റഫാൽ ഇടപാടിെൻറ ബഹളത്തിൽ അധികമാരും ശ്രദ്ധിക്കതെ കടന്നുപോയ വാർത്തയാണ് റോബർട് വാദ്രക്കെതിരായ സാമ്പത ്തിക കുറ്റാരോപണങ്ങൾ. തുടർച്ചയായ മൂന്നാം ദിവസവും എൻഫോഴ്സ്മെൻറ് വാദ്രയെ ചോദ്യം ചെയ്തു. എ.െഎ.സി.സി ജനറ ൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് എന്ന നിലയിൽ വാദ്രക്കെതിരായ ആരോപണം രാഷ്ട്രീയ നീക്കമായി തള്ളിക്ക ളയാൻ എളുപ്പമാണ്. വാദ്രയെ പ്രതിരോധിച്ച് കോൺഗ്രസ് ഇപ്പോൾ ചെയ്യുന്നതും അതുതന്നെയാണ്. എന്നാൽ അന്വേഷണം മുറ ുകിയാൽ കോൺഗ്രസിനെ അത് കടുത്ത പ്രതിസന്ധിയിലേക്കാവും നയിക്കുക. വാദ്രയുടെ സാമ്പത്തിക ഇടപാടിൽ മലയാളി ബന്ധവും ക ുടിയുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
വാദ്രയെ കുരുക്കിലാക്കിയ ലണ്ടനിലെ ഇടപാട്
ലണ്ടനിലെ സ്വത ്തുക്കളുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് വാദ്രയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇപ്പോൾ ചോദ്യം ചെയ്തത ്. വാദ്രക്കായി ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരി ലണ്ടനിൽ ഫ്ലാറ്റ് ഉൾപ്പടെ വാങ്ങിയിട്ടുണ്ടെന്നാണ് ഏജൻസിയ ുടെ കണ്ടെത്തൽ. ഇവരെ രണ്ട് പേരെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകൾ ലഭിച്ചുവെന്നും എൻഫോഴ്സ്മ െൻറ് ഡയറക്ടറേറ്റ് അവകാശപ്പെടുന്നു. യു.പി.എ ഭരണകാലത്ത് പെട്രോളിയം, കൽക്കരി ഇടപാടുകളിലൂടെ ലഭിച്ച പണമാണ് വാദ്ര ലണ്ടനിൽ നിക്ഷേപിച്ചതെന്നാണ് സൂചന. യു.പി.എ ഭരണകാലത്ത് 2005ലും 2009ലുമാണ് വാദ്രയുടെ കൈളിലേക്ക് കോടികൾ ഒഴുകിയെത്തിയ ഇടപാടുകൾ നടന്നുവെന്നതും പ്രസക്തമാണ്. തുടക്കത്തിൽ ഇതൊരു വ്യക്തിയുമായി ബന്ധപ്പെട്ട അഴിമതി മാത്രമാണ് എന്ന നിലയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൈകഴുകിയെങ്കിലും എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് വാദ്രയെ എൻഫോഴ്സ്മെൻറ് ഡയരക്ടറേറ്റിൽ എത്തിച്ചത് എന്നത് കോൺഗ്രസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കും.
ആയുധ ഇടപാടുകാരനായ ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള വോർടെക്സ് എന്ന സ്ഥാപനം ലണ്ടനിൽ 1.9 ബില്യൺ യൂറോക്ക് ആഡംബര ഫ്ലാറ്റ് വാങ്ങിയതോടെയാണ് ഇടപാടുകൾക്ക് തുടക്കമായത്. തൊട്ടടുത്ത വർഷം തന്നെ ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വ്യവസായിയും മലയാളിയുമായ സി.സി തമ്പിക്ക് ഫ്ലാറ്റ് മറിച്ചു വിറ്റു. തമ്പി ഒരു വർഷത്തിന് ശേഷം വിലയിൽ മാറ്റം വരുത്താതെ ഫ്ലാറ്റ് സിൻറാക്ക് എന്ന കമ്പനിക്ക് വിറ്റു. അറ്റകൂറ്റപണി നടത്തിയതിന് ശേഷമാണ് ഫ്ലാറ്റ് മറിച്ചുവിറ്റത്. ഭണ്ഡാരിയുമായി ബന്ധമുള്ള കമ്പനിയായിരുന്നു അന്ന് ആഡംബര ഫ്ലാറ്റ് വാങ്ങിയത്. ഇതോടെയാണ് ഇടപാടിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സംശയിച്ചത്. ഇതുമായി അന്വേഷണത്തിൽ ഭണ്ഡാരിക്കും തമ്പിക്കും വാദ്രയുമായി ബന്ധമുണ്ടെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റ് കണ്ടെത്തി. ഇതിന് തെളിവായി ആഡംബര ഫ്ലാറ്റിെൻറ അറ്റകൂറ്റപണിയുമായി ബന്ധപ്പെട്ട് വാദ്രയുമായി ഭണ്ഡാരി നടത്തിയ ഇമെയിൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.
വാദ്ര എങ്ങനെ പ്രതിയായി
2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ 2008ൽ കേവലം ഒരു ലക്ഷം മാത്രം മൂലധനമുണ്ടായിരുന്ന ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള കമ്പനി കോടികളുടെ വ്യവസായമുള്ള സ്ഥാപനമായി എങ്ങനെ പരിണമിച്ചുവെന്ന് അന്വേഷിക്കാൻ ഉത്തരവിട്ടു. ഇൻറലിജൻസ് ബ്യൂറോക്കായിരുന്നു അന്വേഷണ ചുമതല നൽകിയത്. ഇൻറലിജൻസ് ബ്യൂറോയുടെ അന്വേഷണത്തിൽ ഭണ്ഡാരിക്ക് സ്വിസ് കമ്പനിയായ പിലാറ്റസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇൗ സ്ഥാപനത്തിന് ഭണ്ഡാരിയുമായും വാദ്രയുമായും ഒരുപോലെ അടുപ്പുമുണ്ടെന്ന് വ്യക്തമായതോടെയാണ് കേസിലേക്ക് റോബർട്ട് വാദ്രയും എത്തുന്നത്.
രണ്ട് വർഷങ്ങൾക്ക് ശേഷം ആദായനികുതി വകുപ്പ് ഭണ്ഡാരിയുടെ വീട് റെയ്ഡ് ചെയ്യുകയും ലണ്ടനിലെ ഇയാളുടെ വസ്തു ഇടപാടുകളിൽ വാദ്രക്ക് ഉള്ള പങ്ക് വെളിവാക്കുന്ന ഇമെയിലുകൾ കണ്ടെത്തുകയുമായിരുന്നു. ലണ്ടനിലെ ആഡംബര ഫ്ലാറ്റ് മോടി പിടിപ്പിക്കുന്നതിനെ കുറിച്ചാണ് വാദ്രയോട് ഭണ്ഡാരി ഇമെയിലിലുടെ ആരാഞ്ഞത്. അതിന് വാദ്രയുടെ സഹായി മറുപടിയും നൽകിയിട്ടുണ്ട്. ഇതോടെ ഇടപാടിലെ വാദ്രയുടെ പങ്ക് വ്യക്തമായി. വിവിധ ഇടപാടുകളിലായി 115 കോടി രൂപ മൂല്യം വരുന്ന സ്വത്തുവകകൾ വാദ്ര അനധികൃതമായി ലണ്ടനിൽ സമ്പാദിച്ചുവെന്നാണ് എൻഫോഴ്സ്മെൻറ് ഏജൻസിയുടെ കണ്ടെത്തൽ. എന്നാൽ ആരോപണങ്ങളെല്ലാം വാദ്ര നിഷേധിക്കുകയാണ്
കുരുക്കായി ഭൂമി ഇടപാടുകളും
ലണ്ടനിലെ അനധികൃത സ്വത്ത് സമ്പാദനം മാത്രമല്ല വാദ്രക്ക് കുരുക്കാകുക. രാജസ്ഥാനിലും ഹരിയാനയിലും നടത്തിയിട്ടുള്ള ഭൂമി ഇടപാടുകളും വാദ്രയെ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പ്. വ്യാജ രേഖ ചമച്ച് ബിക്കാനീറിൽ 275 ഏക്കർ ഭൂമി വാങ്ങിയെന്നാണ് വാദ്രക്കെതിരായ ഒരു കേസ്. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈ ലൈറ്റ് ഹോസ്പിറ്റൽ എന്ന സ്ഥാപനമാണ് ഭൂമി വാങ്ങിയത്. ഇൗ ഭൂമിയിടപാടിലും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാദ്രയുടെ കമ്പനിയിൽ നിന്ന് വൻ തുകക്ക് ഇൗ ഭൂമി വാങ്ങിയ കമ്പനിയും സംശയത്തിെൻറ നിഴലിലാണ്.
ഹരിയാന മുൻ മുഖ്യമന്ത്രി ബി.എസ് ഹൂഡയുടെ സഹായത്തോടെ ഗുഡ്ഗാവിലെ സെക്ടർ 83യിൽ ഭൂമി വാങ്ങുകയും അത് വൻ തുകക്ക് മറിച്ച് വിൽക്കുകയും ചെയ്തുെവന്നാണ് വാദ്രക്കെതിരായ മറ്റൊരു ആരോപണം. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഭൂമിയാക്കി അതിനെ മാറ്റാൻ ഹൂഡ വാദ്രയെ സഹായിച്ചുവെന്നാണ് കണ്ടെത്തൽ. ഇൗ കേസിലും വാദ്രക്കെതിരായ അന്വേഷണങ്ങൾ മുന്നോട്ട് പോവുകയാണ്.
പ്രിയങ്കക്കും കോൺഗ്രസിനും വിനയാകുമോ
റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതിെൻറ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ കോൺഗ്രസിന് പിടിച്ചുനിൽക്കാൻ പിടിവള്ളിയായെങ്കിലും പ്രിയങ്കയുടെ രാഷ്്ട്രീയ പ്രവേശവും വാദ്രയെ പിന്തുണക്കുമെന്ന പ്രസ്താവനയും മുത്തശ്ശി പാർടിക്ക് തലവേദനയാവും. വാദ്രക്കെതിരായ കേസ് ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും കോൺഗ്രസിനൊപ്പം നിൽക്കണമെന്നും മമത ഉൾപ്പടെയുള്ള പ്രതിപക്ഷത്തെ മഹാസഖ്യത്തിലുള്ളവർ പറയുന്നത് മാത്രമാണ് നിലവിൽ കോൺഗ്രസിനുള്ള ആശ്വാസം. എന്നാൽ, ഇക്കാര്യത്തിൽ പാർട്ടി കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങിയാൽ പ്രതിപക്ഷ കക്ഷികൾ എത്ര കണ്ട് പിന്തുണക്കുമെന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.