ഇമ്പം നഷ്​ടപ്പെട്ട കടലിരമ്പം

ആലപ്പാെട്ട കടലിരമ്പങ്ങൾക്ക് ഇന്ന് പഴയ ഇമ്പമില്ല. പകരം പേടിപ്പെടുത്തുന്ന ശബ്​ദത്തോടെ അലച്ചാർത്തുവന്ന് കരയ െ കവർ​െന്നടുക്കുകയാണ് ഒാരോ തിരയും. െഎ.ആർ.ഇയുടെ പ്രധാന ഖനനമേഖലയായ വെള്ളനാതുരുത്തിൽ കടലിനെയും കായലിനെയും വേർത ിരിക്കുന്നത് ഒരു ടിപ്പർ ലോറി കടന്നുപോകാൻ പാകത്തിലുള്ള വരമ്പ് മാത്രമാണ്. ഒരർഥത്തിൽ ജനവാസമുള്ള വരമ്പ്. വരമ്പ ിനപ്പുറമുള്ള കടലിൽനിന്നും ഇപ്പുറത്തുള്ള കായലിൽനിന്നും കമ്പനി നിർബാധം ഖനനം തുടരുകയാണ്.

‘‘പണ്ട് ഞങ്ങൾ കടല ു കാണാൻ പോകുമായിരുന്നു. ഇന്ന് ഞങ്ങ​െള കാണാൻ കടിലിങ്ങു േപാന്നു’’ -സമരപ്പന്തലിലിരുന്ന് മത്സ്യത്തൊഴിലാളിയായ ക െ. ചന്ദ്രദാസ് പറയുന്നു. കടൽ കര കവർന്നെടുക്കുന്നതി​​െൻറ നേർസാക്ഷ്യമാണ് ഇൗ വാക്കുകൾ. 1985ലെ ലിത്തോ മാപ്പ് പ്രകാരം 8 9.5 ചതുരശ്ര കിലോമീറ്ററായിരുന്നു ആലപ്പാടി​​െൻറ വിസ്തൃതി. ഇപ്പോഴിത് 7.6 ചതുരശ്ര കിലോമീറ്റായി ചുരുങ്ങിയിരിക്കു ന്നു. ബാക്കിസ്ഥലം ഇല്ലാതായത് ഖനനംമൂലമാണെന്നും അതല്ല പ്രകൃതിക്ഷോഭം കാരണമാണെന്നും പറയുന്നവരുണ്ട്. െഎ.ആർ.ഇ നടത ്തുന്ന സീ വാഷ് എന്ന അശാസ്ത്രീയ ഖനനമാണ് കര നഷ്​ടപ്പെടാനുള്ള പ്രധാന കാരണം. 7500ലധികം കുടുംബങ്ങൾ താമസിച്ചിരുന്ന ആലപ്പാട് ഇന്ന് അയ്യായിരത്തോളം കുടുംബങ്ങൾ മാത്രം. അതും ഉള്ള സ്ഥലത്ത് തിങ്ങിഞെരുങ്ങിയുള്ള താമസം. ബാക്കിയുള്ളവർ വീടും കൂടും വിെട്ടറിഞ്ഞ് തീരമൊഴിഞ്ഞു. 2004 ഡിസംബർ 26നുണ്ടായ സൂനാമി ദുരന്തം കേരള തീരത്ത് ഏറ്റവും കൂടുതൽ നാശം വിതച്ചത് ആലപ്പാടായിരുന്നു. 140 ജീവനുകളാണ് അന്ന് കടലെടുത്തത്.

