കെ.എം.എം.എല്ലിെൻറ അശാസ്ത്രീയ പ്രവർത്തനം മൂലം കളരി, മേക്കാട്, ചിറ്റൂർ, കോലം, പൊന്മ ന എന്നിവിടങ്ങൾ മറ്റൊരു പ്രശ്നം അഭിമുഖീകരിക്കുകയാണ്. മണലിലെ ധാതുക്കൾ വേർതി രിക്കാനും മറ്റും ഉപയോഗിക്കുന്ന ആസിഡ് (രാസ അവക്ഷിപ്തം) ശേഖരിക്കാൻ കെ.എം.എം.എല്ലി െൻറ മതിൽക്കെട്ടിനുള്ളിൽ ഭീമൻ ടാങ്ക് (പോണ്ട്) നിർമിച്ചിരുന്നു. പോണ്ട് നിർമാണത്തി ലെ അപാകത കാരണം ചോർന്ന ആസിഡാണ് ഗ്രാമങ്ങളുടെ ശാപമായത്. ചോർന്ന രാസ അവക്ഷിപ്തം ജല സ്രോതസ്സുകളിലും കിണറുകളിലും കൃഷിയിടങ്ങളിലും കെട്ടിക്കിടക്കുകയാണ്. അയേൺ ഓക് സൈഡും ഇ.ടി.പി സ്ലഡ്ജുമാണ് മണ്ണും വെള്ളവും മലിനമാക്കുന്നത്. ആസിഡ് ഒലിച്ചെത്തിയ ഭാഗത് തെ മെണ്ണല്ലാം ചുവന്നു. തെങ്ങും നെല്ലും വേരോടെ പിഴുതെറിയപ്പെട്ടു. കായലും കടലും തിരിച്ചുവരാനാവാത്ത വിധം മലിനീകരിക്കപ്പെട്ടു. മഴക്കാലത്ത് ആലപ്പാട് തീരത്തടക്കമുള്ള കടൽ കിലോമീറ്ററുകളോളം ചുവക്കും. കെ.എം.എം.എൽ എം.എസ് പ്ലാൻറിൽനിന്ന് കടലിലേക്ക് നീട്ടിവെച്ചിരിക്കുന്ന കുഴലിലൂടെ ആഡിഡ് കലർന്ന ജലം ഒഴുക്കിവിടുന്നതാണ് ഇതിനു കാരണമെന്ന് നാട്ടുകാർ പറയുന്നു.
മലിനീകരണ പ്രദേശങ്ങളിൽ കമ്പനി ദിവസവും അരമണിക്കൂർ വീതം വീടുകളിൽ സ്ഥാപിച്ച പൈപ്പുവഴി ശുദ്ധജല വിതരണം നടത്തുന്നുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ ഇൗ സൗകര്യം ലഭ്യമല്ല. ജനം കുഴൽക്കിണർ കുഴിച്ചെങ്കിലും ഭൂഗർഭ ജലം പോലും ആസിഡ് കലർന്ന നിലയിലാണ്.
രമണീയം ആ കാലം
പതിറ്റാണ്ടുകളുടെ ഖനനം ആലപ്പാടിനെയും പൊന്മനയെയും ശവപ്പറമ്പുകളാക്കിയിരിക്കുന്നു. ആലപ്പാട് പഞ്ചായത്തിലെ വെള്ളനാതുരുത്തും പന്മന പഞ്ചായത്തിലെ പൊന്മനയും തിരക്കി പോകുന്നവർക്ക് കാണാനാവുന്നത് കടൽവെള്ളം മാത്രം. ഇൗ കടലോര ഗ്രാമങ്ങളിൽനിന്ന് കുടിയിറക്കപ്പെട്ടവരെല്ലാം നിസ്സാര തുകക്കാണ് കിടപ്പാടം കമ്പനിക്ക് തീറെഴുതിയത്. സെൻറിന് 55,000 രൂപ നൽകിയെന്ന് കമ്പനി പറയുേമ്പാൾ 25,000ത്തിൽ താഴെ മാത്രമെന്ന് നാട്ടുകാർ.
പന്മന, ആലപ്പാട് ഗ്രാമങ്ങൾ പ്രകൃതിരമണീയമായിരുന്ന കാലമുണ്ടായിരുന്നു. പടിഞ്ഞാറ് അറബിക്കടൽ, കിഴക്ക് ടി.എസ് കനാൽ, വടക്ക് വട്ടകായൽ, ഇടതൂർന്ന തെങ്ങിൻതോപ്പ്, വയലേലകൾ, കണ്ടൽക്കാടുകൾ... തിരുവിതാംകൂർ മഹാരാജാവ് ടി.എസ് കനാൽ വഴിയുള്ള യാത്രയിൽ വിശ്രമിച്ചിരുന്നത് പൊന്മനയിലാണ്. അന്ന് കൊട്ടാരക്കടവിൽ ഇതിനായി കെട്ടിടം നിർമിച്ചിരുന്നു. ശുദ്ധജല സ്രോതസ്സുകളുടെയും കുളങ്ങളുടെയും കിണറുകളുടെയും ധാരാളിത്തം ഗ്രാമങ്ങളുടെ അലങ്കാരമായിരുന്നു.
ആലപ്പാെട്ട വിശാലമായ കടപ്പുറം കണ്ട് െഎ.എസ്.ആർ.ഒ ഇവിടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പണിയുന്നതിനെക്കുറിച്ചു വരെ ആലോചിച്ചിരുന്നു. വെള്ളനാതുരുത്ത് പാടശേഖരമായിരുന്നു ആലപ്പാടിെൻറ ജീവനാഡി. മത്സ്യബന്ധനവും കൃഷിയുമായിരുന്നു പൊന്മനയിലെ പുരുഷന്മാരുടെ തൊഴിൽ. സ്ത്രീകൾക്ക് കയർ പിരിക്കലും തൊണ്ടു തല്ലലും. മഴക്കാലത്ത് താങ്ങുവള്ളത്തിൽ ഉൾക്കടലിൽ എത്തിയും വൃശ്ചികമാസത്തിൽ ഇറക്ക വലയിലും വലിയ മത്സ്യങ്ങളെ ഇവർ പിടിച്ചിരുന്നു. വട്ടക്കായലിൽ ചൂണ്ടയിട്ടും വല വീശിയും ഒറ്റാൽ പ്രയോഗത്തിലൂടെയും വിദേശത്തേക്ക് കയറ്റിയയക്കാൻ വരെ മത്സ്യങ്ങളെ പൊന്മനക്കാർ പിടിച്ചിരുന്നു. കയറിൽ കുരുത്തോല കെട്ടി വെള്ളത്തിൽ താഴ്ത്തിയിടുേമ്പാൾ കുരുത്തോലയുടെ പ്രകാശത്തിൽ മയങ്ങിനിൽക്കുന്ന മത്സ്യത്തെ പിടിക്കുന്ന വെരളി സമ്പ്രദായവും പൊന്മനയിലെ മത്സ്യബന്ധനത്തിലെ പ്രത്യേകതയായിരുന്നു.
ആലപ്പുഴയിൽനിന്നും കൊച്ചിയിൽനിന്നും കേവുവള്ളങ്ങളിൽ ഇവിടെ ചരക്കെത്തിച്ചിരുന്നു. കരുനാഗപ്പള്ളിയുടെ വികസനത്തിന് പൊന്മനയിലെ കന്നിട്ടകടവ് ചരിത്രപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇവിടെനിന്ന് കൊപ്രയും വെളിച്ചെണ്ണയും കയറ്റിയയച്ചിരുന്നു. എം.കെ. രാമെൻറ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ നാവികതൊഴിലാളി യൂനിയൻ രൂപംകൊണ്ടത് പൊന്മനയിലാണ്. ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ മുന്നിൽ കസേരയിട്ടിരുന്ന് സംസാരിച്ച ധീരനേതാവായിരുന്നു രാമൻ. ഒരുകാലത്ത് ആയിരത്തിലധികം പെൺകുട്ടികൾ പഠിച്ചിരുന്ന പൊന്മന കുന്നുംതുറ യു.പി സ്കൂളിന് ഇന്ന് ചുമരുകൾ മാത്രമാണുള്ളത്.
ദിനംപ്രതി കടലെടുത്തുകൊണ്ടിരിക്കുന്ന പ്രദേശത്ത് ഒരു ജനത വേരോടെ പിഴുതെറിയപ്പെടുന്നതിനെക്കുറിച്ച് ആകുലപ്പെടാൻ അധികാരത്തിെൻറ ആലസ്യത്തിൽ ഉറക്കം നടിക്കുന്നവർക്ക് സമയമില്ലാതായിരിക്കുന്നു.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.