ഗിരീഷ് കർണാട് മരിച്ചിട്ടില്ല. നിരവധിേപരെ സ്വാധീനിച്ച അദ്ദേഹം ആകാശം ചുംബിക്കുന ്ന അരയാൽപോലെ നിൽക്കുകയാണ്. അദ്ദേഹത്തിെൻറ ശ്വാസം നിലച്ചു. ശരീരമൊഴിഞ്ഞു. പക്ഷേ, കർ ണാടകയിൽ അദ്ദേഹം ഇടപഴകിയവയെല്ലാം ആ അസാന്നിധ്യത്തിലും സജീവമായുണ്ട്. നാടകത്തി ൽ അദ്ദേഹം നിർമിച്ച ക്രാഫ്റ്റിെൻറ മണം കർണാടകയിലെ ഭാവി നാടകക്കാർക്കും അവഗണിക്കാ നാകില്ല.
ബഹുമുഖപ്രതിഭയായിരുന്നു കർണാട്. പ്രതിഭാധനനായ അഭിനേതാവും എഴുത്തു കാരനും സാമൂഹിക വിഷയങ്ങളുടെ ശബ്ദവും ആയിരുന്നു. അദ്ദേഹത്തിെൻറ ശബ്ദം കർണാടകത ്തിനായി മാത്രമല്ല, രാജ്യത്തിനാകെ വേണ്ടിയാണ് ഉയർന്നത്. കർണാടിെൻറ രചനകൾ ഇംഗ്ലീഷിലേക്കും നിരവധി ഇന്ത്യൻ ഭാഷകളിലേക്കും തർജമ ചെയ്യപ്പെട്ടു. മുഖ്യധാര മാധ്യമങ്ങൾ അദ്ദേഹത്തിെൻറ രാഷ്ട്രീയ, സാമൂഹിക നിലപാടുകൾ ഗൗരവത്തോടെയാണ് കണ്ടത്. കർണാടിനൊരു തനത് ശൈലിയുണ്ടായിരുന്നു. സാഹചര്യത്തിനനുസരിച്ച് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കും. ചില പ്രതികരണങ്ങൾ പേരിനുള്ളവയായിരുന്നു. എന്നാൽ, ചിലത് കടുപ്പത്തിലും. കാര്യങ്ങൾ എവിടെ കടുപ്പിച്ച് പറയണമെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു.
രണ്ടോ മൂന്നോ തവണ മാത്രമാണ് ഞാൻ അദ്ദേഹെത്ത കണ്ടിട്ടുള്ളത്. പക്ഷേ, അതിനുമെത്രയോ മുമ്പ്, 70കളുടെ അവസാനമോ 80കളുടെ ആദ്യമോ അദ്ദേഹത്തെ വെള്ളിത്തിരയിൽ കണ്ടിരുന്നു. യു.ആർ അനന്തമൂർത്തി എഴുതിയ നോവൽ ‘സംസ്കാര’ പട്ടാഭിമാന റെഡ്ഡി സിനിമയാക്കിയപ്പോൾ കർണാട് അതിൽ തിരക്കഥാകൃത്തും അഭിനേതാവുമായിരുന്നു. ഇൗ സിനിമ രാഷ്ട്രപതിയുടെ സുവർണ കമലം നേടി. പിന്നീട്, ബംഗളൂരുവിൽ നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെ കണ്ടുമുട്ടുേമ്പാഴേക്കും അദ്ദേഹം ഏറെ പ്രശസ്തനായിക്കഴിഞ്ഞിരുന്നു. ഡോ. ബിനായക് സെന്നിെൻറ മോചനത്തിനായുള്ള മനുഷ്യാവകാശ പ്രക്ഷോഭങ്ങളോട് അദ്ദേഹം പൂർണ മനസ്സോടെ െഎക്യപ്പെട്ടു. ‘മാൽഗുഡി േഡസ്’ ടെലിവിഷൻ പരമ്പര കണ്ട ആരും കർണാടിനെ മറന്നുകാണില്ല. ആയിരക്കണക്കിനാളുകളുടെ മനസ്സിൽ ഇപ്പോഴും ആ പരമ്പരയുണ്ട്. ആർ.കെ. നാരായണിെൻറ മികച്ച രചനകളിലൊന്നാണത്. എൽ. വൈദ്യനാഥൻ ചിട്ടപ്പെടുത്തിയ അഭൗമ സംഗീതത്തിെൻറ ചാരുതയും ആ പരമ്പരക്ക് അവകാശപ്പെട്ടതാണ്.
കർണാടുമൊത്ത് ഞാൻ ഒരിക്കലും പ്രവർത്തിച്ചിട്ടില്ല. അദ്ദേഹത്തിെൻറ നിലപാടുകളോട് എന്നും വലിയ ബഹുമാനമുണ്ടായിരുന്നു. എെൻറ സഹോദരൻ കെ.പി. മധു അദ്ദേഹത്തോടൊരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ദൂരദർശനിൽ ശാസ്ത്രസംബന്ധിയായ വിഡിയോ പരമ്പര തയാറാക്കുന്നതിെൻറ ചുമതല ലഭിച്ചപ്പോൾ മധു പരിപാടി അവതരിപ്പിക്കാൻ കർണാടിനെ ക്ഷണിച്ചു.
മധു കർണാടിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഞാൻ ഒാർക്കുന്നു. പരിപാടി തയാറാക്കുന്ന ഘട്ടത്തിൽ കർണാട് വലിയ സഹകരണമാണ് നൽകിയത്. പല സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളെയും പിന്തുണച്ച ആളാണ് കർണാട്. കർണാടകയിൽ സംഘ്പരിവാറിെൻറ കടുത്ത വിമർശനകനായിരുന്നു അദ്ദേഹം. മരണശേഷം നരേന്ദ്ര മോദി കർണാടിനെ പുകഴ്ത്തിയതുകേട്ടപ്പോൾ ഞെട്ടിപ്പോയി.
ധിഷണശാലിയും വെറുപ്പിെൻറയും വർഗീയതയുടെയും രാഷ്ട്രീയത്തിന് എതിരായ പ്രചാരകനുമായിരുന്നു കർണാട്. ബഹുസ്വരതയുടെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറയും ശക്തനായ വക്താവായിരുന്നു. ബി.ജെ.പിയെയും ആർ.എസ്.എസിനെയും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം എതിർത്തു. കർണാടിനെ പുകഴ്ത്തുന്ന പ്രധാനമന്ത്രിയുടെ പ്രതികരണത്തോട്, അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നെനിക്ക് അറിയില്ല.
(പ്രമുഖ സംവിധായകനും ആക്ടിവിസ്റ്റുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.