ദുരന്തത്തിൽ ഉള്ളതെല്ലാം കടൽ നക്കിത്തുടച്ചുകൊണ്ടുപോയി. സൂനാമിപോലൊരു ദുരന്തം ഇനിയുണ്ടായാൽ ഒരുപക്ഷേ ആലപ്പാട് പ്രദേശംതന്നെ കടലിൽ അലിഞ്ഞുചേർന്നേക്കാം. കടലിനെ മാത്രം വിശ്വസിച്ചാണ് ഒാരോ രാത്രിയും ആലപ്പാട്ടുകാർ ഉറങ്ങാൻ കിടക്കുന്നത്. പിറ്റേന്ന് വീട് കാണുമെന്ന് ഒരുറപ്പും ഇല്ല. തെക്കുനിന്ന്​ വടക്കോട്ട് കടലാഴത്തിലുള്ള കുഴികളാണ് മണ്ണുമാന്തിയന്ത്രം തീർത്തുകൊണ്ടിരിക്കുന്നത്. അധിനിവേശക്കൊതിയോടെ തലങ്ങും വിലങ്ങും പായുകയാണിവിടെ മണ്ണുമാന്തിയന്ത്രങ്ങൾ. വ്യവസായ ലോബിയുടെ ആർത്തിയുടെ പെരുവയറിൽ അമരുകയാണ് ആലപ്പാട് എന്ന തീരദേശ പഞ്ചായത്ത്. മണ്ണി​​െൻറ മലകളുണ്ടായിരുന്ന പഞ്ചായത്തിൽ ഇന്നുള്ളത് പെരുംകുഴികളും ചളിക്കുണ്ടുകളും മാത്രമാണ്. അതിജീവനത്തി​​െൻറ അവസാന കച്ചിത്തുരുമ്പിൽ അള്ളിപ്പിടിച്ചിരിക്കുകയാണ് ഇപ്പോഴും ഒരു കൂട്ടർ.

കടലി​​െൻറ മക്കൾ അള്ളിപ്പിടിച്ചിരിക്കുന്ന ഇൗ തുരുത്തുകൂടി കടലെടുത്താൽ കടലും കായലും ഒന്നാകും. ഇത് കരുനാഗപ്പള്ളി, കാർത്തികപ്പള്ളി താലൂക്കിലെ ഭൂരിഭാഗം പ്രദേശത്തിനും ഒാണാട്ടുകര, കുട്ടനാട്, അപ്പർകുട്ടനാട്, അഷ്​ടമുടി അടക്കമുള്ള സമുദ്രനിരപ്പിൽനിന്ന് താഴ്ന്ന പ്രദേശങ്ങൾക്കുമൊക്കെ ഒരുപോലെ ഭീഷണിയാണ്. വലിയൊരു പ്രദേശത്തി​​െൻറ കുടിവെള്ളസ്രോതസ്സായ ശാസ്താംകോട്ട ശുദ്ധജല തടാകം ഉപ്പുവെള്ളം കയറി നശിക്കും.
കടലും കായലും ഒന്നാകുന്നതോടെ തിരുവനന്തപുരം-ഷൊർണൂർ ജലപാതയായ ടി.എസ് കനാലും നശിക്കും. ഇൗ പാതയാണ് സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കാനൊരുങ്ങുന്ന കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത. ഇത് ഒാർമയാവും. ഇതിന് മുടക്കുന്ന കോടികളും കടലിൽ കലങ്ങും.

മത്സ്യസമ്പത്തിനാൽ സമൃദ്ധമായിരുന്നു ആലപ്പാട് തീരം. ഇന്ന് പരമ്പരാഗത മത്സ്യബന്ധനം പൂർണമായി ഇല്ലാതായിട്ടുണ്ട്. മത്സ്യമേഖലയുമായി ബന്ധപ്പെട്ടുള്ള 5000ത്തോളം പേരുടെ തൊഴിലും നഷ്​ടമായി. ഒരു കാലത്ത് ഇന്ത്യയിൽതന്നെ ഏറ്റവുമധികം മത്സ്യം കിട്ടിയിരുന്ന ഹാർബറായിരുന്നു കൊല്ലം നീണ്ടകര ഹാർബർ. ഇന്ന് നീണ്ടകരക്ക് ആദ്യത്തെ 20ൽപോലും ഇടമില്ല. ആലപ്പാട് തീരത്ത് സമൃദ്ധമായി കിട്ടിയിരുന്ന താട, പരവ, തെരണ്ടി, കൂരി, കരിക്കാടി ചെമ്മീൻ തുടങ്ങി 12ഒാളം മത്സ്യങ്ങൾ ഇന്ന് തീരത്ത് കിട്ടാനേയില്ല. കമ്പനിയുടെ അശാസ്ത്രീയമായ ഖനനമാണ് ഇതിനെല്ലാം കാരണമെന്നാണ് ആലപ്പാട് സമരസമിതിയുടെ പ്രവർത്തകർ പറയുന്നത്. ചാകരയുടെ വലിയ തീരമായിരുന്നു ആലപ്പാട്. ആലപ്പാടി​​െൻറ തീരത്തുനിന്ന്​ ആളുകൾ പിന്മാറിയതോടെ സ്വാഭാവികമായും തീരമത്സ്യബന്ധനവും അസ്തമിച്ചു. ചാകരയും തീരം വിെട്ടാഴിഞ്ഞു.

ജനങ്ങളിൽനിന്ന് പാട്ടത്തിനെടുക്കുന്ന ഒരു സ​​െൻറ് ഭൂമിയിൽനിന്ന് ഒരു കോടി രൂപയുടെ റെയർ എർത്ത് ലഭിക്കുമെന്ന് ഖനന കമ്പനികൾ തന്നെ സാക്ഷ്യ​പ്പെടുത്തുന്നു. പഞ്ചായത്തി​​െൻറ തെക്കേ അറ്റത്തുള്ള പ്രദേശമാണ് വെള്ളനാതുരുത്ത്. അവിടെയാണ് െഎ.ആർ.ഇ കമ്പനി നിലവിൽ ഖനനം നടത്തുന്നത്. ലോഹമണൽ അരിച്ചെടുത്തശേഷം ശേഷിക്കുന്ന മണൽ അവിടെതന്നെ നിക്ഷേപിക്കും. ഉള്ളുറപ്പില്ലാത്ത ഇവിടം പിന്നീട് കാടുകയറി ഇഴജന്തുക്കളുടെ താവളമാകും. ഇതോടെ തീരത്ത് ശേഷിക്കുന്നവരും കിട്ടുന്ന വിലക്ക് പ്രമാണം കമ്പനിയെ ഏൽപിച്ച് മനസ്സില്ലാമന​സ്സോടെ തീരം വിടും. ആലപ്പാടി​​െൻറ സ്ഥിതി ഇതാെണങ്കിൽ തൊട്ടടുത്തുള്ള പന്മന പഞ്ചായത്തിലെ ഗ്രാമത്തിലെ അവസാന മൺതിട്ടയും കവർന്നെടുത്ത് കടൽ ഗ്രാമത്തിലേക്ക് കടന്നുവന്നിരിക്കുകയാണ്.

ചെറിയഴീക്കൽ തീരത്ത് ഏത് നിമിഷവും കടലെടുക്കാവുന്ന തരത്തിലുള്ള ശവകുടീരം

‘U’ മാതൃകയിൽ കടൽ രൂപപ്പെട്ടിരിക്കുകയാണിവിടെ. പൊന്മനയിലെ പ്രകൃതിയെ, മണ്ണിനെ, വെള്ളത്തെ ജീവിതത്തെ ഒക്കെ നശിപ്പിച്ചുകൊണ്ടാണിവിടെ കെ.എം.എം.എൽ ഖനനം നടത്തുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ മണ്ണി​​െൻറ ഉടമകളായ 900ത്തോളം കുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശത്ത് ഇന്ന് മൂന്നു കുടുംബങ്ങളും കാട്ടിൽ മേക്കതിൽ ക്ഷേത്രവും മാത്രം. പൊന്മന മണൽ ഖനനം മൂലം ഇല്ലാതായെങ്കിൽ സമീപ ഗ്രാമങ്ങളായ കളരി, മേക്കാട്, ചിറ്റൂർ, കോലം, പന്മന എന്നിവിടങ്ങൾ ഇൗ കമ്പനി ആസിഡിൽ കുളിപ്പിച്ച് കിടത്തിയിരിക്കുകയാണിന്ന്.
കരയും കടലും മലിനമാക്കി കൊള്ളലാഭം കൊയ്ത് കമ്പനി തടിച്ചുകൊഴുക്കുേമ്പാൾ ഇൗ തീരങ്ങൾ മെലിയുകയാണ്.
(തുടരും)

Tags:    
News Summary - Alappad issue-Opnion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.