ലി​​യു സി​​യാ​​ബോ എ​​ന്ന പ്ര​​തീ​​കം

ചൈ​നീ​സ്​ ത​ട​വ​റ​യി​ൽ ജൂ​ലൈ 13ന്​ ​അ​ന്ത​രി​ച്ച ​സ​മാ​ധാ​ന നൊ​േബ​ൽ സ​മ്മാ​ന ജേ​താ​വും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ ലി​യു സി​യാ​ബോ ച​രി​ത്ര​ത്തി​ൽ വ​ലി​യ പ്ര​തീ​ക​മാ​ണ്-ത​ട​വ​റ​ക​ളി​ലും കീ​ഴ​ട​ങ്ങാ​ത്ത ജ​നാ​ധി​പ​ത്യ​ബോ​ധ​ത്തി​െ​ൻ​റ. ചൈ​ന​ക്കും മ​നു​ഷ്യ​കു​ല​ത്തി​നും താ​ണ്ടേ​ണ്ട ദൂ​ര​ങ്ങ​ൾ ഇ​നി​യു​മേ​റെ​യു​ണ്ടെ​ന്ന ഒാ​ർ​മ​പ്പെ​ടു​ത്ത​ൽകൂ​ടി​യാ​ണ്​ ആ ​ജീ​വി​ത​വും മ​ര​ണ​വും...

Killing the chicken to scare the monkeys എ​​ന്നൊ​​രു പ്ര​​യോ​​ഗം ചൈ​​ന​​യി​​ലു​​ണ്ട്. ഒ​​രാ​​ൾക്കു മു​​ന്ന​​റി​​യി​​പ്പ് ന​​ൽകാൻ മ​​റ്റൊ​​രാ​​ളെ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ക്കു​​ക എ​​ന്ന​​താ​​ണ് ഇ​​തി​​ലൂ​​ടെ അ​​ർഥ​​മാ​​ക്കു​​ന്ന​​ത്. ലി​​യു സി​​യാ​​ബോ എ​​ന്ന മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർത്ത​​ക​​നോ​​ട് ചൈ​​ന സ്വീ​​ക​​രി​​ച്ച ന​​യ​​വും ഈ ​​പ്ര​​യോ​​ഗ​​ത്തോ​​ട്​ സാ​​മ്യ​​മു​​ള്ള​​താ​​ണ്. 2008 ഡി​​സം​​ബ​​ർ പ​​ത്തി​​ന് ലോ​​കം മ​​നു​​ഷ്യാ​​വ​​കാ​​ശ ദി​​നം ആ​​ച​​രി​​ച്ച​​പ്പോ​​ൾ ചൈ​​ന​​യി​​ൽ ചാ​​ർട്ടർ-08 എ​​ന്ന പേ​​രി​​ൽ ഒ​​രു രാ​​ഷ്​​ട്രീയ പ്ര​​ക​​ട​​ന​​പ​​ത്രി​​ക പു​​റ​​ത്തി​​റ​​ക്കി. പു​​തി​​യ ഭ​​ര​​ണ​​ഘ​​ട​​ന​​ക്കും സ്വ​​ത​​ന്ത്ര നീ​​തി​​ന്യാ​​യ സം​​വി​​ധാ​​ന​​ത്തി​​നും അ​​ഭി​​പ്രാ​​യ സ്വാ​​ത​​ന്ത്ര്യ​​ത്തി​​നും ആ​​ഹ്വാ​​നം ചെ​​യ്യു​​ന്ന​​താ​​യി​​രു​​ന്ന ചാ​​ർട്ടർ-08.

ചെ​​ക്കോ​​സ്​ലോ​​വാ​​ക്യ​​യി​​ൽ ക​​മ്യൂ​​ണി​​സ്​റ്റ്​​ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ൽ അ​​സം​​തൃ​​പ്ത​​രാ​​യ ഒ​​രു വി​​ഭാ​​ഗം ആ​​ളു​​ക​​ൾ ചേ​​ർന്ന്​ 1976ൽ  ​​ത​​യാ​​റാ​​ക്കി​​യ രാ​​ഷ്​ട്രീയ​​ പ്ര​​ക​​ട​​ന​​പ​​ത്രി​​ക​​യാ​​യി​​രു​​ന്ന ചാ​​ർട്ടർ-77. ഇ​​തേ മാ​​തൃ​​ക​​യി​​ലാ​​യി​​രു​​ന്നു ചൈ​​ന​​യി​​ലും ചാ​​ർട്ടർ-08 എ​​ന്ന രാ​​ഷ്​ട്രീ​​യ പ്ര​​ക​​ട​​ന​​പ​​ത്രി​​ക പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. ചൈ​​ന​​യി​​ലെ 300 ആ​​ക്ടി​​വി​​സ്​റ്റുക​​ൾ ചാ​​ർട്ടർ-08​​ൽ ഒ​​പ്പു​​​െവ​​ച്ചു. പി​​ന്നീ​​ട് രാ​​ജ്യ​​ത്തി​​ന​​ക​​ത്തെ​​യും പു​​റ​​ത്തെ​​യും നി​​ര​​വ​​ധി പേ​​ർ ചാ​​ർട്ടർ-08​​ൽ ഒ​​പ്പു​​​െവക്കുക​​യു​​ണ്ടാ​​യി. ലി​​യു സി​​യാ​​ബോ എ​​ന്ന നൊ​​ബേ​​ൽ സ​​മ്മാ​​ന ജേ​​താ​​വും മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർത്ത​​ക​​നു​​മാ​​യി​​രു​​ന്നു ചാ​​ർട്ടർ-08​​​​​​​​െൻറ മു​​ഖ്യ​​ശി​​ൽപി. ലി​​യു സി​​യാ​​ബോ​​ക്കൊ​​പ്പം ഡ​​സ​​ൻ ക​​ണ​​ക്കി​​നു മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർത്തകരും രാഷ്​​്ട്രീയ ​​മാനി​​ഫെ​​സ്​റ്റോ ത​​യാ​​റാ​​ക്കാ​​ൻ യ​​ത്‌​​നി​​ച്ചു. 

ചൈ​​ന​​യി​​ൽ മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർത്ത​​നം വി​​മ​​ത​​പ്ര​​വ​​ർത്ത​​ന​​മാ​​യി​​ട്ടാ​​ണ്​ ഭ​​ര​​ണ​​കൂ​​ടം ക​​രു​​തി​​പ്പോ​​രു​​ന്ന​​ത്. വി​​മ​​ത​​പ്ര​​വ​​ർത്തന​​ത്തി​​ലേ​​ർപ്പെ​​ടു​​ന്ന​​വ​​ർക്കു മേ​​ൽ രാ​​ജ്യ​​ദ്രോ​​ഹ​​കു​​റ്റം ചു​​മ​​ത്തു​​ന്ന​​തും പ​​തി​​വാ​​ണ്. ചാ​​ർട്ടർ-08 പു​​റ​​ത്തി​​റ​​ക്കി​​യ സി​​യാ​​ബോ​​ക്കു മേ​​ൽ ചു​​മ​​ത്തി​​യ കു​​റ്റ​​വും മ​​റ്റൊ​​ന്നാ​​യി​​രു​​ന്നി​​ല്ല. 2009ലാ​​ണ് സി​​യാബോ​​ക്കെ​​തി​​രെ ഈ ​​കു​​റ്റം ചു​​മ​​ത്തി തു​​റു​​ങ്കി​​ല​​ട​​ച്ച​​ത്. 3554 ചൈ​​നീ​​സ് അ​​ക്ഷ​​ര​​ങ്ങ​​ൾ മാ​​ത്ര​​മുള്ള​​താ​​യി​​രു​​ന്നു ചാ​​ർട്ടർ-08. പ​​ക്ഷേ, ഒ​​രു രാ​​ജ്യ​​ത്തെ ജ​​ന​​ത​​യെ സ്വാ​​ധീ​​നി​​ക്കാ​​ൻ പ്രാ​​പ്ത​​മാം​​വി​​ധ​​മു​​ള്ള നി​​ർ​േദ​​ശ​​ങ്ങൾ അ​​തിൽ അ​​ട​​ങ്ങി​​യി​​രു​​ന്നു. ചൈ​​ന​​യെ ഒ​​രു സ്വ​​ത​​ന്ത്ര, ജ​​നാ​​ധി​​പ​​ത്യ രാ​​ജ്യ​​മാ​​ക്ക​​ണ​​മെ​​ന്ന്​ ഭ​​ര​​ണ​​കൂ​​ട​​ത്തോ​​ടും നേ​​താ​​ക്ക​​ളോ​​ടും അ​​ഭ്യ​​ർഥി​​ക്കു​​ന്ന ആവശ്യങ്ങളുടെ ഒ​​രു നീ​​ണ്ട​​പ​​ട്ടി​​ക ചാ​​ർട്ടർ-08​​ലു​​ണ്ടാ​​യി​​രു​​ന്നു. 2018 ഡി​​സം​​ബ​​ർ  10 ആകു​േമ്പാൾ ചാ​​ർട്ടർ-08 പു​​റ​​ത്തി​​റ​​ക്കി​​യി​​ട്ട് ഒ​​രു പ​​തി​​റ്റാ​​ണ്ട് പി​​ന്നി​​ടും. എ​​ന്നാ​​ൽ അ​​തി​​​​​​​​െൻറ പ്ര​​ധാ​​ന ര​​ച​​യി​​താ​​വ് ലി​​യു സി​​യാ​​ബോ വിടപറഞ്ഞിരിക്കുന്നു.

