ലോക പ്രശസ്ത ജീവശാസ്ത്രജ്ഞൻ റോബ് വാലസിെൻറ നേതൃത്വത്തിലുള്ള നാല് ജീവശാസ് ത്രജ്ഞർ വിവിധ രാജ്യങ്ങളിലെ പഠനറിപ്പോർട്ടുകൾ കൂടി നിരീക്ഷിച്ച് കോവിഡ് വൈറസിെ ൻറ ആപത്ത് അതിസൂക്ഷ്മമായി വിലയിരുത്തി. ഈ പഠനം ന്യൂയോർക്കിൽനിന്നു പ്രസിദ്ധീകര ിക്കുന്ന 'മന്ത്ലി റിവ്യൂ' മേയ് ഒന്നിെൻറ ലക്കത്തിൽ പ്രസിദ്ധപ്പെടുത്തും. അമേരിക്കയി ലടക്കം കോവിഡ് മഹാമാരിയുയർത്തിയ അടിയന്തര പരിതഃസ്ഥിതിയിൽ ലോകത്തിെൻറ ശ്രദ്ധയിൽ എത്തിക്കുകയാണ് 'മന്ത്ലി റിവ്യൂ'. റോബ് വാലസിന് പുറമെ ന്യൂയോർക്കിലെ പകർച്ചവ്യാധി വിഭാഗത്തിലെ റോഡ്രിക് വാലസ്, കോസ്റ്ററീക്കൻ ആരോഗ്യ ഗവേഷകൻ ലൂയിസ് സെർനാൻ, ഡോ ചാവസ്, മിനസോട്ട സർവകലാശാലയിലെ അലക്സ് ലിവ്മാൻ എന്നിവരാണ് പഠനം തയാറാക്കിയത്. ചൈനയുടെ മാതൃക സ്വീകരിച്ച് അടച്ചുപൂട്ടിയും കുടുംബാംഗങ്ങളെയടക്കം ക്വാറൻറീനിൽവെച്ചും കോവിഡിനെ കീഴടക്കാൻ ശ്രമിച്ചാൽപോലും രണ്ടുലക്ഷത്തോളം ജീവൻ അമേരിക്കയിൽ നഷ്ടപ്പെടുമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ലണ്ടൻ ഇംപീരിയൽ കോളജിലെ ഗവേഷകസംഘത്തിെൻറ വിലയിരുത്തൽ അനുസരിച്ച് അമേരിക്കയിൽ മഹാമാരി തടയാൻ ചുരുങ്ങിയത് 18 മാസമെങ്കിലും വേണ്ടിവരും. രോഗവും സാമ്പത്തിക പ്രതിസന്ധിയും നിയന്ത്രിച്ചുകൊണ്ടുള്ള നിർദേശമാണ് ഇംപീരിയൽ കോളജ് ഗ്രൂപ്പിേൻറത്. കോവിഡ്-19 ചൈനയിൽ പൊട്ടിപ്പുറപ്പെട്ടതും അതുമായി ഉയർന്ന വിവാദങ്ങളെയും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്. വൈറസ് ജൈവായുധമായി നിർമിച്ചതോ വിതരണം ചെയ്തതോ അല്ല. ചൈനയിലെ വൂഹാനിൽനിന്ന് എട്ടാഴ്ച കൊണ്ട് മനുഷ്യവംശമാകെ പടർന്നുകയറിയതാണ്. വിദേശത്തുനിന്ന് കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണമേഖലയിൽ നിന്നാണ് വന്യജന്തുക്കളിൽനിന്നുള്ള പുതിയ കോവിഡ് വൈറസ് മനുഷ്യനിലേക്ക് പകർന്നത്. 2002ൽ സാർസ് കൊറോണ വൈറസ് പടർന്നതുപോലെ. എങ്കിലും മനുഷ്യവർഗം ഇത്തരമൊരു കെണിയിൽപ്പെട്ടതിെൻറ വസ്തുതകൾ ഇനിയും അറിയാനുണ്ട്.
