ഒാൺലൈൻ ബാങ്കിംഗ് സംവിധാനം പണമിടപാട് രംഗത്ത് വിപ്ളവകരമായ മാറ്റങ്ങളാണ് കൊണ്ടു വന്നത്. സമയലാഭത്തിനു പുറമേ സാമ്പത്തിക ക്രയവിക്രയങ്ങൾ ത്വരിതഗതിയിലാക്കി എന്നുള്ളതാണ് ഒാൺലൈൻ സംവിധാനത്തിെൻറ മെച്ചം. അതൊടപ്പം സ്ഥല സമയ പരിമിതികളില്ലാതെ ബാങ്കിംഗ് നടത്താനാവുമെന്നത് ഇൗ സംവിധാനത്തെ വ്യാപകമാക്കാൻ കാരണമായി. എന്നാൽ ഇൻറർെനറ്റ് ബന്ധിത സംവിധാനത്തിെൻറ പഴുതുകൾ ഉപയോഗിച്ച് വൻ തട്ടിപ്പുകളും അതോടൊപ്പം വ്യാപകമായി. വ്യക്തികൾ മാത്രമല്ല ബാങ്കുകൾപോലും തട്ടിപ്പിനിരയായ സംഭവങ്ങൾ അപുർവമല്ല.
ബുധനാഴ്ചയായിരുന്നു ഇന്ത്യലെ എറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.െഎ ആറുലക്ഷത്തോളം എ.ടി.എം കാർഡുകൾ റദ്ദാക്കിയത്. സുരക്ഷാ സംവിധാനത്തിലെ പിഴവുമൂലം കാർഡിലെ വിവരങ്ങൾ ചോർന്നതായിരുന്നു കാരണം. എന്നാൽ പിന്നീട് എസ്.ബി.െഎയിൽ മാത്രമല്ല നിരവധി ബാങ്കുകളുടെ ഉപഭോക്താക്കളുടെ എ.ടി.എം വിവരങ്ങളും ചോർന്നതായി മനസ്സിലായി. ഇതിനെതുടർന്ന് വിവിധ ബാങ്കുകളുടെതായി 32 ലക്ഷത്തോളം എ.ടി.എം കാർഡുകൾ റദ്ദാക്കേണ്ടതായും വന്നു.
തുടക്കം ചൈനയിൽ നിന്ന്
സെപ്റ്റംബർ അഞ്ചാം തിയ്യതിയാണ് നാഷണൽ പേയ്മെൻറ് സെക്യുരിറ്റി ഒാഫ് ഇന്ത്യ ഇന്ത്യയിലെ ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ ദുരൂഹമായ ചില ഇടപാടുകൾ ചൈനയിൽ നിന്നും അമേരിക്കയിൽ നിന്നും നടന്നതായി കണ്ടെത്തിയത്. ഉപഭോക്താക്കളും ഇത്തരത്തിലുള്ള ഇടപാടുകളെ കുറിച്ച് പരാതികളുമായി എത്തി തുടങ്ങിയതോടുകുടിയാണ് സെക്യുരിറ്റി സംവിധാനത്തിലുണ്ടായ പിഴവിനെക്കുറിച്ച് ബാങ്കുകളും അന്വേഷണം നടത്തുകയും പിന്നീട് 32 ലക്ഷത്തോളം എ.ടി.എം കാർഡുകൾ റദ്ദാക്കാനുള്ള തിരുമാനത്തിലേക്ക് എത്തിയതും.
തട്ടിപ്പിെൻറ കാരണം
എ.ടി.എം തട്ടിപ്പിെൻറ കാരണത്തെ കുറിച്ച് അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് നവംബർ ആദ്യവാരത്തോടുകൂടി മാത്രമേ യഥാർത്ഥകാരണം പുറത്തുവരികയുളളു. സാമ്പത്തിക എജൻസികളും സ്വകാര്യബാങ്കുകൾ നടത്തുന്ന അന്വേഷണവുമാണ് ഇപ്പോൾ പ്രധാനമായും നടന്നുവരുന്നത്. എങ്കിലും എല്ലാവരും സംശയിക്കുന്നത് സ്ഥാപനങ്ങളിലെ സ്വയിപ്പിംഗ് െമഷീനുകൾ നിർമ്മിക്കുകയും മറ്റു പേയ്മെൻറ സർവിസുകൾ ചെയ്യുന്ന ഹിറ്റാച്ചിയിൽ നിന്ന് വിവരങ്ങൾ ചോർന്നു എന്നാണ്. ഇത്തരത്തിൽ ഹിറ്റാച്ചിയുടെ സോഫറ്റ്വെയറുകളിൽ മാൽവെയറുകൾ കയറ്റുകയും ഇത് ഉപയോഗിച്ചുകൊണ്ട് ഉപഭോക്താവിെൻറ വിസ,മാസ്റ്റർകാർഡ്,റുപേകാർഡ് വിവരങ്ങൾ ചോർത്തുകയും പിന്നീട് ഇത് തട്ടിപ്പിനായി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. ലോകത്തിെൻറ ഏതു ഭാഗത്തുവച്ചും ഇത്തരമൊരു തട്ടിപ്പ് നടത്താം. പലപ്പോഴും വിദേശരാജ്യങ്ങളിലിരുന്നുകൊണ്ടാണ് സൈബർ കുറ്റവാളികൾ കൂടുതൽ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്
തട്ടിപ്പുകൾ എങ്ങനെ തടയാം
ഇത്തരത്തിലുള്ള തട്ടിപ്പുകൾ തടയാൻ ഉപഭോക്താക്കൾ പ്രാഥമികമായി ചെയ്യേണ്ടത് എ.ടി.എം പാസ്വേർഡുകൾ ഇടക്ക് മാറ്റുക എന്നുള്ളത്. പലപ്പോഴും ഉപഭോക്താക്കൾ ഇത് ശ്രദ്ധിക്കാറില്ല . ഇത് തട്ടിപ്പുകാർക്ക് കുടുതൽ അവസരമുണ്ടാക്കി കൊടുക്കും.. എല്ലാ അക്കൗണ്ടകൾക്കും ഒരേ പാസ്വേർഡ് തെന്ന ഉപയോഗിക്കുന്നത് തട്ടിപ്പ് നടത്താനുള്ള സാധ്യത പതിൻമടങ്ങ് വർദ്ധിക്കും. നെറ്റ് ബാങ്കിംഗിനും സോഷ്യൽ മീഡിയ അക്കൗണ്ടിനും വ്യത്സതമായ പാസവേർഡുകൾ ഉപയോഗിക്കുക. പാസ്വേർഡ് മാനേജർ ആപ്പ് ഉപയോഗിക്കുന്നതും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ്. ഇത് നിങ്ങളുടെ അക്കൗണ്ടുകൾക്ക് കുടുതൽ സുരക്ഷ നൽകും. ഒാരോ ഇടപാടുസമയത്തും രണ്ട് തവണ ഇൗ ആപ്പ് പരിശോധന നടത്തും. പാസ്വേർഡുകൾ സെല്ക്ട് ചെയ്യുന്ന സമയത്ത് എല്ലാതരത്തിലുമുള്ള കാരക്ടേഴസ് അതിൽ ഉൾപ്പെട്ടിട്ടുെണ്ടന്ന് ഉറപ്പാക്കുക. ഇത്തരത്തിലുള്ള കുടുതൽ രഹസ്യ സ്വഭാവമുളള പാസ്വേർഡുകൾ നൽകുക.
കമ്പ്യുട്ടറുകളിൽ മാൽവെയറുകൾ കയറ്റാനുള്ള എളുപ്പമാർഗം ഇ–മെയിലുകൾ വഴി അവ നൽകുക എന്നതാണ്. അതുകൊണ്ട് പരമാവധി അറിയാത്ത മെയിൽ അഡ്രസുകളിൽ നിന്നുളള അറ്റാച്ച്മെൻറുകൾ ഉൾപ്പെടുന്ന ഇ–മെയിലുകൾ തുറക്കാതിരിക്കുക.ജങ്ക് ഇ–മെയലുകളാണ് തട്ടിപ്പിന് സഹായിക്കുന്ന മറ്റൊരു മാർഗം. പലപ്പോഴും അത്യവശ്യമായി വ്യക്തിഗതവിവരങ്ങൾ ആവശ്യപ്പെട്ടു വരുന്ന ഇമെയിലുകളും അല്ലെങ്കിൽ വമ്പൻ സമ്മാനങ്ങൾ ലഭിച്ചു എന്നു പറഞ്ഞ് വരുന്ന ഇ–മെയിലുകളും വ്യാജമായിരിക്കും. അത്തരത്തിലുള്ള ഇ–മെയിലുകൾക്ക്കഴിവതും മറുപടി നൽകാതിരിക്കുക. വ്യക്തിഗത വിവരങ്ങൾ ഒരിക്കലും കൈമാറരുത്. പരമാവധി പൊതു വൈ ഫൈ നെറ്റുവർക്കുകളിൽ വച്ച് ബാങ്ക് ഇടപാടുകൾ നടത്താതിരിക്കുക. ഇത്തരത്തിലുള്ള നെറ്റുവർക്കുകൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത എറെയാണ്.
കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണകളിലും ആൻറിവൈറസ് സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുക. ഹാക്കർമാർ നിങ്ങളുടെ നെറ്റ്വർക്കിലേക്ക് കടന്നുവരാനുള്ള സാധ്യത ഇതിലാതാക്കും. ആൻറിവൈറസിൽ തന്നെ ലഭ്യമായ കീബോർഡുകൾ ഉപയോഗിച്ച് പാസ്വേർഡുകൾ ടൈപ്പ് ചെയ്യുക. കമ്പ്യുട്ടറിെൻറയോ മൊബൈൽ ഫോണിലോ ലഭ്യമായ കീബോർഡുകൾ പരമാവധി ബാങ്കുകളുടെ പാസ്വേർഡുകൾ ടൈപ്പ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ആൻഡ്രോയിഡ് ഫോണുകൾ വൈറസ് ആക്രമണത്തിന് എളുപ്പമാണ്. സാമൂഹ്യമാധ്യമങ്ങളിൽ വ്യക്തിഗത വിവരങ്ങൾ പരമാവധി മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക. ബാങ്കിൽ നിന്നാണെന്ന് പറഞ്ഞുള്ള േകാളുകൾക്ക് മറുപടി നൽകാതിരിക്കുക.
തട്ടിപ്പ് നടന്നു എന്ന് ബോധ്യമായാൽ
തട്ടിപ്പ് നടന്നു എന്നു ബോധ്യമായാൽ ഉപഭോക്താക്കൾ ഉടനെ തന്നെ ബാങ്കുകളെ സമീപിക്കണം. 2016ലെ റിസർബാങ്കിെൻറ സർക്കുലർ അനുസരിച്ച് ഉപഭോക്താക്കൾക്ക് ഉണ്ടാവുന്ന ഇത്തരം നഷ്ടങ്ങൾക്ക് പൂർണ്ണ ഉത്തരവാദിത്തം ബാങ്കുകൾക്ക് മാത്രമായിരിക്കും.തട്ടിപ്പിലുടെ ഒരു ഉപഭോക്താവ് പണം നഷ്ടപെട്ടു എന്നു പറഞ്ഞു ഉപഭോക്താവ് പരാതിനൽകിയാൽ അതിന് കൃത്യമായ മറുപടി നൽകേണ്ട ബാധ്യത ബാങ്കുകൾക്കുണ്ട്. തങ്ങളുടെ പ്രശ്നം മൂലമല്ല പണം നഷ്ടപ്പെട്ടതെന്ന് തെളിയിക്കാനുള്ള ബാധ്യതയും ബാങ്കുകൾക്കുണ്ട്. അല്ലാത്ത പക്ഷം ബാങ്കുകൾ നഷ്ടെപട്ട പണം തിരികെ നൽേകണ്ടി വരും. സംസ്ഥാനങ്ങളിലുള്ള ഇൻഫർമേഷൻ ഡിപ്പാർട്ടുമെൻറുകളെയും ഇത്തരം പ്രശ്നമുണ്ടായാൽ ഉപഭോക്താവിന് സമീപിക്കാവുന്നതാണ് അവിടെ നിന്ന് ആവശ്യമായ നിയമ സഹായം ലഭിക്കും.
(സൈബർ കൺസൾട്ടൻറും കേരള പോലീസിെൻറ സൈബർഡോം അംഗവുമാണ് ലേഖകൻ.
ഇമെയിൽ: menon.sureshm@gmail.com)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.