ഈ വഴി ഇനിയും വര​ുമോ മഴ...

പ്രളയത്തിന്‍റെ കെടുതികൾ ഇനിയും അതിജീവിക്കാത്ത കേരളം മഴക്കുറവ് മൂലം വരൾച്ചയുടെ ഭീഷണിയിലേക്ക്. ഒരു വർഷം മുമ് പ് പ്രളയത്തിൽ വീടുകളും കൃഷിയിടങ്ങളും സമ്പാദ്യങ്ങളും ഒലിച്ചുപോയെങ്കിൽ വൈദ്യുതിയും കുടിവെള്ളവും മുട്ടുന്ന ദ ുരന്തത്തി​​​െൻറ വക്കിലാണ് ഇപ്പോൾ സംസ്ഥാനം. ജൂലൈ പകുതിയാകുേമ്പാൾ കാലവർഷം ഇനിയും ശക്തമാകുമെന്ന പ്രതീക്ഷയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നത്. എങ്ങനെ മുന്നോട്ടു പോകണമെന്ന് ആലോചിക്കാൻ ദുരന്ത നിവാര ണ അതോറിറ്റി 15ന് യോഗം ചേരുന്നുണ്ട്. നിയന്ത്രണം ആലോചിക്കാൻ വൈദ്യുതി ബോർഡും.

കഴിഞ്ഞ കുറെ നാളുകളായി കേരളത് തിലെ മഴയുടെ കാര്യത്തിൽ അസ്ഥിരത ദൃശ്യമാണ്. പത്ത് പതിനഞ്ച് വർഷമായി ഇൗ സ്ഥിയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഏറ്റവ ും കൂടുതൽ മഴ കിേട്ടണ്ടത് ജൂണിലാണ്. പലപ്പോഴും അതുണ്ടാകുന്നില്ല. ഇക്കുറി എത്തിയത് തന്നെ ജൂൺ എട്ടിനാണ്. അത്രത്തേ ാളം കുറവ് മഴയിലുമുണ്ടായി. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ജൂണിൽ ദുർബലമാവുകയും പിന്നീട് ശക്തിപ്പെടുകയും ചെയ്യുന്ന രീത ിയുണ്ട്. കാലവർഷം കേരള തീരത്ത് എത്തുന്നതിലും ഇൗ അസ്ഥിരത കാണാം. മഴയുടെ അപ്രതീക്ഷിത രൂപമാറ്റമാണ് പ്രതീക്ഷകൾ തെറ് റിച്ച് കഴിഞ്ഞ വർഷം കേരളം പ്രളയത്തിലേക്ക് പോയത്. അണക്കെട്ടുകൾ തുറന്നുവിടേണ്ടി വരുന്നത് സാധാരണ തുലാവർഷത്തിലാ ണ്. പക്ഷേ കഴിഞ്ഞ തവണ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ തന്നെ ഏതാണ്ടെല്ലാ അണക്കെട്ടുകളും തുറന്നു വിട്ടു.

ഇപ്പോഴും പലയിടത്തും മഴയുണ്ട്. അത് വേണ്ടത്ര ശകതമായതോ നീരൊഴുക്ക് മെച്ചപ്പെടുത്തുന്നതോ അല്ല. ഇക്കുറി മൺസൂൺ എത്തുന്നതിന് തൊട്ടുമുമ്പ് അറബിക്കടലിൽ ഉണ്ടായ വായു ചുഴലിക്കാറ്റ് മൺസൂണി​​​െൻറ സഞ്ചാര ദിശ മാറ്റിയെന്നാണ് വിദഗ്ധർ പറയുന്നു. ഇപ്പോഴത്തെ മഴക്കുറവിന് ഒരു കാരണം ചുഴലിക്കാറ്റാണ്. ഇക്കുറി സാധാരണ നിലയിലുള്ള മഴ കാലവർഷത്തിൽ കിട്ടുമെന്ന പ്രവചനമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നത്. ദേശീയ തലത്തിൽ പ്രവചനം പോലെ മഴ കിട്ടുന്നുവെങ്കിലും കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ഇൗ സമയത്ത് പെയ്യുന്ന മഴയാണ് വേനൽക്കാലം മുഴുവൻ അതിജീവിക്കാൻ കേരളത്തെ പര്യാപ്തമാക്കുന്നത്. മഴക്കാലത്ത് പോലും കുടിവെള്ളത്തിനായി നെേട്ടാട്ടമോടേണ്ടി വരുന്ന സാഹചര്യം ഇൗ വേനൽക്കാലത്തെ കുറിച്ച് ആപത്സൂചനകൾ നൽകുന്നു.

