രാജസ്ഥാനിലെ ഭരത്പുർ ജില്ലയിലെ ഘാട്ട്മികഗ്രാമത്തിലെ ക്ഷീര കർഷകനായ ഉമർ മുഹമ്മദ് ഖാനും താഹിർ ഖാനും ജാവേദ് ഖാനും പശുക്കളെ വാങ്ങാനായി വീട്ടിൽ നിന്ന് പോയത് നവംബർ ഒമ്പതിനായിരുന്നു. എന്നാൽ, നവംബർ 10ന് മൂന്ന് പശുക്കളെയും രണ്ട് കന്നുകുട്ടികളെയും വാങ്ങി വീട്ടിലേക്ക് തിരിച്ച് വരുന്ന വഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ ആൽവാറിൽ വെച്ച് കുപ്രസിദ്ധമായ ഗോരക്ഷകഗുണ്ടകൾ ആക്രമിച്ചു. ഏഴുപേരടങ്ങുന്ന ആക്രമികൾ ഇവർക്കുനേരെ വെടിയുതിർത്തു. ഉമർ മുഹമ്മദ് ഖാൻ രണ്ട് വെടിയുണ്ടകളേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു. വെടിയേെറ്റങ്കിലും മരിക്കാനായി ആക്രമികൾ ഉപേക്ഷിച്ചതുകൊണ്ട് മാത്രം താഹിറിന് ജീവൻ രക്ഷിക്കാനായി. ജാവേദ് എങ്ങനെയോ രക്ഷപ്പെട്ടു. 55 കാരനായ പെഹ്ലുഖാനെയും ഗോരക്ഷകഗുണ്ടകൾ ആക്രമിച്ച് കൊലപ്പെടുത്തിയത് ആൽവാറിൽ വെച്ച് ഇൗ വർഷം ഏപ്രിലിൽ ആയിരുന്നു. മരണമൊഴിയിൽ ആക്രമികളുടെ പേര് പറഞ്ഞിട്ടും കുറ്റവാളികളെ വിട്ടയക്കുന്ന ഉദാരസമീപനമാണ് രാജസ്ഥാൻ സർക്കാർ സ്വീകരിച്ചത്. ഘാട്ടിമാലയിലെ ഉമർ മുഹമ്മദ് ഖാെൻറ കുടുംബത്തെ സന്ദർശിച്ച് ‘മാധ്യമം’ ലേഖകൻ തയാറാക്കിയ റിപ്പോർട്ട്...
ഭരത്പുർ ജില്ലയിലെ ഘാട്ട്മിക ഗ്രാമത്തിലെ മറ്റെല്ലാവരെയുംപോലെ തെൻറ കുഞ്ഞുങ്ങൾക്കും പാലും തൈരും നൽകാൻ പശുക്കളെ വാങ്ങാനാണ് ഉമർ മുഹമ്മദ് ഖാൻ എന്ന ക്ഷീരകർഷകനായ 40 കാരനും താഹിർ ഖാനും ജാവേദ് ഖാനും ദൗസയിലേക്ക് നവംബർ ഒമ്പതിന് പോയത്. തെൻറ എട്ട് മക്കൾക്കൊപ്പം ഭർത്താവിനെ കാത്തിരുന്ന പൂർണഗർഭിണിയായ ഖുർശിദാൻ ഖാന് താങ്ങാനാവുന്ന വാർത്തയായിരുന്നില്ല പിറ്റേദിവസം കേട്ടത്. രണ്ട് കന്നുകൾ ഉൾപ്പെടെ അഞ്ച് പശുക്കളെയും വാങ്ങി തിരിച്ചുവരുകയായിരുന്ന ഭർത്താവ് പശുഗുണ്ടകളുടെ ആക്രമണത്തിൽ വെടിയേറ്റ് ആൽവാറിൽ വെച്ച് കൊല്ലപ്പെട്ടിരിക്കുന്നു. കൂടെയുണ്ടായിരുന്ന ഒരാൾക്ക് കൂടി വെടിയേറ്റുവെങ്കിലും രക്ഷപ്പെട്ടു. മറ്റേയാളും ഉയിരിെൻറ ബലത്തിൽ ജീവൻ രക്ഷിച്ചു.
വാഹനത്തിൽനിന്ന് ഇറങ്ങി ഒാടാൻ ശ്രമിച്ച ഉമർ മുഹമ്മദ് ഏഴംഗ ആക്രമികളുടെ വെടിവെപ്പിൽ അവിടെത്തന്നെ വീണ് തൽക്ഷണം കൊല്ലപ്പെട്ടു. ഇടതുകൈയിൽ വെടിയേറ്റുവെങ്കിലും മരിക്കാനായി ആക്രമികൾ ഉപേക്ഷിച്ചതുകൊണ്ടുമാത്രം താഹിറിന് ജീവൻ രക്ഷിക്കാനായി. പരിക്കേൽക്കാതെ രക്ഷപ്പെട്ട ജാവേദ് ഗ്രാമത്തിൽ തിരിച്ചെത്തി വിവരങ്ങൾ പറയുേമ്പാഴാണ് വിവരം എല്ലാവരും അറിയുന്നത്. ഉമർ മുഹമ്മദിെൻറ മൃതദേഹം മുഖം വികൃതമാക്കിയ നിലയിൽ സംഭവം നടന്ന സ്ഥലത്ത് നിന്ന് 15 കിലോമീറ്റർ അകലെ രാംഘറിലെ റെയിൽവേ പാളത്തിലും വാഹനം ഗോവിന്ദ്ഘറിലുമാണ് പിന്നീട് കണ്ടെത്തിയത്. ഉമറിെൻറ മൃതദേഹം പോസ്റ്റ്േമാർട്ടം നടത്താൻ തീരുമാനിച്ച നവംബർ 15 ന് ഖുർശിദാ ഖാനെ പ്രസവവേദന കാരണം പഹാദയിലെ കമ്യൂണിറ്റി ആരോഗ്യകേന്ദ്രത്തിലും പെെട്ടന്ന് പ്രവേശിപ്പിക്കേണ്ടി വന്നു. അന്ന് വൈകീേട്ടാടെ ഉമറിെൻറ നാലാമത്തെ മകന് ഖുർശിദാ ഖാൻ ജന്മം നൽകി. എന്നാൽ, പോസ്റ്റ്മോർട്ടം ചെയ്യുന്നതിൽ കുടുംബത്തിന് ഉയർന്ന സംശയം കാരണം മറ്റൊരു ആശുപത്രിയിൽ വ്യാഴാഴ്ച അത് പൂർത്തിയാക്കി ഉമറിെൻറ ജീവനില്ലാത്ത ശരീരം വീട്ടിലെത്തിച്ചത് 16 നായിരുന്നു. അന്നുതന്നെയാണ് ഉമറിെൻറ മകനും ആ വീട്ടിലേക്ക് ആദ്യമായി എത്തിയത്.
പ്രസവശേഷം പരിചരണത്തിനായി തയാറാക്കിയ താൽക്കാലിക ഷെഡിൽ കണ്ണീര് വറ്റാത്ത ഉമ്മയുടെ ചൂടുപറ്റി ആ കുഞ്ഞ് കിടക്കുേമ്പാൾ ഉമറിെൻറ അവസാന യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു. ഖബറടക്കത്തിന് നേതൃത്വം നൽകിയ ഇമാം തന്നെ ബാപ്പയെ ഒരിക്കലും കാണാത്ത ആ കുഞ്ഞിന് പേരിട്ടു- ഇബ്രാൻ ഖാൻ. ഉമറിനെ അവസാനമായി ഒരു നോക്കുകാണാൻ എത്തിയ ഘാട്ട്മികയിലെ നൂറ് കണക്കിന് ഗ്രാമവാസികളിൽ പലരും ഇൗറൻകണ്ണുകേളാടെയാണ് ജീവെൻറ അവസാനത്തെയാത്രക്കും പുതുജീവെൻറ തുടിപ്പിനും ദൃക്സാക്ഷികളായത്. ആകെ ഒമ്പത് മക്കളുള്ള ഉമറിെൻറ അനാഥമായ കുടുംബത്തിന് ഇനി ഭാവി നിശൂന്യം മാത്രം. ദരിദ്രമായ ഇൗ കുടുംബത്തിെല മൂത്ത മകൻ മക്ഷൂദിന് (18) വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് കൈമുതൽ. ആൽവാറിൽ ഏപ്രിലിൽ ഗോരക്ഷകഗുണ്ടകൾ കൊലപ്പെടുത്തിയ പെഹ്ലുഖാെൻറ മരണത്തിൽ ഒന്ന് അപലപിക്കാൻ പോലും തയാറാവാതിരുന്ന ബി.ജെ.പി എം.എൽ.എ ഗ്യാൻ ദേവ് അഹൂജയോ ജില്ല ഭരണാധികാരികളോ ഉൾപെടെ ആരും ഉമറിെൻറ വീട്ടിലേക്ക് തിരിഞ്ഞുനോക്കുക േപാലുമുണ്ടായിട്ടില്ല ഇതുവരെ. അറിെഞ്ഞത്തുന്ന സാമൂഹിക, രാഷ്ട്രീയ പ്രവർത്തകർക്ക് മുന്നിൽ എന്തുപറയണമെന്നറിയാതെ വാവിട്ട് നിലവിളിക്കുന്ന ഉമറിെൻറ 70 കാരിയായ ഉമ്മ ചെന്ദർഭിയുടെ ദൃശ്യം ഹൃദയഭേദകമാണ്. 85 കാരനായ ബാപ്പ സഹാബുദ്ദീനാവെട്ട കണ്ണീർവറ്റി ക്കഴിഞ്ഞു.
ദാരുണമായി വെടിവെച്ച് കൊന്ന് റെയിൽവേ പാളത്തിൽ ഉപേക്ഷിച്ചിട്ടും മരണം കൊലപാതകമല്ലെന്ന് തെളിയിക്കാനുള്ള ആൽവാർ ഗവൺമെൻറ് ആശുപത്രിയിലെ ഡോകട്റുടെ ശ്രമമാണ് ഉമിെൻറ ഖബറടക്കം വൈകിപ്പിച്ചത്. മൃതദേഹത്തിൽ വെടിയുണ്ട കണ്ടെത്താൻ എക്സ് റേ പരിശോധനയിൽ കഴിഞ്ഞില്ലെന്നായിരുന്നു ഡോക്ടറുടെ വാദമെന്ന് ഉമറിെൻറ പിതാവിെൻറ അനുജൻ അബ്ദുൽ റസാഖ് പറഞ്ഞു. അപകടം മണത്ത കുടുംബാംഗങ്ങൾ മൃതദേഹവുമായി ജയ്പുരിലെ എസ്.എം.എസ് ആശുപത്രിയിൽ പോവാൻ നിർബന്ധിതമായി. അവിടെ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മൃതദേഹത്തിൽ നിന്ന് മരണകാരണം വെടിയേറ്റത് മൂലമാണെന്ന് തെളിയുകയും ചെയ്തു.
ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കിസാൻ സഭ
ന്യൂഡൽഹി: രാജസ്ഥാനിലെ ആൽവാറിൽ ഗോരക്ഷകഗുണ്ടകൾ വെടിവെച്ചുകൊന്ന ഉമർ മുഹമ്മദ് ഖാെൻറ കൊലപാതകത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് അഖിലേന്ത്യ കിസാൻസഭ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുഹമ്മദ് ഖാെൻറ കുടുംബത്തിന് ഒരു കോടി രൂപയും പരിക്കേറ്റ താഹിർ ഖാനും ജാവേദ് ഖാനും 25 ലക്ഷം രൂപ വീതവും നൽകണമെന്ന് മരണപ്പെട്ട മുഹമ്മദ് ഖാെൻറ കുടുംബത്തെ സന്ദർശിച്ചശേഷം എ.െഎ.െക.എസ് പ്രതിനിധിസംഘവും ആവശ്യപ്പെട്ടു.
സംഭവത്തിൽ ആൽവാർ െപാലീസ് സൂപ്രണ്ട് രാഹുൽ പ്രകാശ് പറയുന്നത് കുറ്റക്കാരെ സംരക്ഷിക്കുന്ന വാദങ്ങളാണ്. ഉമർ മുഹമ്മദ് ഖാനും കൂട്ടാളികളും പശുക്കളെ കടത്തുകയായിരുന്നുവെന്ന് എസ്.പി പറയുേമ്പാൾ ഉമറിെനതിരെ ഇതുവരെ ഒരു കേസ് പോലും നിലവിലില്ലെന്നാണ് നാട്ടുകാർ അറിയിച്ചത്. പശുവിനെ വാങ്ങിയതിെൻറ രസീതില്ലെന്ന വാദവും ശരിയല്ല. പശുക്കളെ വാങ്ങുന്നതോ വിൽക്കുന്നതോ രാജസ്ഥാനിൽ ഏതെങ്കിലും നിയമംമൂലം നിരോധിച്ചിട്ടില്ല. മുഹമ്മദ് ഖാൻ പശുക്കളെ മോഷ്ടിച്ച് കടത്തുകയായിരുന്നുവെന്ന് ആരും പൊലീസിന് പരാതി നൽകിയിട്ടില്ല.
2014 ൽ േമാദിസർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ രാജ്യത്ത് 30 ൽ അധികം പേരാണ് പശുവിെൻറ പേരിൽ കൊല്ലപ്പെട്ടത്. ആൽവാറിൽ തന്നെയാണ് ഒരു വർഷത്തിനിടെ പെഹ്ലുഖാൻ എന്നയാളെയും ഗുണ്ടകൾ കൊലപ്പെടുത്തിയത്. എ.െഎ.കെ.എസ് പ്രതിനിധിസംഘത്തിലെ അഖിലേന്ത്യ പ്രസിഡൻറ് അശോക് ധാവ്ലേ, ജനറൽ സെക്രട്ടറി ഹനൻ മൊല്ല, വിജു കൃഷ്ണൻ, പി. കൃഷ്ണപ്രസാദ്, എൻ.കെ. ശുക്ല എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.