ന്യൂഡല്‍ഹി ലോക് നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ ക ഴിയുന്ന കൊല്ലം ജില്ലയിലെ തബ്ലീഗ് ജമാഅത്ത് അമീറായ ടി.കെ.എം കോളജിലെ മന$ശാസ്ത്ര വിഭ ാഗം റിട്ട. പ്രഫസർ രണ്ടു ദിവസമായി വാര്ഡിെലത്തുന്ന ആശുപത്രി ജീവനക്കാരോടു ചോദിക്ക ുന്നത് കൈകഴുകാനുള്ള സോപ്പാണ്. രക്തസമ്മര്‍ദത്തിന് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന ് രണ്ടു ദിവസത്തേക്കുകൂടിയേ ഉള്ളൂ, അത് കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്നാണ്. വന്ന ദിവസമ ുണ്ടായിരുന്ന സോപ്പ് തീര്ന്നതില്പ്പിന്നെ െഎസൊലേഷൻ വാര്‍ഡിലാക്കിയ 32 പേര്‍ക്കും കൈക ഴുകാൻ സോപ്പില്ല, വാര്‍ഡില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട സാനിറ്റൈസറുമില്ല. രണ്ടു ദിവസ മായി വാര്‍ഡ് വൃത്തിയാക്കാന്‍ വരുന്ന ആശുപത്രി ജീവനക്കാരോട് പുറത്തുനിന്ന് വാങ്ങിവര ാന് പണം നീട്ടിയപ്പോൾ പുറത്ത് കടകളൊന്നും തുറന്നിട്ടില്ലെന്നും അതിനാല്‍ സോപ്പ് കിട്ടില്ലെന്നുമായിരുന്നു മറുപടി. ഏറ്റവുമൊടുവില്‍ കൊല്ലം എം.പി പ്രേമചന്ദ്രനെ വിളിച്ചപ്പോള്‍ സോപ്പിെൻറ കാര്യത്തിൽ ഉറപ്പുനല്‍കിയതായി പ്രഫസര്‍ പറഞ്ഞു. ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് കേന്ദ്രത്തിൽനിന്ന് മാര്‍ച്ച് 29ന് താനടക്കം മൂന്നു മലയാളികളെ പുറത്തുകൊണ്ടുവന്ന് ബസില്‍ കയറ്റി. ബസിലുണ്ടായിരുന്ന ആകെ 32 പേരില്‍ എല്ലാവരും മധ്യപ്രദേശുകാർ. ഭൂരിഭാഗവും ചെറുപ്പക്കാരും. ഒരാള്‍ക്കുപോലും കോവിഡ് ബാധയുടെ ലക്ഷണങ്ങളില്ലെങ്കിലും ബസിലുള്ളവരെയെല്ലാം ആശുപത്രിയിലെ രണ്ടാം നിലയിലുള്ള വാര്‍ഡിലാക്കി. ഈ വാര്‍ഡിലെ 32 പേരില്‍ പരിശോധനക്കായി ഒരാളുടെ സാമ്പ്ള്‍ പോലും എടുത്തിട്ടില്ല. എന്നിട്ടും മൂന്നുദിവസം മുേമ്പ കേരളത്തിലെ പ്രമുഖ പത്രത്തിലും (മാധ്യമത്തിലല്ല) അവരുടെ ചാനലിലും തനിക്ക് കോവിഡ് പോസിറ്റിവാണെന്ന വാര്‍ത്ത വന്നപ്പോള്‍ ഞെട്ടിയെന്ന് പ്രഫസർ. സാമ്പ്ള്‍ പോലുമെടുക്കാത്തയാളെ കോവിഡ് ബാധിതനായി റിപ്പോര്‍ട്ട് നല്‍കിയത് ചോദ്യം ചെയ്തപ്പോള്‍ മൂന്നുവട്ടം മാപ്പു പറയുകയാണ് അവര്‍ ചെയ്തത്.
കോവിഡ് ഇല്ലാത്തവരെ പോസിറ്റിവാക്കുംവിധം
എല്‍.എന്‍.ജെ.പി ആശുപത്രി ജീവനക്കാര്‍ നല്കുന്ന ചിത്രവും മറ്റൊന്നല്ല. രോഗലക്ഷണങ്ങളുള്ളവരെയാണ് ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതെന്നും അല്ലാത്തവരെ സമ്പര്‍ക്കവിലക്കിനായി ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ് നീക്കിയതെന്നുമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിനും അറിയിച്ചത്. എന്നാൽ, അത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് ആശുപത്രിക്കാഴ്ച. ജീവനക്കാര്‍ക്ക് എന്‍ 95 മാസ്കും വ്യക്തിസുരക്ഷ വസ്ത്രങ്ങളും നല്‍കിയിട്ടില്ല. പിന്നെയാണല്ലോ രോഗികള്‍ക്ക് സോപ്പും സാനിെറ്റെസറും.
ആശുപത്രിയിലെ തബ്ലീഗുകാരുടെ സാമ്പ്ള്പോലും എടുത്ത് പൂര്ത്തിയാക്കിയിട്ടില്ലെന്നിരിക്കെ എവിടെനിന്നാണ് കോവിഡ് പോസിറ്റിവ് റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നതെന്ന് ജീവനക്കാര്‍തന്നെ അത്ഭുതം കൂറുന്നു. മറ്റൊരു വാര്‍ഡില്‍ 34 തബ്ലീഗുകാരാണുള്ളത്. െവള്ളിയാഴ്ച വരെ 11 പേരുടെ സാമ്പ്ളുകളാണ് അവിടെ ശേഖരിച്ചത്. ഒരാള്‍ക്ക് പോസിറ്റിവാണെന്നു കണ്ടു. ഇനി ആ വാര്‍ഡില്‍ എല്ലാവര്ക്കും പോസിറ്റിവാകുമെന്നാണ് ആശങ്കയെന്നും ആ തരത്തില്‍ മുന്‍കരുതലും സൗകര്യങ്ങളുമില്ലാതെയാണ് അവരെ കിടത്തിയിരിക്കുന്നതെന്നും ജീവനക്കാരന് പറഞ്ഞു. തൊട്ടപ്പുറത്തെ 34 പേരുടെ വാര്‍ഡില്‍ വെള്ളിയാഴ്ച ആദ്യമായി മൂന്നുപേര്‍ക്ക് പോസിറ്റിവായി. അവരെയും രോഗമില്ലാത്ത 31 പേര്‍ക്കൊപ്പം നിശ്ചിത അകലം പാലിക്കാത്ത ബെഡുകളില്‍ ഇടകലര്‍ത്തി ത്തന്നെയാണ് കിടത്തിയിട്ടുള്ളത്. ബസില്‍ കൊണ്ടുവന്നിറക്കിയപ്പോള് വസ്ത്രങ്ങള്‍ അടങ്ങിയ ബാഗെടുക്കാന്‍ സമ്മതിക്കാതിരുന്നതിനാൽ പലർക്കും സോപ്പ് മാത്രമല്ല, ടൂത്ത് ബ്രഷ് പോലും കൈയിലില്ലെന്ന് മറ്റൊരു ജീവനക്കാരന് പറഞ്ഞു.
ഭക്ഷണം കിട്ടാൻ മുറവിളി
ലക്ഷണങ്ങളൊന്നുമില്ലാത്തവരെന്ന് നഴ്സിങ് സ്റ്റാഫ് തന്നെ സാക്ഷ്യപ്പെടുത്തുന്നവരെ കൂട്ടത്തോടെ രോഗലക്ഷണങ്ങളുള്ളവരുടെ കണക്കില്‍പ്പെടുത്തി ആശുപത്രി വാര്‍ഡുകളിലേക്ക് മാറ്റിയപ്പോള്‍ അതൊന്നുമില്ലാത്തവരെ കേവലം സമ്പര്ക്കവിലക്കിനെന്നു പറഞ്ഞ് കൊണ്ടുപോയി കിടത്തിയ കേന്ദ്രങ്ങളിലൊന്നാണ് നരേലയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഡല്‍ഹി വികസന അതോറിറ്റിയുടെ ഹൗസിങ് കോംപ്ലക്സ് സമുച്ചയത്തിലെ ഫ്ലാറ്റുകള്‍. രണ്ടു ദിവസം വിശപ്പടക്കാന്‍ ഭക്ഷണം കിട്ടാതെ പ്രയാസത്തിലായ പ്രമേഹരോഗികള്‍ക്ക് വിറയല്‍ അനുഭവപ്പെട്ടപ്പോള്‍ ഭക്ഷണം കൊടുക്കുന്നതിന് പകരം കോവിഡ് ബാധയുള്ളവരായി ചിത്രീകരിച്ച അനുഭവമാണ് സമ്പര്‍ക്കവിലക്കില്‍ നരേലയിലേക്ക് മാറ്റിയവര്‍ക്ക് പറയാനുള്ളത്. പ്രമേഹ രോഗികള്‍ അടക്കമുള്ളവരെ കൊണ്ടുപോയി പാര്‍പ്പിച്ച നരേലയില്‍ കാശുണ്ടായിട്ടും ഭക്ഷണം കിട്ടാത്ത സാഹചര്യമായിരുന്നു വെള്ളിയാഴ്ച വരെ. നിസാമുദ്ദീനില്‍നിന്ന് ബസുകളിലാക്കി കൊണ്ടുവന്നവര്‍ക്ക് ഒരു ദിവസം ഭക്ഷണമായി കിട്ടിയത് രണ്ട് വട മാത്രം. രണ്ടാം ദിവസവും പട്ടിണിയായതോടെ ഇവര്‍ തമിഴ്നാട്ടില്‍ നിന്നുള്ള എം.പി നവാസ് ഗനി മുഖേന ഡല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഹലീമിനെ വിളിച്ച് ഭക്ഷണമെത്തിക്കാന്‍ വല്ലതും ചെയ്യണമെന്നും ചെലവ് വഹിക്കാമെന്നും അറിയിച്ചു. മലയാളികളും തമിഴ്നാട്ടുകാരും വെള്ളിയാഴ്ച രാവിലെ വരെ ഡല്‍ഹിയിലെ വിവിധ സംഘടനകളെയും സാമൂഹിക പ്രവര്‍ത്തകരെയും ഭക്ഷണത്തിനായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. അതിനിടെ ഡല്‍ഹി പൊലീസിലുള്ള ചില തബ്ലീഗ് പ്രവര്‍ത്തകര്‍ ഇടപെട്ട് വിശപ്പ് മാറ്റാനുള്ള വഴിയൊരുക്കി.
ഒഴിവാക്കാമായിരുന്ന കാടിളക്കലും വേട്ടയും
മാര്‍ച്ച് 8, 9, 10 തീയതികളില്‍ സംഘടിപ്പിച്ച ആലമീ മശ്വറ എന്ന അന്തര്‍ദേശീയ സംഗമത്തില്‍ പങ്കെടുത്ത മലയാളികളായ 52 പേരടക്കം മിക്കവരും നാട്ടിലെത്തിയിട്ട് മൂന്നാഴ്ച കഴിഞ്ഞു. അതിനുശേഷവും പതിവുപോലെ തബ്ലീഗ് ആസ്ഥാനത്തെത്തി മടങ്ങിയ നിരവധി പേരുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഇൗ ഗണത്തിൽ പോസിറ്റിവായ, കൊല്ലത്തുനിന്ന് ഡൽഹിക്കു സമീപം മേവാത്തിലേക്ക് പോയ വനിത ആലമീ മശ്വറയില്‍ പങ്കെടുത്തവരല്ല.
അന്തർദേശീയ സംഗമത്തിനു വന്നവരും ശേഷം ആന്ധ്രപ്രദേശ് - തെലങ്കാന സംസ്ഥാനക്കാരുടെയും തമിഴ്നാടിെൻറയും സമ്മേളനങ്ങള്‍ക്ക് വന്നവരും തിരിച്ചുപോയിട്ടുണ്ട്. മാര്‍ച്ച് 24ന് തമിഴ്നാടിെൻറ സമ്മേളനം അവസാനിച്ച ശേഷമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതുകൊണ്ടാണ് തമിഴ്നാട്ടുകാര്‍ കൂടുതല്‍ കുടുങ്ങിയത്. 40 ദിവസത്തെ തബ്ലീഗ് പ്രവർത്തനത്തിനു പുറപ്പെടാനും അതുകഴിഞ്ഞ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനും വന്നവരാണ് ഡല്‍ഹി പൊലീസ് നിയന്ത്രണം ഏറ്റെടുക്കുേമ്പാള്‍ ആസ്ഥാനത്തുണ്ടായിരുന്നത്. സാധാരണ ഏത് നാളും നിസാമുദ്ദീനിലെ ആസ്ഥാനത്തുണ്ടാകുമായിരുന്ന സ്വദേശികളും വിദേശികളുമാണവര്. ഇത് ആരെക്കാളും നന്നായി അറിയുക തബ്ലീഗ് മര്കസിെൻറ മതില് ചാരിനില്ക്കുന്ന നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും അവരില്‍നിന്ന് റിപ്പോര്‍ട്ട് മുടങ്ങാതെ സ്വീകരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിനുമാണ്.
രാജ്യത്തെ പാര്‍ലമെൻറ് സമ്മേളനവും, വിദേശികളുമായി നിരന്തര സമ്പര്‍ക്കത്തിലുള്ളവരെ പങ്കെടുപ്പിച്ചുള്ള ഒൗദ്യോഗികപരിപാടികളുമൊക്കെ നടത്തിക്കൊണ്ടിരുന്നവർ കാണിക്കാത്ത ഒൗചിത്യവും ദീര്‍ഘദര്‍ശിത്വവും തബ്ലീഗ് നേതാക്കള്‍ കാണിക്കണമെന്ന് അവരെ വിമർശിക്കുന്ന പലരും ശഠിക്കുന്നുണ്ട്. തബ്ലീഗിെൻറ അടിസ്ഥാനസ്വഭാവവും സംഘടനസംവിധാനവും പരിധിയും പരിമിതിയും അറിയാതെയാണ് അത്തരമൊരു വിമർശനം. മറ്റു സംഘടനകളുടേതുപോലെ ആസ്ഥാനത്തു നിന്ന് അനുമതി ലഭിച്ചിട്ടല്ല വിദേശത്തുനിന്നും സ്വദേശത്തു നിന്നും ദിനേന നിസാമുദ്ദീനിൽ ആളുകളെത്തുന്നത് എന്നറിയാത്തതുകൊണ്ടുകൂടിയാണ് ഇൗ വിമർശനം.
കേന്ദ്രവും ഡല്‍ഹി സര്‍ക്കാറും മനസ്സുവെച്ചാല്‍ ഒഴിവാകുമായിരുന്ന കാടിളക്കലും യക്ഷിവേട്ടയുമാണ് ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ സംഭവിച്ചതെന്നു ചുരുക്കം. തബ്ലീഗ് ജമാഅത്താണ് കോവിഡ് പരത്തുകയെന്ന പൊതുധാരണ സൃഷ്ടിച്ചാൽ തങ്ങള്‍ ലക്ഷ്യമിടുന്ന വര്‍ഗീയ ധ്രുവീകരണത്തിന് ആക്കംകൂട്ടാമെന്ന കുടിലതന്ത്രംകൂടി ഇൗ സംഭവം ദുരുപയോഗപ്പെടുത്തുന്നവർക്കുണ്ട്. കോവിഡ് കേസുകൾ പൊതുവിൽ ഇത്രയെന്നും, അതില്‍ തബ്ലീഗ് കേന്ദ്രത്തില്‍നിന്നുള്ള കോവിഡ് ഇത്രയെന്നും പറഞ്ഞ് മോദി സര്‍ക്കാറിനൊപ്പം ഡല്‍ഹിസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയും മറ്റു മുഖ്യമന്ത്രിമാർ അതേറ്റുപിടിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ എളുപ്പമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.