ദമ്പതികൾ തമ്മിൽ നിസ്സാരകാര്യങ്ങളിൽ ഉടലെടുക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ കോടതിയിലെത്തുമ്പോൾ ആർത്തിപൂണ്ട ഇണയുടെ അസ്വാഭാവിക പെരുമാറ്റവും പീഡനവും പണക്കൊതിയും മുതൽ അവിഹിതബന്ധം വരെ ആരോപിക്കാൻ ബന്ധപ്പെട്ട കക്ഷികൾ മടിക്കാറില്ല. ഇതിനായി സമാധാനപരമായ കുടുംബ ജീവിതത്തിെൻറ നിലനിൽപിനായി അനിവാര്യഘട്ടങ്ങളിൽ ഉപകാരപ്രദമാകുന്ന നിയമങ്ങൾ തൽപരകക്ഷികൾ ദുർവ്യാഖ്യാനം ചെയ്ത് വികലമാക്കിയതിെൻറ ഫലമായി ഒഴുകിയ ഇരകളുടെ കണ്ണുനീർ ഇനിയും തോർന്നിട്ടില്ല. സമാനസ്വഭാവത്തിലുള്ള ഒരു നിയമത്തിലെ വകുപ്പ് എങ്ങനെ ദുരുപയോഗപ്പെടുത്താം എന്നതിെൻറ ഏറ്റവുംവലിയ ഉദാഹരണമാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498 എ വകുപ്പ്. പരാമർശിത വകുപ്പിെൻറ ദുരുപയോഗം തടയാൻ സുപ്രീംകോടതി ഇൗയിടെ പുറപ്പെടുവിച്ച വിധി സ്ത്രീധന പീഡനക്കേസുകളിൽ ഇരകളാക്കപ്പെടുന്ന പുരുഷന്മാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും ആശ്വാസകരമാണ്.
ഉത്തർപ്രദേശ് സ്വദേശി രാജേഷ് ശർമയും മറ്റ് നാലു പേരും സമർപ്പിച്ച ഒരു ക്രിമിനൽ അപ്പീൽ ഹരജിയിലാണ് സുപ്രീംകോടതി ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498 -എ വകുപ്പിെൻറ ദുരുപയോഗത്തിെൻറ ഗൗരവവും വ്യാപ്തിയും എടുത്തുപറഞ്ഞത്. രാജേഷ് ശർമയുടെ ഭാര്യ 2013 ഡിസംബറിൽ സ്ഥലത്തെ ക്രിമിനൽ കോടതിയിൽ ഫയൽ ചെയ്ത ഹരജിയാണ് വിധിക്കാസ്പദമായ കാര്യങ്ങളിലേക്ക് നയിച്ചത്. ഭർത്താവായ രാജേഷ് ശർമയെയും അയാളുടെ മാതാപിതാക്കളെയും സഹോദരിയെയും സഹോദരനെയും പ്രതികളാക്കിയാണ് കേസ് ഫയൽ ചെയ്തത്.
രാജേഷ് ശർമയും താനുമായുള്ള വിഹാഹം 2012 നവംബറിൽ നടന്നതാണെന്നും തെൻറ പിതാവ് കഴിവിനനുസരിച്ച് അയാൾക്ക് സ്ത്രീധനം നൽകിയിരുന്നുവെന്നും എന്നാൽ, സ്ത്രീധനം കുറവായതിനാൽ ഭർത്താവും ബന്ധുക്കളും അസന്തുഷ്ടരായിരുന്നുവെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. കൂടാതെ, ശർമയുടെ വീട്ടുകാർ തന്നെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നതായി പറയുന്ന ഹരജിയിൽ വിവാഹശേഷം തെൻറ പക്കൽനിന്നു മൂന്നു ലക്ഷം രൂപയും ഒരു കാറും ഭർത്താവും കുടുംബവും ആവശ്യപ്പെട്ടതായും എന്നാൽ, തെൻറ കുടുംബത്തിനു പ്രസ്തുത ആവശ്യം നിറവേറ്റാൻ കഴിഞ്ഞില്ലെന്നും ഗർഭിണിയായ തന്നെ തെൻറ കുടുംബവീട്ടിൽ കൊണ്ടുവന്ന് വിട്ടെന്നും ഇതിെൻറ ശാരീരിക--മാനസിക ആഘാതംമൂലം തെൻറ ഗർഭം അലസാൻ ഇടയായെന്നും ഭാര്യയുടെ ഹരജിയിൽ വ്യക്തമാക്കിയിരുന്നു. ഹരജിയിൽ മതിയായ തെളിവെടുപ്പും പ്രാഥമിക വിചാരണയും നടത്തിയ കോടതി ഭർത്താവായ രാജേഷ് ശർമ ഹരജിയിലാരോപിക്കും വിധം ഭാര്യയെ സ്ത്രീധനത്തിനുവേണ്ടി പീഡിപ്പിച്ചതായി കണ്ടെത്തി അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഉത്തരവിട്ടു. എന്നാൽ, അയാളുടെ മാതാപിതാക്കളും സഹോദരങ്ങളും ഹരജിയിൽ പറയുംവിധം കുറ്റകൃത്യത്തിൽ പങ്കാളികളെല്ലന്ന് വിധിക്കുകയുണ്ടായി.
