ആധുനികചരിത്രത്തിലെ ഏറ്റവും വേഗമേറിയ സൈനിക ഭരണപിടിത്തമാണ് താലിബാൻ നടത്തിയത്. ഭരണത്തിലേറുന്നതിനു മുമ്പ് അവർക്ക് കുറേയേറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. ഒരു ആസകല സർക്കാർ (inclusive government) രൂപവത്കരിക്കാൻ പഴയ ശത്രുതകളെല്ലാം വിസ്മരിക്കുന്നതും സ്ത്രീകളുടെ അവകാശങ്ങൾ, ദേശീയപ്രതീകങ്ങൾ തുടങ്ങിയ വിഷമം പിടിച്ച പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതും ഒരു സാഹസികയത്നം തന്നെയായിരിക്കും. പ്രതിഷേധപ്രകടനക്കാർക്കുനേരെ ആത്മസംയമനം പാലിക്കാൻ താലിബാൻ പരിശീലിക്കണം. എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടങ്ങൾക്ക് അൽപായുസ്സേ ഉണ്ടാകൂ എന്ന് അവർ തിരിച്ചറിയണം
അഫ്ഗാൻ ഭരണകൂടത്തിെൻറ പതനസമയം സംബന്ധിച്ച എല്ലാ രഹസ്യാന്വേഷണ നിഗമനങ്ങളും തെറ്റിപ്പോയി. അശ്റഫ് ഗനി രാജ്യം വിടാനും അഫ്ഗാനിസ്താൻ ഭരണകൂട രഹിതമാക്കാനും 11 നാളുകളേ താലിബാന് വേണ്ടിവന്നുള്ളൂ. രാജ്യത്തിെൻറ ചില ഗ്രാമീണമേഖലകളിൽ താലിബാെൻറ നിഴൽസർക്കാർ നേരത്തേ വന്നുകഴിഞ്ഞിരുന്നു. അഫ്ഗാൻ റിപ്പബ്ലിക്കിെൻറ ഭരണം അലേങ്കാലപ്പെടുത്താനായിരുന്നു അത്. ഇത് പ്രാദേശികതലങ്ങളിൽ ജനങ്ങൾക്ക് റിപ്പബ്ലിക്കിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി. എന്നാൽ, അതുവഴി വലിയ അളവിലൊന്നും ഭരണശേഷി നേടിയെടുക്കാൻ താലിബാന് കഴിഞ്ഞതുമില്ല. ഭരണത്തിൽ സഹായിക്കാൻ മുൻസർക്കാറിൽ പ്രവർത്തിച്ചിരുന്നവരുടെ സഹായം ആവശ്യമാണെന്നു താലിബാന് അറിയാം. അന്താരാഷ്്ട്ര അംഗീകാരത്തിന് അത്തരമൊരു പങ്കാളിത്തം പുതിയ ഭരണനേതൃത്വത്തിനു മുന്നിലെ ഉപാധിയാണ് എന്നതും പ്രധാനമാണ്. അതിനാൽ, ഭരണകൂട രൂപവത്കരണത്തിനു വട്ടംകൂട്ടുന്ന താലിബാൻ സ്ത്രീകളുടെ അവകാശങ്ങൾ, അഫ്ഗാനിസ്താെൻറ െഎഡൻറിറ്റി തുടങ്ങിയ സങ്കീർണമായ ചില വിഷയങ്ങൾ അഭിമുഖീകരിച്ചേ മതിയാവൂ.
സ്ത്രീപങ്കാളിത്തം പുതിയ അഫ്ഗാനിസ്താനിൽ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന വിഭാഗത്തിന് നിലനിൽപിെൻറ പ്രശ്നമാണ്. അന്താരാഷ്്ട്ര സമൂഹം അത് സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. വാക്കും പ്രവൃത്തിയും തമ്മിലെ പൊരുത്തക്കേടിനെ നേരിടാൻ താലിബാൻ നേതാക്കൾക്ക് ഇൗ വിഷയത്തെ അഭിമുഖീകരിക്കേണ്ടി വരും. താലിബാൻ ഭരണത്തിൻകീഴിൽ സ്ത്രീകളെ പഠിക്കാൻ അനുവദിക്കുമെന്ന് ഖത്തർ സംഭാഷണത്തിലെ അവരുടെ പ്രതിനിധി സുഹൈൽ ശാഹീൻ പറയുന്നതു നാം കേട്ടു. എന്നാൽ, ഇൗ മാസം താലിബാൻ നിയന്ത്രണമേറ്റെടുത്ത ഹിറാത്തിൽ യൂനിവേഴ്സിറ്റിയിലെത്തിയ പെൺകുട്ടികളെ വീട്ടിലേക്ക് തിരിച്ചയക്കുകയുണ്ടായി. അവർക്കു മടങ്ങാൻ അനുമതി നൽകിയാലും ആവർത്തിച്ചുള്ള സംഭാഷണങ്ങൾക്കുശേഷവും മിശ്രവിദ്യാഭ്യാസത്തിനു താലിബാൻ കഴിഞ്ഞ ഏതാനും നാളുകളായി ചുവന്ന വര വരച്ചിരിക്കുകയാണ്.
