മരവിപ്പിന്‍റെ ഒരാണ്ട്​

നവംബർ എട്ട്​ അദ്വാനിയുടെ ജന്മദിനമാണ്​. ബുധനാഴ്​ച അദ്ദേഹം ​ 91ലേക്ക്​ കടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്​ട്രീയ ഗുരുവാണ്​ അദ്വാനി. സുപ്രധാന പ്രഖ്യാപനത്തിന്​ കഴിഞ്ഞ നവംബർ എട്ട്​ മോദി തെരഞ്ഞെടുത്തത്​ അതുകൊണ്ടാണോ എന്നറിയില്ല. അങ്ങനെയാണെങ്കിൽ, ഏറ്റവും വലിയ ഗുരുനിന്ദയായി അത്​. ആദ്യത്തേതല്ല എന്നുമാത്രം. 500, 1000 രൂപ നോട്ടുകൾ ​ അസാധുവാക്കുക വഴി രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്കും മാന്ദ്യത്തിലേക്കും തള്ളിവിട്ട പ്രധാനമന്ത്രിയാണ്​ മോദി.

കള്ളപ്പണം, കള്ളനോട്ട്​, ഭീകരത എന്നിവ തടയാനുള്ള ഒറ്റമൂലിയെന്നാണ്​ നോട്ട്​ അസാധുവാക്കലിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്​. അതിനുവേണ്ടി  50 ദിവസത്തെ പ്രയാസം സഹിക്കണമെന്ന്​ അദ്ദേഹം അഭ്യർഥിച്ചു. പിറ്റേന്ന്​ ബാങ്കുകൾ പ്രവർത്തിച്ചില്ല. എ.ടി.എമ്മുകൾ അടച്ചിട്ടു. 86 ശതമാനം നോട്ടുകൾ വെറും കടലാസായി.  പണഞെരുക്കം മുറുകി. ഇടപാടുകളും കച്ചവടവും നിലച്ചു. എ.ടി.എമ്മിനും ബാങ്കുകൾക്കും മുന്നിൽ റേഷൻ നോട്ടുകൾക്ക്​ വേണ്ടിയുള്ള ക്യൂവിന്​ നീളം കൂടി.

ക്ഷമാപൂർവമുള്ള ​വരിനിൽപിനി​െട മരിച്ചുവീണവരുടെ എണ്ണം 100 കവിയു​േമ്പാഴും, എ.ടി.എമ്മും ബാങ്കും ഇനിയെന്ന്​ ‘സമ്പന്ന’മാകുമെന്ന ചോദ്യം ബാക്കിനിന്നു. പണഞെരുക്കം ആഴ്​ചകളും മാസങ്ങളും പിന്നിട്ട​േപ്പാൾ നോട്ട്​ നിരോധനത്തി​​​െൻറ അനിവാര്യത ബോധ്യപ്പെടുത്താൻ  വിശദീകരണങ്ങളും ന്യായങ്ങളും സർക്കാർ നിരത്തിക്കൊ​ണ്ടിരുന്നു. കറൻസിരഹിത സമ്പദ്​വ്യവസ്ഥയെക്കുറിച്ചും ഡിജിറ്റൽ വിപ്ലവത്തെക്കുറിച്ചുമൊക്കെയാണ്​ വിശദീകരണങ്ങൾ. അത്​ പ്രോത്സാഹിപ്പിക്കാൻ ‘നിതി ആ​േയാഗ്’​ എന്ന ആസൂത്രണവിഭാഗം ഭാഗ്യസമ്മാന നറുക്കെടുപ്പുവരെ നടത്തി. 

ഒരു വർഷം പിന്നിടു​േമ്പാഴും 15.44 ലക്ഷം​ കോടിയുടെ അസാധു നോട്ടുകളിൽ എത്ര ബാങ്കിൽ തിരിച്ചെത്തിയെന്ന കണക്ക്​ ആയിട്ടില്ല. ഏറിയാൽ 11 ലക്ഷം കോടിയുടെ നോട്ടുകൾ തിരിച്ചെത്തുമെന്നും, തിരിച്ചെത്താത്തവ അനധികൃതമായതിനാൽ സർക്കാറിന്​ ലാഭമാകുമെന്നും  അറ്റോർണി ജനറൽ സുപ്രീംകോടതിയെ ബോധിപ്പിച്ചതാണ്​. എന്നാൽ, 15.28 ലക്ഷം​ കോടി തിരിച്ചെത്തി​. അസാധു നോട്ട്​ മുഴുവൻ തിരിച്ചെത്തിയെങ്കിൽ, കള്ളപ്പണ വേട്ട പൊളിഞ്ഞില്ലേ? പ്രഖ്യാപിത ലക്ഷ്യം പാളി. പിന്നെ എന്തിനുവേണ്ടിയായിരുന്നു നോട്ട്​ നിരോധനം? മുന്തിയ നോട്ടുകൾക്കെല്ലാം മോദിക്കാല മുദ്രണം ചാർത്തുകയെന്ന ലളിതമായ ലക്ഷ്യം മാത്രമായിരുന്നില്ല നോട്ടുനിരോധനം.

സംഘടിത കൊള്ളയും അംഗീകൃത കവർച്ചയുമാണ്​ നോട്ട്​ നിരോധനമെന്ന മൻമോഹൻ സിങ്ങി​​​െൻറ വാക്കുകളുടെ കാതൽ ജനം തിരിച്ചറിഞ്ഞു. ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ പദ്ധതിയാണ്​ ഇതെന്ന്​ കുറ്റപ്പെടുത്തിയത്​ അരുൺ ഷൂരിയാണ്​. മകൻ മന്ത്രിസഭയിലുള്ളതുനോക്കാതെ, സർക്കാറി​​​െൻറ സാമ്പത്തിക നയങ്ങളെ മുൻമന്ത്രി യശ്വന്ത്​ സിൻഹ രൂക്ഷമായി വിമർശിച്ചു. 18 പ്രതിപക്ഷ പാർട്ടികൾ ചേർന്ന്​ ഒന്നാം വാർഷികം കരിദിനമായി ആചരിക്കു​േമ്പാൾ, കള്ളപ്പണ വിരുദ്ധദിനമായി വി​േശഷിപ്പിച്ച്​ നേരിടുകയാണ്​ ബി.ജെ.പി.

​നോട്ട്​ അസാധുവാക്കി 12 മാസങ്ങൾ പിന്നിട്ട​പ്പോൾ ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുന്നിലെ വരി മാഞ്ഞുപോയിരിക്കാം. പണഞെരുക്കം നീങ്ങി. എന്നാൽ, ധിറുതി പിടിച്ച്​ ചരക്കുസേവന നികുതി നടപ്പാക്കിയതോടെ  വലിയൊരു സാമ്പത്തിക മാന്ദ്യം നേരിടുകയാണ്​ ഇന്ത്യ. ആഭ്യന്തര ഉൽപാദന വളർച്ച നിരക്ക്​ 7.9ൽനിന്ന്​ 5.7 ശതമാനത്തിലേക്ക്​ മൂക്കുകുത്തി. ഇന്ത്യയിൽ നിക്ഷേപിക്കാമെന്ന്​ കേന്ദ്രസർക്കാർ മാടി വിളിക്കുന്നതല്ലാതെ, മറുനാടൻ വ്യവസായ ഭീമന്മാരൊന്നും ഇവിടം മികച്ച നിക്ഷേപ ഇടമായി കാണുന്നില്ല. വമ്പൻ ബജറ്റ്​ പ്രഖ്യാപനങ്ങൾക്കപ്പുറം, തൊഴിൽ അവസരങ്ങൾ കൂടുന്നില്ല.

അടിസ്ഥാന സൗകര്യ വികസനത്തിനോ, സർക്കാറി​​​െൻറ പ്രമുഖ പദ്ധതികൾ നടപ്പാക്കാനോ മുതലിറക്കാൻ സർക്കാറിന്​ പണമില്ല. പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിറ്റ്​ മുതൽക്കൂട്ടാമെന്ന ലക്ഷ്യവും പാളി. റിയൽ എസ്​റ്റേറ്റ്​ ഇടപാടുകളും കാർഷികോൽപന്ന വിപണിയും  മരവിച്ചു. ഗ്രാമീണ, കാർഷിക മേഖലകളും ചെറുകിട, ഇടത്തരം വ്യവസായികളും വ്യാപാര ലോകവും മാന്ദ്യം വരുത്തിവെച്ച തകർച്ച അനുഭവിക്കുകയാണ്​. ഭരണകൂട സത്യസന്ധതയില്ലായ്​മയുടെ ഏറ്റവും വലിയ തെളിവാണ്​ നോട്ട്​ നിരോധനം. അനാരോഗ്യം നേരിടുന്ന സമ്പദ്​ഘടനയിൽ നടത്തിയ മാരക ശസ്​ത്രക്രിയയായിരുന്നു അത്​. എങ്ങനെ ഒരു പൊതുനയം രൂപപ്പെടുത്തരുത്​ എന്നതിന്​ കാലം ചൂണ്ടിക്കാട്ടുന്ന ഉദാഹരണം.

Tags:    
News Summary - First Aniversary of Currency Demonesition in India -Open Forum News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.