Image Courtesy: Kanishka Sonthalia

'എന്നെ ഭയപ്പെടുത്താനാകില്ല. വിലക്കെടുക്കാനുമാകില്ല' കർഷക സമരത്തെ നയിക്കുന്ന ധീരവനിതകൾക്ക്​ പറയാനുള്ളത്​


വനിതകൾക്കുള്ള​ സന്ദേശം ലളിതം- നിങ്ങൾ വീട്ടിലേക്ക്​ മടങ്ങണം. സ്വന്തം ഉപജീവനം മുട്ടിക്കുന്ന പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി നവംബർ മുതൽ ഇന്ത്യൻ തലസ്​ഥാന നഗരത്തിന്‍റെ പ്രാന്ത പ്രദേശങ്ങളിൽ സമരജ്വാല തീർത്ത്​ ലക്ഷക്കണക്കിന്​ കർഷകര​ുണ്ട്. ​ ജനുവരിയിൽ ന്യൂഡൽഹി കൊടും ശൈത്യത്തിലേക്ക്​ ചുവടുവെച്ച സമയത്ത്​, സുപ്രീം കോടതി ഇട​െപട്ട്​ പ്രായം ചെന്നവരോടും പെണ്ണുങ്ങളോടും വീട്ടിലേക്ക്​ മടങ്ങാൻ പ്രേരണ ചെലുത്താൻ അഭിഭാഷകരോട്​ ആവശ്യപ്പെട്ടിരുന്നു. വന്നവരിലേറെയും പഞ്ചാബ്​, ഹരിയാന, ഉത്തർ പ്രദേശ്​ സംസ്​ഥാനങ്ങളിൽനിന്നുള്ളവർ​. പലരും സ്​റ്റേജുകളിൽ തട്ടിപ്പിടച്ച്​ കയറി ​ൈ​മക്രോഫോണുകളെടുത്ത്​ തൊണ്ടപൊട്ടുമാർ ഉച്ചത്തിൽ വിളിച്ചുപറയുന്നുണ്ട്​- ''അനുവദിക്കില്ല''എന്ന്​.

'സ്​ത്രീകളോട്​ വീട്ടിലേക്ക്​ മടങ്ങാൻ ആവശ്യ​െപടുന്നത്​ കേട്ടപ്പോൾ എന്തോ വല്ലാതെ പിടച്ചു''- പടിഞ്ഞാറൻ യു.പിയിലെ രാംപൂരിൽനിന്നുള്ള 74 കാരിയായ കർഷക ജസ്​ബീർ കൗറിന്‍റെ വാക്കുകൾ. ഫെബ്രുവരി അവസാന സമയമാണ്​. മൂന്നു മാസമായി കൗർ ഗാസിപൂരിലെ പ്രതിഷേധത്തെരുവിലുണ്ട്​. ഒറ്റത്തവണ മാത്രമാണ്​ വീട്ടിൽ പോയത്​. വനിതകൾ പാചകം ചെയ്​തും ശുചിത്വ ജോലികൾ നിർവഹിച്ചും ഇവിടെ സഹായികൾ മാത്രമാണെന്നായിരുന്നു കോടതി കണ്ടെത്തിയത്​- കോടതി പറഞ്ഞ ചില ജോലികൾ കൗറും ചെയ്യുന്നുണ്ട്​. ''ഞങ്ങൾ എന്തിന്​ മടങ്ങണം? ഇത്​ പുരുഷൻമാരുടെ സമരം മാത്രമല്ല. ആണുങ്ങൾക്കൊപ്പം വയലിൽ പണിയെടുക്കുന്നവരാണ്​ ഞങ്ങൾ. കർഷകർ അല്ലെങ്കിൽ പിന്നെ ആരാണ്​ ഞങ്ങൾ?''.


 



കൗറിനെ പോലുള്ളവരുടെ ഈ ചോദ്യം ചോദിക്കാൻ ധീരത കാണിക്കുന്നവർ കുറവായിരുന്നു​​. വീട്ടുജോലി മാത്രമെന്നു വരുത്തി​ കാർഷിക വൃത്തിയിലെ തങ്ങളുടെ സംഭാവനകൾ കാണാതെ പോകുന്നത്​ ഏറെയായി അവർ അനുഭവിക്കുന്നതാണ്​. ഇത്തവണ പക്ഷേ, പുതിയ പ്രക്ഷോഭത്തിരയിൽ- ലോക​ത്തെ ഏറ്റവും വലിയ തുടർ പ്രക്ഷോഭം ഇതാകാം, മനുഷ്യ ചരിത്രത്തിൽ തന്നെ ചിലപ്പോൾ ഏറ്റവും വലുത്​- ആയിരങ്ങൾ​ തങ്ങളുടെ ശബ്​ദം ലോകത്തെ കേൾപിച്ചുതുടങ്ങിയിട്ടുണ്ട്​. പ്രായവും ലിംഗവും ജാതിയും മതവുമില്ലാതെ എല്ലാ വിഭാഗക്കാരുമായ ഇന്ത്യക്കാർ ഒരേ ലക്ഷ്യത്തിനായി ഒന്നിച്ചിരിക്കുന്നു: 'മോദി സർക്കാർ കഴിഞ്ഞ സെപ്​റ്റംബറിൽ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കുക'. കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതി ഇടപെട്ട് തത്​കാലം നീട്ടിവെച്ച -പക്ഷേ പിൻവലിച്ചിട്ടില്ല- നിയമങ്ങൾ പ്രകാരം സ്വകാര്യ കോർപറേറ്റുകൾക്ക്​ കർഷകരിൽനിന്ന്​ ഉൽപന്നങ്ങൾ നേരിട്ട്​ വാങ്ങാം. നിലവിലുള്ള മൊത്ത വിൽപന വിപണിയായ മണ്ഡികൾ അതോടെ ഓർമയാകും. ഇവയാണ്​ ചില വിളകൾക്ക്​ തറവില ഉറപ്പുനൽകിയിരുന്നത്​.

ഇന്ത്യൻ കാർഷിക വ്യവസ്​ഥയുടെ ന​ട്ടെല്ലായ വനിതകളാകും കോർപറേറ്റ്​ കൊടും ചൂഷണത്തിന്​ ഏറ്റവും എളുപ്പത്തിൽ ഇരയാകുക. ഓക്​സ്​ഫാം ഇന്ത്യ കണക്കുകൾ പ്രകാരം, 85 ശതമാനം ഗ്രാമീണ വനിതകളും കാർഷിക മേഖലയിലാണ്​. ഇതിൽ 13 ശതമാനത്തിന്​ മാത്രമാണ്​ സ്വന്തം ഭൂമിയുള്ളത്​. ''വനിതകളെ കർഷകരായി കാണാറില്ല. ​ജോലി ഭാരം ഏറെ കൂടുതലാണെങ്കിലും ആരുടെയും കണ്ണിൽ പെടുന്നില്ല''- പഞ്ചാബ്​ കിസാൻ യൂനിയൻ അംഗം ജസ്​ബീർ കൗർ നാഥ്​ പറയുന്നു. ഹരിയാന, ഡൽഹി അതിർത്തിയായ തിക്​രിയിൽ പ്രക്ഷോഭം നയിക്കുന്നത്​ ഈ സംഘടനയാണ്​.

''ഇൗ നിയമം ഞങ്ങളെ വധിച്ചുകളയും. ആകെയുള്ള ചെറിയ സമ്പാദ്യം തുടച്ചുനീക്കും''- പഞ്ചാബിലെ തൽവണ്ടിയിൽനിന്നുള്ള കർഷക അമൻദീപ്​ കൗറിന്‍റെ വാക്കുകൾ. കൃഷി നശിച്ച്​ അഞ്ചു ലക്ഷം രൂപ കടക്കെണിയിലായതിനെ തുടർന്ന്​ ഇവരുടെ ഭർത്താവ്​ അഞ്ചു വർഷം മുമ്പ്​ ആത്​മഹത്യ ചെയ്​തിരുന്നു. കൃഷിക്കു പുറമെ കമ്യൂണിറ്റി ആരോഗ്യ പ്രവർത്തകയായും ജോലി ചെയ്​തുവരുന്നു കൗർ. കർഷകർ ആത്​മഹത്യ ചെയ്​താൽ കേന്ദ്ര സർക്കാർ നൽകുന്ന സഹായം പോലും പോസ്റ്റ്​ മോർട്ടം റിപ്പോർട്ടിൽ ആത്​മഹത്യയാണെന്ന്​ രേഖപ്പെടുത്താത്തതിനാൽ ഇവർക്ക്​ നഷ്​ടമായതു വേറെ കാര്യം. ''ഭർത്താവിന്‍റെ നഷ്​ടത്തിന്​ സർക്കാർ സാമ്പത്തിക സഹായം ചോദിക്കേണ്ട നടപടിക്രമങ്ങൾ പോലും ഞാനറിഞ്ഞില്ല''- അവർ പറയുന്നു. ''ഇനി വ്യവസായികൾ വന്നാൽ, അവരോടെങ്ങനെ ചർച്ച നടത്തി കാര്യങ്ങൾ നേടിയെടുക്കാനാണ്​?''.


 



കൃഷി രംഗത്തെ ലിംഗ വ്യത്യാസം പരിഹരിക്കാൻ നടപടി വേണമെന്ന്​ യു.എൻ ഭക്ഷ്യ, കൃഷി സംഘടന നി​ർദേശിക്കുന്നുണ്ട്​. എന്നുവെച്ചാൽ, സ്​ത്രീകളെയും തുല്യ പങ്കാളികളായി കാണണമെന്നു സാരം. അതുവഴി കാർഷിക വികസനം മാത്രമല്ല, ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കാമെന്ന്​ യു.എൻ പറയുന്നു. ഇന്ത്യയിലിപ്പോൾ ശക്​തിയാർജിച്ച സമരമുഖത്ത്​ പെണ്ണുങ്ങൾ ഉറക്കെ സംസാരിക്കുന്നുണ്ട്​. അതിനു മുമ്പുവരെ, ചില സ്​ത്രീകൾ ഒരിക്കലും മുഖാവരണമില്ലാതെ വീടുവിട്ടിറങ്ങിയിരുന്നില്ല. അതുകൊണ്ടുതന്നെ, വേദിയിൽ ആയിരങ്ങൾക്ക്​ മുമ്പിലും അവർ സംസാരിക്കാനുണ്ടായില്ല. ഇവിടെ പക്ഷേ, ട്രാക്​ടറുകളിലേറി നിരവധി പേർ എത്തുന്നു- മുമ്പ്​ പുരുഷന്മാർ മാത്രമായിരുന്നു- കാർഷിക വൃത്തിയിൽ തങ്ങൾ എന്തുചെയ്യുന്നുവെന്ന്​ അവർ പറയുകയും ചെയ്യുന്നു. ''ഇവിടെ സ്​ത്രീകൾ സ്​ത്രീകളെ തന്നെ പരിവർത്തിപ്പിക്കുകയാണ്​''- വനിതകൾ കാണിക്കുന്ന ആത്​മവീര്യത്തെ പ്രശംസിച്ച്​ നാഥ്​ പറയുന്നു. ''അവരും കർഷകരെന്ന സ്വത്വം വീണ്ടെടുക്കുകയാണ്​''.

പുരുഷ മേൽക്കോയ്​മക്കു ​പേരുകേട്ട ഉത്തർ പ്രദേശിലും പഞ്ചാബിലും ഹരിയാനയിലുമാണ്​​ ഇതെല്ലാം സംഭവിക്കുന്നതെന്നത്​ അതിലേറെ കൗതുകം. സ്​ത്രീഹത്യയും ലൈംഗിക പീഡനവും ലിംഗ വിവേചനവും വലിയ വെല്ലുവിളിയായി നിന്ന സംസ്​ഥാനങ്ങളിലാണ്​ ഈ മനംമാറ്റം. ''ഈ ​പ്രദേശങ്ങളിൽ ലിംഗ സമത്വം പ്രയോഗത്തിൽവരുത്താൻ ഏറെയായി ഞങ്ങൾ ശ്രമം തുടരുകയായിരുന്നു- പക്ഷേ, മന്ദഗതിയിലായിരുന്നു കാര്യങ്ങൾ''- വനിത സന്നദ്ധ പ്രവർത്തക സുധേഷ്​ ഗോയാട്ടിന്‍റെ വാക്കുകൾ. തിക്​രിയിലെ പ്രതിഷേധത്തിന്‍റെ ആദ്യ നാളുകളിൽ അവിടെ ഉണ്ടായിരുന്ന ഏക വനിത താനായിരുന്നുവെന്നും സുധേഷ്​ പറയുന്നു. പക്ഷേ, സ്​ത്രീകൾ വിട്ടുപോകണമെന്ന്​ കോടതി തിട്ടൂരമിറക്കിയതോടെ ''അവരുടെ ഒഴുക്ക്​ തുടങ്ങി. കുടുംബ സമേതമായിരുന്നു വരവ്​. മറ്റു വനിതകളെ കൂടി അവർ കൂടെ കൂട്ടി. ചിലർ ഒറ്റക്കു വന്നു. എല്ലാം അദ്​ഭുതമെന്നല്ലാതെ എന്തു പറയാൻ''- അവരുടെ വാക്കുകൾ.

ഇന്ത്യൻ സമൂഹത്തിൽ ലിംഗ അസമത്വം അഭിമുഖീകരിക്കാൻ ഇത്​ അസുലഭ അവസരമാണെന്ന്​ പറയുന്നു, പഞ്ചാബ്​ കിസാൻ യൂനിയൻ സംസ്​ഥാന സെക്രട്ടറി ഗുർണാം സിങ്​. പ്രക്ഷോഭ മണ്ണിൽ വ്യത്യസ്​ത സംസ്​കാരങ്ങൾ പേറുന്ന പുരുഷൻമാരും സ്​ത്രീകളും ഇടകലർന്നു ജീവിക്കുന്നു, സ്വകാര്യതകൾ മറന്ന്​, കടുത്ത ജീവിത പ്രാരാബ്​ധങ്ങളോട്​ മല്ലിട്ട്​.

ഇത്​ അവസരമായി കണ്ട്​, സന്നദ്ധ പ്രവർത്തകർ സ്​ത്രീകളുടെ തൊഴിലും ഗ്രാമീണ സമ്പദ്​വ്യവസ്​ഥക്ക്​ അവരുടെ സംഭാവനകളും ചർച്ചയാക്കാനുള്ള ശ്രമത്തിലാണ്​. സ്​ത്രീകളെ തുല്യമായി പരിഗണിക്കാനാവശ്യപ്പെട്ട്​ സമരഭൂമികളിൽ പലപ്പോഴായി കാഹളമുയരും. ''എനിക്ക്​ ഇന്ത്യയെ ഇഷ്​ടമാണ്​''- ദുബൈയിൽ മികച്ച ജോലി കളഞ്ഞ്​ സമരമുഖത്തിറങ്ങിയ ഐ.ടി എഞ്ചിനിയർ ഹർഷരൺ കൗർ പറയുന്നു.

ഗാസിപൂർ സമരമണ്ണിൽ ബംഗളൂരുവിൽനിന്നുള്ള നിയമ വിദ്യാർഥിനി രവ്​നീത്​ കൗർ രാജ്യത്ത്​ ഇതുവരെയും വിലക്കപ്പെട്ട വിഷയമായിരുന്ന ആർത്തവത്തെ കുറിച്ച സംവാദങ്ങൾ സംഘടിപ്പിക്കുന്നു. വനിത പ്രക്ഷോഭകരുടെ സഹായത്തോടെ സാനിറ്ററി നാപ്​കിനുകൾ ഉൾപെടെ വിൽപന നടത്തുന്ന ഒരു സ്​റ്റോർ ഇവിടെ അവർ തുറന്നിട്ടുണ്ട്​.

ഇത്തരം സംവാദങ്ങൾക്ക്​ പ്രക്ഷോഭം കഴിഞ്ഞും ആയുസ്സ്​ ബാക്കി കാണുമോ എന്ന്​ ഉറപ്പില്ല. പക്ഷേ, വനിത കർഷകരെ കേൾക്കാനും കാണാനും അംഗീകാരം നൽകാനും ഇപ്പോൾ താൽപര്യമുള്ളവരുണ്ട്​. ''അവ​െര ഇതുവരെയും മാതാവായും പെങ്ങൻമാരായും ഭാര്യമാരായും മാത്രമേ കണ്ടിരുന്നുള്ളൂ, ഇപ്പോൾ മറ്റൊരു തലത്തിലും കാണാനാകുന്നുണ്ട്​''- പറയുന്നത്​ പഞാബിൽനിന്നുള്ള യുവ കർഷകൻ സുഖ്​ ദീപ്​ സിങ്​.

Tags:    
News Summary - 'I Cannot Be Intimidated. I Cannot Be Bought.' The Women Leading India’s Farmers’ Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT