അജിത് പവാറും ശരദ് പവാറും

ആർക്കും പിടികിട്ടാത്ത പവാർ പൊളിറ്റിക്സ്

ബാ​ൽ താ​ക്ക​റെ​യു​ടെ ശി​വ​സേ​ന​യെ പി​ള​ർ​ത്തി​യ​തു​പോ​ലെ ശ​ര​ദ്​ പ​വാ​റി​ന്റെ എ​ൻ.​സി.​പി​യെ​യും ത​ക​ർ​ക്കാ​ൻ ബി.​ജെ.​പി ക​രു​ക്ക​ൾ നീ​ക്കു​ക​യാ​ണെ​ന്ന അ​ഭ്യൂ​ഹം പ​ര​ന്ന​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​റ്റൊ​രു രാ​ഷ്ട്രീ​യ സ്​​ഫോ​ട​നം​കൂ​ടി ഉ​ണ്ടാ​കു​മോ​യെ​ന്ന്​​ ഉ​ദ്വേ​ഗ​ത്തോ​ടെ നോ​ക്കി​യി​രി​ക്കു​ക​യാ​ണ്​ ജ​നം. 40 എ​ൻ.​സി.​പി എം.​എ​ൽ.​എ​മാ​രു​ടെ പി​ന്തു​ണ രേ​ഖാ​മൂ​ലം നേ​ടി ബി.​ജെ.​പി​ക്ക്​ ഒ​പ്പം പോ​കാ​ൻ പ​വാ​റി​ന്റെ ജ്യേ​ഷ്ഠ​പു​ത്ര​ൻ അ​ജി​ത്​ പ​വാ​ർ ‘മു​ഹൂ​ർ​ത്തം’ നോ​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ​ത്രെ. ബാ​ക്കി​വ​രു​ന്ന ഒ​ന്ന​ര വ​ർ​ഷ​ത്തെ ഭ​ര​ണ​കാ​ല​യ​ള​വി​ൽ ബി.​ജെ.​പി പി​ന്തു​ണ​യി​ൽ അ​ജി​ത്​ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നാ​ണ്​ ‘പ്ര​വ​ച​നം’. മു​ഖ്യ​മ​ന്ത്രി പ​ദം അ​ജി​ത്തി​ന്റെ സ്വ​പ്​​ന​മാ​ണ്​ എ​ന്ന​ത്​ എ​ല്ലാ​വ​ർ​ക്കും അ​റി​യാം. നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ അ​ട​ക്കം 16 ശി​വ​സേ​ന വി​മ​ത എം.​എ​ൽ.​എ​മാ​രു​ടെ അ​യോ​ഗ്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​യി​ൽ മേ​യ്​ മാ​സം ആ​ദ്യ​ത്തി​ൽ സു​പ്രീം കോ​ട​തി വി​ധി​യു​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ഷി​ൻ​ഡെ പ​ക്ഷ​ത്തെ അ​യോ​ഗ്യ​രാ​ക്കി​യാ​ൽ 40 എ​ൻ.​സി.​പി എം.​എ​ൽ.​എ​മാ​രു​മാ​യി അ​ജി​ത്​ ബി.​ജെ.​പി​ക്കൊ​പ്പം പോ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നു​മാ​ണ്​ പ​റ​യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന യ​ഥാ​ർ​ഥ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന്​ ശ്ര​ദ്ധ​തി​രി​ക്കാ​ൻ ത​ന്നെ ക​രു​വാ​ക്കി കു​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ജീ​വ​നു​ള്ളി​ട​ത്തോ​ളം കാ​ലം ശ​ര​ദ്​ പ​വാ​റി​ന്റെ കീ​ഴി​ൽ എ​ൻ.​സി.​പി​യി​ൽ തു​ട​രു​മെ​ന്നു​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം അ​ജി​ത്​ പ​റ​ഞ്ഞ​ത്.

ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ മ​റാ​ത്ത ക​രു​ത്താ​യ മൂ​ത്ത പ​വാ​റും സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലെ മി​ടു​മി​ടു​ക്ക​ൻ ചെ​റി​യ പ​വാ​റും പ​വ​ർ പൊ​ളി​റ്റി​ക്സി​​ന്റെ കാ​ര്യ​ത്തി​ൽ അ​ഗ്ര​ഗ​ണ്യ​രാ​ണ്. പു​റ​മെ പ​വാ​റി​ന്റെ ഇ​ഷ്ട​ത്തി​ന്​ വി​രു​ദ്ധ​മെ​ന്ന്​ തോ​ന്നി​പ്പി​ക്കു​മെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ സ​മ്മ​ത​മി​ല്ലാ​തെ അ​ജി​ത്​ ഒ​രു രാ​ഷ്ട്രീ​യ നീ​ക്കം ന​ട​ത്തു​മെ​ന്ന്​ ആ​രും ക​രു​തു​ന്നി​ല്ല. അ​ജി​ത്​ ബി.​ജെ.​പി​ക്കൊ​പ്പം പോ​വു​ക​യാ​ണെ​ങ്കി​ൽ അ​ത് മൂ​ത്ത​പ​വാ​റി​ന്റെ സ​മ്മ​ത​​ത്തോ​ടെ​യാ​യി​രി​ക്കു​മെ​ന്ന് നൂ​റു​ത​രം. ശി​വ​സേ​ന അ​ധ്യ​ക്ഷ​ൻ ഉ​ദ്ധ​വ്​ താ​ക്ക​റെ​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ ശി​വ​സേ​ന, എ​ൻ.​സി.​പി, കോ​ൺ​ഗ്ര​സ്​ സ​ഖ്യം (എം.​വി.​എ) തീ​രു​മാ​നി​ച്ച 2019ലെ ​ആ രാ​ത്രി വെ​ളു​ക്കും​മു​മ്പേ ബി.​ജെ.​പി​യി​ലെ ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സി​ന്​ ഒ​പ്പം​പോ​യി ഫ​ഡ്​​നാ​വി​സ്​ മു​ഖ്യ​നാ​യും അ​ജി​ത്​ ഉ​പ​മു​ഖ്യ​നാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തും പ​വാ​റി​ന്റെ ആ​ശി​ർ​വാ​ദ​ത്തോ​ടെ​യാ​യി​രു​ന്ന​ല്ലോ. മൂ​ന്നു​ദി​വ​സം മാ​ത്ര​മേ ഫ​ഡ്​​നാ​വി​സി​ന്റെ ആ ​ര​ണ്ടാം സ​ർ​ക്കാ​റി​ന്​ ആ​യു​സ്സു​ണ്ടാ​യി​രു​ന്നു​ള്ളൂ. തി​രി​ച്ചു​വ​ന്ന അ​ജി​ത്തി​നെ ഒ​രു സം​ശ​യ​വു​മി​ല്ലാ​തെ എം.​വി.​എ സ​ർ​ക്കാ​റി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കു​ക​യും ചെ​യ്തു. ഈ ​സം​ഭ​വ​ങ്ങ​ളി​ൽ വ​രി​ക​ൾ​ക്കി​ട​യി​ലെ​മ്പാ​ടും വാ​യി​ച്ചെ​ടു​ക്കാ​നു​ണ്ട്. പ​വാ​റി​ന്റെ അ​നു​വാ​ദ​ത്തോ​ടെ​യാ​യി​രു​ന്നു അ​ന്ന്​ അ​ജി​ത്​ വ​ന്ന​തെ​ന്നും പ​വാ​ർ പി​ന്നീ​ട്​ കാ​ലു​വാ​രി​യെ​ന്നും ഫ​ഡ്​​നാ​വി​സ്​ ആ​വ​ർ​ത്തി​ച്ച്​ പ​റ​ഞ്ഞി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത്​ അ​ടി​ച്ചേ​ൽ​പി​ച്ച രാ​ഷ്ട്ര​പ​തി ഭ​ര​ണം പു​ല​ർ​കാ​ല സ​ത്യ​പ്ര​തി​ജ്ഞ​യി​ലൂ​ടെ പി​ൻ​വ​ലി​പ്പി​ച്ചി​ല്ലേ എ​ന്നാ​ണ്​ പ​വാ​ർ ഇ​തി​നോ​ട്​ പ്ര​തി​ക​രി​ച്ച​ത്.

