരളവും പുതു ഇന്ത്യയുമൊക്കെ പ്രസ്താവനകളിൽനിന്ന് പ്രയോഗത്തിലേക്കുവരും, തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.