രാമനാട്ടുകര വാഹനാപകടമാണ് നിമിത്തമായത്. അഞ്ചു ചെറുപ്പക്കാർ റോഡിൽ പിടഞ്ഞുമരിച്ചത് നാടിെൻറ മനഃസാക്ഷിയെ ഉലച്ചു. മത്സരയോട്ടം എന്തിനെന്ന അന്വേഷണം എത്തിയത് കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ. കള്ളക്കടത്തുകാരിൽനിന്ന് സ്വർണം തട്ടിപ്പറിക്കുന്ന 'പൊട്ടിക്കൽ' ക്വട്ടേഷനെക്കുറിച്ചുള്ള വിവരങ്ങളാണ് പിന്നാലെ വന്നത്. ആ വഴിക്കുള്ള അന്വേഷണം കണ്ണൂരിലേക്ക് നീണ്ടപ്പോൾ കഥമാറി. കള്ളക്കടത്ത് സ്വർണം ഏറ്റുവാങ്ങാൻ വന്ന ചുവന്ന കാർ പിന്തുടർന്ന കസ്റ്റംസ് ചെന്നുകയറിയത് ചെങ്കോട്ടകളിലാണ്.
ചുവപ്പുടുത്തും ചെങ്കൊടിയേന്തിയും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടുന്ന ൈസബർ സഖാക്കൾ കോടികൾ മറിയുന്ന അധോലോകത്തെ രാജാക്കന്മാരായി വിഹരിക്കുന്ന സിനിമയെ വെല്ലുന്ന കഥകളാണ് പുറത്തുവരുന്നത്. പാർട്ടിയുടെ മറപറ്റി നിൽക്കുന്ന അധോലോകസംഘത്തെ സി.പി.എം തള്ളിപ്പറയുന്നുണ്ട്. അങ്ങെനയെങ്കിൽ പലതും തുറന്നു പറയേണ്ടിവരുമെന്നാണ് ക്വട്ടേഷൻ സൈബർ സഖാക്കളിൽ പ്രമുഖൻ സി.പി.എമ്മിന് നൽകിയ മുന്നറിയിപ്പ്.
വാർത്തസമ്മേളനം പ്രതീക്ഷിക്കാമെന്ന സൈബർ പോരാളിയുടെ ഫേസ്ബുക്ക് പ്രതികരണം കേവലം വൈകാരിക പ്രകടനം മാത്രമായി കാണാനാവില്ല. പാർട്ടിയുടെ മറപറ്റി വളർന്ന ക്വട്ടേഷൻസംഘം രാഷ്ട്രീയ നേതൃത്വത്തെതന്നെ വെല്ലുവിളിക്കാൻ വളർന്നുകഴിഞ്ഞതിെൻറ വിളംബരമാണ്.
ടി.പി. ചന്ദ്രശേഖരൻ ഏറ്റുവാങ്ങിയ 51 വെട്ട്. കേരളത്തിെൻറ മനസ്സ് പിടിച്ചുലക്കുന്ന ഓർമയാണത്. ആ കേസിൽ ശിക്ഷിക്കപ്പെട്ട െകാടി സുനി തുടങ്ങിയവരാണ് ഇന്ന് കണ്ണൂർ ജില്ലയിൽ പാർട്ടി ക്വട്ടേഷൻ സംഘത്തിെൻറ കേന്ദ്രബിന്ദു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലാണ് ഇവർ. എന്നാൽ, കണ്ണൂർ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ ഇടപാടുകൾ പലതും ഇവരുടെ കൂടി പങ്കാളിത്തമുള്ളതാണ്. ഇപ്പോൾ ആരോപണ നിഴലിലുള്ള അർജുൻ ആയങ്കിയും ആകാശ് തില്ലേങ്കരിയും ടി.പി കേസ് പ്രതികളുടെ ശിഷ്യന്മാരായാണ് അറിയപ്പെടുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളിൽ പാർട്ടി നൽകുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്ന രീതി മാറി യഥാർഥത്തിൽ കൊല നടത്തിയവർ പിടിയിലാകുന്നത് ടി.പി വധക്കേസിലാണ്. ടി.പി കേസിന് ലഭിച്ച വർധിച്ച മാധ്യമശ്രദ്ധ ഉണ്ടാക്കിയ 'താരപദവി'യാണ് കൊടി സുനിക്കും സംഘത്തിനും ക്വട്ടേഷൻ ഇടപാടുകളിലെ മൂലധനം.
വെട്ടിനുറുക്കാൻ മടിയില്ലാത്ത, എന്തിനും പോന്നവരെന്ന 'പെരുമ'യുള്ള ഇവരുടെ പേരുകേൾക്കുേമ്പാൾ ആളുകളുടെ മനസ്സിൽ നിറയുന്ന ഭീതിയാണ് തുറുപ്പുചീട്ട്. മാഫിയകൾക്ക് പാർട്ടി ഗ്രാമങ്ങളിൽ കുറി - പലിശ ഇടപാടുകളിൽ അടവ് മുടക്കുന്നവരെ ൈകകാര്യം ചെയ്യാൻ പാർട്ടി പ്രാദേശിക നേതൃത്വവും ഇത്തരക്കാരെ ഉപയോഗിച്ചുതുടങ്ങിയതോടെ സാധ്യതകളുടെ വലിയ ലോകമാണ് ഇവർക്കുമുന്നിൽ തുറന്നത്. മണൽ-ക്വാറി മാഫിയകളുടെ സംരക്ഷണം ഏറ്റെടുത്താണ് ടി.പി കേസ് സംഘം പ്രഫഷനൽ ക്വേട്ടഷൻ രംഗത്ത് ചുവടുവെക്കുന്നത്.
ഉത്തരമലബാറിെൻറ മദ്യതലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന മാഹിയിലെ ബാറുകളുടെ സംരക്ഷണവും ഈ സംഘത്തിനായിരുന്നു. വ്യാപാരികളും വ്യവസായികളും തമ്മിലുള്ള സാമ്പത്തിക ഇടപാട് തർക്കങ്ങളിൽ ഒത്തുതീർപ്പാണ് മറ്റൊരു വരുമാനമേഖല. അവിടെയെല്ലാം വിജയക്കൊടി പാറിച്ച് വിഹിതംപറ്റി വിലസിയ സംഘം ഇപ്പോഴത്തെ പ്രധാന മേഖല സ്വർണക്കടത്ത്, കുഴൽപണ ഇടപാടുകളാണ്.
സ്വർണവുമായി 'കാരിയർ' മുങ്ങുന്നത് സ്വർണക്കടത്തിൽ പതിവുള്ളതാണ്. മുങ്ങുന്ന കാരിയർമാരെ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽനിന്ന് പൊക്കാൻ ടി.പി കൊലക്കേസ് സംഘത്തിെൻറ സഹായം സ്വർണക്കടത്ത് മാഫിയക്ക് ആവശ്യമായപ്പോഴെല്ലാം ലഭിച്ചു. കൂത്തുപറമ്പിൽ ഗൾഫിൽനിന്ന് വന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷിച്ച പൊലീസ് എത്തിയത് കൊടി സുനി സംഘത്തിലാണ്. സ്വർണക്കടത്ത് സംഘത്തിനുവേണ്ടി കൊടി സുനി ജയിലിലിരുന്ന് ആസൂത്രണം ചെയ്തതായിരുന്നു പ്രസ്തുത തട്ടിക്കൊണ്ടുപോകൽ ഓപറേഷൻ. കേസ് എവിടെയുമെത്തിയില്ല. അർജുൻ ആയങ്കിയുടെ പുറത്തുവന്ന ശബ്ദസന്ദേശത്തിൽ 'പൊട്ടിക്കൽ' ഓപറേഷനെക്കുറിച്ച് പറയുന്നുണ്ട്.
കാരിയറെ ആക്രമിച്ച് അല്ലെങ്കിൽ, കാരിയറുമായി ഒത്തുകളിച്ചാണ് സ്വർണം തട്ടിയെടുക്കുക. ഒത്തുകളിക്കാൻ തയാറാകുന്ന കാരിയർമാർക്ക് അവർക്കുള്ള വിഹിതവും ഒപ്പം പാർട്ടി ഗ്രാമങ്ങളിൽ സംരക്ഷണവും ക്വട്ടേഷൻ സംഘം ഒരുക്കും. പൊട്ടിക്കലിന് കൂട്ടുനിന്ന കാരിയറെ തേടിയെത്തുന്ന സ്വർണക്കടത്ത് സംഘത്തിെൻറ ആളുകൾ പാർട്ടി ഗ്രാമത്തിൽ കാലുകുത്തിയാൽ ക്വട്ടേഷൻ സംഘം വിവരമറിയും. വിരട്ടിയോടിക്കും. പാനൂർ, കതിരൂർ മേഖലയിൽ ടി.പി കേസ് സംഘത്തിെൻറ പങ്കാളിത്തമുള്ള ഇത്തരം സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. പൊട്ടിക്കൽ സംഘം സ്വർണമാഫിയക്ക് ഇടയിൽ വിളിക്കെപ്പടുന്നത് 'കുരുവികൾ' എന്നാണ്.
കണ്ണൂർ, കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് 'പൊട്ടിക്കൽ' ഓപറേഷനുമായി പറന്നുനടക്കുന്ന കുരുവികളിൽ പ്രധാനി അർജുൻ ആയങ്കിയും സംഘവുമാണെന്ന് പൊലീസിനും വിവരമുണ്ട്. ചുരുങ്ങിയത് 200 കിലോയിലേറെ സ്വർണത്തിെൻറ 'പൊട്ടിക്കൽ' ഓപറേഷൻ കഴിഞ്ഞ നാളുകളിൽ ഈ മേഖലയിൽ നടന്നിട്ടുണ്ടെന്നാണ് ഇതുമായി അടുപ്പമുള്ളവർ പറയുന്നത്.
പാർട്ടിയുടെ ചില്ലകളിലാണ് കുരുവികൾ കൂടുകൂട്ടിയത്. അതിെൻറ തണലിലാണ് പറന്നുനടക്കുന്നതും. അർജുൻ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും തള്ളിപ്പറയുന്ന സി.പി.എം നേതൃത്വം ഇതൊന്നും പാർട്ടിയുടെ അറിവോടെയല്ലെന്നാണ് വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.