ശ​ര​ദ്​ പ​വാ​റി​നെ ഒ​റ്റ​യ​ടി​ക്ക്​ ന​മ്പാ​നാ​കി​ല്ല. പ്രാ​യോ​ഗി​ക രാ​ഷ്ട്രീ​യ​ത്തി​ന്റെ ചാ​ണ​ക്യ​നാ​ണ്​ അ​ദ്ദേ​ഹം. 2014ൽ ​ഭ​രി​ക്കാ​നാ​വ​ശ്യ​മാ​യ അം​ഗ​ബ​ല​മി​ല്ലാ​തെ സ​ർ​ക്കാ​റു​ണ്ടാ​ക്കി​യ ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്​ സ​ർ​ക്കാ​റി​നെ ശ​ബ്​​ദം​കൊ​ണ്ട്​ പി​ന്താ​ങ്ങി​ സ​ഭ​യി​ൽ വി​ശ്വാ​സം നേ​ടി​ക്കൊ​ടു​ത്ത​ത്​ ശ​ര​ദ്​ പ​വാ​റി​ന്റെ എ​ൻ.​സി.​പി​യാ​ണ​​േല്ലാ. അ​ന്ന്​ ഫ​ഡ്​​നാ​വി​സ്​ സ​ർ​ക്കാ​റി​നെ ഉ​പാ​ധി​ക​ളി​ല്ലാ​തെ പു​റ​ത്തു​നി​ന്ന്​ പി​ന്താ​ങ്ങാ​ൻ എ​ൻ.​സി.​പി തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ‘അ​പ​ക​ടം മ​ണ​ത്ത’ ഫ​ഡ്​​നാ​വി​സ്​ ശി​വ​സേ​ന​യെ ഒ​പ്പം കൂ​ട്ടു​ക​യാ​ണ്​ ചെ​യ്ത​ത്. അ​ന്ന​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ ശി​വ​സേ​ന​യു​മാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ സ​ഖ്യം ബി.​ജെ.​പി അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ന​രേ​ന്ദ്ര മോ​ദി ത​രം​ഗ​ത്തി​ൽ ഒ​റ്റ​ക്ക്​ ഭൂ​രി​പ​ക്ഷം കി​ട്ടു​മെ​ന്നാ​യി​രു​ന്നു ബി.​ജെ.​പി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​കാ​ൻ ബി.​ജെ.​പി​ക്ക്​ ക​ഴി​ഞ്ഞെ​ങ്കി​ലും ഭ​രി​ക്കാ​നു​ള്ള അം​ഗ​ബ​ലം തി​ക​ഞ്ഞി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ്​ 2019ൽ ​ശി​വ​സേ​ന​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ സ​ഖ്യം ബി.​ജെ.​പി പു​നഃ​സ്ഥാ​പി​ച്ച​ത്.

2019ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി-​ശി​വ​സേ​ന സ​ഖ്യ​ത്തി​ന്​ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി പ​ദം ര​ണ്ട​ര വ​ർ​ഷം വീ​തം പ​ങ്കു​വെ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ശി​വ​സേ​ന ക​ളം​മാ​റി​ച്ച​വി​ട്ടി. ബി.​ജെ.​പി പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളെ​യും നേ​താ​ക്ക​ളെ​യും പ​തു​ക്കെ ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്ന തി​രി​ച്ച​റി​വാ​യി​രു​ന്നു അ​തി​നു പി​ന്നി​ൽ. ഇ​വി​ടെ​യാ​ണ്​ പ​വാ​റി​ലെ പ്രാ​യോ​ഗി​ക രാ​ഷ്ട്രീ​യ ചാ​ണ​ക്യ​ൻ, എം.​വി.​എ എ​ന്ന പു​തി​യൊ​രു സ​ഖ്യ സ​മ​വാ​ക്യം രൂ​പ​പ്പെ​ടു​ത്തി ബി.​ജെ.​പി​യി​ൽ​നി​ന്ന്​ ഭ​ര​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​ത്. ശി​വ​സേ​ന ത​ല​വ​ൻ ഉ​ദ്ധ​വ്​ താ​ക്ക​റെ​യെ ത​ന്നെ മു​ഖ്യ​നാ​ക്കി​യ​തും ക​ണ​ക്കു​കൂ​ട്ട​ലു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു. ഇ​ത്​ ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സി​നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ​ക്കും പി​ടി​ച്ചി​ല്ല. 2019ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​വാ​റി​നേ​ക്കാ​ൾ വ​ലി​യ ‘ഗു​സ്തി​ക്കാ​ര​നാ​യി’ ത​ന്നെ സ്വ​യം അ​വ​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ച ഫ​ഡ്​​നാ​വി​സി​നെ പ​വാ​ർ മ​ല​ർ​ത്തി​യ​ടി​ക്കു​ക​യാ​ണ്​ ചെ​യ്ത​ത്. എം.