ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ മുസ്ലിം നേതാക്കളും ജനപ്രതിനിധികളും പ്രവർത്തകരും മതനിരപേക്ഷതയോടുള്ള തങ്ങളുടെ കൂറും പ്രതിബദ്ധതയും തെളിയിക്കാനാവാം പൊതുവെ ന്യൂനപക്ഷ പ്രശ്നങ്ങളിൽ നിന്നും ആവശ്യങ്ങളിൽനിന്നും പരമാവധി അകലം പാലിച്ചു മതേതര മുഖ്യധാരയുമായി ഒട്ടിനിൽക്കാൻ സാഹസപ്പെടുന്ന പശ്ചാത്തലത്തിൽ, തികച്ചും വ്യത്യസ്തമായ നയവും നിലപാടും പാർട്ടിക്കകത്തും പുറത്തും ആർജവത്തോടെ സ്വീകരിച്ചുവന്ന സവിശേഷ വ്യക്തിത്വമാണ് എം.െഎ. ഷാനവാസിെൻറ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്.
ദക്ഷിണ കേരളമായിരുന്നു അദ്ദേഹത്തിെൻറ പ്രവർത്തന രംഗമെങ്കിലും 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി അരങ്ങേറിയതു മുതൽ ഷാനവാസ് മലബാറുകാരനാണ്. വിദ്യാർഥി ജീവിതത്തിൽ ഫാറൂഖ് കോളജിനെ തിരഞ്ഞെടുത്തതു മുതൽ അദ്ദേഹം കോഴിക്കോട്ടുകാരനായിരുന്നെങ്കിലും മലബാറിലെ ജനജീവിതവുമായി അടുത്തിടപഴകുന്നതും സ്വതേ അവഗണിക്കപ്പെടുന്ന ഉത്തര കേരളത്തിെൻറ പ്രശ്നങ്ങളും ആവശ്യങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നതും വയനാട് ലോക്സഭ മണ്ഡലത്തിൽ ജനവിധി തേടിയപ്പോഴാണ്.
ഒന്നാം ഉൗഴത്തിൽ സംസ്ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷമായ ഒന്നര ലക്ഷം വോട്ട് നൽകി ജനങ്ങൾ അദ്ദേഹത്തിലുള്ള പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, യു.പി.എയുടെ രണ്ടാമൂഴത്തിൽ പൊതുവെ ജനങ്ങളുടെ ശുഭപ്രതീക്ഷകൾെക്കാത്ത് ഉയരാൻ മൻമോഹൻ സിങ് സർക്കാറിന് കഴിഞ്ഞില്ലെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. കേരളത്തിൽനിന്ന് രണ്ടു കാബിനറ്റ് റാങ്കുള്ളവർ ഉൾപ്പെടെ എട്ടു മന്ത്രിമാർ മുെമ്പാരിക്കലും കേന്ദ്രത്തിലുണ്ടായിരുന്നില്ലെങ്കിലും സംസ്ഥാനത്തിനുവേണ്ടി എടുത്തുപറയാവുന്ന നേട്ടങ്ങൾ തരപ്പെടുത്താൻ അവർക്ക് സാധിച്ചില്ലെന്നതും പരമാർഥമാണ്.
മുസ്ലിം ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്ത് ഒരേയൊരു എം.െഎ. ഷാനവാസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കെ.പി.സി.സിക്ക്കഴിഞ്ഞതുമില്ല. അതുകൊണ്ടൊക്കെയാവാം 2014ലെ തെരഞ്ഞെടുപ്പിൽ ഷാനവാസിെൻറ ഭൂരിപക്ഷം 20,000ത്തിലേക്ക് താഴ്ന്നു.എന്നാൽ, തെൻറ രണ്ടാമൂഴത്തിൽ, കോൺഗ്രസ് പാർലമെൻറിലെ അംഗീകൃത പ്രതിപക്ഷ പദവി നേടിയെടുക്കുന്നതിൽ പോലും പരാജയപ്പെട്ടപ്പോൾ അദ്ദേഹം
അവസരത്തിനൊത്ത് ഉയർന്നു. ലോക്സഭയിലെ ചർച്ചകളിൽ അദ്ദേഹം സജീവമായി പെങ്കടുത്തു. മോദിസർക്കാറിെൻറ ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളിൽ ശക്തിയായി പ്രതിഷേധിച്ചു. പാർലമെൻറിെൻറ പുറത്ത് മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടാനും വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കാളിത്തം വഹിക്കാനും തെൻറ സഹായം തേടിവരുന്നവരെ നിരാശരായി മടക്കിയയക്കാതിരിക്കാനും ഷാനവാസ് ജാഗ്രത പുലർത്തി. എം.പി ഫണ്ടിൽനിന്ന് വികസനത്തിനും നവീകരണത്തിനും വേണ്ടി തുകകൾ ലഭ്യമാക്കി. വിശാലമായ മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിൽ സ്വന്തം ബഹുജന സമ്പർക്ക ഒാഫിസുകൾ തുറന്നതിനു പുറമെ രാഷ്ട്രീയ, സാംസ്കാരിക, ജനസേവന പരിപാടികളിൽ അനുപേക്ഷ്യ സാന്നിധ്യമായിരുന്നു എം.പിയുടേത്.
ഏതാണ്ടെല്ലാ മത സാംസ്കാരിക സംഘടനകളോടുമുള്ള ബന്ധം ഉൗഷ്മളമായിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ ന്യൂനപക്ഷങ്ങളെ ഉത്കണ്ഠാകുലരാക്കുന്ന വിഷയങ്ങൾ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നേപ്പാൾ അദ്ദേഹം പഠിക്കുകയും വേദികളിൽ അവതരിപ്പിക്കുകയും ചെയ്തു. ചാനൽ ചർച്ചകളിൽ വിഷയങ്ങൾ പഠിച്ച് വൃത്തിയായി അവതരിപ്പിക്കുന്നതിലും കോൺഗ്രസിനെ പ്രതിനിധാനം ചെയ്യുന്നതിലും അദ്ദേഹം ശ്രദ്ധപുലർത്തി. വിശിഷ്യ, ദേശീയ പ്രശ്നങ്ങളിൽ കോൺഗ്രസിനെ പ്രതിനിധാനം ചെയ്യുന്ന വക്താക്കൾ വിരളമായിരിക്കെയാണ് ഷാനവാസ് അതിന് സമയം കണ്ടത്.
വ്യക്തിപരമായി അദ്ദേഹവുമായുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഏറ്റവുമൊടുവിൽ ചികിത്സക്കായി ചെന്നൈയിലേക്ക് പുറപ്പെടുന്നതിന് ഏതാനും ദിവസംമുമ്പ് കോഴിക്കോെട്ട വസതിയിൽ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സംബന്ധിക്കാൻ ഷാനവാസ് എന്നെയും ക്ഷണിച്ചിരുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റുകൾ വീണ്ടും അധികാരത്തിൽ വരാതിരിക്കാനുള്ള തന്ത്രങ്ങളും പോംവഴികളുമായിരുന്നു ചർച്ചാവിഷയം. കേവല ഭൂരിപക്ഷം കോൺഗ്രസ് മുന്നണിക്ക് ലഭിച്ചില്ലെങ്കിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് ഉയർന്നാൽ മാത്രമേ രാഷ്്ട്രപതി മന്ത്രിസഭ രൂപവത്കരിക്കാൻ പാർട്ടിക്ക് ആദ്യാവസരം നൽകൂവെന്ന കാര്യം ചർച്ചയിൽ ഉയർന്നുവന്നു.
മതേതര മുന്നണി യാഥാർഥ്യമാക്കാൻ പരമാവധി വിട്ടുവീഴ്ചകൾക്ക് കോൺഗ്രസ് സന്നദ്ധമായേ പറ്റൂവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. പക്ഷേ, രാജ്യത്തിെൻറ ഭാവിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അതിൽ തെൻറ റോൾ വഹിക്കാൻ അവസരം ലഭിക്കുന്നതിനു മുേമ്പ ദൈവം എം.െഎ. ഷാനവാസിനെ തിരിച്ചുവിളിച്ചു. തെൻറ വിശ്വാസത്തോടുള്ള പ്രതിബദ്ധത സത്യസന്ധമായി പുലർത്തിക്കൊണ്ട് അരനൂറ്റാണ്ടു രാഷ്ട്രീയരംഗത്ത് കർമനിരതനായിരുന്ന അദ്ദേഹത്തിെൻറ ആത്മാവിന് ൈദവം നിത്യശാന്തി പ്രദാനം ചെയ്യെട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.