ആൾനാശവും തീരാദുരിതവും ഗസ്സക്ക്​; ആക്രമണത്തിൽ വിജയി ആര്​- നെതന്യാഹുവോ ഹമാസോ?

ജറൂസലം: സംഭരിച്ചുവെച്ച ആയുധങ്ങൾ രാത്രിയുടെ ഇരുട്ടിൽ ഗസ്സയിലെ പാവങ്ങൾക്കുമേൽ നിരന്തരം വർഷിച്ച്​ മരണവും തീരാദുരിതവും സമ്മാനിച്ച 11 ദിവസങ്ങൾക്കു ശേഷം വെടിനിർത്തു​േമ്പാൾ യഥാർഥത്തിൽ ആരാണ്​ വിജയിച്ചത്​? കണക്കെടുപ്പിനെക്കാൾ വേഗത്തിൽ പുനർനിർമാണം പൂർത്തിയാക്കി ജീവിതം സാധാരണ നിലയിലേക്ക്​ എത്തിക്കാനാകും ഹമാസ്​ ഭരണകൂടത്തിന്​ താൽപര്യമെങ്കിലും വിശകലന വിദഗ്​ധർ തിരക്കിലാണ്​. വെടിനിർത്തൽ നിലവിൽ വന്ന്​ ആദ്യം പുറത്തുവന്ന പ്രതികരണങ്ങളിൽ ഇരു വിഭാഗവും വിജയം അവകാശപ്പെട്ടിരുന്നു. 'ലക്ഷ്യങ്ങളെല്ലാം പൂർത്തിയാക്കി''യെന്നായിരുന്നു ഇസ്രായേൽ സൈനിക പ്രതിനിധിയുടെ പ്രതികരണം. പരമാവധി നാശം വരുത്തലായിരുന്നു ലക്ഷ്യമെന്നും അത്​ സംഭവിച്ചു​കഴിഞ്ഞുവെന്നും അവർ പറയുന്നു. ചെറുത്തുനിൽപ്​ വിജയിച്ചുവെന്ന്​ ഹമാസ്​ നേതൃത്വവും പറയുന്നു.

ആക്രമണ ശേഷവും സത്യത്തിൽ ഇവിടെ ഒന്നും മാറിയിട്ടില്ല. ഗസ്സയിൽ ഇപ്പോഴും ഹമാസ്​ ഭരിക്കുന്നു. കൊല്ലപ്പെട്ടതിൽ മഹാഭൂരിപക്ഷവും നിരപരാധികൾ. 65 കുട്ടികൾ. ഹമാസ്​ നേതൃത്വത്തെ തൊടാൻ പോലുമായില്ല. ഹമാസ്​ പോരാളികൾ പോലും അപൂർമായേ ബോംബുവർഷത്തിൽ കൊല്ലപ്പെട്ടുള്ളൂ. അവർ​ ഉ​പയോഗിച്ചെന്ന്​ കരുതുന്ന തുരങ്കം ഒന്നര കിലോമീറ്റർ നീളത്തിൽ തകർക്കാനായെന്നത്​ അവകാശവാദം മാത്രമല്ലെന്ന്​ ഇസ്രായേലിന്​ ആശ്വാസം പറയാം.

ഗസ്സ മുനമ്പിൽ ഭരണം നിയന്ത്രിക്കുന്ന ഹമാസ്​ കടുത്ത ഭീഷണിയായാണ്​ ഇസ്രായേൽ കണക്കാക്കുന്നത്​്​. അന്നും ഇന്നും. എന്നാലും, ആക്രമണം പൂർണാർഥത്തിലാകാറില്ല.

കരസേനയെ ഉപയോഗപ്പെടുത്താതിരിക്കാൻ ജാഗ്രത കാണിക്കും. ആൾനാശം ഹമാസിനെക്കാൾ ഇസ്രായേൽ കരസേനക്ക്​ ആകുമെന്ന ഭയം തന്നെ കാരണം. പകരം, ഹമാസ്​ ശക്​തിയാർജിക്കുന്നുവെന്ന്​ തോന്നുന്ന ഓരോ ഇടവേളയിലും ആക്രമണം നടത്തി അവരെ ദുർബലമാക്കുക മാത്രം ചെയ്യും. അതുപക്ഷേ, സംഭവിക്കുന്നുണ്ടോയെന്ന ആധിയും ഇസ്രായേലിൽ പരക്കെയുണ്ട്​.

നെതന്യാഹുവി​െൻറ വ്യക്​തിഗത താൽപര്യങ്ങളാണ്​ അതിലേറെ വലിയ വിഷയം. ഭരണം നഷ്​ടപ്പെട്ടാൽ പിറകെ കോടതിയും ജയിലും വന്നുവിളിക്കുമെന്നു കണ്ടാണ്​ ആക്രമണം നടത്തിയതെന്ന്​ പ്രതിപക്ഷം കൂട്ടായി ആരോപിക്കുന്നു. അടുത്തിടെ പ്രസിഡൻറി​െൻറ ക്ഷണപ്രകാരം പ്രതിപക്ഷ നേതാവ്​ യായർ ലാപിഡി​െൻറ നേതൃത്വത്തിൽ സർക്കാർ ഉണ്ടാക്കാൻ ശ്രമം അന്തിമ ഘട്ടത്തിലെത്തിയിരുന്നു. അതിനിടെയാണ്​ ആക്രമണമുണ്ടാകുന്ന​തും ​പ്രതിപക്ഷത്തെ പിന്തുണക്കാമെന്നേറ്റ കക്ഷികൾ നെതന്യാഹുവിനൊപ്പം ചേരുന്നതും. ഇനി ജൂൺ രണ്ടിനകം മന്ത്രിസഭ ഉണ്ടാക്കിയില്ലെങ്കിൽ താത്​കാലിക ചുമതല നെതന്യാഹുവിന്​ കൈമാറി രണ്ടു വർഷത്തിനിടെ ഇസ്രായേൽ അഞ്ചാം തെരഞ്ഞെടുപ്പിലേക്ക്​ നീങ്ങും. ആക്രമണത്തിന്​ തൊട്ടു​പിറകെയായതിനാൽ ജനം നെതന്യാഹുവിനൊപ്പം നിൽക്കാൻ സാധ്യതയേറെ.

മറുവശത്ത്​, ഗസ്സ വീണ്ടും ബോംബറുകളുടെ അഗ്​നിവർഷത്തിൽ പാതി ചാരമായതോടെ ഒന്നും ചെയ്യാതെ നോക്കിനിന്ന ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസിനെതിരെ വെസ്​റ്റ്​ബാങ്കിൽ പോലും പ്രതിഷേധം ശക്​തമാണ്​. ഇസ്രായേലിനൊപ്പം നിന്ന്​ ഹമാസിനെ മാത്രമല്ല, ഫലസ്​തീനികളെയും ഒറ്റുകൊടുക്കുകയായിരുന്നുവെന്ന്​ ഫലസ്​തീനികൾ സംശയിക്കുന്നു. 2006നു ശേഷം ഫലസ്​തീനിൽ ഇതുവരെയും തെരഞ്ഞെടുപ്പ്​ നടത്താതെ അനിശ്​ചിതമായി നീട്ടിക്കൊണ്ടുപോകുകയാണ്​ അദ്ദേഹവും ഫത്​ഹ്​ നേതൃത്വവും. ജനവിധി വന്നാൽ, അത്​ ഹമാസ്​ കൊണ്ടുപോകുമെന്ന്​ അദ്ദേഹത്തിനും പാർട്ടിക്കും മാത്രമല്ല, ഇസ്രായേലിനും ഉറപ്പ്​.

ഹമാസാക​ട്ടെ, മസ്​ജിദുൽ അഖ്​സയിലെ ഇസ്രായേൽ ആക്രമണത്തിനെതിരെ ആദ്യം അന്ത്യശാസനവും അതുവകവെക്കാത്തപ്പോൾ റോക്കറ്റ്​ വർഷവുമായി രംഗത്തുവന്നു. ഇതിന്​ കനത്ത വില നൽകേണ്ടിവന്നാലും ഖസ്സാം ബ്രിഗേഡിനെ ഉപയോഗിച്ച്​ പരമാവധി പ്രതിരോധിച്ചുനിൽക്കാനും ഹമാസിനായി. ഇത്​ ഫലസ്​തീനികൾക്കിടയിൽ സൃഷ്​ടിച്ച ആത്​മവിശ്വാസം ചെറുതല്ല. ഇനിയും സമാന നടപടികൾ തുടരുമെന്നും ഹമാസ്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. ഇസ്രായേലിനു മുന്നിൽ പലവട്ടം തോറ്റുപോയ അറബ്​ രാജ്യങ്ങളിലും ഹമാസ്​ പതിയെ ആർജിച്ചെടുക്കുന്നത്​ വീര പരിവേഷമാണ്​. വലിയ പോരിടങ്ങളിലേക്ക്​ ഹമാസ്​ പതിയെ ചുവടുവെക്കുകയാണെന്ന്​ നിരീക്ഷകർ പറയുന്നു.

3,500 ലേറെ റോക്കറ്റുകളാണ്​ ഹമാസ്​ ഇതുവരെ ദക്ഷിണ ഇസ്ര​ായേലിൽ വർഷിച്ചത്​. അമേരിക്കയും മറ്റുവൻശക്​തികളും നൽകുന്നതും സ്വന്തം ആയുധശാലകളിൽ നിർമിച്ചതുമായ ഉഗ്രശേഷിയുള്ള ഇസ്രായേലി ആയുധങ്ങൾക്ക്​ മുമ്പിൽ ഇവ ഒന്നുമല്ലെന്നത്​ ശരി. ഒരു യുദ്ധവിമാനമോ ടാ​ങ്കോ സ്വന്തമില്ലെന്നതും ശരി. എന്നിട്ടും ദക്ഷിണ ഇസ്രായേലിൽ ഒഴിപ്പിക്കൽ നടത്തി പരമാവധി സുരക്ഷ ഉറപ്പാക്കാൻ നെതന്യാഹു നടത്തിയ ശ്രമങ്ങൾ ലോകം കണ്ടതാണ്​.

മറുവശത്ത്​, ഗസ്സയിലെ ആക്രമണത്തിനെതിരെ വെസ്​റ്റ്​ ബാങ്കും ജറൂസലമും ഇസ്രായേലി ഭൂപ്രദേശങ്ങളും ഒരുപോലെ ​തെരുവുകളുണർന്നതും ആക്രമണം ശക്​തിയായി പടർന്നതും ആദ്യ അനുഭവം. ജൂത ജനസംഖ്യയോളം വരുന്ന അറബ്​ ജനസംഖ്യ മൊത്തത്തിൽ ഇത്തവണ ഹമാസിനൊപ്പം നിലയുറപ്പിച്ചു. ഇത്​ ഭാവിയിൽ കാര്യങ്ങൾ കുഴക്കുമെന്ന ആശങ്ക കൂടുതലാണ്​. അയൽരാജ്യമായ ലബനാനിൽനിന്നുപോലും ഇസ്രായേൽ പ്രദേശങ്ങളിൽ റോ​ക്കറ്റുകളെത്തി. ആദ്യമായി പ്രസിഡൻറിനെതിരെ കടുത്ത പ്രതിഷേധത്തിന്​ യു.എസ്​ സാക്ഷിയായി. ന്യൂയോർകിലും ലോസ്​ ആഞ്ചൽസിലും മാത്രമല്ല, മിക്ക യു.എസ്​ നഗരങ്ങളിലും ഇത്​ പതിവു കാഴ്​ചയായി. അറബ്​ രാജ്യങ്ങൾ കൊല്ലപ്പെട്ട ഓരോ ഫലസ്​തീനിയുടെ കുടുംബത്തിനും വൻതുക നഷ്​ട പരിഹാരം പ്രഖ്യാപിച്ചു.

ഗസ്സയുടെയും വെസ്​റ്റ്​ ബാങ്കി​െൻറയും സാമ്പത്തിക വിനിമയങ്ങൾ പൂർണമായി സ്വന്തം കരങ്ങളിലൂടെയാക്കി ഇസ്രായേൽ അക്ഷരാർഥത്തിൽ നടപ്പാക്കുന്നത്​ കോളനി ഭരണമാണ്​. അത്​ ഇടക്കിടെ തടഞ്ഞുവെച്ച്​ വ​േല്യട്ടൻ നയം കാണിക്കാറുണ്ടെങ്കിലും തങ്ങളുണ്ടാക്കിയ നാശനഷ്​ടങ്ങൾക്ക്​ നൽകേണ്ട ഈ നഷ്​ടപരിഹാരം വിട്ടുനൽകാതിരിക്കാനുമാകില്ല.

അടുത്ത അഞ്ചു വർഷത്തേക്ക്​ ഇനി ആക്രമണം വേണ്ടിവരില്ലെന്നാണ്​ നെതന്യാഹു ഭരണകൂടത്തി​െൻറ അവകാശവാദം. എന്നാൽ, അഞ്ചു മാസം പോലും ആയുസ്സുണ്ടാകില്ലെന്ന്​ ഇസ്രായേലി പത്രമായ ടൈംസ്​ ഓഫ്​ ഇസ്രായേൽ പറയുന്നു. മസ്​ജിദുൽ അഖ്​സയോടു ചേർന്ന ശൈഖ്​ ജർറാഹിൽ കുടിയൊഴിപ്പിക്കൽ നീക്കം മുന്നോട്ടുപോയാൽ ഹമാസ്​ ഇനിയും രംഗത്തുവരുമെന്ന്​ നേതൃത്വം വ്യക്​തമാക്കിയതുമാണ്​.

Tags:    
News Summary - Israel-Gaza conflict: world leaders hail ceasefire after 11 days of attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT