ഏതു തെരഞ്ഞെടുപ്പ് വന്നാലും കാലങ്ങളായി കേരളത്തിൽ നിലനിന്നുവരുന്ന ഒരാചാരമാണ് മതസാമുദായിക നേതാക്കളുടെ കെട് ടിയെഴുന്നള്ളിപ്പ്. തങ്ങളുടെ പിന്തുണ ഇന്ന മുന്നണിക്കും ഇന്ന സ്ഥാനാർഥിക്കുമാണ്, ഇന്ന മണ്ഡലത്തിൽ ഇന്നയാൾ സ്ഥ ാനാർഥിയാവണം എന്നൊക്കെ തൊട്ടും തൊടാതെയുമുള്ള പറച്ചിൽ, ശിങ്കിടികൾ വഴി രാഷ്ട്രീയനേതാക്കളെ ആഗ്രഹം അറിയിക്ക ൽ തുടങ്ങിയവയോടെയാവും അതു തുടങ്ങുക. സ്ഥാനാർഥി പ്രഖ്യാപനം കഴിയുന്നതോടെ അവർ ഇൗ നേതാക്കളെ മുഖം കാണിക്കാൻ എത ്തലാണ് അടുത്ത ചടങ്ങ്. എം.എൽ.എമാരും എം.പിമാരും മന്ത്രിമാരുമൊക്കെ ആവാൻ പോകുന്നവർ തങ്ങളുടെ ആശീർവാദം തേടിയിട്ടാണ് പോയതെന്ന് നാട്ടുകാരെ അറിയിക്കലാണ് അടുത്തത്. അതു സ്ഥാനാർഥികൾതന്നെ ചെയ്തോളും. പിന്നീട് ഫലഖ്ര്യാപനം കഴിയും വരെ ബുദ്ധിയുള്ളവർ ഏറക്കുറെ മൗനവ്രതത്തിലായിരിക്കും. എന്നാൽ, ചിലർ ഇന്നയാൾ ജയിക്കുമെന്നൊക്കെ വിടുവായ് പറയുകയും ചെയ്യും. ഫലപ്രഖ്യാപനം കഴിയുന്നതോടെ ആരു ജയിച്ചാലും അതു തെൻറയും തെൻറ ജാതിയുടെയോ മതത്തിെൻറയോ പിന്തുണ കൊണ്ടാണെന്ന വീമ്പടിക്കലോടെയാണ് ഇൗ ആചാരം അവസാനിക്കുക.
പിന്തുണ പരസ്യമാക്കുകയും വിജയം മുൻകൂട്ടി പ്രഖ്യാപിക്കുകയും ചെയ്ത്, ജയിക്കാനിടയുളള സ്ഥാനാർഥിയെ തോൽപിച്ച് ചരിത്രം കുറിച്ചയാളാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇൗയിടെയായി ആ ചരിത്രം ഒന്നു മാറിത്തുടങ്ങിയിട്ടുണ്ട്. ചക്ക വീണ് മുയലു ചത്തതു േപാലെയാണെങ്കിലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലും ചെങ്ങന്നൂർ, പാലാ ഉപതെരഞ്ഞെടുപ്പുകളിലും അദ്ദേഹം പറഞ്ഞത് കിറുകൃത്യമായിരുന്നു. ചെങ്ങന്നൂരിലും പാലായിലും അദ്ദേഹത്തിനോ സമുദായത്തിനോ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു എന്നതു വേറെ കാര്യം. ഏതായാലും, സ്ഥാനാർഥികൾ ചെന്ന് കാലിൽ പിടിച്ചിട്ടാണോയെന്ന് അറിയില്ല, കഴിഞ്ഞ ദിവസം നടന്ന അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ പരസ്യപ്രവചനത്തിനൊന്നും അദ്ദേഹം മുതിർന്നില്ല. ആകെ ചില സൂചന നൽകിയത് അരൂരിൽ മാത്രമായിരുന്നു. ആരെയും വെറുപ്പിക്കാതിരിക്കാൻ അച്ഛൻ വെള്ളാപ്പള്ളിക്കും മകൻ വെള്ളാപ്പള്ളിക്കുമൊക്കെ അവരവരുടേതായ കാരണങ്ങളുണ്ട് താനും.വെള്ളാപ്പള്ളി ഒഴിഞ്ഞ കസേരയിലേക്ക് ഇത്തവണ കയറിയിരുന്നത് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരായിരുന്നു. സമദൂരം പറഞ്ഞ്, ആരു ജയിച്ചാലും ഒരു ഉൗറിക്കൂടിയ ചിരിയിൽ,ക്രെഡിറ്റ് അടിച്ചിരുന്ന പഴയ സമദൂരസിദ്ധാന്തം കൈവിട്ട് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് ശരിദൂരം അളക്കാനായി അദ്ദേഹത്തിെൻറ തീരുമാനം.
മേഞ്ചശ്വരവും എറണാകുളവും അരൂരും വിട്ട്, വട്ടിയൂർക്കാവിലും കോന്നിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അണികൾക്കുള്ള നിർദേശം. ഇപ്പോൾ അങ്ങനെയൊന്നും പറഞ്ഞില്ലെന്ന് പറയുന്നുണ്ടെങ്കിലും ചോദിച്ചവരോടെല്ലാം താലൂക്ക്, കരയോഗ ഭാരവാഹികൾ പറഞ്ഞത് ജനറൽ സെക്രട്ടറിയുടെ നിർേദശം ഉണ്ടെന്നുതന്നെയാണ്. വനിതകളടക്കം വീടുവീടാന്തരം കയറി എൻ.എസ്.എസിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ തോൽപിക്കണമെന്നും ഇന്നയാളാണ് നമ്മുടെ സ്ഥാനാർഥിയെന്നും പറയുകയും ചെയ്തു. വട്ടിയൂർക്കാവിലെയും കോന്നിയിലെയും നായർ വോട്ടർമാരുടെ എണ്ണത്തിലെ വിശ്വാസമായിരുന്നു ഇൗ കൈവിട്ട കളിയുടെ ബലം.എന്നാൽ, ഫലം വന്നപ്പോൾ എൻ.എസ്.എസ് ജനറൽ സെക്രട്ടറി പറഞ്ഞതല്ല, സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞതാണ് ശരിയായത്. ‘എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവന കോൺഗ്രസുകാർക്ക് ആവേശമുണ്ടാക്കുമെന്നല്ലാതെ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നായിരുന്നു’ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.
എൻ.എസ്.എസ് നേതൃത്വം പറഞ്ഞാൽ നായർ സമുദായാംഗങ്ങൾ കേൾക്കില്ലെന്ന് സി.പി.എം നേതാക്കൾ നേരത്തേ പറഞ്ഞപ്പോൾ, ‘എൽ.ഡി.എഫിനുള്ള മറുപടി അടുത്ത തെരഞ്ഞെടുപ്പിൽ’ എന്നായിരുന്നു സുകുമാരൻനായരുടെ വെല്ലുവിളി. ഏതായാലും ഫലം വന്നപ്പോൾ നായർ സമുദായാംഗങ്ങൾ ഉൾെപ്പടെയുള്ള പ്രബുദ്ധമായ കേരള ജനത മറുപടി കൊടുത്തത് എൽ.ഡി.എഫിനല്ല, സുകുമാരൻ നായർക്കായിരുന്നു. സുകുമാരൻ നായർക്കു മാത്രമല്ല, വെള്ളാപ്പള്ളിക്കും ചില ക്രൈസ്തവനേതാക്കൾക്കുമുള്ള ഒന്നിച്ചുള്ള മറുപടിയുമായിരുന്നു ഇൗ ‘തെരഞ്ഞെടുപ്പ് ആചാര ലംഘനത്തിലൂടെ’ കേരളം നൽകിയത്. ഇത്രയും ആയ നിലക്ക് പ്രവചന കാര്യത്തിലെങ്കിലും സുകുമാരൻ നായരെ വേണമെങ്കിൽ ‘രണ്ടാം വെള്ളാപ്പള്ളി’യെന്ന് ഇനി വിശേഷിപ്പിക്കാം.ജാതിയും മതവും നോക്കാതെ, രാഷ്ട്രീയവും സ്ഥാനാർഥികളെയും നോക്കി വോട്ടുചെയ്യാനും ജയിപ്പിക്കാനും കേരളം തയാറാണ്.
എന്നാൽ എപ്പോഴും ജാതിയും മതവും പറഞ്ഞ് താൽക്കാലിക ലാഭത്തിനുള്ള ഇടതുവലതുമുന്നണികളുടെ ശ്രമമാണ് ഇൗ സമുദായ നേതാക്കളുടെ ധാർഷ്ട്യത്തിനു നാടിനെ വിട്ടുകൊടുക്കുന്നത് എന്നതാണ് വാസ്തവം. തിരുവനന്തപുരത്തുകാർ മുമ്പും ഇൗ പ്രബുദ്ധത കാണിച്ചിട്ടുള്ളവരുമാണ്. ഇതിനെക്കാൾ ജാതി പ്രകടമായിരുന്ന കാലത്താണ് പി. വിശ്വംഭരനെ ലോക്സഭയിലേക്ക് അവർ ജയിപ്പിച്ചത്. പിന്നീടാണ് നായർ,നാടാർ സ്ഥാനാർഥികളെത്തേടി പാർട്ടികൾ ഒാട്ടം തുടങ്ങിയത്. പന്ന്യൻ രവീന്ദ്രനെ നിർത്തിയപ്പോഴും ജയിപ്പിച്ചു. സവർണ ഹിന്ദുക്കൾ മത്സരിച്ചു ജയിച്ചിരുന്ന വടക്കാഞ്ചേരിയിൽ എ.സി. മൊയ്തീനെ സി.പി.എം നിർത്തിയപ്പോൾ സാക്ഷാൽ കെ. കരുണാകരെൻറ മകൻ കെ. മുരളീധരനെ തോൽപ്പിച്ച് അദ്ദേഹത്തെ ജയിപ്പിക്കാനും അവിടത്തുകാർക്ക് മടിയൊന്നുമുണ്ടായില്ല. എം.കെ. സാനു മാസ്റ്ററെ എറണാകുളത്ത് നിർത്തിയപ്പോഴും ജയമായിരുന്നു ഫലം. ഇപ്പോൾ, വട്ടിയൂർക്കാവിലും കോന്നിയിലും, നായർ ഇറങ്ങിയപ്പോൾ ഇൗഴവരുടെയടക്കം പ്രതിപ്രവർത്തനം ഉണ്ടായിട്ടുണ്ടാവാം. എന്നാൽ, ജനങ്ങളുടെ ഇൗ നല്ല തീരുമാനത്തെ ജാതി, മതത്തിൽക്കെട്ടി മാത്രം വിലയിരുത്തുന്നത് അവരോടു ചെയ്യുന്ന നീതിയായിരിക്കില്ല, കുറഞ്ഞത് യുവതലമുറയോടെങ്കിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.