‘‘നിർദിഷ്ട കൊച്ചി^മംഗളൂരു വാതകക്കുഴൽ പദ്ധതിക്കെതിരെ മുക്കം എരഞ്ഞിമാവിലെ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘർഷമുണ്ടാക്കിയത് മലപ്പുറം ജില്ലയിൽനിന്നുവന്ന എസ്.ഡി.പി.െഎ, പോപ്പുലർ ഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വർഗീയവാദി സംഘങ്ങളാണ്.
കേരളത്തിെൻറ ഉൗർജ വികസനരംഗത്ത് വലിയ സംഭാവനകൾ നൽകാൻ കഴിയുന്ന വ്യവസായ വികസന പദ്ധതിയായ ഗെയിലിനെതിരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തിൽനിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദിസംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിനു പകരം യു.ഡി.എഫും കോൺഗ്രസ്^ലീഗ് നേതാക്കളും തീവ്രവാദികളോടൊപ്പം മുക്കം പൊലീസ് സ്റ്റേഷൻ ഉപരോധിക്കാനെത്തിയെന്നത് ഗൗരവാവഹമായ പ്രശ്നമായിതന്നെ ജനാധിപത്യ മതനിരപേക്ഷ ശക്തികൾ കാണണം.’’
കൊച്ചി^മംഗളൂരു ഗെയിൽ പൈപ്പ്ലൈൻ പദ്ധതിക്കുവേണ്ടി സ്വകാര്യ വ്യക്തികളുടെ പുരയിടവും ഭൂമിയും വയലും പിടിച്ചെടുത്ത് കിളക്കുന്നതിനെതിരെ നടക്കുന്ന ജനകീയസമരത്തെ പൊലീസിെന ഉപയോഗിച്ച് അടിച്ചൊതുക്കാൻ പിണറായി സർക്കാർ നടത്തുന്ന ബലപ്രയോഗത്തെ ന്യായീകരിച്ചും സമരത്തെ തള്ളിപ്പറഞ്ഞും സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി പുറത്തിറക്കിയ വാർത്ത കുറിപ്പിൽനിന്നാണ് ഇൗ വരികൾ (കൈരളി ഒാൺലൈൻ, 3.11.2017).
എന്തു വിലകൊടുത്തും ഗെയിൽ പൈപ്പ്ലൈൻ പദ്ധതി പൂർത്തീകരിച്ചേ തീരൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശപഥം ചെയ്തിരിക്കേ പൈപ്പ്ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ അണികൾക്ക് എതിർപ്പുണ്ടെങ്കിൽപോലും പാർട്ടി ജില്ല കമ്മിറ്റി പദ്ധതിക്കനുകൂലമായി നിലയുറപ്പിച്ചത് സ്വാഭാവികമാണ്. ജനങ്ങളുടെ താൽപര്യങ്ങളും പാർട്ടി ഭരണകൂടങ്ങളും ഏറ്റുമുട്ടിയേടത്തും ഏറ്റുമുട്ടിയപ്പോഴുമൊക്കെ സർക്കാറിനോടൊപ്പം നിന്ന ചരിത്രമേ സി.പി.എമ്മിനുള്ളൂ. സിംഗൂരിലും നന്ദിഗ്രാമിലും അതിന് കൊടുക്കേണ്ടിവന്ന വില എന്നെന്നേക്കുമായുള്ള ഭരണനഷ്ടവും ആ പാർട്ടിയുടെ സമ്പൂർണ ഒറ്റപ്പെടലുമായിരുന്നിട്ടുകൂടി അനുഭവത്തിൽനിന്ന് ഒന്നും പഠിക്കാൻ നേതൃത്വം തയാറാവില്ലെന്നത് നാം കണ്ടു. ആ നിലക്ക് മലപ്പുറം^കോഴിക്കോട് ജില്ലകളിലെ ജനസാന്ദ്ര മേഖലകളിലൂടെ കടന്നുപോവുന്ന ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുകയെന്ന ചരിത്രപരമായ മണ്ടത്തം സി.പി.എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും കൈയൊഴിയാൻ സന്നദ്ധരല്ലെന്നത് അത്ഭുതകരമല്ല.
ഗെയിൽ വരഞ്ഞിട്ട വഴിയിലൂടെതന്നെ വാതകക്കുഴൽ കൊണ്ടുപോകണമെന്ന പിടിവാശി ഉപേക്ഷിച്ചാൽ അഥവാ അതൊരു നിലക്കും പ്രാേയാഗികമല്ലെന്നാണെങ്കിൽ മാർക്കറ്റ്വില നൽകി ഭൂമി നഷ്ടപ്പെടുന്നവരുടെ സമ്മതം നേടിയെടുക്കാൻ തയാറായാൽ പ്രശ്നപരിഹാരം സാധ്യമാണെന്നിരിക്കെ സമരത്തെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കോരിമാറ്റാനുള്ള ശാഠ്യം എന്തുകൊണ്ട് എന്ന ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുന്നത്. സമരം സാമ്പ്രദായിക രാഷ്ട്രീയ പാർട്ടിക്കാരുടേതല്ല, പകരം ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധം 21ാം നൂറ്റാണ്ടിലും വെച്ചുപുലർത്തുന്ന ‘‘ഇസ്ലാമിക തീവ്രവാദി വർഗീയ സംഘടനകളുടേതാണ്’’. അവ നയിക്കുന്ന സമരമെങ്ങാൻ ലക്ഷ്യംകണ്ടാൽ കേരളം 14 നൂറ്റാണ്ട് പിറകോട്ടുപൊയ്ക്കളയും. വാളും പരിചയും നീളൻകുപ്പായവുമായി ഒട്ടകപ്പുറത്ത് യാത്ര ചെയ്യേണ്ടിയുംവരും. മഹത്തായ ഒക്ടോബർ വിപ്ലവത്തിലൂടെ ലോകം നേടിയെടുത്തതെല്ലാം ജലരേഖയായി മാറും!
മുൻ നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽനിന്ന് ജയിച്ചുകയറാൻ സഖാവ് എളമരം കരീമിനും മത്തായി ചാക്കോയുടെ വിയോഗംമൂലം വേണ്ടിവന്ന ഉപതെരഞ്ഞെടുപ്പിൽ തിരുവമ്പാടിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ച സഖാവ് ജോർജ് തോമസിനും ജമാഅത്തെ ഇസ്ലാമിയുടെയും സോളിഡാരിറ്റിയുടെയും വോട്ടുവാങ്ങുേമ്പാൾ അവരുടെ േബാധം 21ാം നൂറ്റാണ്ടിലേതുതെന്നയായിരുന്നു. ഇപ്പോൾ പുരയിടവും കിടപ്പാടവും നഷ്ടപ്പെടുന്നതിൽ കണ്ണീരൊഴുക്കുന്ന സാധാരണക്കാരുടെ പക്ഷത്ത് ഏഴാം നൂറ്റാണ്ടിലെ പ്രവാചകൻ പഠിപ്പിച്ച മാനവികതയുടെയും സഹാനുഭൂതിയുടെയും സാമാന്യ നീതിയുടെയും താൽപര്യമനുസരിച്ചുള്ള നിലപാട് സ്വീകരിച്ചപ്പോഴാണ് അവരുടെ ബോധം ഏഴാം നൂറ്റാണ്ടിലേക്ക് തിരിച്ചുപോകുന്നതും അവർ വർഗീയ തീവ്രവാദികളും ഒറ്റപ്പെടുത്തപ്പെടേണ്ടവരും ആവുന്നതും.
ഒേര തൂവൽപക്ഷികൾ ഒന്നിക്കുന്ന പ്രതിഭാസമാണ് ഇതുമൂലം സംഭവിച്ചിരിക്കുന്നതെന്ന് നാഴികക്ക് നാൽപതുവട്ടം ഫാഷിസത്തിനെതിരെ അട്ടഹസിക്കുന്നവർ കാണാതെ പോവുന്നതാണ് അത്ഭുതകരം. CPI (M), BJP on the same page എന്ന് ദ ഹിന്ദു (നവംബർ 3) നൽകിയ തലക്കെട്ടാണ് അവസരോചിതമായത്. ‘‘കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലെ അസ്വാരസ്യങ്ങൾ ദേശീയതലത്തിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കാമെങ്കിലും വടക്കൻ കേരളത്തിലെ ഗെയിൽ വിരുദ്ധ പ്രേക്ഷാഭത്തിലേക്ക് വരുേമ്പാൾ രണ്ടു പാർട്ടികൾക്കും ഒരേ വീക്ഷണമാണ്’’ എന്ന് ‘ദ ഹിന്ദു’ പറയുന്നു. തുടർന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും സി.െഎ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എളമരം കരീം പല പ്രദേശങ്ങളിലും സമാധാനം തകർക്കാൻ മുസ്ലിം മതമൗലികവാദികളാണ് ഗെയിൽ വിരുദ്ധ പ്രക്ഷോഭത്തിെൻറ പിന്നിലെന്ന് ആരോപിച്ചത് പത്രം ഉദ്ധരിക്കുന്നു. ബി.ജെ.പി സ്റ്റേറ്റ് ജനറൽ സെക്രട്ടറി എം.ടി. രമേശിെൻറ ആരോപണവും അതുതന്നെ: ‘‘കോൺഗ്രസിെൻറയും മുസ്ലിംലീഗിെൻറയും പിന്തുണയോടെ തീവ്രവാദശക്തികളാണ് കുഴപ്പമുണ്ടാക്കുന്നത്.’’ സി.പി.എം ജില്ല കമ്മിറ്റിയുടെ പ്രസ്താവന രമേശ് കണ്ടിരുന്നെങ്കിൽ തെൻറ കുറ്റാരോപണം ഒന്നുകൂടി കൊഴുപ്പിച്ചേനെ.
സി.പി.എമ്മിെൻറ വികസനവ്യഗ്രതയുടെ ഗ്രാഫ് പൊടുന്നനെ ഉയരുന്നതു കാണുേമ്പാൾ കഴിഞ്ഞ യു.ഡി.എഫ് സർക്കാറുകളുടെ കാലത്തെ അക്രമാസക്ത സമരങ്ങൾ ഒാർമവരുന്നതിൽ ക്ഷമിക്കണം. ഗെയിൽ പൈപ്പ്ലൈൻ പദ്ധതിതന്നെ ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് പൂർത്തിയാവേണ്ടതാണ്. ജനങ്ങളെ വഴിയാധാരമാക്കുമെന്നാേരാപിച്ച് സി.പി.എമ്മായിരുന്നു അന്ന് സർവേയർമാർക്കു മുമ്പാകെ ചെെങ്കാടി പിടിച്ചത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച പുതുവൈപ്പ് എൽ.പി.ജി ടെർമിനലിനെതിരെ ഉമ്മൻ ചാണ്ടി ഭരണമേറ്റതോടെ സമരം ചെയ്യുന്നവരോടൊപ്പമായി സി.പി.എം. ഫലം പദ്ധതി അസാമാന്യമായി വൈകി. കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിക്കെതിരെ റിയൽ എസ്റ്റേറ്റ് ബിസിനസാണെന്നാരോപിച്ച് കൊടിപിടിച്ചതും സി.പി.എമ്മാണ്. പിന്നെ അവരുടെ സർക്കാർ തന്നെ അത് പ്രായോഗികമാക്കാൻ നടപടി തുടങ്ങി. ചുരുക്കത്തിൽ, ഒരു പദ്ധതി വികസനത്തിനാവശ്യമാണോ അല്ലേ എന്ന തീരുമാനിക്കേണ്ടത് സി.പി.എമ്മിെൻറ അതത് കാലത്തെ ഇഷ്ടാനിഷ്ടങ്ങളാണ്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവും മനുഷ്യസ്നേഹപരവുമായ ഒരു വികസനനയം രൂപപ്പെടുത്താൻ ഇന്നേവരെ സി.പി.എമ്മിന് സാധിച്ചിട്ടില്ലെന്ന് പറഞ്ഞാൽ അത് ഏഴാം നൂറ്റാണ്ടിലെ ബോധത്തിൽനിന്നാണെങ്കിൽ അങ്ങനെയാവെട്ട. ഗെയിലിെൻറ വിഷയത്തിലെങ്കിലും മുസ്ലിം സംഘടനകളെ സംഘ്പരിവാരത്തോട് സമീകരിച്ചില്ലല്ലോ. നന്ദി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.