സയന്‍സും സര്‍ക്കസും: ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിലെ കവാത്തുകള്‍

‘ശാസ്ത്ര അഭിരുചിയും മാനവികതയും അന്വേഷണത്വരയും പരിഷ്കരണബോധവും വളര്‍ത്തുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്‍െറയും കടമയാണ്’.(ഭരണഘടന അനുച്ഛേദം 51എ(എച്ച്), മൗലിക ധര്‍മങ്ങള്‍)
ശാസ്ത്രാവബോധം വളര്‍ത്തുക എന്നത് ഭരണഘടനാപരമായി തന്നെ നയവും ലക്ഷ്യവുമായി സ്വീകരിച്ച അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാലു നെഹ്റു ഇക്കാര്യം അദ്ദേഹത്തിന്‍െറ ‘ഇന്ത്യയെ കണ്ടത്തെലി’ല്‍ ഉള്‍പ്പെടെ ആവര്‍ത്തിച്ച് വിശദമാക്കിയിട്ടുണ്ട്. ശാസ്ത്രബോധമുള്ള ഒരു ജനതയിലൂടെ മാത്രമേ രാജ്യത്തിന്‍െറ വളര്‍ച്ച സഫലമാവുകയുള്ളൂവെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. അതിന്‍െറയൊക്കെ ഭാഗമായിട്ടായിരുന്നു ബ്രിട്ടീഷ് ഇന്ത്യയില്‍ തുടങ്ങിവെച്ച ഇന്ത്യന്‍ സയന്‍സ്  കോണ്‍ഗ്രസ് എന്ന ശാസ്ത്ര സമ്മേളനം സ്വാതന്ത്ര്യാനന്തരവും കൂടുതല്‍ വിപുലമായി തന്നെ തുടരാന്‍  അദ്ദേഹം മുന്‍കൈ എടുത്തത്. നമ്മുടെ രാജ്യത്തെ ശാസ്ത്ര സാങ്കേതിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഓരോ വര്‍ഷവും ശാസ്ത്ര കോണ്‍ഗ്രസുകള്‍ സംഘടിപ്പിക്കുന്നത്.
രാജ്യത്തിന്‍െറ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാകുന്ന ആശയങ്ങള്‍ അവതരിപ്പിക്കുകയും അവ യഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിക്കുകയുമൊക്കെയാണ് ഇത്തരം സമ്മേളനങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍, അടുത്ത കാലത്തായി ഈ  ശാസ്ത്ര കോണ്‍ഗ്രസുകള്‍ ശ്രദ്ധിക്കപ്പെട്ടത് അവതരിപ്പിക്കപ്പെട്ട ആശയങ്ങള്‍കൊണ്ടായിരുന്നില്ല, മറിച്ച് അവ സൃഷ്ടിച്ച വലിയ വിവാദങ്ങളുടെ മേലായിരുന്നു.

വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍
 

നമ്മുടെ ശാസ്ത്രകോണ്‍ഗ്രസുകളില്‍ ശാസ്ത്രമില്ലാതായിരിക്കുന്നുവെന്ന പരാതി ഉയര്‍ന്നിട്ട് കാലം കുറച്ചായി. നൂറ്റാണ്ട് പിന്നിട്ട ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് വഴിപാടായി കഴിഞ്ഞിരിക്കുന്നുവെന്നുമുള്ളത് ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞ യാഥാര്‍ഥ്യമാണ്. ശാസ്ത്രമല്ല, രാഷ്ട്രീയമാണ് പലപ്പോഴും ഇത്തരം വേദികളില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംഘടിപ്പിക്കപ്പെട്ട രണ്ട് ശാസ്ത്രകോണ്‍ഗ്രസുകളിലും (2015ല്‍ മുംബൈയിലും 2016ല്‍ മൈസൂരുവിലും) ഈ രാഷ്ട്രീയം കൂടുതല്‍ പ്രകടമാകുന്നുണ്ട്. അക്കാദമിക രംഗങ്ങളില്‍ നടക്കുന്ന കാവിവത്കരണം മോദി സര്‍ക്കാര്‍ ഈ രണ്ട് ശാസ്ത്രകോണ്‍ഗ്രസുകളിലും വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു.

മൈസൂരുവില്‍ ശാസ്ത്ര കോണ്‍ഗ്രസ് നടക്കുമ്പോള്‍,  ഇന്ത്യന്‍ വംശജനായ രസതന്ത്ര നൊബേല്‍ പുരസ്കാര ജേതാവും റോയല്‍ അക്കാദമിയുടെ മേധാവിയുമായ വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ ഇന്ത്യയിലുണ്ട്. പഞ്ചാബ് സര്‍വകലാശാലയില്‍ പ്രസംഗിക്കവെ ഏറ്റവും രൂക്ഷമായ ഭാഷയിലാണ് ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസിന്‍െറ ഈ രാഷ്ട്രീയ വത്കരണത്തെ അദ്ദേഹം വിമര്‍ശിച്ചത്. ശാസ്ത്രകോണ്‍ഗ്രസിനെ അദ്ദേഹം സര്‍ക്കസ് എന്നാണ് വിശേഷിപ്പിച്ചത്. രാഷ്ട്രീയവും മതവുമെല്ലാം കൂട്ടിക്കുഴച്ച ഈ സര്‍ക്കസിലേക്കില്ളെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തൊട്ടുപിറകെ, പി.എം ഭാര്‍ഗവയും രംഗത്തത്തെി. രാജ്യത്തെ ഫാഷിസ്റ്റ് പ്രവണതകളില്‍ പ്രതിഷേധിച്ച് പത്മഭൂഷണ്‍ തിരിച്ചു നല്‍കിയ ശാസ്ത്രകാരനാണ് അദ്ദേഹം. സംഘ്പരിവാറിന്‍െറ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു മാത്രമായി നടത്തുന്ന ഈ പരിപാടി നിര്‍ത്തിവെക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ബോംബെ സര്‍ക്കസ് മൈസൂരിലും
കഴിഞ്ഞ രണ്ട് വര്‍ഷത്തെ ശാസ്ത്രകോണ്‍ഗ്രസുകളെ  പ്രാഥമികമായി വിലയിരുത്തുമ്പോള്‍ തന്നെ അത് വലിയൊരു സര്‍ക്കസാണെന്ന് ആര്‍ക്കും ബോധ്യമാകും. മുംബൈ ശാസ്ത്രകോണ്‍ഗ്രസിന്‍െറ തന്നെ കാര്യമെടുക്കുക. ഇവിടെ അതരിപ്പിക്കപ്പെട്ട പല പ്രബന്ധങ്ങളും നമ്മെ ശരിക്കും പരിഹാസ്യരാക്കുകയായിരുന്നുവെന്ന് കാണാന്‍കഴിയും. ആധുനിക ശാസ്ത്രം കൈവരിച്ച നേട്ടങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുന്നേ വേദങ്ങളിലും മറ്റും പരാമര്‍ശിക്കപ്പെട്ടതാണെന്ന് ഹിന്ദുത്വവാദികള്‍ നേരത്തെതന്നെ വാദിക്കാറുണ്ട്. മലയാളത്തിലടക്കം ഇതിന് ‘തെളവു’മായി നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഈ വാദങ്ങള്‍ക്ക് അക്കാദമിക സ്വഭാവം ഉറപ്പുവരുത്താന്‍ ‘ പൗരാണിക ശാസ്ത്രം സംസ്കൃതത്തിലൂടെ’ എന്ന പേരില്‍ ഒരു സെഷന്‍ തന്നെ ഇവിടെ അനുവദിക്കപ്പെട്ടു. തുടര്‍ന്ന് അവതരിപ്പിച്ച ‘ശാസ്ത്ര’പ്രബന്ധങ്ങള്‍ ഒരു വിദ്യാര്‍ഥിക്കുപോലും ഉള്‍കൊള്ളാന്‍  സാധിക്കാത്തതായിരുന്നു.