ചൈന വിവരം മറച്ചുവെച്ചതുകൊണ്ടും മുന്നറിയിപ്പ് നൽകാത്തതുകൊണ്ടുമാണ് മഹാമാരി നേരിടേണ്ടിവന്നതെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വിമർശനവും പഠനം തള്ളിക്കളയുന്നു. വൈറസ് െപാട്ടിപ്പുറപ്പെടുന്നതിന് മാസങ്ങൾക്കു മുമ്പുതന്നെ സി.ഡി.സി വിദഗ്ധനെ ചൈനയിൽനിന്ന് അമേരിക്ക പിൻവലിച്ചു. പകർച്ചവ്യാധി സംബന്ധിച്ച ദേശീയ സുരക്ഷ സംഘത്തെ ട്രംപ് പിറകെ വേണ്ടെന്നുവെച്ചു. എഴുന്നൂറോളം സി.ഡി.സി തസ്തികകൾ നികത്തിയില്ല. 2002ലെ മഹാമാരി തടയൽ പദ്ധതികൾ നടപ്പാക്കാനും മുതിർന്നില്ല. ഇതിനൊക്കെ പുറമെയാണ് ആരോഗ്യ പ്രവർത്തകർക്കുവേണ്ട മുഖാവരണങ്ങൾപോലും നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് യു.എസ് ആരോഗ്യപ്രതിരോധ സംവിധാനം തകർന്നത്. 'ദരിദ്രരും അപരിഷ്കൃതരു'മായ ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ആഫ്രിക്ക, ചില ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങൾ എന്നിവയാണ് മഹാമാരികളുടെ ഉറവിടങ്ങളെന്നാണ് ലോകം ധരിച്ചുവെച്ചിരിക്കുന്നത്. പകരം മൂലധന നിക്ഷേപത്തിെൻറ കാൽപ്പാടുകളും ആഗോളീകരണ വികസനത്തിെൻറ നടപ്പാതകളുമാണ് ഇപ്പോൾ വൈറസുകളുടെ മഹാമാരി ലോകത്താകെ പരത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമിരിക്കുന്ന ലോകവികസന കേന്ദ്രങ്ങളായ ന്യൂയോർക്കും ലണ്ടനും ഹോേങ്കാങ്ങും കോവിഡ് വൈറസിെൻറ പ്രഭവ കേന്ദ്രമായി മാറിയത് വളരെ ആഴത്തിൽ പഠിക്കാനും ചിന്തിക്കാനും വഴിതുറക്കുന്നു. ആഗോളീകരണത്തിെൻറ ഭാഗമായി വികസിച്ച പുതിയ ഭക്ഷ്യവിതരണ ശൃംഖല, വന്യജീവികളുടെ മാംസാഹാരം, തത്തുല്യമായ ചില സസ്യാഹാരങ്ങൾ ഇവ മനുഷ്യപ്രതിരോധശക്തി തകർത്തിരിക്കുന്നു. നമ്മുടെ ആവാസവ്യവസ്ഥയിൽ മനുഷ്യരും വികസനവും സൃഷ്ടിച്ച അസാധാരണമായ കൈകടത്തലുകൾ, ഉഷ്ണമേഖലയിലെ വനനശീകരണം, വന്യ വ്യവസ്ഥയിൽ നിലനിന്നിരുന്ന രോഗാണുക്കളെ നശിപ്പിക്കുന്ന ജീവജാലങ്ങളുടെ നാശം ഇതൊക്കെ പുതിയ സാഹചര്യത്തിന് കാരണമാക്കിയതായി റിപ്പോർട്ട് വിശദീകരിക്കുന്നു.
കോവിഡിെൻറ കടന്നാക്രമണം പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ സ്പെയിൻ ചെയ്തതുപോലെ ആശുപത്രികൾ ദേശസാത്കരിക്കണം. പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗൽ ചെയ്തതുപോലെ ജനങ്ങളെ വൻതോതിൽ പരിശോധനക്ക് വിധേയമാക്കണം. പരമാവധി സംരക്ഷണം മെഡിക്കൽ സ്റ്റാഫിന് നൽകുകയും അവരുടെ കുറവ് വരാതെ ഉറപ്പാക്കുകയും വേണം. ആൻറി വൈറസ് ഒൗഷധങ്ങളും മലേറിയയെ ചെറുക്കുന്ന േക്ലാറോക്വിൻ പോലുള്ള ആദ്യകാല മരുന്നുകളും പ്രതീക്ഷ നൽകുന്ന മരുന്നുകളും വൻതോതിൽ ഉൽപാദിപ്പിക്കണം. ക്ലിനിക്കൽ പരീക്ഷണങ്ങൾ തീവ്രമാക്കണം. ഇതൊക്കെ പ്രാവർത്തികമാക്കുന്നതിന് കമ്പനികൾ വെൻറിലേറ്ററുകളും ആരോഗ്യപ്രവർത്തകർക്കുള്ള സംരക്ഷണ ഉപകരണങ്ങളും അടിയന്തരമായി നിർമിക്കാനുള്ള ആസൂത്രണവും സംവിധാനവും ഉറപ്പാക്കണം. ഗവേഷണം തൊട്ട് പരിചരണം വരെയുള്ള എല്ലാതരം വൈറസിനെയും രോഗാണുക്കളെയും തടയാനുള്ള മനുഷ്യപ്രതിരോധ സേന രൂപവത്കരിക്കണം. കോവിഡ്-19നെതിരായ ആകാശാക്രമണം ഇവിടെ നിർത്തിക്കൂടാ. ഇതിനു പിറകെ പൊട്ടിപ്പുറപ്പെടാവുന്ന വിവിധ വൈറസുകളെയും മാരക രോഗാണുക്കളെയും തുടർച്ചയായി നേരിടണം. രോഗത്തിൽനിന്നും ചികിത്സയിൽനിന്നും ജനങ്ങളെ അതിജീവിപ്പിക്കണം. ഇതിന് വഴങ്ങാത്ത, മർക്കടമുഷ്ടിയുള്ള സർക്കാറുകളുടെ മേൽ അതിശക്തമായ സമ്മർദം കൊണ്ടുവരണം. രാജ്യം മൂന്നാഴ്ചക്കാലം അടച്ചുപൂട്ടിയത് എത്ര പ്രധാനമാണ് എന്ന് ഇൗ പഠനം ഓരോ ഇന്ത്യൻ പൗരനെയും ഓർമപ്പെടുത്തുന്നു. ഒരുപക്ഷേ, ഈ അടച്ചിടൽ ചിലപ്പോൾ ഇനിയും നീട്ടേണ്ടിവരുമെന്നും അത് ലംഘിച്ച് ജനങ്ങൾ പുറത്തുപോകുന്നത് രാജ്യദ്രോഹമാണെന്നതും.
വിമർശിക്കേണ്ട ഘട്ടമല്ലെങ്കിലും ചിലത് ചൂണ്ടിക്കാട്ടാതിരിക്കാൻ വയ്യ. അമേരിക്കൻ പ്രസിഡൻറ് ട്രംപിേൻറതിനു സമാനമായ അവഗണന നമ്മുടെ കാര്യത്തിലുമുണ്ടായിട്ടുണ്ട്. ട്രംപും ജർമൻ ചാൻസലറും ഫ്രഞ്ച് പ്രസിഡൻറുമൊക്കെ രംഗത്തിറങ്ങിയ ശേഷമാണ് പ്രധാനമന്ത്രി േമാദി രംഗത്തുവന്നത് .മാത്രമല്ല, മറ്റു രാജ്യങ്ങൾ ചൈനക്കുപിറകെ ജാഗ്രത്തായപ്പോൾ പൗരത്വഭേദഗതി നിയമം, ഡൽഹിയടക്കമുള്ള ചില സംസ്ഥാന തെരഞ്ഞെടുപ്പുകൾ, ട്രംപിെൻറ സന്ദർശനം തുടങ്ങിയവയൊക്കെയായിരുന്നു നമ്മുടെ മുൻഗണനയിൽ. പരിശോധന കിറ്റുകളുടെയും ലാബുകളുടെയും വെൻറിലേറ്ററുകളുടെയും ആശുപത്രി ബെഡുകളുടെയും ഒക്കെ കാര്യത്തിൽ നാം അലസത കാട്ടിയത് പൊതുജനാരോഗ്യ നയത്തിെൻറ കാര്യത്തിൽ വരുത്തിയ നയംമാറ്റത്തിെൻറ കൂടി പ്രത്യാഘാതമായിരുന്നു. കേരളത്തെപ്പോലുള്ള ഒരു സംസ്ഥാനത്തിന് ഒന്നരലക്ഷത്തിൽ താഴെ കർമസേന രൂപവത്കരിക്കാനും സ്വകാര്യ ആശുപത്രികളടക്കം ചികിത്സക്കായി കണ്ടെത്താനും അടച്ചുപൂട്ടലിന് വിധേയരായവർക്ക് സൗജന്യ ഭക്ഷണം നൽകാനുമുള്ള ഒട്ടേറെ മാതൃകാ പദ്ധതികൾ ആവിഷ്കരിക്കാൻ കഴിഞ്ഞു. എന്നാൽ, അടച്ചുപൂട്ടലിനെ പരാജയപ്പെടുത്തുന്ന മഹാമാരിയെ സഹായിക്കുന്നവിധം കുടിയേറ്റ തൊഴിലാളികൾ ആശയവും പ്രതീക്ഷയുമറ്റ് ഡൽഹിയിൽനിന്ന് യു.പിയടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കൂട്ട പലായനം നടത്തുന്ന സ്ഥിതിയുണ്ടായി. ആസൂത്രണത്തിലും നടപ്പാക്കുന്നതിലും എവിടെയൊക്കെയോ പ്രധാനമന്ത്രിക്കും സർക്കാറിനും തെറ്റുപറ്റിയെന്ന കാര്യത്തിൽ ജനങ്ങൾതന്നെയാണ് സാക്ഷികൾ. ഇനിയും അടിയന്തരമായും ലക്ഷ്യബോധത്തോടെയും ശാസ്ത്രീയ-ആസൂത്രിത നടപടികളും തിരുത്തലുകളും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുതന്നെയാണ് ഉണ്ടാകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.