പുതിയ കൊറോണ വൈറസ് (nCoV- 2019) ഇതരജീവികളിൽനിന്ന് മനുഷ്യരിലേക്ക് കടന്നുകയറിയ ഒരു വ ൈറസാണ്. 2003ലെ സാർസ് കൊറോണ വൈറസിനെക്കാളുപരി ആക്രമണഭീകരത ഉണ്ടാക്കുന്ന ഈ വൈറസ് കു റഞ്ഞ ദിനങ്ങൾക്കുള്ളിൽ 1355 പേരെയാണ് ആക്രമിച്ചത്. 26ൽ നിന്ന് 41ലേക്ക് ഒറ്റ ദിവസംകൊണ്ട് മരണനിരക്ക് കുത്തനെ കൂട്ടിയ ഈ വൈറസ് ഇപ്പോൾ ലോകവ്യാപകമായി പകർച്ചവ്യാധി ഉണ്ടാക്ക ിക്കൊണ്ടിരിക്കുന്നു. ഇതിെൻറ 18 കേസുകൾ നമ്മുടെ രാജ്യത്ത് എത്തിയതിൽ മൂന്നുപേർ കേരളീ യരാണ്.
ഈ മാരക വൈറസ് പുതുവത്സരം ആഘോഷിക്കാൻ ചൈനയിലെത്തിയ വിനോദസഞ്ചാരികളെയ ും മാർക്കറ്റിലെ ജീവനക്കാരെയുമാണ് ആദ്യം പിടികൂടിയത്. അതിവേഗത്തിലുള്ള അതിെൻറ പ്രയാണം ഇ ന്ന് ലോകത്തെങ്ങും മനുഷ്യജീവിതം ഭീതിദമാക്കുന്നു. ഇത് ആദ്യമായി അരങ്ങേറിയ വുഹാൻ നഗ രം ഇന്ന് ഒരു തുറന്ന ജയിലാണ്. രോഗനിർണയ പരിശോധനകളും നിരീക്ഷണവും വിപുലപ്പെടുത്തി, അ തിവേഗ ആശുപത്രികൾ നിർമിച്ച്, മനുഷ്യൻ മുന്നേറുേമ്പാൾ പോലും രോഗാണു തോൽക്കാൻ മനസ ്സില്ലാതെ മനുഷ്യരെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.
പുതിയ കൊറോണ വൈറസ്
കൊ റോണ വിരിഡേ വൈറസ് കുടുംബത്തിലെ പോസിറ്റിവ് സെൻസുള്ള, ഒറ്റനാരുള്ള ആർ.എൻ.എ തന്തുക് കളാണ് ഈ വൈറസിനുള്ളത്. ഉരുണ്ട ആകൃതിയുള്ള ഈ വൈറസിന് ഒരു ആവരണവും അതിൽ എഴുന്നുനി ൽക്കുന്ന റിസപ്റ്ററുകളും ഉണ്ട്. ഇവയുടെ പ്രത്യേക ആകൃതി സോളാർ കൊറോണ പോലെ തോന്നിപ്പി ക്കുന്നതിനാലാണ് ഇവക്ക് കൊറോണ വൈറസ് എന്ന് പേരു കിട്ടിയത് (കൊറോണ എന്നാൽ കിരീട ം എന്ന് വാക്കർഥം). ഉരുണ്ടതോ, ഇതളിെൻറ ആകൃതിയുള്ളതോ ആയ ലിപ്പോ പ്രോട്ടീൻ പ്രൊജക്ഷനു കളാണ് ഇവയെ ആതിഥേയ കോശത്തിൽ ഘടിപ്പിക്കുന്ന ഭാഗം.
1937ൽ ആദ്യമായി കൊറോണ വൈറസിനെ (ടൈപ് ഒന്ന്) ബ്രോൈങ്കറ്റിസ് രോഗമുള്ള കോഴികളിൽനിന്ന് വേർതിരിച്ചെടുത്തു. കോഴി ഫാമുകളെ അതിഗുരുതരമായി ബാധിച്ച രോഗമായിരുന്നു അത്. മഞ്ഞുകാലത്ത് മനുഷ്യരിൽ ജലദോഷം പോലുള്ള ഗുരുതരമല്ലാത്ത രോഗമുണ്ടാക്കുന്ന രണ്ടിനം കൊറോണ വൈറസുകളാണ് (229E, OC43) 2002 നവംബറിന് മുമ്പുണ്ടായിരുന്നത്. ഈ വൈറസുകൾ പട്ടി, പൂച്ച, വവ്വാൽ, പന്നി, പക്ഷികൾ, പാമ്പ് എന്നിവയിലും കാണപ്പെടുന്നു. 80 മുതൽ 220 നാനോ മീറ്റർ വരെ വലുപ്പമുള്ള, മനുഷ്യരെ അതിഗുരുതരമായി ആക്രമിക്കുന്ന ഏഴ് ഇനം കൊറോണ വൈറസുകൾ ഇന്ന് നിലവിലുണ്ട്. എന്നാൽ, ഇപ്പോൾ വുഹാൻ നഗരത്തിൽ കണ്ടുപിടിച്ച എട്ടാമത്തെ ഇനം കൊറോണ വൈറസ് (nCoV -2019) ആക്രമണ ശേഷി വർധിച്ച ഒന്നാണ്. സാധാരണ വൈറസ് രോഗങ്ങൾക്ക് ശേഷമുണ്ടാവുന്ന രോഗ പ്രതിരോധശേഷി കൊറോണ വൈറസ് ഹൈബ്രിഡ് രോഗാണു ബാധക്ക് ശേഷം ഉണ്ടാവുന്നില്ല. അതിനാൽ, ഒരിക്കൽ ഈ രോഗം വന്നവർക്ക് വീണ്ടും രോഗമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
2002 നവംബറിൽ ദക്ഷിണ ചൈനയിലെ ഗ്വാങ്ടോങ് പ്രവിശ്യയിലാണ് അനേകം ആളുകളെ (700) യമപുരിക്കയച്ച അതിഗുരുതരമായ ന്യുമോണിയ രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. ഇതിനെപ്പറ്റി പഠിക്കാനും നിയന്ത്രണവിധേയമാക്കാനുമുള്ള വിവരങ്ങൾ ശേഖരിക്കാൻ ഹോങ്കോങ്ങിലെത്തിയ ഡോ. കാർലോ ഉർബാനി എന്ന ലോകാരോഗ്യ സംഘടനയുടെ പകർച്ചവ്യാധി പഠന വിദഗ്ധൻ അവിടെവെച്ച് 'സാർസ്' രോഗം പിടിപെട്ട് മരിക്കുകയും അതേ ഹോട്ടലിൽ താമസിച്ചിരുന്ന 12 പേർക്കും വളരെ പെട്ടെന്ന് രോഗം പിടിപെടുകയും അവർ സ്വദേശേത്തക്ക് തിരിച്ചെത്തി അവിടെ മരിക്കുകയും ചെയ്തു. അങ്ങനെ അന്നാടുകളിലും ഇതേ രോഗം പൊട്ടിപ്പുറപ്പെട്ടു.
ഒറ്റപ്പെടുത്തലും (Isolation) നിരീക്ഷണവും (Quarantine) ചെയ്യാൻ വേണ്ടുന്ന നടപടികൾ സ്വീകരിച്ചിട്ടും വളെര പെട്ടെന്നുതന്നെ പകർച്ചവ്യാധി ആഗോളതലങ്ങളിൽ (കാനഡ, അമേരിക്ക, അയർലൻഡ്, ചില യൂറോപ്യൻ രാജ്യങ്ങൾ, ഏഷ്യൻ രാജ്യങ്ങൾ, ഹോങ്കോങ്, ചൈന, തയ്വാൻ എന്നിവ) തുടങ്ങിക്കഴിഞ്ഞിരുന്നു. അഞ്ച് മാസങ്ങൾക്കകം രോഗം നിയന്ത്രണാധീനമാക്കിയെങ്കിലും 30 രാജ്യങ്ങളിലെ ആയിരക്കണക്കിനാളുകൾക്ക് രോഗം പിടിപെടുകയും 800 പേർ മരിക്കുകയും ചെയ്തു. ഇന്ത്യ അതിൽനിന്ന് രക്ഷപ്പെട്ടിരുന്നു.
ഈ രോഗത്തിന് കാരണമായ കൊറോണ വൈറസ് രോഗികളുടെ ശ്വസനേന്ദ്രിയ സ്രവത്തിൽനിന്ന് ഇലക്ട്രോൺ മൈക്രോസ്കോപിെൻറ സഹായത്തോടെയും, ടിഷ്യൂ കൾച്ചറിലൂടെയും, ആനിമൽ ഇനോക്കുലേഷൻ പരീക്ഷണങ്ങളിലൂടെയും തിരിച്ചറിയുകയും വളരെ പെട്ടെന്ന് രോഗനിർണയം സാധ്യമാക്കുന്ന മോളിക്കുലാർ പരിശോധനകളും സീറോളജിക്കൽ പരിശോധനകളും വികസിപ്പിക്കുകയും ചെയ്തു. അപ്പോഴാണ് ഈ വൈറസ് നേരത്തേ ഉണ്ടായിരുന്ന മൂന്നുതരം കൊറോണ വൈറസുകളെപ്പോലെ അല്ല എന്നും ഒരു ഹൈബ്രിഡ് വൈറസ് ആണെന്നും മനസ്സിലായത്. 'സിവെറ്റ്' എന്ന ഒരിനം കാട്ടുപൂച്ചയിൽനിന്നാണ് മനുഷ്യരിലേക്ക് ഗുരുതരമായ ശ്വാസകോശ രോഗം വരുത്തുന്ന സാർസ് കൊറോണ വൈറസ് പകർന്നത് എന്ന് കണ്ടുപിടിത്തങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ആധുനിക സജ്ജീകരണങ്ങളോടെ ഒരാഴ്ചക്കകം ഇവയെ ചൈനയിലെ കമ്യൂണിക്കേറ്റ് ഡിസീസ് കൺട്രോൾ (സി.ഡി.സി) തിരിച്ചറിയുകയും ചെയ്തു. അങ്ങനെ ഇതിന് കൊറോണ വൈറസ് (ടൈപ് നാല്) എന്നു പേരിട്ടു. പിന്നീട് ഈ രോഗത്തെപ്പറ്റി പഠിക്കാൻ വന്ന് ഇതേ രോഗത്താൽ മരിച്ച ഡോ. കാർലോ ഉർബാനിയുടെ സ്മരണാർഥം രോഗാണുവിന് 'Urabni SARS associated corona virus എന്ന് പേര് തിരുത്തി.
ഒരിനം വൈറസ് മറ്റൊരു ഇനവുമായി പരസ്പരം ചേരുേമ്പാൾ (Recombination) അവയുടെ ജീനുകൾ പരസ്പരം കൈമാറുകയും മ്യൂട്ടേഷനിൽ കൂടി മൂന്നാമത് ഒരിനം പുതിയ വൈറസ് രൂപപ്പെടുകയും ചെയ്യുന്നു. ഇവിടെ പന്നിയിലുള്ള കൊറോണ വൈറസ് മനുഷ്യരിലുള്ള കൊറോണ വൈറസുമായി ഒന്നിക്കുേമ്പാൾ ഉണ്ടാവുന്ന ഹൈബ്രിഡ് രോഗാണുവിന് പന്നിയിലും മനുഷ്യരിലും ഉണ്ടായിരുന്ന സ്വഭാവങ്ങളോടൊപ്പം പുതിയ രൗദ്രഭാവങ്ങൾ സൃഷ്ടിച്ച് സാർസ് പോലെയുള്ള, വളരെ ഗുരുതരമായ അവസ്ഥ രോഗിക്ക് ഉണ്ടാക്കുന്നു. ഇങ്ങെന പുതിയ ഇനം വൈറസുകൾ ഉണ്ടാവുേമ്പാൾ അവക്കെതിരെ പ്രവർത്തിക്കാനുള്ള വാക്സിനുകൾ നിർമിക്കാനും കഴിയാതെവരുന്നു. നിറം മാറിക്കൊണ്ടിരിക്കുന്ന ഇത്തരം വൈറസുകൾ മനുഷ്യവംശത്തിനുതന്നെ വലിയ ഭീഷണിയാവുന്നു.
Middle East respiratory syndrome related corona virus: MERS എന്ന ചുരുക്കപ്പേരോടുകൂടി അറിയപ്പെട്ട ഈ വൈറസ് SARS പകർച്ചവ്യാധിക്ക് 10 വർഷങ്ങൾക്കു ശേഷം (2014ൽ) ഒട്ടകങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകർന്ന കൊറോണ വൈറസാണ്. പശ്ചിമേഷ്യയെ പിടിച്ചുകുലുക്കിയ ഈ വൈറസ് 27 രാജ്യങ്ങളിൽ പടർന്നുകയറി 850 പേരാണ് മരണമടഞ്ഞത്.
മാരകമായ പകർച്ചവ്യാധി
ഇപ്പോൾ ആഗോളതലത്തിൽ പടർന്നുകൊണ്ടിരിക്കുന്ന ഈ വൈറസ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് അതിവേഗം രോഗം പകർത്താൻ കഴിവുള്ളവയാണ്. ഒരു രോഗിയിൽനിന്ന് രണ്ടു മുതൽ നാലു വരെ ആളുകൾക്ക് രോഗം പകർത്താനാവും. 2019 ഡിസംബർ 31ന് ചൈനയിലെ വുഹാൻ നഗരത്തിൽ ഒരുകൂട്ടം ആളുകൾക്ക് അതിഗുരുതരമായ ന്യുമോണിയ ബാധിച്ചതായി ഡബ്ല്യു.എച്ച്.ഒയെ അറിയിച്ചു. സീഫുഡും ജീവനുള്ള മൃഗങ്ങളെയും പക്ഷികളെയും പാമ്പുകളെയും വിൽക്കുന്ന ഒരു മാർക്കറ്റിൽനിന്നാണ് അവർക്ക് വളരെ പെട്ടെന്ന് രോഗം പകർന്നത് എന്നും കണ്ടുപിടിച്ചു. കോഴികൾ, പ്രാവുകൾ, വവ്വാലുകൾ, മാർമോസെറ്റ്സ്, വിഷമുള്ള പാമ്പുകൾ, മാനുകൾ, മുയലിെൻറ അവയവങ്ങൾ, മറ്റു കാട്ടുമൃഗങ്ങളുടെ ഇറച്ചി എന്നിവയും മത്സ്യങ്ങളും വിൽക്കുന്ന മാർക്കറ്റായിരുന്നു അത്. ഇന്ന് വുഹാൻ നഗരം ഒരു തുറന്ന ജയിലായി കഴിഞ്ഞിരിക്കുന്നു. അവിടത്തെ 10 നഗരങ്ങളിൽ ജനജീവിതം സ്തംഭിച്ചു.
അഞ്ച് ജീനോമുകൾ അടങ്ങിയ ഈ വൈറസിന് രണ്ടു മുതൽ നാലുവരെ പേർക്ക് രോഗം പകർത്താനുള്ള കഴിവുണ്ട്. ഈ വൈറസ് വവ്വാലിലും പാമ്പിലും ഉള്ള കൊറോണ വൈറസുകൾ ചേർന്നുണ്ടായ, റീകോമ്പിനൻറ് വൈറസ് മനുഷ്യനിലേക്ക് പകർന്നതാവാമെന്ന് കണക്കാക്കപ്പെടുന്നു.
പുനഃസംയോജനം എന്ന മ്യൂട്ടേഷൻ
ഒരു കുടുംബത്തിൽപെട്ട രണ്ട് വ്യത്യസ്ത വൈറസുകൾ ഒരു കോശത്തെ ഒന്നിച്ച് ആക്രമിക്കുേമ്പാൾ ആ വ്യത്യസ്ത വൈറസുകൾ അവയിലെ ന്യൂക്ലിക് ആസിഡ് കഷണങ്ങൾ പരസ്പരം മാറ്റി ഒരു ഹൈബ്രിഡ് വൈറസ് അഥവാ പുനഃസംയോജിത വൈറസ് ഉണ്ടാക്കുന്നു. പുതിയ വൈറസിന് രണ്ടു വ്യത്യസ്തരായ മാതാപിതാക്കളുടെ സ്വഭാവ ഗുണങ്ങൾ ഉണ്ടായിരിക്കും. ഇത്തരം ഹൈബ്രിഡ് വൈറസുകൾ അതേപോലുള്ള ഹൈബ്രിഡ് തലമുറയെ ഉൽപാദിപ്പിക്കുകയും ചെയ്യും. രോഗബാധ ഉണ്ടാക്കാൻ കഴിവുള്ള രണ്ട് രോഗാണുക്കൾ തമ്മിലോ, രോഗം ഉണ്ടാക്കാൻ കഴിവില്ലാത്ത രണ്ട് രോഗാണുക്കൾ തമ്മിലോ, രോഗബാധ ഉണ്ടാക്കാൻ കഴിവുള്ള ഒരു രോഗാണുവും രോഗബാധ ഉണ്ടാക്കാൻ കഴിവില്ലാത്ത ഒരു രോഗാണുവും തമ്മിലോ ഒക്കെ പുനഃസംയോജനം ഉണ്ടാവാം. റീകോമ്പിനേഷൻ സമയത്ത് രോഗത്തിന് രൂക്ഷതയേറുന്നതിനാൽ വളരെ പെട്ടെന്ന് രോഗം മറ്റുള്ളവരിലേക്ക് പകരുന്നു.
ഈ രോഗത്തിന് തക്ക ഔഷധങ്ങളോ ചികിത്സയോ വാക്സിനോ ഇല്ലാത്തതിനാൽ രോഗ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് ഉത്തമം. നിറംമാറുന്ന ഈ വൈറസുകളിൽനിന്ന് രക്ഷനേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാലും ശുചിത്വം പാലിക്കുകയും ശക്തമായ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കുന്നതും ഒരു പരിധിവരെ നമ്മെ രക്ഷിക്കും എന്ന് പ്രത്യാശിക്കാം.
രോഗം പകരുന്നതെങ്ങനെ?
രോഗിയുെട തുപ്പൽ, കഫം, മലം, മൂക്കിലെ സ്രവങ്ങൾ, ഉച്ഛ്വാസ വായു എന്നിവയിലൂടെ അന്തരീക്ഷത്തിൽ പകരുന്ന രോഗാണുക്കൾ മറ്റുള്ളവരിലേക്ക് രോഗം പകർത്തുന്നു. രണ്ടാഴ്ചയിൽ താഴെ ഇൻകുബേഷൻ സമയമുള്ള ഈ രോഗം പനി, ചുമ, കഫം, ശ്വാസംമുട്ട്, കിതപ്പ് എന്നീ ബുദ്ധിമുട്ടുകളോടെയാണ് തുടങ്ങുന്നത്. ചിലപ്പോൾ രോഗിക്ക് വയറിളക്കവും ഉണ്ടാവാം. ശ്വാസ തടസ്സംകൊണ്ടാണ് രോഗി മരിക്കുന്നത്. ഗുരുതരാവസ്ഥയിൽ രോഗിക്ക് ന്യുമോണിയ, വൃക്ക തകരാർ, മരണം എന്നിവയും ഉണ്ടാവാം. രക്തം, കഫം, തൊണ്ടയിൽനിന്നുള്ള സ്രവം എന്നിവ രോഗനിർണയ പരിശോധനകൾക്ക് വിധേയമാക്കി വൈറസിെൻറ സാന്നിധ്യവും രോഗപ്രതിരോധ ശേഷിയും കണ്ടുപിടിക്കാവുന്നതാണ്.
പ്രതിരോധ മാർഗങ്ങൾ
ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന പ്രതിരോധ മാർഗങ്ങൾ ഇവയാണ്:
• കൈകൾ സോപ്പും ഒഴുകുന്ന വെള്ളവും ഉപയോഗിച്ചും, 70 ശതമാനം ഈതൈൽ ആൽക്കഹോൾ അടങ്ങിയ അണുനാശിനി കൊണ്ടും കഴുകുക.
• തുമ്മുേമ്പാഴും ചുമക്കുേമ്പാഴും വായും മൂക്കും മറയ്ക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുക.
• മാംസവും മുട്ടയും നന്നായി പാകം ചെയ്തു കഴിക്കുക.
• ചുമയും തുമ്മലുമുള്ള രോഗികളോട് അടുത്തിടപഴകരുത്.
• പൊതുസ്ഥലങ്ങളിൽ തുപ്പരുത്.
• ആരുടെയും കണ്ണിൽ തൊടരുത്.
• രോഗം സംശയിച്ചാൽ ഫ്ലൂവിനുള്ള ഔഷധങ്ങൾ കഴിക്കുക.
• ധാരാളം വെള്ളം കുടിക്കുക.
• കഠിനാധ്വാനം ഒഴിവാക്കുകയും വിശ്രമിക്കുകയും ചെയ്യുക.
• ചൈന സന്ദർശിച്ചിട്ടുണ്ടെങ്കിൽ ഡോക്ടറോട് പറയുക. രോഗബാധിത ദേശങ്ങൾ സന്ദർശിച്ചാൽ 14 ദിവസങ്ങൾക്കകം ജലദോഷമോ മറ്റോ ബാധിച്ചാൽ ഡോക്ടറെ കാണണം. ആരോഗ്യ അധികാരികളെ അറിയിക്കുകയും വേണം.
• പനിക്കും ശ്വാസകോശ രോഗങ്ങൾക്കും ഔഷധങ്ങൾ കഴിക്കുക.
• മൃഗങ്ങളെ തൊടരുത്.
• രോഗബാധിത പ്രദേശങ്ങളിൽ അത്യാവശ്യമില്ലാത്ത യാത്ര ഒഴിവാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.