വിചാരണവേളയിൽ രാജേഷ് ശർമയുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും കേസിൽ ഉൾപ്പെടുത്താൻ വിസമ്മതിച്ച കീഴ്കോടതി ഉത്തരവിനെതിരെ ഭാര്യ സമർപ്പിച്ച റിവിഷൻ ഹരജിയിൽ അഡീഷനൽ സെഷൻസ് കോടതി ഹരജിക്കാസ്പദമായ വിഷയത്തിൽ പുതുതായി തീരുമാനം കൈക്കൊള്ളാൻ കീഴ്കോടതിക്ക് നിർദേശം. കീഴ്കോടതി ഭർത്താവിെൻറ മാതാപിതാക്കളെയും സഹോദരങ്ങളെയും വിളിച്ചുവരുത്തി കേസിൽ പ്രതികളാക്കി വിചാരണചെയ്യാൻ ഉത്തരവിട്ടു.
വിചാരണക്കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്ന് അപേക്ഷിച്ച് ബന്ധുക്കൾ ഹൈകോടതിയെ സമീപിച്ചപ്പോൾ ഹൈകോടതി വിഷയം മധ്യസ്ഥ തീരുമാനത്തിനു വിട്ടെങ്കിലും കക്ഷികളുടെ നിസ്സഹകരണംമൂലം മീഡിയേഷൻ പ്രക്രിയ പരാജയപ്പെടുകയാണുണ്ടായത്. തുടർന്ന്, ബന്ധപ്പെട്ട കക്ഷികളെ കേസിൽ വിളിച്ചുവരുത്തി വിചാരണചെയ്യാനുള്ള കീഴ്കോടതി വിധിയിൽ ഇടപെടാനുള്ള കാരണമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി ശർമയുടെയും കുടുംബത്തിെൻറയും ഹരജി ഹൈകോടതി തള്ളി. ഹൈകോടതിയുടെ പ്രസ്തുത വിധിക്കെതിരെ ബന്ധപ്പെട്ടവർ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് സുപ്രീംകോടതി ഇന്ത്യൻ ശിക്ഷ നിയമത്തിലെ 498- എ വകുപ്പിെൻറ ദുരുപയോഗത്തെക്കുറിച്ചും പ്രസ്തുത വകുപ്പ് നീതിയുക്തമാം വിധം നടപ്പാക്കേണ്ട ആവശ്യകതയെക്കുറിച്ചും നിദേശങ്ങൾ മുന്നോട്ടുവെച്ചത്.
വൈവാഹിക ജീവിതത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളിലും തർക്കങ്ങളിലും സമ്മർദതന്ത്രം എന്ന നിലയിൽ മറ്റ് കുടുംബാംഗങ്ങളെക്കൂടി വലിച്ചിഴക്കുന്ന പ്രവണതക്ക് തടയിടണമെന്നതായിരുന്നു സുപ്രീംകോടതിയിൽ ഭർത്താവും ബന്ധുക്കളും ഫയൽചെയ്ത അപ്പീലിലെ മുഖ്യവാദം. നാഷനൽ ൈക്രം െറേക്കാഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം 2005-ൽ ഐ.പി.സി 498-എ വകുപ്പനുസരിച്ച് 58,319 കേസുകൾ രജിസ്റ്റർ ചെയ്തതായും 1,27,560 ആളുകളെ അറസ്റ്റ് ചെയ്തതായും അവയിൽ 6,141 കേസുകൾ നിയമത്തിെൻറയോ വസ്തുതകളുടെയോ പിൻബലമില്ലാത്ത കള്ളക്കേസുകളായിരുന്നുവെന്നും കോടതിയിൽ വ്യക്തമാക്കപ്പെടുകയുണ്ടായി.
അഡീഷനൽ സോളിസിറ്റർ ജനറൽ മുന്നോട്ടുവെച്ച അഭിപ്രായങ്ങളും കോടതി പരിശോധനക്ക് വിധേയമാക്കി. ലളിതകുമാരി കേസിലെ നിരീക്ഷണങ്ങൾക്കനുസൃതമായി ഇത്തരം പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തുക, ഭർത്താവൊഴികെയുള്ള ബന്ധുക്കളുടെ അറസ്റ്റ് ബന്ധപ്പെട്ട മജിസ്ട്രേറ്റിെൻറ അനുമതിയോടെ മാത്രമാക്കുക, 70 വയസ്സിനു മുകളിലുള്ളവരെ അറസ്റ്റ് ചെയ്യാതിരിക്കുക, പരാതിയുടെ പേരിൽ അറസ്റ്റ് നടത്താനുള്ള പൊലീസിെൻറ അധികാരം തടയുക തുടങ്ങിയവയാണ് അഡീഷനൽ സോളിസിറ്റർ ജനറൽ കോടതി മുമ്പാകെ സമർപ്പിച്ച നിർദേശങ്ങൾ.
പ്രശ്നങ്ങൾക്ക് പരിഹാരമായി നീതിന്യായ സംവിധാനത്തിെൻറ സഹായത്തോടെ പൗരസമൂഹത്തിെൻറ ഇടപെടൽ അനിവാര്യമാക്കുന്ന നടപടിക്ക് പുറമെ അന്വേഷണ ഉദ്യോഗസ്ഥരെയും വിചാരണക്കോടതികളെയും ബോധവാന്മാരക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. കോടതിക്കു പുറത്ത് ആത്മാർഥമായ ഒത്തുതീർപ്പിൽ എത്തിപ്പെടുന്ന കക്ഷികൾക്ക് നിലവിലുള്ള കേസുകൾ അവസാനിപ്പിക്കേണ്ടതിലേക്ക് ഹൈകോടതിയെ സമീപിക്കുന്നതിനു പകരം ആവശ്യമായ സൗകര്യ സംവിധാനങ്ങൾ ഒരുക്കിക്കൊടുക്കേണ്ടതിെൻറ ആവശ്യകതയും കോടതി എടുത്തുപറഞ്ഞു. വിഷയത്തിെൻറ മുഴുവൻ ഗൗരവവും ശ്രദ്ധാപൂർവം പരിഗണിച്ച കോടതി പ്രശ്നപരിഹാരത്തിനുതകുന്ന രീതിയിൽ താഴെപ്പറയുംവിധം നിരവധി നിർദേശങ്ങളും പുറപ്പെടുവിക്കുകയുണ്ടായി.
1)(എ) ലീഗൽ സർവിസ് അതോറിറ്റി രാജ്യത്തെ ഓരോ ജില്ലയിലും മൂന്നംഗങ്ങൾ അടങ്ങിയ ഫാമിലി വെൽെഫയർ കമ്മിറ്റികൾ രൂപവത്കരിക്കുക.
(ബി) പാരാ-ലീഗൽ വളൻറിയർമാർ, സാമൂഹിക പ്രവർത്തകർ, സർവിസിൽനിന്നു റിട്ടയർ ചെയ്തവർ, ഓഫിസർമാരുടെ ഭാര്യമാർ, അനുയോജ്യരും സന്നദ്ധരുമായ മറ്റ് പൗരന്മാർ അവരുടെ സമ്മതസഹിതം എന്നിവരിൽനിന്നുള്ളവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കാവുന്നതാണ്.
(സി) കമ്മിറ്റി അംഗങ്ങളെ സാക്ഷികളായി വിളിക്കാൻ പാടില്ല.
(ഡി) പൊലീസിനോ മജിസ്ട്രേറ്റിനോ ലഭിക്കുന്ന ഓരോ പരാതിയും കമ്മിറ്റിക്ക് റഫർ ചേയ്യേണ്ടതും കമ്മിറ്റി അത് പരിശോധിക്കേണ്ടതുമാണ്. ഇത്തരം കമ്മിറ്റികൾക്ക് കക്ഷികളുമായി നേരിട്ട് സംസാരിക്കുകയോ അല്ലാത്തപക്ഷം ടെലിഫോൺ, മറ്റ് ഇലക്േട്രാണിക് സംവിധാനങ്ങൾ എന്നിവ മുഖേനയോ ആശയവിനിമയം നടത്താവുന്നതാണ്.
