ഡൽഹി വംശീയാതിക്രമത്തിനിടെ മുസ്‍ലിം യുവാവിനെ സംഘ്പരിവാർ അക്രമികൾ വളഞ്ഞിട്ട് മർദിക്കുന്നു- ഡാനിഷ് സിദ്ദീഖി

മോദിയുടെ ക്രൂരകൃത്യങ്ങൾ

ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ല​പാ​ടു​ക​ളെ സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി​യും പ്ര​സ് കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ മു​ൻ ചെ​യ​ർ​മാ​നു​മാ​യ ജ​സ്റ്റി​സ് മാ​ര്‍ക​ണ്ഡേ​യ ക​ട്ജു വി​മ​ർ​ശ​ന വി​ധേ​യ​മാ​ക്കു​ന്നു 

ഒ​ട്ട​ന​വ​ധി മ​ത​ങ്ങ​ളും ജാ​തി​ക​ളും ഭാ​ഷ​ക​ളും വം​ശീ​യ വി​ഭാ​ഗ​ങ്ങ​ളു​മെ​ല്ലാം ഒ​ത്തു​ചേ​രു​ന്ന അ​ത്യ​ന്തം വൈ​വി​ധ്യ​പൂ​ർ​ണ​മാ​യ പ്ര​ദേ​ശ​മാ​ണ് ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡം. ആ​ക​യാ​ൽ​ത്ത​ന്നെ, ഇ​ന്ത്യാ​ദേ​ശ​ത്തി​ന്റെ പി​താ​വെ​ന്ന നി​ല​യി​ൽ ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്ന മ​ഹാ​നാ​യ മു​ഗ​ൾ ച​ക്ര​വ​ർ​ത്തി അ​ക്ബ​ർ മു​ന്നോ​ട്ടു​വെ​ച്ച സു​ൽഹെ കു​ൽ (സ​ർ​വ മ​ത​ങ്ങ​ൾ​ക്കും സ​മു​ദാ​യ​ങ്ങ​ൾ​ക്കും തു​ല്യ ബ​ഹു​മാ​നം ന​ൽ​കു​ന്ന) ന​യ​മാ​ണ് ന​മു​ക്ക് ഏ​റ്റ​വും ക​ര​ണീ​യം.

മ​ഹാ​ഭാ​ര​ത ഇ​തി​ഹാ​സ​ത്തി​ൽ, യു​ദ്ധാ​വ​സാ​നം രാ​ജാ​വാ​യി അ​ഭി​ഷി​ക്ത​നാ​കാ​നി​രി​ക്കു​ന്ന യു​ധി​ഷ്ഠി​ര​ന് ഭീ​ഷ്മ പി​താ​മ​ഹ​ൻ ന​ൽ​കു​ന്നൊ​രു ഉ​പ​ദേ​ശ​മു​ണ്ട്: ഭേ​ദേ ഗ​ണാഃ വി​ന​ശ്യ​ന്തി ഭി​ന്നാ​സ്തു സ​ജാ​യ: പ​രാഃ ത​സ്മാ​ത് സം​ഘാ​ത് യോ​ഗേ​ൻ പ്ര​യ​ത​രേ​ൺ ഗ​ണാഃ സ​ദാ (ശാ​ന്തി​പ​ർ​വ്വം-​അ​ധ്യാ​യ​ങ്ങ​ൾ 107/108 ശ്ലോ​കം 14)

ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ൾ കൊ​ണ്ട് മാ​ത്ര​മാ​ണ് രാ​ഷ്ട്ര​ങ്ങ​ൾ​ക്ക് നാ​ശ​മു​ണ്ടാ​കു​ന്ന​ത്. ആ​ക​യാ​ൽ​ത്ത​ന്നെ, നാ​ടി​ന്റെ ഭ​ര​ണാ​ധി​കാ​രി​ക​ൾ എ​ല്ലാ​യ്പോ​ഴും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ല്ല ബ​ന്ധം നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ക്ക​ണം.

ഏ​ക​ദേ​ശം 140 കോ​ടി വ​രു​ന്ന ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ​യു​ടെ 80 ശ​ത​മാ​ന​ത്തോ​ളം ഹി​ന്ദു​ക്ക​ളാ​ണ്. മു​സ്‍ലിം​ക​ൾ ഏ​ക​ദേ​ശം 20കോ​ടി വ​രും, അ​താ​യ​ത് ഏ​ക​ദേ​ശം 15ശ​ത​മാ​നം. ഇ​തി​നു പു​റ​മെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കാ​യ സി​ഖു​കാ​രും ക്രൈ​സ്ത​വ​രും ജൈ​ന​രും മ​റ്റ് സ​മു​ദാ​യ​ങ്ങ​ളു​മു​ണ്ട്. ഇ​ന്ത്യ​യെ ഒ​രു​മ​യോ​ടെ നി​ല​നി​ർ​ത്താ​നും മു​ന്നേ​റാ​നു​മു​ള്ള ഒ​രേ​യൊ​രു നേ​രാ​യ മാ​ർ​ഗം, എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ടം തു​ല്യ​മാ​യ ബ​ഹു​മാ​നം ന​ൽ​കു​ക മാ​ത്ര​മാ​ണ്.

