കാർട്ടൂണിന് അവാർഡ് നൽകിയതുമായി ബന്ധപ്പെട്ട് അക്കാദമിയുടെ നിലപാടിനെച്ചൊല്ലി പല വിവാദങ്ങളും ഉണ്ടായിക്ക ൊണ്ടിരിക്കുകയാണല്ലോ. സർക്കാർ നിയോഗിച്ച അക്കാദമി എന്ന നിലയിൽ സർക്കാറിെൻറ അഭീഷ്ടമനുസരിച്ച് പ്രവർത്തി ക്കണമെന്നതാണ് ഭരണകൂടത്തിെൻറ നിലപാട്. എന്നാൽ, അക്കാദമി തങ്ങളുടേതായ അവകാശം ഉയർത്തിപ്പിടിച്ച് നിലപാടിൽ ഉ റച്ചുനിൽക്കുകയും ചെയ്യുന്നു. കാർട്ടൂണിന് അവാർഡ് നൽകിയ വിധിനിർണയ സമിതിയുടെ തീരുമാനത്തിൽ ഒരു പുനഃപരിശോധനയ ും വേണ്ടെന്നാണ് ലളിതകല അക്കാദമിയുടെ നിലപാട്. ഇത് പൂർണമായും ശരിയാണ്. അവരിതിൽ ഉറച്ചുനിൽക്കുമെന്ന് വിശ്വസി ക്കുന്നു.
സർക്കാർ നിയോഗിച്ച കമ്മിറ്റി എന്ന നിലയിൽ അക്കാദമിക്ക് എന്തെങ്കിലും വിധേയത്വം ഉണ്ടാകേണ്ട ആവശ്യ മുണ്ടോ? കലാകാരന്മാരുടെ സർഗാത്മക സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുക, അവരുടെ ക്ഷേമകാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു ദൗത്യവും അക്കാദമിക്ക് നിർവഹിക്കേണ്ടതില്ല. കാലാവധി തീരുന്നതുവരെ ആരുടെയും വിധേയത്വത്തിന് വഴിപ്പെടാതെ പ്രവർത്തിക്കാൻ അക്കാദമിക്ക് കഴിയണം. പാരിസിൽ ലോകത്തിൽ ആദ്യമായി രൂപംകൊണ്ട അക്കാദമി മുന്നോട്ടുവെച്ച കാഴ്ചപ്പാടും ഇതുതന്നെയായിരുന്നു. ഇൗ അക്കാദമിയുടെ അതേ മാതൃകയിൽതന്നെയാണ് െനഹ്റു ഇന്ത്യയിലും അക്കാദമികൾക്ക് രൂപം നൽകിയത്.
ഭരണകൂടം നിയോഗിക്കുന്നതാണെങ്കിലും ഭരിക്കുന്ന സർക്കാറിെൻറ ഇച്ഛക്കൊത്തല്ലാതെ, കലാകാരെൻറ (എഴുത്തുകാരെൻറ) സർഗാത്മക സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്ന ഒരിടം എന്ന നിലയിലാണ് അക്കാദമികൾ വിഭാവനം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ പുരസ്കാര തീരുമാനം പോലുള്ള ഒന്നിലും സർക്കാർ ഒരിടപെടലും നടത്തിയിരുന്നില്ല. കേരളത്തിലും അതേ മാതൃകതന്നെയാണ് പിന്തുടർന്നിരുന്നത്. എന്നാൽ, ചില സന്ദർഭങ്ങളിൽ പ്രഖ്യാപിതമായ ഇൗ കാഴ്ചപ്പാടിനെതിരായ ചില ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. അതിെൻറയൊരു തുടർച്ചയായാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇൗ സാഹചര്യത്തിൽ അക്കാദമിയുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുക എന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം.
രാഷ്ട്രീയവിധേയത്വം ചില സന്ദർഭങ്ങളിൽ
അക്കാദമികളുടെ ഭരണഘടനയനുസരിച്ചുതന്നെ എല്ലാവിധ സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയം രൂപപ്പെടുത്തിയ ഭരണകൂടം നിയമിച്ച സ്ഥാപനം എന്നനിലയിൽ അക്കാദമി പല സന്ദർഭങ്ങളിലും രാഷ്ട്രീയവിധേയത്വം പ്രകടിപ്പിച്ചിട്ടുണ്ട്. നമ്മുടെ നിർഭാഗ്യങ്ങളിൽ ഒന്നിതാണ്. സാഹിത്യ അക്കാദമിയുടെ ഭരണസമിതി (എല്ലാ അക്കാദമികളുടെയും) സർക്കാർ രൂപവത്കരിച്ചുകഴിഞ്ഞാൽ അത് സുഗമമായി നടത്തിക്കൊണ്ടുപോകേണ്ട ചുമതല അതത് അക്കാദമികൾക്കുതന്നെയാണ്. ഇതു പൂർണമായും തിരിച്ചറിയാത്ത പല ഭാരവാഹികളും രാഷ്ട്രീയ വിധേയത്വം പ്രകടിപ്പിക്കാറുണ്ട്. സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ സർക്കാർ രൂപവത്കരിച്ചുകഴിഞ്ഞാൽ നിർവാഹക സമിതി രൂപവത്കരിക്കേണ്ട ഉത്തരവാദിത്തം ജനറൽ കൗൺസിലിനു മാത്രമാണ്. ജനറൽ കൗൺസിലിലേക്ക് പുതുതായി പത്തുപേരെകൂടി നിർദേശിക്കേണ്ട ചുമതല ജനറൽ കൗൺസിലിനുണ്ട്. സർക്കാർ നേരത്തേ നിയോഗിച്ച പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സെക്രട്ടറി എന്നിവർ ചേർന്ന് ജനറൽ കൗൺസിലിലേക്കുള്ള പുതിയ അംഗങ്ങളെ നിർദേശിക്കണം.
ഇത് അക്കാദമിയുടെ അവകാശമാണ്. എന്നാൽ, രാഷ്ട്രീയവിധേയത്വമുള്ള ഭാരവാഹികൾ ഇതിെൻറകൂടി ചുമതല സർക്കാറിന് നൽകുകയാണ് പതിവ്. ഇത് അക്കാദമിയുടെ അവകാശത്തെ നിഷേധിക്കുന്നതിന് തുല്യമാണ്. പ്രഫ. എം.കെ. സാനു, എം. മുകുന്ദൻ, വത്സല എന്നിവർ സാഹിത്യ അക്കാദമിയുടെ പ്രസിഡൻറുമാരായപ്പോൾ പുതിയ അംഗങ്ങളെ സർക്കാർതന്നെയാണ് നാമനിർദേശം ചെയ്തിരുന്നത്. എന്നാൽ, എം.ടി. വാസുദേവൻ നായർ, എൻ.പി. മുഹമ്മദ് എന്നിവർ പ്രസിഡൻറുമാരായിരുന്നപ്പോൾ അക്കാദമിയുടെ ഇൗ അവകാശം സർക്കാറിന് വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. പുതുതായുള്ള മുഴുവൻ ജനറൽ കൗൺസിൽ അംഗങ്ങളെയും അക്കാദമിതന്നെ നാമനിർദേശം ചെയ്തു. എം.ടി. വാസുദേവൻ നായർ സാഹിത്യ അക്കാദമിയുടെ പ്രസിഡൻറായി ചുമതലയേറ്റ് ആദ്യമായി നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഭരിക്കുന്ന സർക്കാറിനോട് അക്കാദമിക്ക് ഒരു വിധേയത്വവുമുണ്ടാകില്ല’.
അവാർഡ് നിഷേധിക്കാൻ സ്വാതന്ത്ര്യമുണ്ടോ?
ലളിതകല അക്കാദമി പ്രഖ്യാപിച്ച കാർട്ടൂൺ പുരസ്കാരം പുനഃപരിശോധിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നു. ഇങ്ങനെ ആവശ്യപ്പെടാൻ സർക്കാറിന് ഒരു അധികാരവുമില്ലെന്ന് മാത്രമല്ല, അക്കാദമിക്ക് പുരസ്കാരം എടുത്തുകളയാനും കഴിയുന്നതല്ല. വിധിനിർണയ സമിതിയുടെ തീരുമാനം അംഗീകരിക്കുകയല്ലാതെ, പൊളിച്ചെഴുതാനുള്ള വകുപ്പ്അക്കാദമിയുടെ നിയമാവലിയിൽ ഇല്ല. എന്നാൽ, ഇങ്ങനെയല്ലാതെ പുരസ്കാരം റദ്ദാക്കിയ ഒരു ചരിത്രം സാഹിത്യ അക്കാദമിക്കുണ്ട്. അതു നിയമവിരുദ്ധവുമായിരുന്നു. എം.പി. നാരായണപിള്ളയുടെ നോവലിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചപ്പോൾ പുരസ്കാരം കൈപ്പറ്റുന്നതിന് അദ്ദേഹം ചില ഉപാധികൾ വെച്ചു. ഇത് സ്വീകാര്യമല്ലാത്ത സാഹിത്യ അക്കാദമി നിർവാഹക സമിതി യോഗം ചേർന്ന് ഇൗ പുരസ്കാരംതന്നെ റദ്ദാക്കുകയുണ്ടായി. പ്രഫ. കെ.എം. തരകനായിരുന്നു അന്ന് അക്കാദമി പ്രസിഡൻറ്. നാരായണപിള്ള അന്ന് കോടതിയിൽ പോയിരുന്നുവെങ്കിൽ അക്കാദമിക്ക് ഇൗ പുരസ്കാരം തിരിച്ചുകൊടുക്കേണ്ടി വരുമായിരുന്നു.
അക്കാദമികൾ പിരിച്ചുവിടാമോ?
ഭരണകൂടത്തിെൻറ ഇംഗിതത്തിന് വിധേയമാകാത്ത അക്കാദമി കാലാവധി പൂർത്തിയാക്കുംമുേമ്പ പിരിച്ചുവിടുമെന്നൊരു അഭ്യൂഹം കേൾക്കുന്നു. ഇതു ജനാധിപത്യവിരുദ്ധമായ ഒരു നടപടിയാണ്. കാലാവധി പൂർത്തിയായ അക്കാദമി ഭരണസമിതി പുനഃസംഘടിപ്പിക്കേണ്ടിവരും. എന്നാൽ, ഭാഗികമായ പുനഃസംഘടന അക്കാദമി നിയമാവലിക്കെതിരാണ്. മുെമ്പാരിക്കൽ ഇത്തരത്തിലുള്ള ഒരു പൊളിച്ചെഴുത്ത് നടക്കുകയുണ്ടായി. പെരുമ്പടവം ശ്രീധരൻ പ്രസിഡൻറായ സാഹിത്യ അക്കാദമി ഭരണസമിതിയിലെ 12 അംഗങ്ങളെ അന്നത്തെ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് പിരിച്ചുവിട്ടു. സാഹിത്യ അക്കാദമി രൂപംകൊണ്ടിട്ട് അaന്ന് ഒന്നരവർഷമാകുന്നതേയുള്ളൂ.
മൂന്നുവർഷമാണ് നിയമപ്രകാരം കാലാവധി). പ്രസിഡൻറിെൻറ പ്രവർത്തന രീതികളോട് വിയോജിപ്പുള്ള 12 അംഗങ്ങളാണ് പുറത്തായത്. നിർവാഹക സമിതി അംഗം ബാലചന്ദ്രൻ വടക്കേടത്ത് ഉൾപ്പെടെയുള്ളവരാണ് പുറത്താക്കപ്പെട്ടവർ. ഇവർക്ക് കോടതിയിൽ പോയാൽ നീതി കിട്ടുമായിരുന്നു. പുറത്താക്കപ്പെട്ടവർ കോടതിയിൽ പോകുമെന്ന് കണ്ട സർക്കാർ സാഹിത്യ അക്കാദമി ഒന്നടങ്കം പിന്നീട് പുനഃസംഘടിപ്പിച്ചുവെന്ന് വരുത്തുകയുണ്ടായി. അക്ബർ കക്കട്ടിൽ അടക്കം 12 പേരെ നാമനിർദേശം ചെയ്തുകൊണ്ടായിരുന്നു ഇത്. ഇവയെല്ലാം ആത്യന്തികമായി ജനാധിപത്യവിരുദ്ധമായ നടപടികളായിരുന്നു. ലളിതകല അക്കാദമി പ്രഖ്യാപിച്ച കാർട്ടൂൺ പുരസ്കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതും സർക്കാർ രൂപവത്കരിച്ച അക്കാദമി വിധേയത്വം കാട്ടണമെന്ന് നിർദേശിക്കുന്നതും ഒരുപോലെ ജനാധിപത്യവിരുദ്ധമാണ്. ഇത് ഒരു ജനാധിപത്യ സർക്കാറിന് ഒട്ടും ഭൂഷണമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.