തിരുവനന്തപുരം: പാറ്റൂർ ഭൂമിയിടപാടിലെ അന്വേഷണ റിപ്പോർട്ട് മുതൽ വിവാദങ്ങളുടെ കൊടുങ്കാറ്റുയർത്തിയ ഡി.ജി.പി ജേക്കബ് തോമസ്, ഒടുവിൽ പല ഘട്ടങ്ങളിലും പിന്തുണച്ച ഇടതുസർക്കാറിനെതിരെ മറ്റൊരു ചുഴലിക്കാറ്റായി ആഞ്ഞടിച്ചതോടെയാണ് മഞ്ഞ കാർഡ് വാങ്ങുന്നത്. ബന്ധുനിയമനക്കേസിൽ ഇ.പി. ജയരാജനെതിരെയുള്ള നിലപാടിലും െഎ.എ.എസ്-െഎ.പി.എസ് പോരിലും ഒടുവിൽ പുസ്തക വിവാദത്തിലുമടക്കം സംരക്ഷണം ലഭിച്ചെങ്കിലും സർക്കാറിനെ കനത്തഭാഷയിൽ പരസ്യമായി വിമർശിച്ചതോടെ ജേക്കബ് തോമസിനെ മുഖ്യമന്ത്രി പിണറായി വിജയനും കൈവിട്ടു.
അതോടെ സംസ്ഥാനത്തിെൻറ പൊലീസ് ചരിത്രത്തിൽ ആദ്യമായി സസ്പെൻഷനിലാകുന്ന ഡി.ജി.പി റാങ്കുള്ള ഉദ്യോഗസ്ഥൻ എന്ന അപൂർവതയും ഇൗ പേരിനൊപ്പം ചേർക്കപ്പെടുന്നു. ഇടതുസർക്കാറിെൻറ അഴിമതി വിരുദ്ധമുഖം എന്ന പരിവേഷത്തോടെ വിജിലൻസ് ഡയറക്ടറായെങ്കിലും ആദ്യ മോടികളിൽ തന്നെ കളംമൊഴിയേണ്ടിവന്നതും കേരളം കണ്ടു. നിലപാടുകളും തുറന്നുപറച്ചിലുകളും യു.ഡി.എഫ് കാലത്ത് സർക്കാറിെൻറ കണ്ണിലെ കരടാക്കിയെങ്കിൽ സമാന നിലപാടുകൾ എൽ.ഡി.എഫ് കാലത്തും േജക്കബ് തോമസിനെ സർക്കാറിന് അനഭിമതനാക്കുകയാണ്. ലോകായുക്തയിൽ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കെ, പാറ്റൂർ ഭൂമിയിടപാട് കേസിൽ തയാറാക്കിയ റിപ്പോർട്ടാണ് യു.ഡി.എഫ് സർക്കാറുമായി ആദ്യ ഇടയലിന് വഴിയൊരുക്കിയത്.
പിന്നീട്, വിജിലൻസിൽ എ.ഡി.ജി.പിയായി നിയമിതനായെങ്കിലും ബാർ േകാഴക്കേസിലെ നിലപാടുകൾ വീണ്ടും അദ്ദേഹത്തെ സർക്കാറിെൻറ കണ്ണിലെ കരടാക്കി. ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ ഫയർഫോഴ്സ് മേധാവിയായിട്ടായിരുന്നു നിയമനം. മൂന്ന് നിലകൾക്ക് മുകളിലുള്ള കെട്ടിടങ്ങളിൽ ദേശീയ കെട്ടിട നിർമാണച്ചട്ടം നിർബന്ധമാക്കാനുള്ള നീക്കം ഫ്ലാറ്റുടമകളുടെ എതിർപ്പിനും രാഷ്ട്രീയ സമ്മർദങ്ങൾക്കും കാരണമായി. ഇതിനിടെ, ബാർ കോഴക്കേസിൽ മന്ത്രിയായിരുന്ന മാണിക്കെതിരെ അന്വേഷണം തുടരാമെന്ന കോടതിവിധിയെ മാധ്യമങ്ങളോട് നല്ല വിധിയെന്ന് പരസ്യമായി വിശേഷിപ്പിച്ചതും സർക്കാറിെൻറ അപ്രീതിക്ക് കാരണമായി.
അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്തസമ്മേളനത്തിൽ േജക്കബ് തോമസിനെതിരെ ആഞ്ഞടിച്ചതും ഇതിനിടെയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് സർക്കാറിനോട് അനുമതി തേടിയായിരുന്നു ജേക്കബ് തോമസ് തിരിച്ചടിച്ചത്. സെൻകുമാറിെൻറ ആരോപണങ്ങൾക്ക് മറുപടിയുമായി സെലോേടപ്പുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയായിരുന്നു വേറിട്ട പ്രതികരണം. സർക്കാർ മാറിയതോടെ വീണ്ടും വിജിലൻസ് ഡയറക്ടറായി.
തുടർന്ന്, വിജിലൻസിനെതിരെയുള്ള രൂക്ഷമായ ഹൈകോടതി പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ലീവിൽ പ്രവേശിച്ചു. കോടതിയിടപെടലിൽ സെൻകുമാർ ഡി.ജി.പിയായി മടങ്ങുേമ്പാഴുള്ള പുനഃക്രമീകരണത്തിൽ ജേക്കബ് തോമസിനെ സംസ്ഥാന പൊലീസ് മേധാവിയാക്കുമെന്ന് കരുതിയെങ്കിലും െഎ.എം.ജി ഡയറക്ടറായായിരുന്നു നിയമനം.
ഇതിനിടെ ‘സ്രാവുകൾക്കൊപ്പം നീന്തുേമ്പാൾ’ എന്ന ആത്മകഥ വരുത്തിവെച്ച വിവാദങ്ങൾ വേറെ. പുസ്തകത്തിൽ അമ്പതിടങ്ങളിൽ ചട്ടവിരുദ്ധ പരാമർശങ്ങളുണ്ടെന്ന് ഇതിനായി നിയോഗിച്ച മൂന്നംഗ സമിതി കണ്ടെത്തിയെങ്കിലും വകുപ്പുതല നടപടി മതിയെന്ന് സർക്കാർ തീരുമാനിച്ചു. ഇവ കെട്ടടങ്ങും മുമ്പാണ് നിയമവാഴ്ചയുടെ പേരിലെ ആഞ്ഞടിക്കലും സസ്പെൻഷനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.