മുംബൈയിലെ പ്രമുഖ പൈലറ്റ് പരിശീലന കേന്ദ്രത്തില്‍ പ്രിന്‍സിപ്പലായി വിരമിച്ച ക്യാപ്റ്റന്‍ ആനന്ദ് ജെ. ബോധാസിന്‍െറ പ്രഭാഷണം ഇതിന് മികച്ച ഉദാഹരണമാണ്. വേദഭാഗങ്ങളില്‍നിന്നും ഊര്‍ജം ഉള്‍കൊണ്ട് പ്രാചീന ഇന്ത്യയില്‍ വ്യോമയാന സാങ്കേതിക വിദ്യ നിലനിന്നിരുന്നുവെന്നാണ് ഇദ്ദേഹത്തിന്‍െറ വാദം. റൈറ്റ് സഹോദരന്‍മാര്‍ക്ക് മുമ്പെ, നമ്മുടെ രാജ്യത്ത് വിമാനം പറത്തിയതിന്‍െറ മറ്റൊരു തീസിസും ഇവിടെ അവതരിപ്പിക്കപ്പെട്ടു. വൈക്കോലില്‍ നിന്നും സ്വര്‍ണം, മുടിനാരിനെപ്പോലും പിളര്‍ത്താന്‍ കഴിയുന്ന ശസ്ത്രക്രിയ ഉപകരണങ്ങള്‍, പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രഹാന്തര യാത്ര നടത്തിയതിന്‍െറ ചരിത്രം, റഡാര്‍ സാങ്കേതിക വിദ്യയുടെ രഹസ്യം തുടങ്ങി നമ്മുടെ ‘ശാസ്ത്ര നേട്ട’ങ്ങളുടെ നീണ്ട പട്ടിക തന്നെ ഇവര്‍ തട്ടിവിട്ടു. ഏതെങ്കിലും ചരിത്രരേഖകളുടെ പിന്‍ബലമോ ശാസ്ത്ര യുക്തിയുടെ പിന്തുണയോ, ശാസ്ത്രീയ രീതിശാസ്ത്രത്തിന്‍െറ വ്യവസ്ഥകളോ മാനദണ്ഡങ്ങളാക്കിയല്ല ഈ വാദങ്ങളൊക്കെയും. വെറും ഭാവനകള്‍ മാത്രം.

വൈക്കോലിനെ സ്വര്‍ണമാക്കുക എന്നാല്‍, ശാസ്ത്രത്തിന്‍െറ ഭാഷയില്‍ പദാര്‍ഥങ്ങളുടെ അടിസ്ഥാന സ്വഭാവത്തില്‍ തന്നെ മാറ്റം വരുത്തുക എന്നാണ്. ഒരു ന്യൂക്ളിയസിനെ തന്നെ ഈ രൂപത്തില്‍ ‘ അടര്‍ത്തിയെടുക്കാന്‍’ ടണ്‍ കണക്കിന് ഊര്‍ജം ആവശ്യമായിരിക്കെ, പ്രാചീന കാലത്ത് ഇതിന് എന്ത് സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്നൊന്നും ആരും സംശയം ചോദിക്കരുത്. കാരണം, വേദങ്ങളിലെയും മറ്റും പറയുന്ന കാര്യങ്ങള്‍ നേരിട്ടങ്ങ് വിശ്വസിച്ചുകൊള്ളണ

ഫോസില്‍ ശാസ്ത്രം (പാലിയന്‍േറാളജി) ഏറെ മുന്നോട്ടു പോയിരിക്കുന്നു. കാലങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ വംശനാശം സംഭവിച്ചുവെന്ന് കരുതുന്ന ദിനോസറുകളുടെയും മറ്റും ഫോസിലുകള്‍ പലയിടങ്ങളിലായി പാലിയന്‍േറളാജിസ്റ്റുകള്‍ കണ്ടത്തെിയിട്ടുണ്ട്. എന്നിട്ടുമെന്തേ, ഇവരുടെ ഒരു ‘ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍െറ’ ചിറക് പോലും എവിടെയും കാണാത്തത്? ഭാവനയുടെ പുറത്താണ് ശാസ്ത്രവും സിദ്ധാന്തങ്ങളും ജന്മമെടുക്കുകയെങ്കില്‍ നാം ആദ്യ കടപ്പെടേണ്ടത് ആര്‍തര്‍ സി ക്ളാര്‍ക്കിനെയും അസിമോവ് ഐസക്കിനെയും പോലുള്ള ശാസ്ത്രകഥാകാരന്മാരോടായിരിക്കും. കാരണം, വര്‍ഷങ്ങള്‍ക്കുമുമ്പ്, അവര്‍ ശാസ്ത്ര കഥകളിലൂടെയും മറ്റും പ്രവചിച്ച കാര്യങ്ങള്‍ (ഗ്രഹാന്തര യാത്രകളും മറ്റും )പിന്നീട് യാഥാര്‍ഥ്യമായതാണല്ളൊ.

മുംബൈ സമ്മേളനം ശാസ്ത്ര സമൂഹത്തെ സംബന്ധിച്ച് വലിയ നിരാശയാണ് സമ്മാനിച്ചത്. വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച ഈ സമ്മേളനം ഗുണപരമായ ഒരു ചര്‍ച്ചക്കും വഴിതുറന്നില്ല. ഇക്കാര്യം തിരിച്ചറിഞ്ഞതുകൊണ്ടാകണം, ഈ വര്‍ഷം മൈസൂരുവില്‍ സംഘാടകര്‍ കുറച്ചൊക്കെ സൂക്ഷ്മത പാലിച്ചു. ശാസ്ത്ര പിന്‍ബലമില്ലാത്ത ഒരു പ്രബന്ധവും സ്വീകരിക്കപ്പെടുകയില്ളെന്ന് സംഘാടകള്‍ തുടക്കത്തിലേ വ്യക്തമാക്കി. പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ നമ്മുടെ രാജ്യത്തിനാവശ്യമായ സാങ്കേതിക വിദ്യകള്‍ ഇവിടെനിന്നുതന്നെ ഉണ്ടാക്കിയെടുക്കേണ്ടതിന്‍െറ ആവശ്യകത വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ളൊരു ഉദ്ഘാടന പ്രസംഗവും നടത്തി. കഴിഞ്ഞ വര്‍ഷത്തെ പോലെ, സംഘ് ‘ശാസ്ത്രകാരന്‍മാര്‍ക്ക്’ പ്രത്യേക സെഷനൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, ബോംബെ സര്‍ക്കസ് മൈസൂരിലും ആവര്‍ത്തിച്ചു.

രാജീവ് ശര്‍മ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ആദ്യത്തെ വെടിപൊട്ടിച്ചത്. ബോട്ടണിയില്‍ ബിരുദാനന്തര ബിദുര ധാരിയായ ഇദ്ദേഹം, ശംഖ് ഊതുന്നതുകൊണ്ടുള്ള ശാരീരിക ഗുണങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. ദിവസവും ശംഖ് ഊതിയാല്‍ നരച്ച മുടി പൂര്‍വാവസ്ഥയിലത്തെുമെന്നും ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ ഇല്ലാതാകുമെന്നുമൊക്കെയാണ് ഈ പ്രബന്ധത്തിലെ പ്രധാന പോയിന്‍റുകള്‍. എല്ലാ വീടുകളിലും പ്രാര്‍ഥനാ സമയത്ത് ശംഖ് മുഴക്കണമെന്നും ഇദ്ദേഹം നിര്‍ദേശിക്കുന്നു. തൊട്ടടുത്ത ദിവസം വന്നു, മറ്റൊരു മഹാപ്രബന്ധം. ‘പരമശിവന്‍ ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രവര്‍ത്തകന്‍’ എന്ന തലക്കെട്ടില്‍ അഖിലേഷ് പാണ്ഡെ എന്ന ഗവേഷകനാണ് ഈ പേപ്പര്‍ സമര്‍പ്പിച്ചത്. മധ്യപ്രദേശ് പ്രൈവറ്റ് യൂനിവേഴ്സിറ്റി റെഗുലേറ്ററി കമീഷന്‍  അധ്യക്ഷനാണ് ഇദ്ദേഹം. പരിപാടിയുടെ തലേദിവസം, ഇദ്ദേഹം കോണിപ്പടിയില്‍നിന്ന് വീണ് പരിക്ക് പറ്റിയതിനാല്‍ സമ്മേളനത്തിനത്തൊനായില്ളെങ്കിലും ‘പരിസ്ഥിതി പ്രബന്ധം’ ഒൗദ്യോഗികമായി പരിഗണിക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്.

പരമശിവനും കുടുംബവും മൃഗങ്ങളോട് എങ്ങിനെ പെരുമാറിയെന്നും കൈലാസനാഥന്‍  ഭൂമിയിലെ ജനങ്ങള്‍ ശുദ്ധവെള്ളം എപ്രകാരം നല്‍കിയെന്നുമൊക്കെയാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് പുരാണങ്ങള്‍ എത്ര പ്രാധാന്യം നല്‍കിയെന്ന് സമര്‍ഥിക്കാനാണ് താന്‍ ഇത്തരമൊരു തീസിസ് സമര്‍പ്പിച്ചതെന്ന് പാണ്ഡെ പറയുന്നു. യഥാര്‍ഥത്തില്‍, ഇത്തരം അബദ്ധങ്ങള്‍ മുന്നോട്ടുവെച്ചാണോ നാം നമ്മുടെ ശാസ്ത്ര പാരമ്പര്യത്തിന്‍െറ മഹത്വം  ലോകത്തെ അറിയിക്കേണ്ടത്. ആധുനിക ശാസ്ത്രത്തിന്‍െറ വളര്‍ച്ചയില്‍ അറബ്, ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ പങ്ക് ആദ്യമേ ലോകം അംഗീകരിച്ചതാണ്. യൂറോപ്യന്‍ നവോത്ഥാനത്തിനും അതുവഴി ആധുനിക ശാസ്ത്രത്തിന്‍െറ ഉദയത്തിനും കാരണമായത്  ഈ രണ്ട്  ശാസ്ത്ര പാരമ്പര്യങ്ങളായതിരുന്നുവെന്ന് ആര്‍ക്കാണ് നിഷേധിക്കാനാവുക. ഗണിതത്തിന്‍െറയും ജ്യോതിശാസ്ത്രത്തിന്‍െറയുമെല്ലാം പല അടിസ്ഥാന തത്വങ്ങളും ജന്മമെടുത്തതു തന്നെ ഈ രണ്ട് ദേശങ്ങളില്‍നിന്നുമാണ്.

പി.എം ഭാര്‍ഗവ

ചുവന്ന ഗ്രഹമെന്നറിയുപ്പെടുന്ന ചൊവ്വയുടെ വ്യാസം ആദ്യമായി നിര്‍ണയിച്ചത് ഭാരതീയ ജ്യോതിശ്ശാസ്ത്രജ്ഞരാണ്. അഞ്ചാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടുവെന്ന് കരുതുന്ന സൂര്യസിദ്ധാന്തികയിലാണത്രെ ഇതുസംബന്ധിച്ച ആദ്യ പരാമര്‍ശമുള്ളത്.  ഈ ഗ്രന്ഥത്തില്‍ 6070 കിലോമീറ്ററാണ് ചുവന്ന ഗ്രഹത്തിന്‍െറ വ്യാസം . ഇന്ന് നമുക്ക് ചൊവ്വയുടെ വ്യാസം കൃത്യമായി അറിയാം: 6788 കിലോമീറ്റര്‍. നേരിയ വ്യത്യാസം മാത്രം. ഇത് നിര്‍ണയിച്ചത് അക്കാലത്ത് നിലനിന്നിരുന്ന ശാസ്ത്രീയ രീതികള്‍ അവലംബിച്ചാണെന്ന് പ്രത്യേകം മനസിലാക്കണം. അതുകൊണ്ടു തന്നെ അത് ശാസ്ത്രവുമാണ്. ഇങ്ങനെ വരാഹമിഹിരന്‍, ആര്യഭടന്‍, നീലകണ്ഠ സോമയാജി തുടങ്ങി നമ്മുടെ ശാസ്ത്ര പാരമ്പര്യത്തെ ലോകത്തിന്‍െറ മുന്നിലത്തെിച്ച ഒട്ടേറെ പ്രതിഭകള്‍ നമുക്കുണ്ട്. ഇവര്‍ മുന്നോട്ടുവെച്ച ശാസ്ത്ര സിദ്ധാന്തങ്ങളെയെല്ലാം നിഷ്പ്രഭമാക്കുകയല്ളേ  ശാസ്ത്ര കോണ്‍ഗ്രസിലെ പുതിയ പ്രവണതകള്‍?

മുമ്പൊരിക്കല്‍ നെഹ്റു ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തതിനെ സി.വി രാമന്‍ വിമര്‍ശിക്കുകയുണ്ടായി. നെഹ്റു ഒരു രാഷ്ട്രീയക്കാരനാണെന്നും ശാസ്ത്രജ്ഞനല്ലാത്ത അദ്ദേഹത്തിന് ശാസ്ത്ര സമ്മേളനത്തില്‍ എന്തുകാര്യമെന്നുമാണ് സി.വി രാമന്‍ ചോദിച്ചത്. നെഹ്റു ആ വിമര്‍ശം ഉള്‍കൊള്ളുകയായിരുന്നുവത്രെ. ഈ പാരമ്പര്യത്തെകൂടിയാണ് ശാസ്ത്ര കോണ്‍ഗ്രസ് അട്ടിമറിച്ച് സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാക്കിയത്. ശാസ്ത്രമേഖലയില്‍ മാത്രമല്ലല്ളോ പുതിയ ചരിത്രരചനക്ക് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. രാഷ്ട്രത്തിന്‍െറ വിഭവങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ ഉപയോഗിക്കുന്നതിനായി നെഹ്റു രൂപം നല്‍കിയ ആസൂത്രണ കമീഷനെയും  മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയില്ളേ?  നെഹ്റുവിന്‍െറ കരങ്ങളിലൂടെ തന്നെ വളര്‍ന്ന ഈ ശാസ്ത്ര പ്രസ്ഥാനത്തിന്‍െറ വിധിയും അങ്ങനെയാകുമോ? 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT