മാർച്ച് 22 ന് ജനതാ കർഫ്യൂവിലൂടെ ആരംഭിച്ച നമ്മുടെ അടച്ചിരുപ്പ് നാൽപ്പതാം ദിവസത്തിലേക്ക് അടുക്കുകയാണ്. കൊൽക്ക ത്തയിൽ ജീവിക്കുന്ന ഞാൻ ഈ ദിവസങ്ങളിൽ എന്തുചെയ്തു എന്നു ചോദിച്ചാൽ കുറച്ചധികം പുസ്തകങ്ങളെ വായിച്ചു ഷെൽഫിനു പി ൻനിരയിലേക്ക് തള്ളിവച്ചു എന്നു പറയേണ്ടിവരും. അമേരിക്കൻ ചെറുകഥാകൃത്തുക്കളായ ജാക്ക് ലെെൻറ കഥകൾ, ആംേബ്രാസ് ബി യേഴ്സിെൻറ ചില കഥകൾ, മിഹായീൽ ബുൾഗാക്കാവിെൻറ ദി മാസ്റ്റർ ആൻഡ് മാർഗരീറ്റ അങ്ങനെ കുറേയധികം പുസ്തകങ്ങൾ വായ ിച്ചു. ആംേബ്രാസ് ബിയേഴ്സിെൻറ പ്രശസ്തമായ കഥയാണ് 'ആൻ ഒക്വറൻസ് അറ്റ് ഓൾക്രീക്ക് ബ്രിഡ്ജ്'. ഇത് പലരും ധാര ാളം പ്രാവശ്യം സിനിമയും ടെലിവിഷൻ പരിപാടിയുമാക്കിയിട്ടുണ്ട്.
വായന നന്നായി നടന്നുകൊണ്ടിരിക്കേ ആൽബെർട്ടേ ാ മൊറോവിയയുടെ 'ദിവുമൺ ഓഫ് റോം' എന്ന വിഖ്യാത പുസ്തകത്തിലെ ഒരു വരി എന്നെ പിടിച്ചുനിർത്തി. അഡ്രിയാന എന്ന നായികാ കഥാപാത്രം പറയുന്നു, ആഡംബരജീവിതത്തിെൻറ ആരംഭം ശുചിത്വത്തിൽനിന്നും ചിട്ടയിൽനിന്നുമാണ് എന്ന്. അത് വായിച്ചപ്പോൾ എനിക്ക് നാടിനെ ഓർമ വന്നു. എല്ലായിടത്തുമിപ്പോൾ ലോക്ഡൗണാണ്. സാധാരണ ഗതിയിൽ കേരളത്തിലെ ഒരു വലിയ ചലനം നടക്കുന്നത് ആശുപത്രികൾക്കു നേരെയാണ്.
കേരളത്തിലെ ആശുപത്രികളിലേക്ക് പോകുന്നവരിൽ വലിയ വിഭാഗത്തിനും കാര്യമായ രോഗമില്ല എന്ന വസ്തുത അവർക്കും അവരെ ചികിത്സിച്ച് മരുന്നു കൊടുക്കുന്ന ഡോക്ടർക്കും ആ മരുന്ന് വിൽക്കുന്ന മെഡിക്കൽ സ്റ്റോറുകാർക്കും അതു കണ്ടുനിൽക്കുന്ന നമുക്കും അറിയാം. പിന്നെന്തിന് പോകുന്നു എന്നു ചോദിച്ചാൽ മലയാളിക്ക് മറ്റൊരു ആരാധനാലയമാണ് ആശുപത്രി എന്നു പറയേണ്ടിവരും. മനസ്സമാധാനം കിട്ടാൻ മലയാളിക്ക് ആശുപത്രിയിലും പോകണം.
ഇത് വ്യായാമമില്ലാത്തതും വിശ്രമം കൂടുതലുള്ളതുമായ ആഡംബര ജീവിതം വ്യാപകമാകുന്നതിെൻറ സൂചന കൂടിയാണ്. മറ്റൊരു വസ്തുത എല്ലാ മലയാളികളും പാതിയോളം ഡോക്ടർമാരാണെന്നതാണ്. മിക്കവാറും വീടുകളിൽ സാമാന്യം വലുപ്പമുള്ള മരുന്നുപെട്ടി കാണാം. അതിൽ ചെറിയൊരു മെഡിക്കൽ ഷോപ്പ് ഒതുങ്ങിക്കിടക്കുന്നുണ്ടാവും. അൽപ്പം വെയിലേറ്റ് നടന്നിട്ട് തലവേദന വന്നാലോ നീരിളക്കം വന്നാലോ ചെറിയൊരു മസിൽ വേദന വന്നാലോ എല്ലാം മരുന്നുപെട്ടി തുറക്കും. അധികവും സ്ത്രീകളാണ് മരുന്നുപെട്ടികളുടെ ചുമതലക്കാർ. നിർബന്ധമായും അവർ ഭർത്താവിനെയോ കുട്ടികളെയോ മരുന്ന് കഴിപ്പിച്ചിരിക്കും. ഇതൊരുതരം ശീലമായി ഒരുപാടാളുകളിൽ മാറിയിട്ടുണ്ട്. അതിനെക്കുറിച്ച് നല്ലൊരു പഠനം നടക്കേണ്ടതും ഇത്തരക്കാരെ രക്ഷിക്കേണ്ടതുമാണ്.
വേറെ ചിലയാളുകൾ ഡോക്ടറെ കാണാതെ നേരെ മെഡിക്കൽ ഷോപ്പിൽ പോയി സ്വയം ചികിത്സിക്കുന്നവരാണ്. ഏതൊക്കെ അസുഖത്തിന് ഏതൊക്കെ മരുന്ന് എന്ന് അവർ കാണാപ്പാഠം പഠിച്ചുവച്ചിട്ടുണ്ട്. വേണമെങ്കിൽ അവർ നമ്മളെയും ചികിത്സിച്ചുകളയും. എന്നാൽ ലോക് ഡൗണിൽ പുറത്തിറങ്ങാൻ പറ്റാതായപ്പോൾ ഈ അസുഖങ്ങളൊക്കെ എവിടെപ്പോയി? നാട്ടിലെ ചെറിയ ക്ലിനിക്കുകളും മറ്റും പൂട്ടിക്കിടക്കുകയായിരുന്നെന്നാണ് കേട്ടത്.
ഈ സമയത്ത് കോവിഡ് വരുമോ എന്നു മാത്രമായി എല്ലാവരുടേയും ഭയം. പ്രായാധിക്യം മൂലം കഷ്ടപ്പെടുന്നവരേയും ശരിയായ രോഗമുള്ളവരേയും അല്ല ഞാനീ പറയുന്നത്. എന്തായാലും ഈ ലോക്ഡൗൺ ഒരുപാട് തിരിച്ചറിവുകൾ മനുഷ്യരാശിക്ക് പകർന്നു നൽകിയിട്ടുണ്ടാവും എന്നാണ് ഞാൻ കരുതുന്നത്.
ശുചിത്വത്തിൽനിന്നും ചിട്ടയിൽനിന്നുമാണ് ആഡംബര ജീവിതം ആരംഭിക്കുന്നതെന്ന് അഡ്രിയാന പറയുമ്പോൾ നമ്മളെ സംബന്ധിച്ച് ആഡംബര ജീവിതം ആരംഭിക്കുന്നത് ആശുപത്രിസന്ദർശനങ്ങളിൽ നിന്നാണെന്ന് മാറ്റി പറയേണ്ടിവരും. എന്തായാലും ഈ ആഴ്ചകളിൽ കാര്യമായ രോഗമില്ലാതെ പലർക്കും വിഷമിച്ചു ജീവിക്കേണ്ടിവന്നു എന്നത് ഓർക്കുമ്പോൾ ചിരിക്കുകയാണോ ചിന്തിക്കുകയാണോ വേണ്ടതെന്ന് എനിക്കു മനസ്സിലാകുന്നില്ല. അതിനാൽ 1907 ൽ ആൾജർനൺ ബ്ലാക്ക്വുഡ് എഴുതിയ 'ദിവില്ലോസ്' എന്ന േപ്രതകഥ വായിക്കട്ടെ ഞാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.