യോഗിയുടെ ജംഗിൾ രാജ്

ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ജൂലൈ 17ന് പത്ത് ആദിവാസി കർഷകരെ, അവിടുത്തെ ഗ്രാമമുഖ്യ​​െൻറ നേതൃത്വത്തിലുള്ള ഗുണ്ടസ ംഘം വെടിവെച്ചു കൊന്ന സംഭവം രാജ്യവ്യാപകമായി ചർച്ചയാകാൻ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ അവസരോചിത ഇടപെടലില ൂടെ സാധിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിക്കാൻ വെള്ളിയാഴ്ച അവിടെ എത്തിയ പ്രിയങ്കയെ വഴിയിൽ പൊലീസ ് കസ്​റ്റഡിയിലെടുത്തു. എന്നാൽ, പ്രവർത്തകർക്കൊപ്പം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാനായിരുന്നു എ.ഐ.സി.സി ജനറ ൽ സെക്രട്ടറിയുടെ തീരുമാനം. ഇതോടെ അധികാരികൾക്ക് അവരെ കരുതൽ തടങ്കലിൽ വെക്കേണ്ടിവന്നു. മണിക്കൂറുകൾ നീണ്ട അനിശ്ച ിതത്വങ്ങൾക്കു ശേഷം ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയാണ് അവർ മടങ്ങിയത്. അപ്പോഴേക്കും ആ സംഭവം പാർലമ​െൻറിലടക് കം ചർച്ചയായിരുന്നു.

1977ൽ, കേന്ദ്രത്തിൽ ആദ്യമായി കോൺഗ്രസിന് ഭരണം നഷ്​ടപ്പെട്ട സമയത്ത് ഇന്ദിര ഗാന്ധി, ബിഹാറില െ ബെൽച്ച് ഗ്രാമത്തിലേക്ക് നടത്തിയ യാത്രയോട് ഉപമിച്ചും മറ്റും ഏതാനും ദേശീയ മാധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്തു. അതുവരെയും വിഷയത്തിൽ കാര്യമായി ഇടപെടാതിരുന്ന യോഗി ആദിത്യനാഥി​െൻറ സർക്കാർ നാമമാത്ര നടപടികൾക്കെങ്കിലും നിർബന്ധിതരായ സാഹചര്യവും ഇതാണ്. എങ്കിൽപോലും, സംഭവത്തി​െൻറ ഗൗരവം ഉൾക്കൊണ്ട് വിഷയത്തെ സമീപിക്കാൻ യു.പി സർക്കാർ തയാറായിട്ടില്ലെന്നു വേണം കരുതാൻ. യോഗിയെ സംബന്ധിച്ച്, ഈ കൂട്ടക്കുരുതി കേവലമായ വസ്തു തർക്കവും പ്രിയങ്കയുടെ സോൻഭദ്ര സന്ദർശനം വെറും രാഷ്​​ട്രീയ മുതലെടുപ്പുമാണ്.

കിഴക്കൻ യു.പിയിൽ ധാതുനിക്ഷേപം കൂടുതലുള്ള ജില്ലയാണ് സോൻഭദ്ര; വിശേഷിച്ചും ഇപ്പോഴത്തെ സംഭവങ്ങൾക്കു സാക്ഷിയായ ഉംഭ പോലുള്ള ആദിവാസി മേഖലകൾ. കാലങ്ങളായി കോർപറേറ്റുകൾ കണ്ണുവെച്ച ഇടങ്ങൾകൂടിയാണ് അവ. തലമുറകളായി അവിടെ കൃഷിപ്പണിചെയ്ത് ജീവിക്കുന്ന ആദിവാസികളോട് സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകാൻ ഗ്രാമമുഖ്യൻ ആവശ്യപ്പെടുന്നു. വഴങ്ങാതിരുന്ന കർഷകരെ കുടിയൊഴിപ്പിക്കാൻ അയാൾ കഴിഞ്ഞ ബുധനാഴ്ച 20ഓളം ട്രാക്​ടറുകളിൽ സായുധരായ നൂറിലധികം ഗുണ്ടകളെ ഇറക്കുകയായിരുന്നു. ചെറുത്തു നിൽക്കാൻ ശ്രമിച്ച മൂന്നു സ്ത്രീകളടക്കം പത്തു പേരാണ് മരണപ്പെട്ടത്. 30ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച ‘ഭൂപ്രശ്നമല്ല’ ഇത്. ഈ തർക്കത്തിന് ചുരുങ്ങിയത് മൂന്നു പതിറ്റാണ്ടി​െൻറ പഴക്കമുണ്ട്. ബ്രിട്ടീഷ് അധീനതയിലായിരുന്ന ഈ ഭൂമി 1955 ൽ ആദർശ് കോ-ഓപറേറ്റീവ് സൊസൈറ്റി എന്ന സഹകരണ സംഘത്തിന് സർക്കാർ കൈമാറിയിരുന്നു. അന്നു മുതൽ പ്രദേശത്തെ ആദിവാസികൾ പൊതു ഉടമസ്ഥതയിലുള്ള ഭൂമി എന്ന നിലയിൽ അവിടെ കൃഷിപ്പണി ചെയ്യുന്നുണ്ട്. 1989ൽ ഈ സ്ഥലം സൊസൈറ്റി വ്യക്തികൾക്ക് വിൽക്കാൻ ആരംഭിച്ചതു മുതൽ ആദിവാസികൾ കുടിയിറക്ക് ഭീഷണിയിലാണ്. അക്കാലത്ത് അവിടെ പ്രവർത്തിച്ചിരുന്ന ഒരു ​െഎ.എ.എസ്​ ഉദ്യോഗസ്ഥനും കുടുംബവുമാണ് ഏറ്റവും കൂടുതൽ ഭൂമി വാങ്ങിക്കൂട്ടിയത്.

രണ്ടുവർഷം മുമ്പ് ഈ സ്ഥലം ഗ്രാമമുഖ്യന് കൈമാറി. തീർത്തും നിയമവിരുദ്ധമായ ഈ ഇടപാട് ആ സമയത്തുതന്നെ പ്രദേശവാസികൾ അധികാരികളെ അറിയിച്ചതാണ്. എന്നാൽ, പരാതി ചവറ്റുകൊട്ടയിലെറിഞ്ഞ ഉദ്യോഗസ്ഥരും പൊലീസ് വൃന്ദങ്ങളും ഗ്രാമമുഖ്യ​​െൻറ കുടിയൊഴിപ്പിക്കൽ ഒാപറേഷന് പരോക്ഷ പിന്തുണ നൽകുകയായിരുന്നു. അതായത്, വർഷങ്ങളായി തുടരുന്ന ഒരു പ്രശ്നത്തെ ആദ്യം കണ്ടി​െല്ലന്നു നടിക്കുകയും ഇടപെടേണ്ട സന്ദർഭത്തിൽ വേട്ടക്കാർക്കൊപ്പം നിൽക്കുകയുമായിരുന്നു സർക്കാറും ഉദ്യോഗസ്ഥരും. യഥാർഥത്തിൽ ഈ ക്രൂരനിലപാടാണ് ഗ്രാമമുഖ്യനും അയാളുടെ ഗുണ്ടകൾക്കും തുണയായത്.

ഈ സംഭവം രാജ്യസഭയിൽ ചർച്ചയായപ്പോൾ, സമാജ് വാദി പാർട്ടി പ്രതിനിധി പറഞ്ഞത് യോഗിയുടെ ജംഗിൾ രാജി​െൻറ സ്വാഭാവിക പരിണതിമാത്രമാണിതെന്നാണ്. തീർത്തും ശരിയാണ് ആ നിരീക്ഷണം. അങ്ങനെ കരുതാൻ നമുക്ക് മുന്നിൽ എത്രയോ സംഭവങ്ങൾ തെളിവുകളായി കിടക്കുന്നുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളേയും നിയമ സംവിധാനങ്ങളേയും നോക്കുകുത്തിയാക്കി യോഗിയുടെ നേതൃത്വത്തിൽ നടക്കുന്ന ഏകാധിപത്യ ഫാഷിസ്​റ്റ് ഭരണം സൃഷ്​ടിച്ച ഇരകളുടെ കണ്ണീർചിത്രങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കഫീൽ ഖാൻ സംഭവം മുതൽ ഏറ്റുമുട്ടൽ കൊലകൾവരെയുള്ള എത്രയോ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. സോൻഭദ്രയിൽ സംഭവിച്ചത് ഏറ്റവും ഒടുവിലത്തേത് ആവാനും സാധ്യതയില്ല.

അത്രമേൽ അരക്ഷിതമാണ് യോഗി ഭരിക്കുന്ന യു.പിയുടെ വർത്തമാനം. ഈ സാഹചര്യങ്ങളെ പ്രദേശത്തെ കോർപറേറ്റുകളും ഗുണ്ടകളും മുതലെടുക്കുന്നതിൽ തെല്ലും അത്ഭുതപ്പെടാനില്ല. ഭരണകൂടം തന്നെ ഗുണ്ടാ രാജി​െൻറ വക്താക്കളാവുമ്പോൾ പിന്നെ അത് വേട്ടക്കാരുടെ റിപ്പബ്ലിക്കല്ലാതെ മറ്റെന്താണാവുക? ഈ വേട്ടകളിെലപ്പോഴും തകർന്നുപോകുന്നത് ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും അടങ്ങുന്ന അധഃസ്ഥിത ജനവിഭാഗങ്ങളാണെന്നതാണ് ഏറ്റവും ദൗർഭാഗ്യകരം.

Tags:    
News Summary - Yogi Adityanath UP CM -Malayalam Editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.