ജി.എസ്.ടി നടപ്പിലാക്കിയട്ട് ഒരു വർഷം തികയുകയാണ്. രാജ്യംകണ്ട ഏറ്റവും വലിയ പരിഷ്കാരങ്ങളിലൊന്നായിരുന്നു ജി.എസ്.ടി. പുതിയ നികുതി സമ്പ്രദായം നിലവിൽ വരുേമ്പാൾ ഉയർന്ന പ്രധാന വിമർശനം ആവശ്യമായ മുന്നൊരുക്കമില്ലാതെയാണ് ഇത് നടപ്പിലാക്കുന്നത് എന്നായിരുന്നു. ഒരു വർഷം തികയുേമ്പാൾ ഇൗ വിമർശനങ്ങളെല്ലാം ശരിവെക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മുന്നൊരുക്കമില്ലാതെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരം സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുകയാണ്. നോട്ട് നിരോധനത്തിന് പിന്നാലെയെത്തിയ ജി.എസ്.ടി യഥാർഥത്തിൽ സാമ്പത്തിക മുരടിപ്പിന് വരെ കാരണമാവുകയാണ്. ഉപഭോക്താകൾക്കും വ്യാപാരികൾക്കും ഒരുപോലെ ഇരുട്ടടിയാവുകയാണ് എൻ.ഡി.എ സർക്കാറിെൻറ പുത്തൻ നികുതി പരിഷ്കാരം.
വില കുറയാതെ ഉൽപന്നങ്ങൾ
ജി.എസ്.ടി നിലവിൽ വരുേമ്പാൾ ഉൽപന്നങ്ങളുടെ നികുതിയിൽ കാര്യമായ മാറ്റങ്ങളുണ്ടായിരുന്നു. 5,12,18,28 എന്നിങ്ങനെ നാല് നികുതി സ്ലാബുകളിലായാണ് ജി.എസ്.ടിയിൽ ഉൽപന്നങ്ങളെ ക്രമീകരിച്ചിരുന്നത്. മുമ്പുണ്ടായിരുന്ന നികുതിഘടനയിൽ നിന്ന് ജി.എസ്.ടിയിലേക്ക് എത്തുേമ്പാൾ ചില ഉൽപന്നങ്ങൾക്ക് വില കുറയുകയും മറ്റു ചിലതിന് കൂടുകയും ചെയ്യുമായിരുന്നു. എന്നാൽ, ജി.എസ്.ടി നിലവിൽ വന്നപ്പോൾ ഉൽപന്നങ്ങളുടെ വില കൂടിയതല്ലാതെ കാര്യമായ കുറഞ്ഞില്ല. സിമൻറ്, കമ്പി, ഒൗഷധങ്ങൾ എന്നിവക്കെല്ലാം വില കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ജി.എസ്.ടി വന്നപ്പോൾ ഇതൊന്നുമുണ്ടായില്ല.
വാറ്റും എക്സൈസ് ഡ്യൂട്ടിയുമടക്കം 31 ശതമാനമായിരുന്നു സിമൻറിെൻറ നികുതി. ജി.എസ്.ടി വന്നതോടെ ഇത് 28 ശതമാനമായി കുറഞ്ഞെങ്കിലും സിമൻറ് വില താഴ്ന്നില്ല. ജി.എസ്.ടിക്ക് മുമ്പ് 50 കിലോ സിമൻറിന് 360 രൂപയായിരുന്നത് ഇപ്പോൾ 430 വരെയെത്തി. ജി.എസ്.ടി വരുേമ്പാൾ വില കുറയുമെന്ന് പറഞ്ഞ ടൂത്ത്പേസ്റ്റ്, സോപ്പ്, ചെരിപ്പ്, കുപ്പിവെള്ളം എന്നിവക്കൊന്നും വില കുറഞ്ഞില്ല.
