തോമസ്​ ചാണ്ടി പിണറായിയുടെ കാർക്കശ്യച്ചൂരലിൽ വഴങ്ങു​മോ?

അശ്ലീല ആരോപണത്തെ തുടർന്ന് എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെച്ച  ഒഴിവിൽ കടന്നു വരുന്ന തോമസ് ചാണ്ടിയുടെ പ്രകൃതവും സാമ്പത്തിക പിൻബലവും ശക്തമായ പെരുമാറ്റച്ചട്ടക്കൂടിൽ മന്ത്രിസഭയെ നയിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് പൂർണ മനസ്സോടെ ഉൾകൊള്ളാനാവുമോ? മന്ത്രിസഭാ രൂപവൽകരണം തൊട്ട് അധികാര രാഷ്ട്രീയത്തെക്കുറിച്ച് മാത്രം സംസാരിച്ചു വന്ന തോമസ്ചാണ്ടിയുടെ സ്വദസിദ്ധിയനുസരിച്ച് മന്ത്രിപദവി ഒരലങ്കാരമാണ്. ആർക്കും വഴങ്ങാത്ത സ്വന്തം നിലപാടുകാരൻ കൂടിയായതിനാൽ മുഖ്യമന്ത്രിയുടെയും മുന്നണിയിലെ മുഖ്യകക്ഷിയായ സി.പി.എമ്മി​െൻറയും പെരുമാറ്റച്ചൂരൽ എത്രത്തോളം തോമസ്ചാണ്ടിക്ക് മുന്നിൽ ഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം.

തോമസ് ചാണ്ടിയുടെ സാമ്പത്തിക പിൻബലം വെച്ചാൽ അഴിമതിയുടെ വ്യതിചലനമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പക്ഷെ, ഒരു ലക്ഷ്മണരേഖക്കുള്ളിൽ ഒതുങ്ങുന്ന രാഷ്ട്രീയ പ്രകൃതക്കാരനുമല്ല.  അത് തന്നെയാണ് മുഖ്യമന്ത്രിയെയും സി.പി.എമ്മിൽ ചിലരെയും ആശങ്കപ്പെടുത്തുന്നത്. മന്ത്രിസഭ നിലവിൽ വന്ന ശേഷം രണ്ടാമത്തെ മന്ത്രിയും രാജിവെച്ചത് വലിയ ആഘാതമായിരുന്നു. പക്ഷെ, അരുതായ്മകൾ വെച്ചുപൊറുപ്പിക്കുന്നതല്ല ത​െൻറ നേതൃത്വത്തിലുള്ള മന്ത്രിസഭയെന്ന പ്രതിഛായ പ്രകാശിതമാവുന്നത് കൂടിയാണ് ഇ.പി. ജയരാജ​െൻറയും ശശീന്ദ്ര​െൻറയും രാജികൾ. മന്ത്രിസഭക്ക് അതൊരു പ്രതിസന്ധിയായല്ല, മറിച്ച് പ്രശംസാ പ്രധാന്യമുള്ള സാഹചര്യമാണ് സൃഷ്ടിച്ചത് എന്ന് വിലയിരുത്തുന്നവരാണേറെ.

ഇ.പി.ജയരാജൻ പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും ഗത്യന്തരമില്ലാതെ രാജിവെക്കേണ്ടി വന്നു. അതിനപ്പുറം മുന്നോട്ട് പോകാനാവില്ല എന്ന ഒരന്തരീക്ഷം പിണറായി സർക്കാറി​െൻറ സമീപനത്തിലുണ്ടായി എന്ന് ചുരുക്കം. ശശീന്ദ്ര​െൻറ രാജി ആവശ്യമില്ലാത്തതാണെന്ന് വിലയിരുത്തുന്നവർ പോലും രാജിവെച്ചില്ലായിരുന്നുവെങ്കിൽ അതി​െൻറ പേരിൽ പിണറായി സർക്കാറിനെ എത്രത്തോളം ക്രൂശിക്കും എന്ന് ചോദിക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ ശശീന്ദ്രനെക്കാൾ പ്രതിഛായ നേടിയത് പിണറായി മന്ത്രിസഭ വിവാദ പുരുഷൻമാർക്ക് ചടഞ്ഞിരിക്കാനുള്ള ഇടമല്ല എന്ന നിലയിലാണ്. അതുകൊണ്ടാണ് തോമസ്ചാണ്ടിയുടെ വരവിനെ കൗതുകമുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാട്ടുന്നത്.

ശശീന്ദ്രന് തിരിച്ചു വരാൻ സാഹചര്യമില്ലേ എന്ന് ചിന്തിക്കുന്നവരുണ്ട്. പക്ഷെ, ആരോപിക്കപ്പെട്ട സംഭാഷണം ഇനിയും വ്യക്തത വരുത്താനുള്ളതാണെന്നറിയുന്നവരാരും ഇങ്ങിനെ ചിന്തിക്കില്ല. ഞങ്ങളുടെ ഒരു വനിത ലേഖിക തന്ത്രപൂർവം ശേഖരിച്ച ശബ്ദരേഖ എന്ന നിലയിൽ വിവാദം അവതരിപ്പിച്ചിരുന്നെങ്കിൽ ചാനലിന് പിടിച്ചു നിൽക്കാൻ പഴുതുണ്ടായിരുന്നു എന്ന് കരുതുന്നവരുണ്ട്. ശബ്ദരേഖ ത​െൻറതല്ലെന്ന് തെളിയിക്കപ്പെടാനുള്ളതിനാൽ, ശശീന്ദ്ര​െൻറ ഇമേജ് തിരിച്ചു വന്നിട്ടില്ല എന്ന് വിശ്വസിക്കുന്നവർ ഇടത് മുന്നണിയിലും ഉണ്ട്. അവർ തോമസ്ചാണ്ടി പകരക്കാരനായി വരുന്നതിൽ തെറ്റ് കാണുന്നുമില്ല. മുന്നണി മര്യാദയനുസരിച്ച് എൻ.സി.പി.ക്ക് പകരം മന്ത്രിപദവിക്ക് അവകാശമുണ്ടെന്ന് തുടക്കത്തിൽ തന്നെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞുവെച്ചത് അത് കൊണ്ടാണ്.

പക്ഷെ, പിണറായി ഇൗ വിഷയത്തിൽ വ്യക്തതയുള്ള ഒരഭിപ്രായം തുറന്നു പറഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. ശരത്പവാറും സംസ്ഥാന നേതൃത്വവും തോമസ്ചാണ്ടി മന്ത്രിയാവുന്നതിന് എതിരാണെന്ന് അറിയാവുന്നത് കൊണ്ട് ഉടനെയൊന്നും ഒരു തീരുമാനം എൻ.സി.പി. ഏകകണ്ഠമായി എടുക്കുമെന്ന് മന്ത്രിപദവിക്ക് അവർക്കവകാശമുണ്ടെന്ന് പറഞ്ഞ കോടിയേരി പോലും നിനച്ചിരിക്കില്ല. ഇത്തരം കറുത്തപാടുകൾ മുന്നണിക്ക് നൽകുന്ന കൊച്ചുപാർട്ടികളെ തന്നെ ദൂരെ നിർത്തണമെന്ന് വാദിക്കുന്ന സി.പി.എമ്മിലെ തീവ്ര ചിന്താഗതിക്കാർക്ക് പക്ഷെ, തോമസ്ചാണ്ടി കണ്ണിലെ കരട് തന്നെയാവും.

കാരണം, എൻ.സി.പി.യുടെ ഇടത്മുന്നണി സാന്നിധ്യവും ദേശീയമായ ചില നിലപാടുകളും എന്നും സി.പി.എമ്മിനും ഇടത് മുന്നണിക്കും തലവേദനയായിരുന്നു. പവാറി​െൻറ ദേശീയ നിലപാടുകളിൽ പലതും കേരളത്തിലെ മുന്നണിയെ വെട്ടിൽ വീഴ്ത്തുന്നതായിരുന്നു. കേരളത്തിൽ ഇടത് മുന്നണിയോടൊപ്പം നിൽക്കുേമ്പാഴും ഗോവയിൽ കോൺഗ്രസുമായി  സഖ്യത്തിലേർപ്പെട്ട എൻ.സി.പി., ഏറ്റവുമൊടുവിൽ അവിടെ ബി.ജെ.പി. സർക്കാർ രൂപവൽകരിക്കാൻ സഹായം നൽകുകയായിരുന്നു. മഹാരാഷ്ട്രയിൽ 2014ൽ ബി.ജെ.പി. സർക്കാറിനെ പുറത്ത് നിന്ന് പിന്തുണക്കാൻ എൻ.സി.പി. തീരുമാനിച്ചതും കേരളത്തിലെ മുന്നണി ബന്ധത്തിൽ അലയൊലി തീർത്തു.

മഹരാഷ്ട്രയിലെ നിലപാടിനെതിരെ കേരള നേതാക്കൾ നിലകൊണ്ടുവെങ്കിലും അന്ന് ശരത്പവാറിനോട് അടുപ്പം കാണിക്കുകയും ബി.ജെ.പി. ബന്ധെത്ത ന്യായീകരിക്കുകയും ചെയ്ത ആളാണ് തോമസ്ചാണ്ടിയെന്നാണ് സി.പി.എം. വൃത്തങ്ങൾ ചൂണ്ടികാട്ടുന്നത്. അതിനാൽ തോമസ്ചാണ്ടിയെ ബദൽമന്ത്രിയായി പരിഗണിക്കുന്നതിൽ ശക്തമായ എതിർപ്പാണ് ഇൗ വിഭാഗത്തിനുള്ളത്. എൻ.സി.പി.യിലെ എതിർപ്പ് തുടരുമെന്നും തീരുമാനം നീളുമെന്നും പലരും ധരിച്ചു. ശരത്പവാർ അവസാന നിമിഷവും തോമസ് ചാണ്ടിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല. പക്ഷെ, കാര്യങ്ങൾ പെെട്ടന്നാണ് മറി കടന്നത്. തോമസ് ചാണ്ടിയെ മന്ത്രിയായി എൻ.സി.പി. നേതൃത്വത്തിന് അംഗീകരിക്കേണ്ടി വന്നു.


എൻ.സി.പി.യുടെ നാലംഗ ഹൈപവർ കമ്മിറ്റിയിൽ തോമസ് ചാണ്ടിയും ഉണ്ട്. ഹൈപവർ കമ്മിറ്റി അംഗമായ ദേശീയ ജനറൽ സെക്രട്ടറി പീതാംബരൻ മാസ്റ്റർ, സംസ്ഥാന പ്രസിഡൻറ് ഉഴവുർ വിജയൻ, എ.കെ. ശശീന്ദ്രൻ എന്നിവരാണ് മറ്റ് മൂന്ന് പേർ. ഉഴവൂർ വിജയനും പീതാംബരൻ മാസ്റ്ററും ഉടനെ മന്ത്രി വേണ്ട എന്ന നിലപാടിലായിരുന്നു. ജൂഡീഷ്യൽ അന്വേഷണം തീരുമാനിച്ചതോടെ അതി​െൻറ പേര് പറഞ്ഞും നീട്ടികൊണ്ടു പോകാമെന്ന് കരുതി. പക്ഷെ, പാർട്ടിക്ക് അവകാശപ്പെട്ട മന്ത്രിപദവി, പകരം ഒരു എം.എൽ.എ. ഉണ്ടായിരിക്കെ സ്വീകരിക്കാതിരിക്കുന്നതെന്തിന് എന്ന ചോദ്യത്തിന് മുമ്പിൽ എൻ.സി.പി.

നേതൃത്വത്തിന് പിടിച്ചു നിൽക്കാനായില്ല. എൻ.സി.പി. നേതൃത്വം ഒൗദ്യോഗികമായി കത്ത് നൽകിയതിനാൽ തോമസ് ചാണ്ടിയെ തീരുമാനിക്കാതിരിക്കാൻ ഇടത് മുന്നണിക്കും മറ്റൊരു ന്യായമില്ല. മലബാറിൽ സി.പി.എമ്മിന് സ്വീകാര്യമായ രണ്ട് മന്ത്രിമാരാണ് രാജിവെക്കേണ്ടി വന്നത്. പകരം വന്നതാവെട്ട എം.എം. മണിയും തോമസ്ചാണ്ടിയും. മന്ത്രിസഭയിൽ ആലപ്പുഴക്ക് നല്ല പരിഗണനയാണ് കിട്ടിയത്.

തോമസ് ചാണ്ടി കുടുംബാംഗങ്ങൾക്കൊപ്പം
 


ഘടകകക്ഷി  മന്ത്രിമാരുടെ പെഴ്സണൽ സ്റ്റാഫിൽ പോലും ചില മാനദണ്ഡങ്ങൾ നിശ്ചയിക്കപ്പെട്ടാണ് നിയമനം നടന്നത്. മന്ത്രിമാർക്ക് വേണ്ട നല്ല ഗുണങ്ങളുടെ കാര്യത്തിലും പിണറായി സഹപ്രവർത്തകരോട് ഒരൽപം കാർക്കശ്യമുള്ള ആളാണ്. യു.ഡി.എഫ്. മന്ത്രിസഭയിലെ അംഗങ്ങൾ സ്വന്തമായ സാമ്രാജ്യം കെട്ടിപ്പടുത്തത് പോലെ ഇടത് മുന്നണി മന്ത്രിസഭയിലെ മന്ത്രിമാർ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തു കൂട എന്നാണ് ആഭ്യന്തരമായ എല്ലാ യോഗങ്ങളിലും പിണറായി താക്കീത് നൽകാറുള്ളത്. തോമസ് ചാണ്ടിക്കും ഇത് ബാധകമാണ്. പക്ഷെ, അതെത്രത്തോളമായിരിക്കും എന്ന് ഇനി കണ്ടറിയണം.

തോമസ് ചാണ്ടി വ്യക്തിപരമായി ഏറെ ഗുണങ്ങളുള്ള ആളാണണെന്ന് അടുത്തറിയുന്നവർ ചൂണ്ടികാട്ടുന്നു. പാവപ്പെട്ടവരോട് ഉദാരനാണ് അടുത്തറിയുന്നരുമായി ഉൗഷ്മള ബന്ധം ഉൗട്ടി വളർത്തും. എന്നാൽ, രാഷട്രീയത്തിലെ ത​െൻറതായ ഇടം അദ്ദേഹം മറ്റാർക്കും വിട്ടുകൊടുക്കാറില്ല. മന്ത്രിസഭയുടെ തുടക്കം മുതൽ തനിക്കതിൽ പങ്കാളിയാവാൻ അവകാശമുണ്ടെന്ന് വിശ്വസിച്ചു പോന്ന തോമസ്ചാണ്ടി ഒടുവിൽ മന്ത്രികസേരയിൽ കയറി ഇരിക്കുന്നതും ഇൗ നിശ്ചയദാർഡ്യത്തി​െൻറ ഭാഗമാണ്.

Tags:    
News Summary - ncp leader kuttanad mla thomas chandy get kerala transport minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.