ജീ​വി​ത​ത്തി​ലു​ട​നീ​ളം, പ്ര​ത്യേ​കി​ച്ച് 2001ൽ ​ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യ​ശേ​ഷം ഇ​തി​ന് നേ​ർ​വി​പ​രീ​ത​മാ​യി​രു​ന്നു ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​യം. ചെ​റു​പ്രാ​യ​ത്തി​ൽ​ത്ത​ന്നെ രാ​ഷ്ട്രീ​യ സ്വ​യം സേ​വ​ക്സം​ഘ​ത്തി​ൽ ചേ​ർ​ന്ന​യാ​ളാ​ണ് മോ​ദി. കു​ത്സി​ത​മാ​യ വി​ഭ​ജ​ന ന​യ​ത്തി​ന്റെ ഭാ​ഗ​മാ​യി 1925ൽ ​ഇ​ന്ത്യ​യി​ലെ ബ്രി​ട്ടീ​ഷ് ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​ട​ച്ചു​വി​ട്ട ഈ ​സം​ഘ​ട​ന​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം ത​ന്നെ മു​സ്‍ലിം വി​ദ്വേ​ഷ​മാ​ണ്.

എ​ല്ലാ ആ​ർ.​എ​സ്.​എ​സ് അം​ഗ​ങ്ങ​ളും നി​ർ​ബ​ന്ധ​മാ​യും വാ​യി​ച്ചി​രി​ക്കേ​ണ്ട എ ​ബ​ഞ്ച് ഓ​ഫ് തോ​ട്ട്സ് (വി​ചാ​ര​ധാ​ര) എ​ന്ന പു​സ്ത​ക​ത്തി​ൽ അ​വ​രു​ടെ നേ​താ​വ് എം.​എ​സ്. ഗോ​ൾ​വാ​ൾ​ക്ക​ർ അ​ത് കൃ​ത്യ​മാ​യി വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. മു​സ്‍ലിം​ക​ൾ​ക്കെ​തി​രെ മു​ഴു​നീ​ളെ വി​ഷം ചീ​റ്റു​ന്ന അ​തി​ലെ ഒ​രു അ​ധ്യാ​യ​ത്തി​ൽ അ​വ​രെ തെ​മ്മാ​ടി​ക​ൾ, തീ​വ്ര​വാ​ദി​ക​ൾ, വി​ദേ​ശ ആ​ക്ര​മ​ണ​കാ​രി​ക​ൾ, ബ​ലാ​ത്സം​ഗി​ക​ൾ, കൊ​ള്ള​ക്കാ​ർ എ​ന്നെ​ല്ലാ​മാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

സം​ഘ​ട​നാ അം​ഗ​ങ്ങ​ളു​ടെ വി​ശു​ദ്ധ​പു​സ്ത​ക​മെ​ന്ന നി​ല​യി​ൽ മോ​ദി അ​ത് തീ​ർ​ച്ച​യാ​യും വാ​യി​ക്കു​ക​യും അ​തി​ലെ ത​ത്ത്വ​ശാ​സ്ത്രം ഉ​ൾ​ക്കൊ​ള്ളു​ക​യും ചെ​യ്തി​ട്ടു​ണ്ടാ​കും. അ​വ​ർ നി​യ​ന്ത്രി​ക്കു​ന്ന ബി.​ജെ.​പി​യി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തു​വ​രെ ആ​ർ.​എ​സ്.​എ​സി​ന്റെ പ്ര​ചാ​ര​ക​നാ​യി​രു​ന്നു മോ​ദി.

ഗു​ജ​റാ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ഏ​റ്റെ​ടു​ത്ത ശേ​ഷം ആ​ദ്യ​മാ​യി ചെ​യ്ത സം​ഗ​തി​ക​ളി​ലൊ​ന്ന് ര​ണ്ടാ​യി​ര​ത്തി​ലേ​റെ മു​സ്‍ലിം​ക​ളെ അ​റു​കൊ​ല ചെ​യ്ത ഒ​രു കൂ​ട്ട​ക്കു​രു​തി​യൊ​രു​ക്കു​ക​യാ​യി​രു​ന്നു. അ​ക്കാ​ല​ത്തെ​ഴു​തി​യ ഒ​രു ലേ​ഖ​ന​ത്തി​ൽ ഈ ​സം​ഭ​വ​ത്തെ ക്രി​സ്റ്റ​ൽ​നാ​ത്ത് (ജ​ർ​മ​നി​യി​ൽ യ​ഹൂ​ദ​ർ​ക്കെ​തി​രെ ന​ട​ന്ന ബീ​ഭ​ത്സ​മാ​യ കൂ​ട്ട​ക്കു​രു​തി​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന പ​ദം, ഉ​ട​ഞ്ഞ ചി​ല്ലു​ക​ൾ എ​ന്നാ​ണ് വാ​ക്ക​ർ​ഥം) എ​ന്നാ​ണ് ഞാ​ൻ വി​ശേ​ഷി​പ്പി​ച്ച​ത്.

പി​ന്നീ​ട്, 2014ൽ, ​ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യ അ​ദ്ദേ​ഹം 10 വ​ർ​ഷ​മാ​യി ആ ​പ​ദ​ത്തി​ൽ തു​ട​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷം ഇ​ന്ത്യ​യി​ലെ മു​സ്‍ലിം​ക​ളെ സം​ബ​ന്ധി​ച്ച് പേ​ടി​സ്വ​പ്ന​മാ​യി​രു​ന്നു. മാ​ട്ടി​റ​ച്ചി ക​ഴി​ക്കു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്‌​തു​വെ​ന്ന വ്യാ​ജാ​രോ​പ​ണം ഉ​ന്ന​യി​ച്ച് ഗോ​ര​ക്ഷ​ക ഗു​ണ്ട​ക​ൾ പ​ല​രെ​യും ത​ല്ലി​ക്കൊ​ന്നു. ‘ജ​യ് ശ്രീ​റാം’ വി​ളി​ക്കാ​ത്ത​തി​ന് പ​ല​രും ക്രൂ​ര​മാ​യി മ​ർ​ദി​ക്ക​പ്പെ​ട്ടു; അ​തും പൊ​ലീ​സ് കാ​ഴ്ച​ക്കാ​രാ​യി നോ​ക്കി​നി​ൽ​ക്കെ.

പ​ല​രു​ടെ​യും വീ​ടു​ക​ൾ ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്തു​ക​ള​ഞ്ഞു. കെ​ട്ടി​ച്ച​മ​ച്ച കു​റ്റ​ങ്ങ​ളും വ്യാ​ജ തെ​ളി​വു​ക​ളും നി​ർ​മി​ച്ച് ക​ള്ളാ​രോ​പ​ണ​ങ്ങ​ൾ ചു​മ​ത്തി​യും തീ​വ്ര​വാ​ദി​ക​ളെ​ന്നും ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ​ന്നും മു​ദ്ര​കു​ത്തി​യും ആ​യി​ര​ക്ക​ണ​ക്കി​ന് നി​ര​പ​രാ​ധി​ക​ളാ​യ മു​സ്‌​ലിം​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു, മി​ക്ക​വ​രും മ​നു​ഷ്യ​ത്വ​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്നു.

ഇ​തെ​ല്ലാം ന​ട​ക്കു​ന്ന​ത് മോ​ദി​യു​ടെ പൂ​ർ​ണ​മാ​യ അ​റി​വോ​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ ക​ൺ​മു​ന്നി​ൽ വെ​ച്ചാ​ണ്. എ​ങ്ങ​നെ അ​ല്ലാ​തി​രി​ക്കും? ഇ​തു​ത​ന്നെ​യാ​ണ​ല്ലോ അ​ദ്ദേ​ഹം ത​ന്റെ ജീ​വി​തം കൊ​ണ്ട് ല​ക്ഷ്യ​മി​ട്ട​തും; ഇ​തു ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ വി​ശ്വാ​സ​പ്ര​മാ​ണ​വും.

ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ലു​ട​നീ​ളം എ​ല്ലാ പ​ര​സ്യ ​പ്ര​സ്താ​വ​ന​ക​ളി​ലും വി​ശി​ഷ്യാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​സം​ഗ​ങ്ങ​ളി​ൽ മോ​ദി മു​സ്‍ലിം​ക​ളെ പൈ​ശാ​ചി​ക​വ​ത്ക​രി​ച്ചു, സ​ക​ല ഭ​ര​ണ​കൂ​ട-​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യും കാ​വി​വ​ത്ക​രി​ക്കാ​നും ശ്ര​മി​ച്ചു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്കാ​ല​ത്ത് രാ​ജ​സ്ഥാ​നി​ലെ ബ​ൻ​സ്വാ​ര​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ മു​സ്‍ലിം​ക​ളെ വി​ദേ​ശ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ എ​ന്ന് വി​ളി​ച്ച​ത് സ​ക​ല​വി​ധ മ​ര്യാ​ദ​ക​ളു​ടെ​യും ലം​ഘ​ന​മാ​ണ്. (ഇ​സ്‍ലാ​മി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്ത പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പി​ൻ​മു​റ​ക്കാ​രാ​ണ് ഇ​ന്ത്യ​യി​ലെ മു​സ്‍ലിം​ക​ളി​ൽ 95 ശ​ത​മാ​ന​വും, അ​ല്ലാ​തെ വി​ദേ​ശി​ക​ള​ല്ല).