​വി.​എ എ​ന്ന​ത്​ ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ങ്ങ​ൾ​ക്ക്​ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി മാ​റു​ക​യും ചെ​യ്തു. സ​ഖ്യം ത​ക​ർ​ക്കു​ക​യ​ല്ലാ​തെ മ​റ്റ്​​മാ​ർ​ഗ​മി​ല്ലെ​ന്നാ​യി. ആ​ദ്യം ശി​വ​സേ​ന​യെ പി​ള​ർ​ത്തി ഉ​ദ്ധ​വി​നെ മൂ​ല​ക്കി​രു​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ​യി​ലൂ​ടെ ശി​വ​സേ​ന​യെ പി​ള​ർ​ത്താ​നും പാ​ർ​ട്ടി​യു​ടെ അ​വ​കാ​ശ​വും ചി​ഹ്​​ന​വും വി​മ​ത​ർ​ക്ക്​ പ​തി​ച്ചു​​ന​ൽ​കാ​നും ക​ഴി​ഞ്ഞെ​ങ്കി​ലും ഉ​ദ്ധ​വി​നെ ത​ള​ർ​ത്താ​നാ​യി​ല്ല. എം.​എ​ൽ.​എ​മാ​രി​ൽ ഭൂ​രി​പ​ക്ഷ​വും ഷി​ൻ​ഡെ​ക്കൊ​പ്പം പോ​യെ​ങ്കി​ലും അ​ണി​ക​ൾ അ​ന​ങ്ങി​യി​ല്ല. പ്ര​തീ​ക്ഷി​ച്ച ഫ​ലം കാ​ണാ​താ​യ​തോ​ടെ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ നീ​ണ്ടു​പോ​വു​ക​യാ​ണ്. ഉ​ദ്ധ​വി​നെ മു​ന്നി​ൽ​നി​ർ​ത്തി​യാ​ണ്​ എം.​വി.​എ ക​രു​ക്ക​ൾ നീ​ക്കു​ന്ന​ത്​ എ​ന്ന​ത്​ ബി.​ജെ.​പി​ക്ക്​ മ​റ്റൊ​രു ത​ല​വേ​ദ​ന​യാ​യി​ മാ​റി.

ഇ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ പ​വാ​ർ കു​ടും​ബ​ത്തി​ൽ​ത്ത​ന്നെ വി​ള്ള​ലു​ണ്ടാ​ക്കും​വി​ധം എ​ൻ.​സി.​പി​യെ പി​ള​ർ​ക്കാ​ൻ ബി.​ജെ.​പി ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ്​ പ​റ​യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, പ​വാ​റി​ന്റെ പി​ന്തു​ണ​യി​ല്ലാ​തെ അ​ജി​ത്​ എ​ങ്ങും പോ​കി​ല്ലെ​ന്ന്​ പാ​ർ​ട്ടി നേ​താ​ക്ക​ളും പ​വാ​ർ കു​ടും​ബ​ത്തെ അ​ടു​ത്ത​റി​യു​ന്ന​വ​രും അ​ടി​വ​ര​യി​ടു​ന്നു. അ​ജി​ത്​ പ​വാ​റി​ന്റെ വി​മ​ത നീ​ക്ക​വു​മാ​യി അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്ന​പ്പോ​ൾ എ​ങ്ങും തൊ​ടാ​തെ ചി​ല​ത്​ ഉ​ദ്ധ​വ്​ താ​ക്ക​റെ​യു​മാ​യി പ​വാ​ർ പ​ങ്കു​വെ​ച്ചു. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച്​ പാ​ർ​ട്ടി​യെ പി​ള​ർ​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യും ഏ​താ​നും എം.​എ​ൽ.​എ​മാ​ർ പോ​യാ​ലും എ​ൻ.​സി.​പി-​ബി.​ജെ.​പി സ​ഖ്യ​മു​ണ്ടാ​കി​ല്ലെ​ന്നു​മാ​ണ്​ അ​തി​ലൊ​ന്ന്. ശി​വ​സേ​ന മു​ഖ​പ​ത്ര​മാ​യ ‘സാ​മ്​​ന’​യി​ലെ കോ​ള​ത്തി​ലൂ​ടെ​ സ​ഞ്ജ​യ്​ റാ​വു​ത്ത്​ ഇ​ത്​ വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ബി.​ജെ.​പി​ക്ക്​ വ​ഴ​ങ്ങി​യാ​ൽ കേ​സ്​ ഫ​യ​ലു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​വെ​ക്കു​മെ​ന്ന​ല്ലാ​തെ കേ​സ്​ ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കി​ല്ലെ​ന്ന്​ പ​വാ​ർ പാ​ർ​ട്ടി എം.​എ​ൽ.​എ​മാ​ർ​ക്ക്​ ഉ​പ​ദേ​ശം ന​ൽ​കി​യെ​ന്നും പ​റ​യു​ന്നു.

അ​ജി​ത്​ പ​വാ​റി​ന്റെ ‘വി​മ​ത നീ​ക്ക​ത്തെ’​ക്കു​റി​ച്ച്​ മു​ൻ ആ​പ്​ നേ​താ​വ്​ അ​ഞ്ജ​ലി ധ​മാ​നി​യ​യാ​ണ്​ ആ​ദ്യം പ​റ​ഞ്ഞ​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്ന് അ​റി​ഞ്ഞ​താ​ണെ​ന്ന്​​ അ​വ​കാ​ശ​പ്പെ​ട്ടാ​യി​രു​ന്നു അ​വ​രു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ. തൊ​ട്ടു​പി​ന്നാ​ലെ വ​ഞ്ചി​ത്​ ബ​ഹു​ജ​ൻ അ​ഗാ​ഡി അ​ധ്യ​ക്ഷ​നും ഡോ. ​ബി.​ആ​ർ. അം​ബേ​ദ്​​ക​റു​ടെ പേ​ര​മ​ക​നു​മാ​യ പ്ര​കാ​ശ്​ അം​ബേ​ദ്​​ക​റും വെ​ടി​പൊ​ട്ടി​ച്ചു. 15 ദി​വ​സ​ത്തി​ന​കം ര​ണ്ട്​ രാ​ഷ്ട്രീ​യ സ്​​ഫോ​ട​ന​ങ്ങ​ൾ ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു അ​ത്. ഒ​രു സ്​​ഫോ​ട​നം മ​ഹാ​രാ​ഷ്ട്ര​യി​ലും മ​റ്റേ​ത്​ ഡ​ൽ​ഹി​യി​ലു​മെ​ന്ന്​ പ​വാ​റി​ന്റെ മ​ക​ളും എം.​പി​യു​മാ​യ സു​പ്രി​യ സ​ുലെ പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, അ​ജി​ത്​ പ​വാ​ർ മു​ഖ്യ​മ​ന്ത്രി​യും സു​പ്രി​യ സുലെ കേ​ന്ദ്ര മ​ന്ത്രി​യും ആ​കു​മെ​ന്ന നി​ല​യി​ലാ​ണ്​ ഈ ​പ​രി​ഹാ​സം വാ​യി​ക്ക​പ്പെ​ട്ട​ത്. പ​വാ​റു​മാ​ർ അ​ഭ്യൂ​ഹ​ങ്ങ​ളെ ത​ള്ളി​പ്പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പ​ല​തും സം​ഭ​വി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ​യാ​ണ് ​ജ​നം. പ്രാ​യോ​ഗി​ക രാ​ഷ്ട്രീ​യ ചാ​ണ​ക്യ​ൻ പ​വാ​റി​ന്റെ പ്ര​തി​ച്ഛാ​യ​യാ​ണ്​ അ​തി​ന്​ കാ​ര​ണം. വി​ഷ​യ​ത്തി​ൽ ബി.​ജെ.​പി മൗ​ന​ത്തി​ലു​മാ​ണ്. 

Tags:    
News Summary - article on sharad pawar's ncp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT