സൗദി അറേബ്യയുടെ ആഭിമുഖ്യത്തിൽ റമദാെൻറ അവസാന നാളുകളിൽ മക്കയിൽ മൂന്ന് ഉച്ചകോ ടികൾ ഒന്നിച്ചു നടന്നു. പതിനാലാമത് ഒ.ഐ.സി ഉച്ചകോടിക്കുപുറമെ അറബ് ലീഗ്, ജി.സി.സി സമ് മേളനങ്ങൾകൂടി അരങ്ങേറിയത് റമദാൻ 25, 26 (മേയ് 30, 31) രാത്രികളിലാണ്. മക്കയിൽ ഹറമും പരിസര വും ജനസഹസ്രങ്ങളാൽ തിങ്ങിനിറഞ്ഞ ഈ രാത്രികൾ തന്നെ ഉച്ചകോടികൾക്ക് തെരഞ്ഞെടുക്കാ നുണ്ടായ കാരണം, ലോക മുസ്ലിംകളെ ആശങ്കയിലകപ്പെടുത്തിയ ഫലസ്തീൻ പ്രശ്നവും ഇറാൻ പ്രശ ്നവും ജി.സി.സിയെ ബാധിച്ച അസ്വാരസ്യങ്ങളുമായിരുന്നു. ഫലസ്തീനെ അടുത്തായി ബാധിച്ച ഏറ്റ വും ഗുരുതുരമായ പ്രശ്നമായിരുന്നു ജറൂസലം കൈയേറ്റം.
ഐക്യരാഷ്ട്ര സഭയെ നോക്കുകുത് തിയാക്കി അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങൾ എംബസി മാറ്റങ്ങൾ നടത്തിയപ്പോൾ അത് ജൂത രാഷ്ട്രത്തിന് വിശാല ഇസ്രായേൽ സ്ഥാപിക്കാനുള്ള പിന്തുണയായി. ഫലസ്തീൻ രാഷ്ട്ര പുനർനിർമാണത്തിന് ശ്രമിക്കുന്ന മുസ്ലിം രാഷ്ട്രങ്ങളെയും പ്രമേയങ്ങളിലൂടെ മാത്രം പിന്തുണക്കുന്ന യു.എന്നിനെയും ആശങ്കപ്പെടുത്തുന്നതായിരുന്നു ഈ തീരുമാനം. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സാമ്പത്തിക ഉപദേഷ്ടാവ് ജാറഡ് കുഷ്നർ മുന്നോട്ടുവെച്ച ‘നൂറ്റാണ്ടിെൻറ ഇടപാട്’ സങ്കൽപം സാക്ഷാത്കരിക്കപ്പെടുകയാണെങ്കിൽ സംഭവിക്കാവുന്ന അവസ്ഥാവിശേഷം മുന്നിൽക്കണ്ടുകൂടിയാണ് ഒ.ഐ.സി ലോകരാഷ്്ട്രങ്ങളെ പ്രമേയത്തിലൂടെ ഉണർത്തിയത്.
മുസ്ലിം രാഷ്ട്രങ്ങളെ ഒന്നായി ബാധിക്കുന്ന ഈ പദ്ധതി ജാറഡ് കുഷ്നർ വളരെ സമർഥമായി നിഗൂഢമാക്കിവെച്ചിരിക്കുകയായിരുന്നു. ഫലസ്തീനികൾക്ക് സ്വന്തമായി നീതിനിർവഹണ സംവിധാനമോ അറിയാനും പറയാനുമുള്ള സ്വാതന്ത്ര്യമോ പരമത സഹിഷ്ണുതയോ ഇല്ലാതെ എങ്ങനെയാണ് ഒരു രാഷ്ട്രത്തെ മുന്നോട്ടുകൊണ്ടുപോവാനാവുക എന്നും സൗദി അറേബ്യക്കോ ഈജിപ്്തിനോ ആ നാട് ഭരിക്കാനാവുമോ എന്നുമാണ് കുഷ്നർ ചോദിക്കുന്നത്. ഈനിലയിൽ ഫലസ്തീന് സ്വാതന്ത്ര്യം നൽകുന്നത് ദോഷമാണെന്നാണ് കുഷ്നറുടെ അഥവാ അമേരിക്കയുടെ നിലപാടെന്ന് വ്യക്തം. മക്കപ്രമേയം ഈ കാര്യങ്ങളിലൂന്നി ലോകരാഷ്ട്രങ്ങളോട് ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ ശക്തമായി ആവശ്യപ്പെടുകയാണ്.
അറബ് രാഷ്ട്രങ്ങളുടെ അടിയന്തരസമ്മേളനം ഉദ്ഘാടനം ചെയ്യവെ സൽമാൻ രാജാവ് മേഖലയിലെ സമാധാനാന്തരീക്ഷത്തിന് തുരങ്കംവെക്കുകയാണ് ഇറാനെന്നും ഇതിനെതിരിൽ അറബ് രാഷ്ട്രങ്ങൾ ഒന്നിക്കണമെന്നും അഭ്യർഥിച്ചു. അമേരിക്കയുടെ ഇറാനെതിരെയുള്ള ഉപരോധവും പടനീക്കവും പ്രക്ഷുബ്ധമായ അന്തരീക്ഷമാണ് അറബ് ലോകത്ത് സൃഷ്ടിച്ചിട്ടുള്ളത്. ഉപരോധം തങ്ങളെ ബാധിക്കില്ലെങ്കിലും യുദ്ധനീക്കം പരക്കെ ബാധിക്കാനിടയുള്ളതിനാൽ യുദ്ധം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നാണ് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗൈസ് പറഞ്ഞത്. ഇറാനെതിരെയുള്ള യു.എസ് നടപടിയെ പിന്തുണക്കാമെങ്കിലും അത് യുദ്ധത്തിലേക്ക് നയിക്കരുതെന്നാണ് പൊതുവികാരം. ഇറാഖ്-ഇറാൻ യുദ്ധവും ഇറാഖിെൻറ കുവൈത്ത് അധിനിവേശവും യു.എസ് സഖ്യസേനയുടെ ഇറാഖിനുമേലുള്ള ആക്രമണവും മുന്നിൽക്കണ്ടാണ് ഒരു യുദ്ധത്തിന് തങ്ങളില്ലെന്ന് അറബ്രാഷ്ട്രങ്ങൾ പറഞ്ഞത്. എന്നാലും, ഇറാനുമായി 1500 കിലോമീറ്റർ അതിർത്തിപങ്കിടുന്ന ഇറാഖ്, ഇറാനെതിരിലുള്ള പ്രമേയത്തിൽനിന്ന് വിട്ടുനിൽക്കുകയാണുണ്ടായത്.