ജി.എസ്.ടിയിൽ ഉൽപന്നങ്ങൾക്ക് അമിത വില ഇൗടാക്കിയാൽ അതിനെതിരെ പരാതി നൽകേണ്ടിയിരുന്നത് ആൻറി പ്രൊഫിറ്ററി അതോറിറ്റിയിലായിരുന്നു. നികുതി സമ്പ്രദായം നിലവിൽ വന്ന് മാസങ്ങൾക്ക് ശേഷമാണ് അതോറിറ്റിയുടെ പ്രവർത്തനം പലയിടത്തും കാര്യക്ഷമമായത്. ഇതുമൂലം അമിത വില ഇൗടാക്കുന്നതിനെതിരെ പരാതി നൽകാൻ പോലും കഴിയാത്ത സാഹചര്യം ജി.എസ്.ടി നടപ്പിലാക്കിയതിെൻ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നു. ഉദാഹരണമായി കേരളത്തിലെ കോഴിയുടെയും ഹോട്ടൽ ഭക്ഷണത്തിെൻറ കാര്യത്തിൽ ജി.എസ്.ടി വന്നത് മൂലം വില കുറയാത്തതിെൻറ കാരണം ഇൗ കെടുകാര്യസ്ഥയായിരുന്നു. ഇറച്ചികോഴിക്ക് ജി.എസ്.ടിയിൽ നികുതിയുണ്ടായിരുന്നില്ല. സ്വാഭാവികമായും വില കുറയേണ്ടതായിരുന്നു. എന്നാൽ, വ്യവസായ ലോബി ഇടപ്പെടതോടെ വില കുറയുന്ന സാഹചര്യം ഇല്ലാതായി. ഹോട്ടൽ ഭക്ഷണത്തിെൻറ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല
സംസ്ഥാനങ്ങളെ പാപ്പരാക്കി
ഉൽപാദന കേന്ദ്രത്തിൽ നികുതി ഇൗടാക്കുന്നതിന് പകരം ഉപഭോഗ കേന്ദ്രത്തിൽ നികുതി പിരിക്കുന്നതാണ് ജി.എസ്.ടിയിലെ രീതി. കേരളം ഉൾപ്പടെയുള്ള ഉപഭോഗ സംസ്ഥാനങ്ങൾക്ക് ഇത് ഗുണമാവുമെന്നായിരുന്നു പ്രതീക്ഷ. ഇതാണ് ധനമന്ത്രി തോമസ് െഎസകിനെ പോലുള്ളവരെ നികുതിക്ക് അനുകൂലമായി പ്രതികരിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ യഥാർഥത്തിൽ ജി.എസ്.ടി നിലവിൽ വന്നതോടെ സംസ്ഥാനങ്ങൾക്ക് വരുമാന നഷ്ടമുണ്ടാവുകയാണ് ചെയ്തത്. ജി.എസ്.ടി വരുേമ്പാൾ നികുതി വരുമാനം 20 ശതമാനം വരെ വർധിക്കുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇതുണ്ടായിട്ടില്ലെന്ന് ധനമന്ത്രി തോമസ് െഎസക് തന്നെ സമ്മതിക്കുന്നുണ്ട്.
വാറ്റിൽ നിന്ന് ജി.എസ്.ടിയിലേക്ക് മാറുേമ്പാൾ സംസ്ഥാനങ്ങൾക്ക് ഉണ്ടാവുന്ന നഷ്ടം നികത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ജി.എസ്.ടി നിലവിൽ വന്ന് അഞ്ച് വർഷത്തേക്കാണ് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകുക. ഇതും കൂടി കൂട്ടി സംസ്ഥാനത്തിെൻറ നികുതി പിരിവ് വർധിച്ചുവെന്ന് പറയാമെങ്കിലും അഞ്ച് വർഷത്തിന് ശേഷം ജി.എസ്.ടി കേരളത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
റിേട്ടൺ എന്ന കടമ്പ
ജി.എസ്.ടിയെ കുറിച്ച് പല വ്യാപാരികൾക്കും ഇനിയും വ്യക്തമായ ധാരണയില്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കേരളത്തിലെ ചെറുകിട വ്യാപാരികൾക്ക് ജി.എസ്.ടിയിൽ റിേട്ടണുകൾ സമർപ്പിക്കുന്നതിന് പലവിധ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. റിേട്ടണുകൾ സമർപ്പിക്കേണ്ട വെബ്സൈറ്റിെൻറ പണിമുടക്ക് വ്യാപാരികൾക്ക് സൃഷ്ടിച്ച വെല്ലുവിളി ചെറുതല്ല. അതുപോലെ കൂടുതൽ രജിസ്ട്രേഷനുകൾ റിേട്ടണുകളും നടത്തേണ്ടി വരുന്നതും വ്യാപാരികൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
റിേട്ടണുകൾക്ക് ഉൾപ്പടെ ലളിതമായ സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും വ്യക്തതയില്ല. ഇന്ത്യയിലെ അതിസങ്കീർണമായ നികുതി സമ്പ്രദായ ബദലായാണ് ജി.എസ്.ടി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. എന്നാൽ വ്യാപാരികളെ സംബന്ധിച്ചടുത്തോളം ജി.എസ്.ടി സങ്കീർണതകൾ വർധിപ്പിക്കുകയാണ്.
പൂർണമായും ഡിജിറ്റിൽവൽക്കരണമാണ് ജി.എസ്.ടിയിലുടെ ലക്ഷ്യമിട്ടത്. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തുക വ്യാപാരികൾക്ക് നൽകുന്നതും ഒാൺലൈനിലുടെയായിരിക്കുമെന്നാണ് ജി.എസ്.ടി നടപ്പിലാക്കുേമ്പാൾ അറിയിച്ചിരുന്നത്. തീരുമാനമെടുത്തതല്ലാതെ ഇക്കാര്യത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ജി.എസ്.ടി കൗൺസിലിന് സാധിച്ചില്ലെന്ന പരാതികളും വ്യാപകമാണ്.
ഇ വേ ബില്ലും ചെക്പോസ്റ്റുകളും
ജി.എസ്.ടി ഫലപ്രദമാകാൻ ഏപ്രിൽ ഒന്നു മുതൽ അന്തർസംസ്ഥാന ചരക്ക് നീക്കത്തിന് ഇ-വേ ബിൽ വരണമായിരുന്നു. ചെക്ക്പോസ്റ്റ് ഇല്ലാതാക്കിയെങ്കിലും ഇ-വേ ബിൽവന്നില്ല. 2018 ഏപ്രിൽ ഒന്ന് മുതലാണ് ഇ-വേ ബിൽ നിലവിൽ വന്നത്. ഇ-വേ ബിൽ നിലവിൽ വന്നുവെങ്കിലും ഇപ്പോഴും ഇതിെൻറ പ്രവർത്തനം സുഗമമല്ല.
ചെക്പോസ്റ്റുകളിലെ പരിശോധനക്കായുള്ള നീണ്ട കാത്തിരിപ്പ് ജി.എസ്.ടിയിലുടെ അവസാനമായെന്നത് യാഥാർഥ്യമാണ്. വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്ന വാളയാർ ഉൾപ്പടെയുള്ള ചെക്പോസ്റ്റുകളിൽ ഇപ്പോൾ തിരക്ക് കുറഞ്ഞിട്ടുണ്ട്. എങ്കിലും ചെക്പോസ്റ്റുകൾ വഴിയുള്ള അനധികൃത സാധനങ്ങളുടെ കള്ളക്കടത്ത് വർധിക്കുകയാണ്. പല ചെക്പോസ്റ്റുകളും ലഹരിക്കടത്തിന് വേദിയാകുന്നതായും പരാതികൾ ഉണ്ട്.
അർധരാത്രി വിളംബരം ചെയ്ത് നടപ്പിലാക്കിയ നികുതി സമ്പ്രദായമാണ് ജി.എസ്.ടി. ഒരു രാജ്യം ഒരൊറ്റ നികുതി എന്നതായിരുന്നു സർക്കാർ ജി.എസ്.ടിയിലുടെ ലക്ഷ്യംവെച്ചത്. പക്ഷേ പാതിരാക്ക് ജനത്തിനും വ്യാപാരികൾക്കും കിട്ടിയ ഇരുട്ടടി പോലെയായി ജി.എസ്.ടി. മറ്റ് രാജ്യങ്ങളുമായി താരത്മ്യം ചെയ്യുേമ്പാൾ സങ്കീർണമായ ജി.എസ്.ടി ഇന്ത്യയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഒരു വർഷം കഴിഞ്ഞിട്ടും ഇൗ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാറിന് സാധിച്ചിട്ടില്ല. ധിറുതി പിടിച്ച് നടപ്പാക്കിയതാണ് ഇന്ത്യയിൽ ജി.എസ്.ടിക്ക് വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.