സംസഥാനത്ത് ജൂലൈ ഒൻപത് വരെയുള്ള കണക്ക് പ്രകാരം 45 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. മഴ വർഷം തുടങ്ങുന്ന ജൂൺ ഒന്നു മുതൽ ജൂലൈ ഒൻപത് വരെ 867.2 മില്ലീ മീറ്റർ മഴയാണ് കിേട്ടണ്ടത്. എന്നാൽ വെറും 479 മില്ലീമീറ്റർ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തെ ഒരു ജില്ലയിൽ പോലും നല്ല മഴ കിട്ടിയില്ല. ഏറ്റവും കൂടുതൽ അണക്കെട്ടുള്ള, കേരളത്തി​​​െൻറ വൈദ്യുതിയുടെ നെട്ടല്ലായ ഇടുക്കിയിലാണ് മഴ ഏറ്റവും കുറഞ്ഞത്. 56 ശതമാനത്തി​​​െൻറ കുറവ്.

ജില്ലകളിലെ മഴയുടെ കുറവ് ശതമാനത്തിൽ ചുവടെ:
ആലപ്പുഴ 39, കണ്ണൂർ 41, എറണാകുളം 47, ഇടുക്കി 56, കാസർകോട് 52, കൊല്ലം 47, കോട്ടയം 41, കോഴിക്കോട് 30, മലപ്പുറം 40, പാലക്കാട് 35, പത്തനംതിട്ട 35, പത്തനംതിട്ട 51, തിരുവനന്തപുരം 24, തൃശൂർ 51, വയനാട് 53. മാഹിയിലും 40 ശതമാനത്തി​​​െൻറ കുറവുണ്ട്. സംസ്ഥാനത്തെ ഭൂഗർഭ ജലവിതാനവും താഴുകയാണ്. ഭൂമിയുടെ ഉള്ളിലേക്ക് വെള്ളം എത്തുന്നില്ല. നീർതടങ്ങളുടെ നാശം ഇതിന് കാരണമായിട്ടുണ്ടാകാം. അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ ജലസുരക്ഷിത ബ്ലോക്കുകളുടെ എണ്ണം 131ൽ നിന്ന് 119 ആയി ചുരുങ്ങിയെന്ന് കേന്ദ്ര-സംസ്ഥാന ഭൂജല വകുപ്പുകൾ നടത്തിയ സംയുക്ത പഠനത്തിൽ വ്യക്തമായിട്ടുണ്ട്. ജലലഭ്യതയിൽ ഭാഗിക ഗുരുതര മേഖലകളായി അടയാളപ്പെടുത്തിയ ബ്ലോക്കുകളുടെ എണ്ണം 18ൽ നിന്ന് 30 ആയി വർധിക്കുകയും ചെയ്തു. പാലക്കാട് ജില്ലയിലെ ചിറ്റൂർ, മലമ്പഴ, കാസർകോട് എന്നിവ ഗുരുതര സാഹചര്യം നേരിടുന്ന പ്രദേശങ്ങളാണ്.

കുടിവെള്ള വിതരണത്തിനും ജലസേചനത്തിനുമായി നിർമ്മിച്ചിരിക്കുന്ന അണക്കെട്ടുകളിൽ വെറും 18 ശതമാനം വെള്ളമേ ബാക്കിയുള്ളൂ. വൈദ്യുതി ബോർഡി​​​െൻറ സംഭരണികളിൽ അത് വെറും 12 ശതമാനം മാത്രവും. ഏതാനും ആഴ്ചകളുടെ കരുതൽ മാത്രം. ജൂലൈ 15 ഒാടെ മഴ വീണ്ടും ശക്പ്പെടുമെന്നും നീരൊഴുക്ക് മെച്ചപ്പെടുമെന്നുമാണ് പ്രതീക്ഷ. കേരളത്തിൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് വകുപ്പ് മന്ത്രി എം.എം. മണി തന്നെ വ്യക്തമാക്കി കഴിഞ്ഞു. കൂടുതൽ വൈദ്യുതി പുറത്ത് നിന്ന് എത്തിക്കാൻ കഴിയാതെ വരുകയും സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജല നിരപ്പ് മെച്ചപ്പെടാതിരിക്കുകയും ചെയ്താൽ വൈദ്യുതി നിയന്ത്രണം അനിവാര്യമായി വരും.

വൈദ്യുതി ബോർഡി​​​െൻറ അണക്കെട്ടുകളിൽ ഇനി വെറും 12 ശതമാനം വെള്ളം മാത്രമേ അവശേഷിക്കുന്നു. അതുകൊണ്ട് 486.44 ദശലകഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. എന്നാൽ അടിത്തട്ടിലെ വെള്ളം പൂർണമായി ഇതിന് ഉപയോഗപ്പെടുത്താൻ കഴിയില്ല. കഴിഞ്ഞ വർഷം ഇതേ സമയത്ത് 1851 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഉണ്ടായിരുന്നുവെന്ന് ഒാർക്കണം. ഇപ്പോഴത്തെ വെള്ളത്തെക്കാൾ 1592.81 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം കൂടുതൽ. ജൂൺ മാസത്തിൽ വളരെ കുറഞ്ഞ നീരൊഴുക്ക് മാത്രമേ കിട്ടിയുള്ളൂ. ജൂലൈ നോക്കിയാൽ 1522.9 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് കിേട്ടണ്ടത്. പത്താം തീയതി വരെ 442.13 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം കിട്ടണം. എന്നാൽ ഇതുവരെ വെറും 117 ന് മാത്രം.

സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ 13 ശതമാനം മാത്രമാണ് വെള്ളം. 2190 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം സംഭരിക്കാവുന്ന അണക്കെട്ടിൽ ആകെയുള്ളത് വെറും 278 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രം. രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിയിഗിരിയിലെ പമ്പ-കക്കി അണക്കെട്ടുകളിൽ ആകെ എട്ട് ശതമാനം വെള്ളമാണ് ബാക്കി. മറ്റ് സംഭരിണികളിലെ ബുധനാഴ്ചത്തെ ജല നിരപ്പ് ഇങ്ങനെ: ഷോളയാർ 12 ശതമാനം, ഇടമലയാർ 10, കുണ്ടള 13, മാട്ടുപ്പെട്ടി 7, കുറ്റ്യാടി 42, താരിയോട് 16, ആനയിറങ്കൽ ഒന്ന്, പൊന്മുടി 9, നേര്യമംഗലം 50, പെരിങ്ങൽ 38, ലോവർ പെരിയാർ 62, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം അൽപം നേരിടുന്നത് പുറത്ത് നിന്നും വാങ്ങിയാണ്. ചൊവ്വാഴ്ച 68.36 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതിൽ 60.65 ദശലക്ഷം യൂനിറ്റും പുറത്ത് നിന്നും കൊണ്ടു വന്നതാണ്. സംസ്ഥാനത്തെ ഉത്പാദനം വെറും 7.71 ദശലക്ഷം യൂനിറ്റ് മാത്രമാണ്. ആവശ്യമുള്ളതി​​​െൻറ വളരെ ചെറിയ അളവ് മാത്രമ ഇവിെട ഉത്പാദിപ്പിക്കാനുകുന്നുള്ളൂ. 68 ദശലക്ഷം യൂനിറ്റ് വരെ നമ്മൾ പുറത്ത് നിന്ന് കൊണ്ടു വരുന്നുണ്ട്. എന്നാൽ ചില ദിവസങ്ങളിൽ ഇത്രയും ലഭ്യമാകുന്നില്ല. അതുകൊണ്ട് തന്നെ അപ്രഖ്യാപിത നിയന്ത്രണത്തിലേക്ക് പോകും.

ജലവൈദ്യുതി ഉത്പാദനം വൻതോതിൽ കുറച്ചാണ് ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. ഇടുക്കിയിൽ 2.56 ദശലക്ഷം മാത്രമാണ് ചൊവ്വാഴ്ചത്തെ ഉത്പാദനം. ബാക്കി നിലയങ്ങളിൽ നാമമാത്രമായും. പുറം വൈദ്യുതിയിൽ മാത്രമാണ് കേരളം ഇപ്പോൾ വെളിച്ചം കാണുന്നത്. കൂടുതൽ വൈദ്യുതി പുറം സംസ്ഥാനങ്ങളിലും പവർ എക്സ്ചേഞ്ചുകളിലും ലഭ്യമാണെങ്കിലും അത് കൊണ്ടു വരാൻ ആവശ്യമായ ലൈൻ ശേഷി നമുക്കില്ല. 500 മെഗാവാട്ട് കൂടി എത്തിക്കാൻ അനുമതി നൽകണമെന്ന് കേന്ദ്ര ലോഡ് ഡെസ്പാച്ചിങ് സ​​​െൻററിനോട് ബോർഡ് ആവശ്യെപ്പട്ടിരുന്നു. എന്നാൽ തീരുമാനം ഉണ്ടായില്ല. കൂടംകുളം ലൈൻ പ്രാവർത്തികമായിരുന്നുവെങ്കിൽ കൂടുതൽ ആശ്വാസം ലഭിക്കുമായിരുന്നുവെന്നാണ് ബോർഡ് പറയുന്നത്.

സംസ്ഥാനത്തിനുള്ളിലെ കായംകുളം നിലയം, കൊച്ചി ബ്രഹ്മപുരം, കോഴിക്കേട്, കാസർകോട്, കോഴിക്കോട് നിലയങ്ങൾ, ബി.എസ്.ഇ.എസ് എന്നിവയൊക്കെയതുണ്ട്. എന്നാൽ ഇവിടുത്തെ വൈദ്യുതിക്ക് യൂനിറ്റിന് 12 രൂപയാകും. അതിനാൽ ബോർഡ് വാങ്ങുന്നില്ല.

Tags:    
News Summary - Monsoon Rain in kerala State -Open Forum News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.