സി​​യാ​​ബോ​​ക്ക്​ കരളിന്​ അർബുദമാണെന്ന്​  ജൂ​​ണി​​ലാ​​ണ് രോ​​ഗനി​​ർണ​​യ​​ത്തി​​ലൂ​​ടെ ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​തേ​​തു​​ട​​ർന്ന്​ സി​​യാ​​ബോ​​ക്ക്​ ചൈ​​നീ​​സ് ഭ​​ര​​ണ​​കൂ​​ടം മെ​​ഡി​​ക്ക​​ൽ പ​​രോ​​ള്‍ അ​​നു​​വ​​ദി​​ച്ചു. എ​​ന്നാ​​ൽ, മെ​​ഡി​​ക്കൽ പ​​രോ​​ൾ അ​​നു​​വ​​ദി​​ച്ചെ​​ങ്കി​​ലും അ​​ദ്ദേ​​ഹം ക​​സ്​റ്റഡി​​യി​​ൽത​​ന്നെ​​ കഴിഞ്ഞു. അർബുദമ​ാണെന്ന്​ ക​​ണ്ടെ​​ത്തി​​യെ​​ങ്കി​​ലും ഭ​​ര​​ണ​​കൂ​​ടം ആ​​ദ്യ​​മെ​​ല്ലാം വി​​ദ​​ഗ്ധ ചി​​കി​​ത്സ ല​​ഭ്യ​​മാ​​ക്കാ​​ൻ ത​​യാ​​റാ​​യി​​ല്ല. ആം​​നെ​​സ്​റ്റി പോ​​ലു​​ള്ള സം​​ഘ​​ട​​ന​​ക​​ളും ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ അ​​മേ​​രി​​ക്ക ഉ​​ൾ​െപ്പടെയു​​ള്ള രാ​​ജ്യ​​ങ്ങ​​ളും ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​​​​​​​െൻറ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ചൈ​​നീ​​സ് ഭ​​ര​​ണ​​കൂ​​ടം സി​​യാ​​ബോ​​ക്ക്​ വി​​ദ​​ഗ്ധ ചി​​കി​​ത്സ ല​​ഭ്യ​​മാ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്. ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​ഞ്ഞ മു​​റി​​യി​​ൽ പോ​​ലും പൊ​​ലീ​​സിനെ വിന്യസിച്ചു. 

സി​​യാ​​ബോ​​യെ ജ​​യി​​ൽമോ​​ചി​​ത​​നാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം പല കോണിൽനിന്നും ഉയർന്നു. ചൈ​​നീ​​സ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​​​​​​​െൻറ മ​​നു​​ഷ്യ​​ത്വ​​ര​​ഹി​​ത​​മാ​​യ സ​​മീ​​പ​​ന​​ത്തി​​നെ​​തി​​രെ വ​​ൻ പ്ര​​തി​​ഷേ​​ധ​​മാ​​ണ് ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഉ​​യ​​ർന്ന​​ത്. നി​​ര​​വ​​ധി രാ​​ജ്യ​​ങ്ങ​​ൾ സി​​യാ​​ബോ​​യെ മോ​​ചി​​പ്പി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ൾ ചൈ​​ന​​യു​​ടെ ആ​​ഭ്യ​​ന്ത​​ര കാ​​ര്യ​​ങ്ങ​​ളി​​ൽ ഇ​​ട​​പെ​​ട​​രു​​തെ​​ന്ന്​ ചൈന മു​​ന്ന​​റി​​യി​​പ്പ് ന​​ൽകി. നൊ​​ബേ​​ൽ സ​​മ്മാ​​ന ജേ​​താ​​വ് സി​​യാ​​ബോ​​യെപോ​​ലൊ​​രു ഉ​​ന്ന​​ത വ്യ​​ക്തി​​ത്വ​​ത്തി​​നുപോ​​ലും മാ​​നു​​ഷി​​ക പ​​രി​​ഗ​​ണ​​ന ന​​ൽകാൻ ത​​യാ​​റാ​​കാത്തതിലൂടെ ചൈ​​നീ​​സ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​​​​​​​െൻറ ക്രൂ​​ര​​മു​​ഖം പ്ര​​ക​​ട​​മാ​​യി​​.

2008ൽ  ​​മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തിയെന്ന കുറ്റാരോപണ കേസിൽ  2009 ഡി​​സം​​ബ​​റി​​ൽ വി​​ചാ​​ര​​ണ​​യി​​ൽ കോ​​ട​​തി 11 വ​​ർഷ​​ത്തെ ത​​ട​​വു​​ശി​​ക്ഷ​​യാ​​ണ്​ സി​​യാ​​ബോ​​ക്ക്​ വി​​ധി​​ച്ച​​ത്. 2008ൽ ​​ചാ​​ർട്ടർ-08 എ​​ന്ന രാ​​ഷ്​​ട്രീയ പ്ര​​ക​​ട​​ന​​പ​​ത്രി​​ക പു​​റ​​ത്തി​​റ​​ക്കുംമു​​മ്പ്​ സി​​യാബോ ചൈ​​നീ​​സ് സ​​ർക്കാ​​റി​​​​​​​​​െൻറ ത​​ല​​വേ​​ദ​​ന​​യാ​​യി​​രു​​ന്നു. 1989ൽ ​​ജ​​നാ​​ധി​​പ​​ത്യ ധ്വം​​സ​​ന​​ങ്ങ​​ൾക്കെ​​തി​​രെ ചൈ​​ന​​യി​​ൽ ന​​ട​​ന്ന ടി​​യാ​​നെ​​ൻമെൻ സ്‌​​ക്വ​​യർ വി​​ദ്യാ​​ർഥി പ്ര​​ക്ഷോ​​ഭ​​ത്തി​​​​​​​​െൻറ നേ​​താ​​ക്ക​​ളി​​ലൊ​​രാ​​ളാ​​യി​​രു​​ന്നു സി​​യാ​​ബോ. അ​​ന്ന് പ്ര​​ക്ഷോ​​ഭം ന​​യി​​ച്ച​​തി​​​​​​​​െൻറ പേ​​രി​​ൽ ര​​ണ്ടു വ​​ർഷം ജ​​യി​​ൽശി​​ക്ഷ​​യ​​നു​​ഭ​​വി​​ച്ചി​​രു​​ന്നു. രാ​​ജ്യ​​ത്തെ ഏ​​ക​​ക​​ക്ഷി ഭ​​ര​​ണ​​ത്തി​​നെ​​തി​​രെ ശ​​ബ്​ദമു​​യ​​ർത്തി​​യ​​തി​​​​​​​​െൻറ പേ​​രി​​ൽ 1996ൽ ​​ലേ​​ബ​​ർ ക്യാ​​മ്പി​​ല​​ട​​യ്ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. ബെ​​യ്ജി​​ങ്ങിലെ നോ​​ർമൽ സ​​ർവ​​ക​​ലാ​​ശാ​​ല​​യി​​ലെ സാ​​ഹി​​ത്യ അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന സി​​യാ​​ബോ​​ക്ക്​ വി​​മ​​ത പ്ര​​വ​​ർത്ത​​ന​​ത്തി​​​​​​​​െൻറ പേ​​രി​​ൽ ജോ​​ലി ന​​ഷ്​ടപ്പെട്ട ച​​രി​​ത്ര​​വു​​മു​​ണ്ട്.

2009ൽ ​​ചൈ​​നീ​​സ് ഭ​​ര​​ണ​​കൂ​​ടം സി​​യാ​​ബോ​​യെ ത​​ട​​വു​​ശി​​ക്ഷ​​ക്കു വി​​ധി​​ച്ചെ​​ങ്കി​​ലും 2010ലെ ​​സ​​മാ​​ധാ​​ന​​ത്തി​​നു​​ള്ള നൊ​​ബേ​​ൽ സ​​മ്മാ​​നം സി​​യാ​​ബോ​​ക്കു ന​​ൽകാൻ നൊ​േബ​​ൽ സ​​മ്മാ​​ന സ​​മി​​തി തീ​​രു​​മാ​​നി​​ച്ച​​ത് നോ​​​ർവേ​​യു​​മാ​​യു​​ള്ള ചൈ​​ന​​യു​​ടെ ന​​യ​​ത​​ന്ത്ര ബ​​ന്ധ​​ത്തി​​ൽ അ​​ക​​ൽച്ചയു​​ണ്ടാ​​കാ​​നും കാ​​ര​​ണ​​മാ​​യി​​രു​​ന്നു. ചൈ​​ന​​യി​​ൽ ഭി​​ന്നാ​​ഭി​​പ്രാ​​യം രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​വ​​രെ ​െവ​​ച്ചുപൊ​​റു​​പ്പി​​ക്കി​​ല്ലെ​​ന്ന ശ​​ക്ത​​മാ​​യ സ​​ന്ദേ​​ശ​​മാ​​ണ്​ സി​​യാ​​ബോ​​യി​​ലൂ​​ടെ ബെ​​യ്ജി​​ങ് ലോ​​ക​​ത്തി​​നു ന​​ൽകിയത്​. 2012ൽ ​​പ്ര​​സി​​ഡ​​ൻറ​​ായി അ​​ധി​​കാ​​ര​​മേ​​റ്റ ഷി ​​ജി​​ൻപി​​ങ് വി​​മ​​ത​​ർക്കും ആ​​ക്ടി​​വി​​സ്​റ്റുക​​ൾക്കു​​മെ​​തി​​രെ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​ക​​ളാ​​ണ്​ സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. ഭ​​ര​​ണ​​കൂ​​ട​​ത്തി​​നെ​​തി​​രെ ശ​​ബ്​ദി​​ക്കു​​ന്ന​​വ​​രെ ​െവ​​ച്ചുപൊ​​റു​​പ്പി​​ക്കി​​ല്ലെ​​ന്ന നി​​ല​​പാ​​ടാണ് ജി​​ൻപി​​ങ്ങിനു​​ള്ള​​ത്. സി​​യാബോ വ്യ​​ത്യ​​സ്ത​​നാ​​വു​​ന്ന​​ത് ഇ​​വി​​ടെ​​യാ​​ണ്. ചൈ​​നീ​​സ് ഭ​​ര​​ണ​​കൂ​​ടം അ​​ടി​​ച്ച​​മ​​ർത്താൻ ശ്ര​​മ​​ിച്ചി​​ട്ടും സി​​യാ​​ബോ ഭ​​യ​​പ്പെ​​ട്ടു പി​​ന്മാ​​റാ​​ൻ ത​​യാ​​റാ​​യി​​ല്ല. അ​​ദ്ദേ​​ഹം വി​​ശ്വ​​സി​​ച്ച ആ​​ശ​​യ​​ങ്ങ​​ൾക്കു വേ​​ണ്ടി നി​​ല​​കൊ​​ള്ളാ​​ൻ എ​​പ്പോ​​ഴും ത​​യാ​​റാ​​യി. 1989ൽ  ​​ടി​​യാ​​നെ​​ൻ​​െമൻ സ്‌​​ക്വ​​യ​​ർ വി​​ദ്യാ​​ർഥി പ്ര​​ക്ഷോ​​ഭം പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട​​പ്പോ​​ൾ സി​​യാ​​ബോ അ​​മേ​​രി​​ക്ക​​യി​​ലാ​​യി​​രു​​ന്നു. ചൈ​​ന​​യി​​ലേ​​ക്കു പോ​​കു​​ന്ന​​ത് അ​​പ​​ക​​ട​​മാ​​ണെ​​ന്ന് അ​​റി​​ഞ്ഞി​​ട്ടും അ​​ദ്ദേ​​ഹം ചൈ​​ന​​യി​​ലേ​​ക്കു തി​​രി​​ച്ചു. പ്ര​​ക്ഷോ​​ഭ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽകു​​ക​​യും അ​​റ​സ്​റ്റ്​ വ​​രി​​ക്കു​​ക​​യും ചെ​​യ്തു.

പി​​ന്നീ​​ട് 2010ൽ ​​സി​​യാ​​ബോ ത​​ട​​വി​​ൽ ക​​ഴി​​യു​​മ്പോ​​ൾ ഭ​​ര​​ണ​​കൂ​​ടം അ​​ദ്ദേ​​ഹ​​ത്തി​​ന്​ നാ​​ടു​​വി​​ട്ടുപോ​​കാ​​നു​​ള്ള അ​​വ​​സ​​രം ഒ​​രു​​ക്കി. പ​​ക്ഷേ, ഭ​​ര​​ണ​​കൂ​​ട​​ത്തി​​നെ​​തിരെ ന​​ട​​ത്തി​​യ എ​​ല്ലാ പ്ര​​വൃത്തി​​ക​​ൾക്കും കു​​റ്റ​​സ​​മ്മ​​തം ന​​ട​​ത്ത​​ണ​​മെ​​ന്ന ഒ​​രൊ​​റ്റ വ്യ​​വ​​സ്ഥ​​യാ​​യി​​രു​​ന്നു ഭ​​ര​​ണ​​കൂ​​ടം മു​​ന്നോ​​ട്ടു​​​െവ​​ച്ച​​ത്. എ​​ന്നാൽ, ഭ​​ര​​ണ​​കൂ​​ട​​ത്തി​​​​​​​​െൻറ വ്യ​​വ​​സ്ഥ അം​​ഗീ​​ക​​രി​​ക്കാ​​ൻ സി​​യാബോ ത​​യാ​​റാ​​യി​​ല്ല. പ​​ക​​രം ത​​​​​​​​െൻറ മോ​​ച​​നം നി​​രു​​പാ​​ധി​​ക​​മാ​​യി​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ്​ സി​​യാ​​ബോ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ഇ​​ത്ത​​ര​​ത്തി​​ൽ സി​​യാ​​ബോ പ​​ല അ​​ർഥ​​ത്തി​​ലും അ​​സാ​​ധാര​​ണ​​മാ​​യൊ​​രു വ്യ​​ക്തി​​ത്വ​​മാ​​യി​​രുന്നു.


21ാം നൂ​​റ്റാ​​ണ്ടി​​ൽ ചൈ​​ന​​യു​​ടെ യാ​​ത്ര എ​​വി​​ടേ​​ക്കാ​​ണ്? ഏ​​കാ​​ധി​​പ​​ത്യ​​ത്തി​​നു കീ​​ഴി​​ൽ ഭ​​ര​​ണം തു​​ട​​രാ​​നാ​​ണോ ശ്ര​​മി​​ക്കു​​ന്ന​​ത്, അ​​തോ ആ​​ഗോ​​ള മാ​​ന​​വി​​ക മൂ​​ല്യ​​ങ്ങ​​ളെ പു​​ണ​​രു​​മോ? സം​​സ്‌​​കാ​​ര​​മു​​ള്ള രാ​​ജ്യ​​ങ്ങ​​ളു​​ടെ കൂ​​ട്ടാ​​യ്​മയിൽ പ​​ങ്കു​​ചേ​​രു​​മോ? ചൈ​​ന​​യി​​ൽ 2008 ഡി​​സം​​ബ​​റി​​ൽ പു​​റ​​ത്തി​​റ​​ക്കി​​യ ചാ​​ർട്ടർ-08 എ​​ന്ന മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ലെ ചോ​​ദ്യ​​മാ​​ണി​​ത്. ഇ​​തി​​നു​​ള്ള ഉ​​ത്ത​​രം ബെ​​യ്ജി​​ങ് ന​​ൽകി​​യി​​രി​​ക്കു​​ന്നു. ആ ​​ഉ​​ത്ത​​ര​​മാ​​ണ് ‘ലി​​യു സി​​യാ​​ബോ’.

Tags:    
News Summary - life of Liu Xiaobo, chinese human rights activist and Nobel Peace Prize -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.