ഇത് അറബ് ലീഗ് സമ്മേളനത്തിന് സമ്പൂർണത നഷ്ടപ്പെടുത്തിയെങ്കിലും ഇറാനെ താക്കീതുചെയ്യാനും തങ്ങളുടെ നിലപാടുകളിൽ പുനരാലോചന നടത്താനും അറബ് ലീഗ് ഒന്നടങ്കം ആവശ്യപ്പെട്ടതായി സെക്രട്ടറി ജനറൽ വെളിപ്പെടുത്തി. സൗദി അറേബ്യയുടെ യമൻ അതിർത്തിയിൽ ഇടക്കിടെയുണ്ടാകുന്ന സ്ഫോടനങ്ങളും മിസൈൽ, ഡ്രോൺ ആക്രമണങ്ങളും ഇറാെൻറ പിന്തുണയോടെ ഹൂതികൾ ചെയ്യുന്നതാണെന്ന ആരോപണം നിലനിൽക്കെയാണ് അടുത്തിടെ അരാംകോ എണ്ണക്കുഴലുകൾക്കുമേലും ഗൾഫ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്കുനേെരയും ഭീകരാക്രമണം നടന്നത്. ഇതും ഇറാെൻറ പിന്തുണയോടെ ഹൂതികൾ ചെയ്തതാണെന്ന അഭിപ്രായമാണ് സൗദി അറേബ്യക്ക്. അതിനാൽ ഇതര രാഷ്ട്രങ്ങളിൽ ഇടപെടുന്നതിൽനിന്ന് ഇറാൻ വിട്ടുനിൽക്കണമെന്നാണ് സൗദി വിദേശകാര്യമന്ത്രി ഇബ്രാഹീം അൽ അസ്സാഫ് പറഞ്ഞത്.
രണ്ടുവർഷത്തെ ഉപരോധത്തിനുശേഷം ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ജി.സി.സി, ഒ.ഐ.സി സമ്മേളനങ്ങളിൽ പങ്കെടുത്തതാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ, ഒരു മഞ്ഞുരുക്കത്തിന് ആകാംക്ഷപൂർവം കാത്തിരിക്കെ, ഒന്നും സംഭവിച്ചില്ലെന്നതാണ് മുസ്ലിം ലോകത്തെ ദുഃഖിപ്പിച്ചത്. സൗദി ക്ഷണം സ്വീകരിച്ച് ഖത്തർ പ്രധാനമന്ത്രി എത്തിയത് അറബ് രാഷ്ട്രനേതാക്കളിലും ജി.സി.സി സാരഥികളിലും ഒരു ഇളക്കം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
സൗദി അറേബ്യയുടെയും സഖ്യരാഷ്ട്രങ്ങളുെടയും ആവശ്യം ഖത്തർ അംഗീകരിക്കുകയാണെങ്കിൽ പഴയ സഹകരണകാലത്തേക്ക് തിരിച്ചുപോകാൻ കഴിയും എന്ന അഭിപ്രായത്തിലാണവർ. ഒമാെൻറയും കുവൈത്തിെൻറയും അനുഭാവം നേടിയെടുക്കുന്നതിൽ ഖത്തർ വിജയിച്ചിട്ടുണ്ടെങ്കിലും മറ്റ് മൂന്ന് രാഷ്ട്രങ്ങളും പിണക്കത്തിൽ തന്നെയാണ്. ജി.സി.സി രാഷ്ട്രങ്ങൾക്കിടയിലെ ഇൗ പിണക്കം അധികകാലം തുടരാൻ ആരും ആഗ്രഹിക്കുന്നില്ല.
കടുംപിടിത്തം ഇരുകൂട്ടരും ഒഴിവാക്കി ഒരു സമവായത്തിലെത്തുകയാണ് ലോക മുസ്ലിംകൾ ആഗ്രഹിക്കുന്നത്. പരിശുദ്ധ റമദാെൻറ അവസാന രാവുകളിൽ നടന്ന ഈ സമ്മേളനങ്ങളുടെ വിജയവും അതിലാണ്. ‘ഐകമത്യം മഹാബലം’ യാഥാർഥ്യമാവണമെങ്കിൽ പരസ്പരം സഹിച്ചും സഹകരിച്ചും മുന്നോട്ടുപോകണം. ഇതാണ് ലോക മുസ്ലിംകൾ ആവശ്യപ്പെടുന്നത്. റമദാെൻറ അവസാന രാവുകളിൽ പരിശുദ്ധ ഹറമിൽ പ്രാർഥനാനിരതരായി കഴിച്ചുകൂട്ടിയ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സ് മന്ത്രിച്ചതും പ്രാർഥിച്ചതും ഈ ഐക്യത്തിനാണ്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.