താലിബാൻ പെണ്ണവകാശങ്ങൾ മാനിക്കുമെന്നും അവരെ തൊഴിലിന് അനുവദിക്കുമെന്നുമൊക്കെ താലിബാൻ വക്താവ് സബീഹുല്ലാ മുജാഹിദ് പറയുന്നതും കേട്ടു. താലിബാൻ കാബൂൾ പിടിച്ച ദിവസം സ്വകാര്യചാനലിലെ വനിത അവതാരകക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടായിരുന്നു വക്താവിെൻറ ഇൗ വാഗ്ദാനം. എന്നാൽ, രണ്ടു നാൾ കഴിഞ്ഞ് മറ്റൊരു അവതാരകയെ താലിബാൻ ഒാഫിസിലെത്തുന്നത് വിലക്കുന്നതും കണ്ടു.
ഭാവിഗവൺമെൻറ് രൂപവത്കരണ ചർച്ചയിൽ വനിത രാഷ്ട്രീയക്കാരെയും താലിബാൻ നേതൃത്വം ഉൾപ്പെടുത്തണം. സ്ത്രീകൾ അടക്കിഭരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥയിൽ വനിതകൾക്ക് ശബ്ദമുയർത്താൻ അവസരമുണ്ടാകണം. തുല്യതയുടെ വഴിയിലുള്ള ഭരണപരിഷ്കാര യജ്ഞത്തിൽ അവർ കൂടി ഭാഗഭാക്കാകുന്നത് പ്രതീക്ഷക്ക് വകനൽകുന്നതാണ്.
പുതിയൊരു സർക്കാർ രൂപവത്കരിക്കുന്നതിൽ സമയം പ്രധാനമാണ്. തങ്ങളുടേതു മാത്രമായ ഒരു എമിറേറ്റ് രൂപവത്കരണം പ്രഖ്യാപിക്കാൻ താലിബാൻ തിടുക്കപ്പെട്ടിട്ടില്ല. ആഗോള ഭ്രഷ്ടിനിരയായ അവർ ഭൂതകാലത്തു നിന്നു ചിലതൊക്കെ പഠിച്ചു എന്നതിെൻറ അടയാളമാണത്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണകൂടം എന്നാണ് അവരുടെ പ്രഖ്യാപനം. ഭാവി രാഷ്ട്രീയക്രമത്തെക്കുറിച്ച് നിലവിൽ അവരെ എതിർത്തുകൊണ്ടിരിക്കുന്നവർ അടക്കമുള്ള അഫ്ഗാൻ രാഷ്ട്രീയത്തിലെ പ്രമുഖരുമായൊക്കെ അവർ സംഭാഷണം നടത്തുന്നുണ്ട്.
ഇൗ പ്രസ്താവനകളും ചർച്ചകളുമൊക്കെ ചില ആശ്വാസം നൽകുന്നുണ്ടെങ്കിലും തങ്ങൾക്കു നല്ലതു വരുത്താൻ താലിബാൻ ഒന്ന് ഉത്സാഹിക്കേണ്ടി വരും. നിലവിലെ രാഷ്ട്രീയരംഗത്തെ ശൂന്യത ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നേതൃത്വത്തിെൻറ തിരോധാനവും ദിശാബോധമില്ലായ്മയും മൂലം സർക്കാർ സ്ഥാപനങ്ങളെല്ലാം മരവിച്ചുകിടക്കുകയാണ്. സർക്കാർ വേഗം രൂപം കൊണ്ടാലേ സമൂഹത്തിന് വീണ്ടും വേഗത്തിൽ ചലിച്ചുതുടങ്ങാനാവുകയുള്ളൂ.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണകൂടം എന്നുപറയുേമ്പാൾ കഴിഞ്ഞ ഭരണകൂടത്തിെൻറ പരാജയങ്ങളുടെ ആശാന്മാരെ വീണ്ടും ഉൾപ്പെടുത്തുകയാവരുത്. കഴിഞ്ഞകാലത്തെ അഴിമതിവീരന്മാരായ രാഷ്ട്രീയനേതാക്കളെ പുതിയ സർക്കാറിൽ നിന്നു മാറ്റിനിർത്തണം. ഭരണവ്യവസ്ഥയിൽ പിന്നെയും അഴിമതി കയറിക്കൂടാതിരിക്കാൻ അതാവശ്യമാണ്. എന്നാൽ, പ്രതിയോഗികൾക്കെതിരെ 'വിജയികളുടെ നീതി' നടപ്പിലാക്കുന്നതിൽ താലിബാൻ എത്ര കരുതലെടുക്കുന്നുവോ, അതനുസരിച്ചായിരിക്കും അഴിമതിയുടെ കാര്യത്തിൽ അവർ അളക്കപ്പെടുക. അതിന് ഏറ്റവും നല്ല വഴി, അടുത്ത ഭരണത്തിൽ ഉൾപ്പെടുത്തുന്ന രാഷ്ട്രീയക്കാർക്കെതിരായ അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു മൂന്നാം കക്ഷിയെ നിയോഗിക്കുന്നതാണ്. അഫ്ഗാനിസ്താനകത്ത് ഭരണകൂടത്തിെൻറ അന്തസ്സ് വീണ്ടെടുക്കാൻ താലിബാൻ കഠിനപ്രയത്നം നടത്തേണ്ടി വരും. വിദേശി ചട്ടുകം എന്ന ആരോപണം മുൻ ഭരണകൂടങ്ങളെല്ലാം നേരിട്ടതാണ്.
കഴിഞ്ഞ ഏതാനും നാളുകളിൽ ജലാലാബാദിലും കാബൂളിലുമൊക്കെ റിപ്പബ്ലിക്കിെൻറ ദേശീയപതാകയുമേന്തി പ്രകടനം നടത്തിയവരെ താലിബാൻസേന ക്രൂരമായാണ് നേരിട്ടത്. ജലാലാബാദിൽ അഫ്ഗാൻ പതാക നീക്കം ചെയ്തതിനെതിരെ പ്രതിഷേധിച്ചവർക്കുനേരെ താലിബാൻ സേന വെടിയുതിർത്തതിൽ ചുരുങ്ങിയത് രണ്ടുപേർ കൊല്ലപ്പെടുകയും പന്ത്രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദേശീയപ്രതീകങ്ങളോടും പ്രതിഷേധങ്ങളോടും എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ സ്വന്തം അണികൾക്ക് വ്യക്തമായ നിർദേശം നൽകിയില്ലെങ്കിൽ അത് പ്രാദേശികജനതയെ അകറ്റും. ദേശീയപ്രസ്ഥാനമെന്ന അവകാശവാദം സ്വയം റദ്ദാക്കുകയും ചെയ്യും. ദേശീയവികാരത്തെ ഇൗ ചെയ്തികൾ എങ്ങനെ ബാധിക്കുമെന്ന് ആലോചിച്ചുറച്ച തീരുമാനങ്ങളാണ് ഇക്കാര്യത്തിൽ വേണ്ടത്. അഫ്ഗാെൻറ പതാകയും മറ്റു ദേശീയപ്രതീകങ്ങളും രാജ്യത്തിെൻറ അസ്തിത്വമുദ്രയാണ്. മുൻ താലിബാൻ ഭരണത്തിനുശേഷം പിറവിയെടുത്ത പുതിയ തലമുറക്ക് അതിനോട് സവിശേഷമായ കരുതലുണ്ട്.
അഫ്ഗാനിസ്താനിലെ താലിബാൻ മുന്നേറ്റത്തിെൻറ ഗതി എല്ലാവരെയും ഞെട്ടിച്ചു. ഭരണത്തിലേറുന്നതിനു മുമ്പ് അവർക്ക് കുറേയേറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. ഒരു ആസകല സർക്കാർ (inclusive government) രൂപവത്കരിക്കാൻ പഴയ ശത്രുതകളെല്ലാം വിസ്മരിക്കുന്നതും സ്ത്രീകളുടെ അവകാശങ്ങൾ, ദേശീയപ്രതീകങ്ങൾ തുടങ്ങിയ വിഷമം പിടിച്ച പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതും ഒരു സാഹസികയത്നം തന്നെയായിരിക്കും. പ്രതിഷേധപ്രകടനക്കാർക്കുനേരെ ആത്മസംയമനം പാലിക്കാൻ താലിബാൻ പരിശീലിക്കണം. എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടങ്ങൾക്ക് അൽപായുസ്സേ ഉണ്ടാകൂ എന്ന് അവർ തിരിച്ചറിയണം. ആധുനികചരിത്രത്തിലെ ഏറ്റവും വേഗമേറിയ സൈനിക ഭരണപിടിത്തമാണ് താലിബാൻ നടത്തിയത്. അവർക്ക് ഒരു ഭരണം കാഴ്ചവെക്കാനാകുമോ എന്നതാണ് ഇനിയത്തെ ചോദ്യം.
(കാബൂളിലെ അമേരിക്കൻ സർവകലാശാലയിൽ അധ്യാപകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.