(ഇ) പരാതി കമ്മിറ്റിക്ക് ലഭിച്ച് ഒരു മാസത്തിനകം കമ്മിറ്റി അതിെൻറ റിപ്പോർട്ട്,
ആരാണോ കമ്മിറ്റിക്ക് പരാതി റഫർചെയ്തത് അവർക്ക് നൽകേണ്ടതാണ്.
(2) ഇന്ത്യൻ ശിക്ഷാ നിയമം 498- എ അനുസരിച്ചുള്ള പരാതിയും അതിനോടനുബന്ധിച്ചുള്ള കുറ്റങ്ങളും സ്ഥലത്തെ ഇതിനായി പ്രത്യേകം നിയോഗിക്കപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ മാത്രമേ അന്വേഷിക്കാൻ പാടുള്ളൂ. അപ്രകാരമുള്ള നാമനിർദേശം ഉത്തരവ് തീയതി മുതൽ ഒരു മാസത്തിനകം വിജ്ഞാപനം ചെയ്തിരിക്കേണ്ടതാണ്.
(3) കക്ഷികൾ തമ്മിലുള്ള തർക്കം പരസ്പരം ഒത്തുതീർപ്പാകുന്ന സംഗതിയിൽ ജില്ല സെഷൻസ് ജഡ്ജിക്കോ അല്ലാത്തപക്ഷം ജില്ല ജഡ്ജി നാമനിർദേശം ചെയ്യുന്ന ഒരു സീനിയർ ജുഡീഷൽ ഓഫിസർക്കോ കോടതിയിൽ നിലവിലുള്ള കേസുകൾ, വൈവാഹിക തർക്കം മൂലമുള്ള ക്രിമിനൽ കേസ് ഉൾെപ്പടെയുള്ളവയിലെ നടപടികൾ അവസാനിപ്പിക്കാൻ അധികാരമുണ്ടായിരിക്കും.
(4) വിദേശവാസികളായവരുടെ കാര്യത്തിൽ പാസ്പോർട്ട് കണ്ടുകെട്ടൽ, റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കൽ എന്നിവ പതിവ് രീതിയാക്കാൻ പാടുള്ളതല്ല.
(5) കുടുംബാംഗങ്ങൾ എല്ലാവരും കോടതിയിൽ ഹാജരാകണമെന്ന വ്യ്വസ്ഥക്ക്, പ്രത്യേകിച്ച് നാട്ടിനു പുറമേയുള്ളവരുടെ ഹാജരാകൽ ഒഴിവാക്കി പകരം വിഡിയോ കോൺഫറൻസിങ് വഴി വിചാരണയെ ബാധിക്കാത്ത വിധം വിചാരാണക്കോടതിക്ക് നടപടി സ്വീകരിക്കാവുന്നതാണ്.
വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്നാണ് ചൊല്ല്. എന്നാൽ, വിവാഹാനന്തരം സ്ത്രീ-പുരുഷ ബന്ധങ്ങളിൽ വരുന്ന മാറ്റം വളരെ പ്രകടമായി കണ്ടുതുടങ്ങിയ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് നടന്ന വൈവാഹിക തർക്കങ്ങളുടെ ഉറവിടം പരിശോധിച്ചാൽ ഒരു കാര്യം നമുക്ക് മനസ്സിലാകും. സമ്പത്തിെൻറ മടിത്തട്ടിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണവർ മുതൽ ദിവസക്കൂലിക്കാരൻവരെ വർധിച്ച തോതിൽ പൊന്നും പണവും ഡിമാൻഡ് ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തി. പെണ്ണിനോടൊപ്പം പണവും മറ്റ് വസ്തുവകകളും നൽകാൻ സന്നദ്ധരായവർക്കു മാത്രമേ വിവാഹ മാർക്കറ്റിൽ വിലയുള്ളൂ എന്നത് യാഥാർഥ്യം മാത്രമാണ്.
നിരപരാധികളായ ഭർതൃബന്ധുക്കളെ പൊലീസിെൻറയും കോടതിയുടെയും നടപടി ക്രമങ്ങളിൽനിന്നും നൂലാമാലകളിൽനിന്നും മോചിപ്പിക്കാൻ നിലവിലുള്ള നിയമത്തിെൻറ വ്യാഖ്യാനവും നടപടിക്രമങ്ങളുടെ സുതാര്യതയും ലഘൂകരണവും അനിവാര്യമായ ഘട്ടത്തിലാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഇടപെടൽ. സമാന കേസുകളിൽ ദുരുദ്ദേശ്യപൂർവം വലിച്ചിഴക്കപ്പെടുന്നവർക്ക് ആശ്വാസമേകാൻ ഈ വിധി പര്യാപ്തമായേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.