ഇൗ രോഗത്തെ മറക്കാതിരിക്കുക

സെപ്​തംബറിനെ അൾഷിമേഴ്സ്​​ മാസമായും സെപ്​തംബർ 21നെ അൾഷിമേഴ്​സ്​ ദിനമായും ലോകമെമ്പാടും  ആചരിച്ചുവരികയാണ്​. അൾഷിമേഴ്​സ്​ ഒാർഗനൈസേഷ​​​​െൻറയും അൾസിമേഴ്​സ്​ ഡിസീസ്​ ഇൻറർനാഷണൽ എന്ന സംഘടനയുടെയും ആഭിമുഖ്യത്തിൽ വർഷന്തോറുമുള്ള ദിനാചരണത്തി​​​​െൻറ ഭാഗമായി ആഗോളതലത്തിൽ ബോധവത്​കരണ പ്രവർത്തനങ്ങളും ചർച്ചകളും മറ്റും സംഘടിപ്പിക്കുന്നു​. 2012 മുതൽ ഇത്തരത്തിൽ ബോധവത്​കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും ലേകജനസംഖ്യയിൽ മുന്നിൽ രണ്ട്​ ഭാഗം ജനങ്ങളും ഇൗ രോഗത്തെക്കുറിച്ച്​ തീരെ അറിവില്ലത്തവരോ അൽപജ്​ഞാനികളോ ആണ്​. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ലോകാരോഗ്യ സംഘടനപോലുള്ള ആരോഗ്യരംഗത്തെ പ്രമുഖ സംവിധാനങ്ങൾ ​അൾഷിമേഴ്​സ്​ രോഗത്തെ ഗൗരവമായി സമീപിക്കുകയും 2017ൽ ‘എന്നെ ഒാർമിക്കുക’ (Remember me) എന്ന വിഷയത്തെ മുൻനിർത്തി പ്രചരണപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്​തിട്ടുണ്ട്​. 

അൾഷിമേഴ്​സ്​ അഥവാ മറവി രോഗം
മറവിയുണ്ടാക്കുന്ന നിരവധി അസുഖങ്ങളിൽ ഒന്നുമാത്രമാണ് എല്ലാവരും ‘മറവിരോഗം’ എന്നുവിളിക്കുന്ന അൽഷിമേഴ്‌സ് രോഗം (Alzheimer’s disease). അൽഷിമേഴ്‌സിന് പുറമെ പക്ഷാഘാതം, തലച്ചോറിലെ മുഴകൾ,  എച്ച്.ഐ.വി അണുബാധ, പാർക്കിൻസൺസ് രോഗം, രക്താർബുദമായ ലിംഫോമ തുടങ്ങി നിരവധി രോഗങ്ങളുടെ ഭാഗമായി രോഗിക്ക്​ മറവി അനുഭവപ്പെടാം. 

അല്‍ഷിമേഴ്‌സ് രോഗം ഉണ്ടാവുന്നതെങ്ങിനെ ?
മസ്​തിഷ്​കത്തിലുള്ള നാഡീകോശങ്ങള്‍ ക്രമേണ ദ്രവിക്കുകയും ​തുടർന്ന്​ പ്രവർത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയിലാണ്​ ഒരാൾ അല്‍ഷിമേഴ്‌സ് രോഗിയായിത്തീരുന്നത്​. ഒരിക്കല്‍ നശിച്ചുപോകുന്ന നാഡീകോശങ്ങളെ പിന്നീട്​ പുനര്‍ജീവിപ്പിക്കാൻ  കഴിയാത്തതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സ നിലവിലുണ്ടെന്ന്​ പറയാൻ കഴിയില്ല. 

രോഗ കാരണങ്ങൾ
രോഗം വരുവാനുള്ള കാരണങ്ങള്‍ കണ്ടെത്താൻ ശാസ്​ത്രത്തിന്​ ഇനിയും കഴിഞ്ഞിട്ടില്ല. എങ്കിലും പ്രായം കൂടു​േന്താറുമാണ്​ ഈ രോഗം ​പ്രത്യക്ഷപ്പെടുന്നത്​. എന്നാൽ അപൂർവമായി ചെറുപ്പക്കാരിലും രോഗം കണ്ടുവരുന്നുണ്ട്​. പുരുഷന്മാരെ അപേക്ഷിച്ച്​ സ്ത്രീകളിലാണ് അല്‍ഷിമേഴ്‌സ് ബാധിതര്‍ കൂടുതലുള്ളത്.  പെതുവെ പ്രായം കൂടിവരുന്നതിനനുസരിച്ച്​ രോഗസാധ്യതയും വർധിക്കുന്നു. 

ലക്ഷണങ്ങള്‍
വളരെ സാവധാനത്തിൽ പുരോഗമിക്കുന്നതിനാൽ രോഗത്തെ പലപ്പോഴും തുടക്കത്തിലേ തിരിച്ചറിയാനാവില്ല. രോഗത്തി​​​​െൻറ ഗൗരവമല്ലാത്ത അവസ്​ഥയെ സാധാരണ മറവിയായോ പ്രായത്തി​​​​െൻറ പ്രശ്​നമായോ തെറ്റിധരിക്കപ്പെടുന്നു. പിന്നീട്​ കാലക്രമേണ ഓര്‍മശക്തി കുറഞ്ഞുവരുന്നതോടെ രോഗം ബുദ്ധിമുട്ടിക്കാൻ തുടങ്ങും. എറ്റവും ഒടുവിലെ സംഭവങ്ങളാണ്​ സാധാരണ ആദ്യം മറവിയിലേക്ക്​ മായുന്നത്​. തുടർന്ന്​ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലം പേരുകളും വസ്​തുക്കളുടെ പേരുകളും ഒാർമിക്കാൻ കഴിയാതാവും. 

പണം കൈകാര്യം ചെയ്യുന്നതിലും ബുദ്ധിമുട്ട്​ നേരിടും. രോഗം വർധിക്കുന്നതോടെ ഒാർമകൾ ഒാരോന്നായി കുറഞ്ഞ്​ തീരെ ഇല്ലാതാവുന്നു. രോഗം ഗുരുതരമാവുന്നതോടെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാനോ കഴിയാതാവും. തുടർന്ന്​ ചലിക്കാൻപോലും കഴിയാതെ കിടപ്പിലാവുകയും ജീവിതം പൂർണമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരികയും ചെയ്യും. ഇതിനുപുറമെ മാനസിക പ്രശ്​നങ്ങളും കണ്ടുതുടങ്ങും. ഇല്ലാത്ത കാഴ്​ചകൾ കാണുന്നതായും ശബ്​ദങ്ങൾ കേൾക്കുന്നതായും പരാതിപ്പെടും. സ്വന്തമല്ലെന്ന്​ കരുതി ചിലപ്പോൾ വീടുവിട്ട് പുറത്തേക്ക്​ പോകാനും സാധ്യതയുണ്ട്​. അപ്രതീക്ഷിതമായി സന്ദർഭത്തിന്​ നിരക്കാത്ത രീതിയിൽ ലൈംഗിക ചേഷ്​ടകളും ഇവര്‍ കാണിക്കും.

പാരമ്പര്യത്തി​​​​െൻറ പങ്ക്​
രോഗസാധ്യത കണക്കിലെടുക്കു​േമ്പാൾ പാരമ്പര്യത്തെ അവഗണിക്കാൻ കഴിയില്ലെന്ന്​ കോഴിക്കോട് മെഡിക്കൽ ന്യൂറോ സർജറി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. എം.പി. രാജീവ് പറഞ്ഞു. മാതാപിതാക്കൾ, സഹോദരങ്ങൾ, ഒന്നിൽകൂടുതൽ കുടുംബാംഗങ്ങൾ എന്നിവർക്ക് രോഗം വന്നിട്ടുണ്ടെങ്കിൽ രോഗസാധ്യത കൂടുതലാണ്. മാതാവിൽ നിന്ന് രോഗം അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള സാധ്യതയും കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.

ചികിത്സ എത്രത്തോളം ഫലപ്രദം?
നൂറുശതമാനം ഫലപ്രദമായ ഔഷധങ്ങൾ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ ചികിത്സക്കായി ഉപയോഗിക്കുന്ന ഔഷധങ്ങള്‍ രോഗാവസ്ഥ വർധിക്കാതിരിക്കാനും രോഗലക്ഷണങ്ങളെ നിയന്ത്രിക്കാനും ഒരു പരിധിവരെ സഹായിക്കുന്നവയാണ്​. 

രോഗം വരാതിരിക്കാൻ മാർഗങ്ങളില്ല
രോഗത്തി​​​​െൻറ കാരണം തിരിച്ചറിഞ്ഞിട്ടില്ലാത്തതിനാൽ ഫലപ്രദമായ പ്രതിരോധമാർഗങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. എഴുത്ത്​, വായന, ആശയവിനിമയം, കണക്കുകൂട്ടൽ തുടങ്ങിയ മാനസികക്ഷമത നിലനിർത്തനുള്ള പ്രവർത്തനങ്ങൾ മുടങ്ങാതെ ചെയ്യുകയും വ്യായാമത്തിലൂടെ ശരീരത്തി​​​​െൻറ പ്രവർത്തനം നിലനിർത്തുകയും ചെയ്യണം. പാരമ്പര്യമായി രോഗ സാധ്യതയുള്ളവർ കൂടുതൽ ശ്രദ്ധപുലർത്തണം. പോഷകാഹാരങ്ങൾ കഴിക്കുക, ആവശ്യത്തിന്​ ഉറങ്ങുക, മാനസ്സിക സമ്മർദ്ദങ്ങൾ ഒഴിവാക്കുക, മാദ്യപാനം പുകവലി പോലുള്ള ദുശീലങ്ങൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയും.

അടുത്തകാലത്ത്​ അമേരിക്കയിലെ മിന്നെസോട്ടാ സര്‍വകലാശാലയിലെ കരേന്‍ ആഷെയും സംഘവും ഒരു പ്ര​േത്യകതരം ​പ്രോട്ടീൻ രോഗകാരണമായി കണ്ടെത്തിയിട്ടുണ്ട്​. തലച്ചോറില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ‘അമ്ലോയിഡ് - ബീറ്റാ’ യെന്ന പ്രോട്ടീനാണ് രോഗകാരണമെന്നാണ്​ സംശയിക്കുന്നത്​. ഇത്​ രോഗചികിത്സയിൽ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ്​ പ്രതീക്ഷ. മരുന്നുകളൊ വാക്സിനുകളൊ ഉപയോഗിച്ച് ഇൗ പ്രോട്ടീനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ രോഗത്തെ കീഴ്​പ്പെടുത്താൻ കഴിയുമെന്നാണ്​ ആരോഗ്യരംഗത്തെ വിദഗ്​ധർ കരുതുന്നത്​. 

രോഗ പരിചരണം
രോഗം വർധിക്കുന്നതിനനുസരിച്ച്​ രോഗികളുടെ സ്വഭാവങ്ങളിലും പെരുമാറ്റങ്ങളിലും പലപ്പോഴും അപ്രതീക്ഷിതമായ വ്യതിയാനങ്ങൾ ഉണ്ടായേക്കാം. ഇതിന് പുറമെ ഉറക്ക പ്രശ്നങ്ങളും ഉണ്ടാവും. ന്യൂറോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്‌, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവരുടെയെല്ലാം സഹായം ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായി വരുമെന്ന്​ കോഴിക്കോട്​ മെഡിക്കൽ കോളജ്​ മനോരോഗ വിഭാഗം മേധാവി ഡോ. കെ.എസ്​. പ്രഭാവതി പറഞ്ഞു. അൽഷിമേഴ്​സ്​ രോഗത്തി​​​​െൻറ ചികിത്സയിൽ രോഗിയെ പരിചരിക്കുന്നവർക്ക്​ വലിയ പങ്ക്​ വഹിക്കാനുണ്ട്​. രോഗത്തി​​​​െൻറ സ്വഭാവത്തെക്കുറിച്ചും രോഗിയുടെ നിസ്സഹായതയെക്കുറിച്ചും രോഗിയോട് പെരുമാറേണ്ട വിധത്തെക്കുറിച്ച​ുള്ള ശാസ്​ത്രീയ വിവരങ്ങൾ ബന്ധുക്കൾ മനസ്സിലാക്കണം. രോഗിക്ക് എല്ലാവിധത്തിലുമുള്ള മാനസിക -ശാരീരിക പിന്തുണ നൽകുകയാണ് രോഗ ​ശുശ്രൂഷയിൽ പ്രധാനം. പറഞ്ഞുകൊടുത്ത കാര്യങ്ങൾതന്നെ രോഗി വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കാൻ സാധ്യതയുണ്ട്​. ഇവക്ക്​ ദേഷ്യപ്പെടാതെ ക്ഷമയോടെ മറുപടി നൽകാൻ കഴിയണം. ഇതിനെല്ലാം പുറമെ രോഗം അധികരിക്കുന്ന അവസ്​ഥയിൽ ദൈനംദിനകാര്യങ്ങളിൽ മുഴുവൻ സമയവും കൂടെനിന്ന്​ രോഗിയെ എല്ലാകാര്യത്തിലും സഹായിക്കേണ്ടതായും വരുമെന്നും അവർ പറഞ്ഞു. 

Tags:    
News Summary - Don't Forget Alzheimers - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.