ജീവിക്കാനുള്ള അവകാശത്തിൻെറ പൊരുൾ

ഒരുവേള തിരുവനന്തപുരത്ത് തങ്ങാനുള്ള ഏറ്റവും വലിയ പ്രചോദനം ബ്രിട്ടീഷ് ലൈബ്രററി ആയിരുന്നു. മറ്റെവിടെയും ലഭ്യമല്ലാത്ത ആനുകാലികങ്ങളും പുസ്​തകങ്ങളും വിജ്ഞാനകുതുികികളെ സെക്രട്ടറിയേറ്റിന് പിറകിലെ ആ ലൈബ്രററിയിലേക്ക് മാടിവിളിച്ചത് സ്വാഭാവികം. നിർഭാഗ്യവശാൽ പുതിയ നൂറ്റാണ്ടി​​​െൻറ പുലരിയിൽ തന്നെ അതി​​​െൻറ കവാടങ്ങൾ കൊട്ടിയടക്കപ്പെട്ടപ്പോൾ, അനന്തപുരിയിലെ സ്വകാര്യ പുസ്​തകശാലകളിൽ കയറിയിറങ്ങുക പലർക്കും ശീലമാക്കേണ്ടിവന്നു. കഴിഞ്ഞാഴ്ച ‘മോഡേൻ ബുക് സ​​​െൻററിലെ’ വിപുല ശേഖരങ്ങളിലൂടെ പരതിയപ്പോൾ ഒരു പുസ്​തകത്തി​​​െൻറ പുറം ചട്ടയിൽ കണ്ണുടക്കിനിന്നു: ‘Courts and their Judgments’ (കോടതികളും അതി​​​െൻറ വിധികളും’) പണ്ഡിതനും മാധ്യമപ്രവർത്തകനും മുൻകേന്ദ്രയുമൊക്കെയായ അരുൺഷൂറിയുടേതാണ് രചന. മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഉന്നതനീതി പീഠം ഏതവിധത്തിലാണ് വ്യാഖ്യാനിക്കുന്നതെന്നും സ്വാതന്ത്ര്യലബ്ധിക്കു ശേഷം പൗരസ്വാതന്ത്ര്യത്തെ കുറിച്ചുള്ള നമ്മുടെ സങ്കൽപങ്ങൾ എത്ര കണ്ട് വികസിച്ചിട്ടുണ്ടെന്നും വിശദീകരിക്കാനുള്ള വലിയൊരു ശ്രമമമാണ് അദ്ദേഹം നടത്തുന്നത്. രാഷ്ട്രീയത്തെ ആഴത്തിൽ മനസ്സിലാക്കാനും ഭരണഘടനയെയും സുപ്രീംകോടതിയെയും അഗാധതലത്തിൽ പഠിക്കാനും ആഗ്രഹിക്കുന്നവർക്കുള്ള ഒരു കൈപുസ്​തകമാണതെന്ന് തോന്നി. അതിലെ ഒരു ഉപ അധ്യായം ( From ‘life to ‘ life with dignity to the pay of Imams) നമ്മുടെ രാജ്യത്ത് ഏറ്റവുമൊടുവിലായി അരങ്ങുതകർക്കുന്ന പൗരജീവിതം കൊണ്ടുള്ള കളികളെ നിഷ്ക്രിഷ്​ടമായി പരിശോധിക്കുന്നതിന് എന്തുമാത്രം പ്രയോജനപ്പെടുമെന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രമുഖ ക്രയോജനക് ശാസ്​ത്രജ്ഞൻ നമ്പി നാരായണൻ നേരിടേണ്ടിവന്ന ആത്മാഭിമാനക്ഷതത്തിനും മാനസികപീഢനങ്ങൾക്കും അരക്കോടി രൂപ നഷ്​ടപരിഹാരം നൽകാൻ ചീഫ് ജസ്​റ്റീസ്​ ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചി​​​െൻറ വിധി പുറത്തുവന്നത്.

നമ്പിനാരായണൻ പൊലീസ്​ കസ്​റ്റഡിയിൽ


ഭരണഘനടയുടെ 21ാം ഖണ്ഡിക ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്. മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട മിക്കവാറും കോടതിവിധികളിൽ ജീവിക്കാനുള്ള അവകാശത്തെ കുറിച്ചാണ് ന്യായാസനം വാചാലമാകാറ്. എന്നാൽ, ജീവിക്കാനുള്ള അവകാശം കൊണ്ട് എന്താണ് വിവക്ഷിക്കുന്നത് എന്ന് ആരും ഗൗരവപൂർവം ചിന്തിക്കാറില്ല. ജീവനോടെ ദൈവത്തി​​​െൻറ ഭൂമിയിൽ ബാക്കിയാവാനുള്ള കേവല അവകാശമല്ല ഇത്. ഒരു മനുഷ്യന് അവ​​​െൻറ സകല കഴിവുകളും വികസിപ്പിക്കാനും അതനുസരിച്ച് അവ​​​െൻറ സ്വത്വത്തെ കരുപ്പിടിപ്പിക്കാനും സമൂഹത്തിൽ അന്തസ്സാർന്ന ജീവിതം നയിക്കാനും സ്​നേഹാദരവുകൾ പിടിച്ചുപറ്റാനുമൊക്കെയുള്ള അനന്തമായ സ്വാതന്ത്ര്യത്തി​​​െൻറ സുത്രവാക്യമാണത്. ആ സ്വാതന്ത്ര്യം കവന്നെടുക്കാൻ ഭരണകൂടത്തിന് അധികാരമില്ല. അന്തസ്സാർന്ന ജീവിതം നയിക്കാനുള്ള അവകാശത്തെ ഭരണഘടനാ ശിൽപികൾ ആദ്യമായി പരിരക്ഷിച്ചത് ഭരണകൂടത്തിൽനിന്ന് തന്നെയാണ്. കെ.എം മുൻഷി അവതരിപ്പിച്ച 21ാം അനുച്ഛദത്തി​​​െൻറ കരടിലെ വാചകം ഇതായിരുന്നു:‘ No person shall be deprived of his life, liberty, or property without due process of law’ ( ഒരാളുടെയും ജീവൻ, സ്വാതന്ത്ര്യം, സ്വത്ത് എന്നിവ ശരിയായ നിയമപ്രക്രിയയിൽ കൂടിയല്ലാതെ എടുക്കപ്പെടുകയില്ല. ) ഈ വാചകം പൗര​​​െൻറ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ മതിയാവില്ല എന്ന അഭിപ്രായം കോൺസ്​റ്റിറ്റ്യുവ​​​െൻറ അസംബ്ലിയിൽ ഉയർന്നപ്പോൾ, ഐറിഷ്, ജപ്പാൻ ഭരണഘടനകളിൽ പ്രയോഗിച്ച ഉചിതമായ വാക്കുകൾ കടമെടുക്കാൻ തിരുമാനിക്കുകയായിരുന്നു. ‘ഡ്യൂ േപ്രാസസ്​ ഓഫ് ലാ’ എന്നതിനു പകരം ‘ െപ്രാസിജീയർ എസ്​റ്റാബ്ലിഷ്ഡ് ബൈ ലാ (Proceduere established by law) എന്നാണ്് ഭേദഗതി ചെയ്തത്. എന്നിട്ടും എത്രയോ നിസ്സഹായരുടെ ജീവിക്കാനുള്ള അവകാശം സർക്കാരുകൾ കവർന്നെടുക്കുന്നു എന്നതി​​​െൻറ പച്ചയായ സമർഥനമാണ് നമ്പി നാരായണ​​​െൻറ ജീവിതാനുഭവങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നത്.


ഒരാൾ ആരോപണവിധേയനായാൽ എത്രയും പെട്ടെന്നുള്ള വിചാരണ 21ാം അനുച്ഛേദം പ്രദാനം ചെയ്യുന്ന അവകാശത്തി​​​െൻറ ഭാഗമാണ്. നമ്പി നാരായണ​​​െൻറ കാര്യത്തിൽ അദ്ദേഹം പൂർണമായും നിരപരണാധിയാണെന്നും പൊലിസ്​ മെനഞ്ഞെടുത്ത വ്യാജ കേസാണ് ഇത്രയും കാലംൾ സംശയത്തി​​​െൻറ കരിനിഴലിൽ നിറുത്തിയതെന്നും പരമോന്ന നീതിപീഠത്തിൽനിന്ന് വിധി വരാൻ കാൽ നൂറ്റാണ്ട് എടുത്തു. അതിനിടയിൽ ആ മനുഷ്യൻ അനുഭവിച്ചുതീർത്ത മാനസിക വേദന ആർക്ക് അളന്നുതിട്ടപ്പെടുത്താനാവും? രാജ്യതാൽപര്യം ഒറ്റിക്കൊടുത്ത വഞ്ചകൻ എന്ന മുദ്ര കുത്തി മാധ്യമങ്ങളിലൂടെ എത്രതവണ അദ്ദേഹത്തെ പൊലിസ്​ പിടിച്ചുകൊണ്ടുപോകുന്ന ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തി? ജിവിക്കാൻ പോലും ഗതിയില്ലാതെ, സഹോദരിയുടെ മൺപാത്രക്കടയിൽ കലം എടുത്തുകൊടുക്കാനും പാത്രങ്ങൾ കഴുകി വൃത്തിയാക്കാനും അദ്ദേഹത്തിനു പണിയെടുക്കേണ്ടിവന്നു. പൊതുവഴിയിൽനിന്ന് കേൾക്കുന്ന ശകാരങ്ങളും ശാപവാക്കുകയും കേട്ട് കാത് തഴമ്പിച്ചെങ്കിലും ധമനികളിൽ ബാക്കിയായ അഭിമാനത്തി​​​െൻറ അവസാന കണങ്ങൾ ആരും കാണാത്ത ഒറ്റയടിപ്പാതയിലൂടെ തിരുവനന്തപുരം ചാല മാർക്കറ്റിലേക്ക് നടന്നുപോകാൻ നിർബന്ധിക്കപ്പെട്ടു.

കവർന്നെടുത്ത അവകാശങ്ങൾ
ഈ മാനസിക പീഢനം മാന്യമായും ആദരവുകൾ ഏറ്റുവാങ്ങിയും ജീവിക്കാനുള്ള ഒരു ശാസ്​ത്രജ്​​​െൻറ അവകാശങ്ങളെയാണ് കവർന്നെടുത്തത്. ഒരുപേക്ഷ രാഷ്ട്രീയ ചാണക്യനായ കെ. കരുണാകരനെ മുഖ്യമന്ത്രിക്കസേരയിൽനിന്ന് താഴെയിറക്കാൻ അദ്ദേഹത്തി​​​െൻറ പാർട്ടിയിൽപ്പെട്ടവർ തന്നെ (അഞ്ചുനേതാക്കളാണ് ഇതിനു പിന്നിലെന്ന് കരുണാകര പുത്രി പത്മജ പറഞ്ഞുകഴിഞ്ഞു ) പൊലിസിനെ ഉപയോഗപ്പെടുത്തിയതാവാം ചാരക്കേസിലേക്ക് വഴിവെച്ചത്. രാഷ്ട്രീയ ഗൂഢാലോചനകളിൽ പങ്കാളികളായ പൊലിസ്​ ഉദ്യോഗസഥർക്കെതിരെ നടപടി സ്വീകരിക്കുന്നതി​​​െൻറ ഭാഗമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്​റ്റീസ്​ ഡി.കെ ജയി​​​െൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയത് മറ്റൊരു ചാരക്കേസ്​ ഇനി ഉണ്ടാവരുതെന്നും നമ്പി നാരണായണ​​​െൻറ ജീവിതദുരന്തം വേറെ ഒരാൾക്കും വന്നുപെടരുതെന്നുമുള്ള നീതിബോധത്തി​​​െൻറ തേട്ടംകൊണ്ടാണ്.


നമ്മൾ വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ചോർത്തി രാജ്യത്തെ വഞ്ചിച്ചു എന്ന കൊടിയ അപരാധം ഒരു നിരപരാധിയുടെമേൽ കെട്ടിവെച്ചപ്പോൾ അദ്ദേഹം അനുഭവിച്ച മാനസിക വ്യഥ എന്തുമാത്രമാണെന്ന് സുപ്രീംകോടതി എടുത്തുപറയുന്നുണ്ട്: ‘‘ There can be no scintilla of doubt that the appellant, a successful scientist having national reputation, has been compelled to undergo immense humiliation’’ നമ്പി നാരായണനും അദ്ദേഹത്തി​​​െൻറ കുടുംബവും അനുഭവിച്ച പരിഹാസവും അപമതിയും അരക്കോടി രൂപ സർക്കാരിൽനിന്ന് കൈപറ്റുന്നതോടെ തീരുന്നതല്ല. ഒരു അടിസ്​ഥാനവുമില്ലാതെയാണ് ക്രിമിനൽ നിയമനടപടികൾ നമ്പി നാരായണ​​​െൻറമേൽ ക്രൂരമായി പ്രയോഗിച്ചത്. പ്രതിയെ കസ്​റ്റഡിയിൽ വെച്ച് വിചാരണക്കുശേഷം കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ട കേസല്ല ഇത്. ‘‘വളരെ സെൻസിറ്റീവായ ഒരു കേസ്​ ഫയൽ ചെയ്യുകയും പ്രതിയെയും മറ്റു ചിലരെയും അറസ്​റ്റ് ചെയ്ത ശേഷം സംസ്​ഥാന ഭരണകൂടം സ്വമേധയാ സി.ബി.ഐക്ക് കൈമാറുകയായിരുന്നു. സി.ബി.ഐ ആവട്ടെ സമഗ്ര അന്വേഷണത്തിനു ശേഷം ക്ലോസർ റിപ്പോർട്ട് ഫയൽ ചെയ്യുകയാണുണ്ടായത്.

സി.ബി.ഐക്ക് കേസ്​ കൈമാറിയതാൽ കുറ്റം തങ്ങളുടേതല്ല എന്ന വിചിത്രമാത്ര വാദമാണ് സംസ്​ഥാന പൊലിസ്​ മുന്നോട്ടുവെച്ചത്. ഒരടിസ്​ഥാനവുമില്ലാതെ വിചിത്ര ഭാവനയുടെയോ സങ്കൽപത്തി​​​െൻറയോ അടിസ്​ഥാനത്തിൽ ക്രിമിനൽ നടപടികളാരംഭിക്കുകയായിരുന്നു. മനുഷ്യാവകാശങ്ങളുടെ ആധാരശിലകളായ സ്വാതന്ത്ര്യവും അന്തസ്സും ഇടിച്ചുതാഴ്ത്തുംവിധമാണ് , ഇന്നലെ വരെയുള്ള എല്ലാ േശ്രഷ്തയും ബഹുമതിയും കെടുത്തികൊണ്ട് പരിഹാസ്യനായി അദ്ദേഹം ചിത്രീകരിക്കപ്പെട്ടത്. ഇത്തരം ഘട്ടത്തിൽ നഷ്​ടപരിഹാരമാണ് ഏക പോംവഴി. കാരണം, ജീവിതം ആവശ്യപ്പെടുന്നത് ആദരവും അന്തസ്സുമാണ്. ’’ സുപ്രീംകോടതിയുടെ വാക്കുകളാണിത്. നമ്പി നാരായണ​​​െൻറ മാത്രമല്ല, മറിയം റഷീദ, ഫൗസിയ ഹസൻ തുടങ്ങിയ മാലദ്വീപിൽനിന്നുള്ള ഏതാനും സ്​ത്രീകളുടെയും ജീവിതം കൊണ്ടാണ് അന്ന് പോലിസും മാധ്യമങ്ങളും അമ്മാനമാടിയത്.


മാധ്യമങ്ങൾക്ക് കൈകഴുകാനാവില്ല
ഇന്നത്തെ പോലെ സായാന്ഹ ചാനൽ ചർച്ചകൾ അന്തരീക്ഷം മലീമസപ്പെടുത്തുന്ന കാലമല്ലായിരുന്നിട്ടും പത്രമാധ്യമങ്ങൾ ഏതാനും പൊലിസുകാരുടെ തലച്ചോറിൽ പൊട്ടിമുളച്ച കള്ളക്കഥ മസാല ചേർത്തു വിളമ്പാൻ അമിതാവേശം കാട്ടിയതാണ് കെ. കരുണാകരന് പോലെയുള്ള രാഷ്ട്രീയതന്ത്രജ്ഞന് പോലും പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്​ഥ സംജാതമാക്കിയത്. അന്ന് മറിയം റഷീദ യുടെ മേനിക്കൊഴുപ്പ് ഒന്നാംപേജിൽ വർണത്തിൽചാലിച്ച് വിളമ്പി വായനക്കാരനെ ചാരലോകത്തി​​​െൻറ അകത്തളങ്ങളിലേക്ക് ആട്ടിത്തെളിയിച്ച പത്രങ്ങൾ എത്ര തവണ മാപ്പു പറഞ്ഞാലാണ് ആ നിരപരാധികളോട് ചെയ്ത ക്രൂരതക്ക് പ്രായശ്ചിത്തമാവുക എന്ന് കൂടി ചിന്തിക്കേണ്ട സന്ദർഭമാണിത്. ജീവിക്കാനുള്ള അവകാശം കേവലം നായജീവിതം നയിക്കാനുള്ള ഭരണകൂടത്തി​​​െൻറ അല്ലെങ്കിൽ സമൂഹത്തി​​​െൻറ ഔദാര്യമല്ല. മഹാകവി ഇഖ്ബാൽ ഓർമപ്പെടുത്തിയത് പോലെ സ്വന്തം സ്വത്വത്തെ ജവീതഉൺമ കൊണ്ട് വികസിപ്പിക്കാനും വിഹായസ്സ് മുഴുവൻ അതി​​​െൻറ ശോഭയും നറുമണവും പരത്താനും ജീവിക്കുന്ന ആവാസവ്യവസ്​ഥ സമ്മതിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ഈ പ്രപഞ്ചത്തിൽ അന്തസ്സോടെ ജീവിതം ആസ്വദിക്കാൻ സ്രഷ്​ടാവ് സമ്മാനിച്ച അവകാശങ്ങളെ ഒരു ഭരണകൂടത്തിനും ഒരു പൊലിസ്​ തേർവാഴ്ചക്കും കവർന്നെടുക്കാൻ സാധ്യമല്ല. ത​​​െൻറ ജീവിതം അർഥപൂർണമാകണമെങ്കിൽ ത​​​െൻറ ലൈംഗിക അഭിരുചികളെ അംഗീകരിക്കാൻ പൊതുസമൂഹം തയാറാവണമെന്ന വാദമാണ് 377ാം വകുപ്പി​​​െൻറ ചോദ്യം ചെയ്തതി​​​െൻറ അടിസ്​ഥാന നിദാനം. സ്വവർഗരതിയെ കുറ്റകൃത്യമല്ലാതാക്കിയ സുപ്രീംകോടതി വിധിയുടെ മർമമാവട്ടെ, ന്യൂനപക്ഷത്തി​​​െൻറ ആശയാഭിലാഷങ്ങളെ ഭൂരിപക്ഷത്തിന് നിർണയിക്കാനും പരിധിവെക്കാനും പഴുതില്ല എന്ന യുക്തിയിൽ ഈന്നിയാണ്. അവ​​​െൻറ സ്വഭാവവൈകൃതങ്ങൾക്കൊത്ത് ജീവിക്കാൻ അനുവദിക്കുക എന്നതാണ് ഭരണഘടന 21ാം അനുച്ഛേദത്തിൽ വാഗ്ദാനം ചെയ്യുന്ന അവകാശത്തി​​​െൻറ മർമം എന്ന് നീതിപീഠം നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു; പലർക്കും ബോധ്യം വരുന്നില്ലെങ്കിലും.

ന​മ്പി നാ​രാ​യ​ണ​ൻ, സി​ബി മാ​ത്യൂ​സ്


ചാരക്കേസി​​​െൻറ ചാരത്തിൽനിന്നാണ് നമ്പി നാരായണൻ എന്ന ശാസ്​ത്രജ്ഞൻ അന്തസ്സാർന്ന ജീവിതം തിരിച്ചുപിടിക്കാനുള്ള കരുത്ത് ആർജിച്ചെടുത്തിരിക്കുന്നത്. കാൽനൂറ്റാണ്ട് അതിനു വേണ്ടിവന്നു. സ്വർണത്തളിക കൊണ്ട് എത്ര മൂടിവെച്ചാലും സത്യം ഒരുനാൾ മുഖം പുറത്തുകാണിക്കുമെന്ന ആപ്തവാക്യം പുലർന്നിരിക്കയാണ്. അരക്കോടി രൂപ ഇടതുസർക്കാർ നമ്പി നാരായണന് കൈമാറുന്നതിന് മുമ്പ് നമ്മുടെ നാടി​​​െൻറ യശസ്സ് വാനോളം ഉയർത്താൻ കെൽപുണ്ടായിരുന്ന ആ മനുഷ്യനോട് നാം കാട്ടിത കൃതഘ്നതക്ക് നമുക്കൊരുമിച്ച് മാപ്പ് ചോദിക്കാം. അതുപോലെ, കേരളം കാണാനിറങ്ങിയ മാലദ്വീപിൽനിന്നുള്ള രണ്ട് മങ്കമാരോട് നാം കാണിച്ച ക്രൂതത ഓർത്ത് ശിരസ്സ് താഴ്ചത്തി ലജ്ജിക്കാം. അഭിമാനക്ഷതമേറ്റ് ജീവിതാവസാനം വരെ ദു$ഖം കടിച്ചമർത്തി , അതുപുറത്തുകാണിക്കാതെ, നമ്മോട് ശാന്തനായി വിട പറഞ്ഞ കെ. കരുണാകരനോട് വൈകിയാണെങ്കിലും ക്ഷമാപണം നടത്താം. ഇനി ഒരു ചാരലോബി കേരളരാഷ്ട്രീയത്തിൽ പിടിമുറുക്കാതിരിക്കട്ടെ എന്ന പ്രാർഥനയോടെ.

Tags:    
News Summary - nambi narayanan- opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.