ക​ടു​ത്ത മോ​ദി ആ​രാ​ധി​ക​യാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക റൂ​ബി​ക ലി​യാ​ഖ​ത്തു​മാ​യി പി​ന്നീ​ട് ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ ഹി​ന്ദു-​മു​സ്‍ലിം ഭി​ന്നി​പ്പ് പ​റ​യു​ന്നൊ​രാ​ൾ പൊ​തു​ജീ​വി​ത​ത്തി​ന് യോ​ഗ്യ​ന​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ അ​തു​ത​ന്നെ​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത് എ​ന്ന​തി​നാ​ൽ അ​ദ്ദേ​ഹം ആ​ജ​ന്മ നു​ണ​യ​നാ​ണെ​ന്ന് വ്യ​ക്തം.

തി​ക​ച്ചും പ്ര​തി​ലോ​മ​പ​ര​മാ​യ ഫ്യൂ​ഡ​ൽ ചി​ന്താ​ഗ​തി​ക്കാ​ര​നാ​ണ് മോ​ദി. പു​രാ​ത​ന ഇ​ന്ത്യ​യി​ൽ ശി​ര​സ്സ് മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്ന​താ​യി അ​ദ്ദേ​ഹം ഒ​രി​ക്ക​ൽ അ​വ​കാ​ശ​പ്പെ​ട്ടു (ഇ​ക്കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ തെ​ളി​വ് ഒ​രു ദേ​വ​ന് ആ​ന​യു​ടെ ത​ല​യു​ണ്ട് എ​ന്ന​താ​യി​രു​ന്നു); ജ​നി​ത​ക എ​ൻ​ജി​നീ​യ​റി​ങ്, സ്റ്റെം ​സെ​ൽ തെ​റ​പ്പി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ ന​മു​ക്ക് ജ്ഞാ​ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും.

അ​തേ​സ​മ​യം അ​തി​ദാ​രി​ദ്ര്യം, സ​ക​ല ക​ണ​ക്കു​ക​ളെ​യും ഭേ​ദി​ച്ച് വ​ർ​ധി​ച്ചു​വ​രു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ, കു​ട്ടി​ക​ളു​ടെ പോ​ഷ​കാ​ഹാ​ര​ക്കു​റ​വി​ന്റെ ഭ​യാ​ന​ക​മാ​യ അ​ള​വ് (ആ​ഗോ​ള പ​ട്ടി​ണി സൂ​ചി​ക പ്ര​കാ​രം ഓ​രോ ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ കു​ട്ടി​യും പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ള്ള​വ​രാ​ണ്), ഭ​ക്ഷ​ണം, ഇ​ന്ധ​നം, മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ വി​ല​ക്ക​യ​റ്റം, സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ശ​രി​യാ​യ ആ​രോ​ഗ്യ​പ​രി​ര​ക്ഷ​യും ന​ല്ല വി​ദ്യാ​ഭ്യാ​സ​വും ല​ഭി​ക്കാ​തെ പോ​കു​ന്ന​ത് എ​ന്നി​ങ്ങ​നെ ഇ​ന്ത്യ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​​ൾ​ക്ക് എ​ങ്ങ​നെ പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ഒ​രു പി​ടി​യു​മി​ല്ല.

പ​ച്ച​ക്ക് പ​റ​ഞ്ഞാ​ൽ മു​സ്‌​ലിം​ക​ളോ​ടു​ള്ള വെ​റു​പ്പ​ല്ലാ​തെ മ​റ്റൊ​ന്നും ആ ​മ​നു​ഷ്യ​ന്റെ ത​ല​ക്കു​ള്ളി​ലി​ല്ല. ഒ​ന്നി​നെ​ക്കു​റി​ച്ചും ശാ​സ്ത്രീ​യ​മാ​യ ധാ​ര​ണ​ക​ളു​മി​ല്ല. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹം തോ​ൽ​ക്കു​ക എ​ന്ന​ത് ഇ​ന്ത്യ​യി​ലെ മു​സ്‍ലിം​ക​ൾ​ക്ക് മാ​ത്ര​മ​ല്ല, സ​ക​ല ഇ​ന്ത്യ​ക്കാ​ർ​ക്കും ക​ടു​ത്ത അ​സം​ബ​ന്ധ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ശ്വാ​സ​ക​ര​മാ​യ മോ​ച​ന​മാ​യി​ത്തീ​രും.

Tags:    
News Summary - Modi's atrocities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT