അടിയന്തരാവസ്ഥേയക്കാൾ മോശമായ സാഹചര്യത്തിലാണ് രാജ്യം ഇന്ന് എത്തിപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇന്ദിര ഗാന്ധി ചെയ്തതുപോലെ ഇൗ ഭരണകൂടം നേർക്കുനേർ ഒരു അടിയന്തരാവസ്ഥ ഇനി പ്രഖ്യാപിക്കുകയില്ല. അടിയന്തരാവസ്ഥയിൽനിന്ന് ഭിന്നവും ഭീതിദവുമാണ് കാര്യങ്ങൾ. രാജ്യത്ത് പ്രതിപക്ഷം ഇല്ലാത്തതുതന്നെ ഇതിൽ പ്രധാനം. പല തരത്തിലുമുള്ള തെറ്റായ നിയമങ്ങളും രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഗോരക്ഷയുടെ പേരിൽ ആൾക്കൂട്ടങ്ങൾ ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുന്നു. ഇന്ന് കേട്ടുകൊണ്ടിരിക്കുന്ന സംഭാഷണങ്ങളെല്ലാം ഹിന്ദുത്വവുമായി ബന്ധപ്പെട്ടവ മാത്രമാണ്. അവയിൽ പലതും നമ്മെ അമ്പരപ്പിക്കുന്നതും ഭീതിപ്പെടുത്തുന്നതുമാണ്. ചരിത്രത്തെ അവർ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. ഇതിനായി ചരിത്രപാഠപുസ്തകങ്ങൾ തിരുത്തിയെഴുതിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യസമര ചരിത്രവും ഇങ്ങനെ മാറ്റിയെഴുതുന്നവയിൽപെടും. ഒട്ടും നാണമില്ലാത്തവരാണവർ. നാണമില്ലാത്തവർക്ക് എന്തും മാറ്റിയെഴുതാൻ കഴിയും.
പാഠപുസ്തകങ്ങൾ മാറ്റുന്നതിനനുസരിച്ച് ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും മാറ്റിത്തുടങ്ങിയിരിക്കുന്നു. ആർ.എസ്.എസ് നിയന്ത്രണത്തിൽ നടത്തുന്ന പരീക്ഷയിൽ ചോദിക്കുന്നതായി ഇൗയിടെ വായിച്ചത് ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി ആരെന്ന ചോദ്യമാണ്. ആരാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രസിഡൻറ്? ആരാണ് സ്വാതന്ത്ര്യലബ്ധിക്കു ശേഷം വന്ന പ്രഥമ സ്പീക്കർ? എന്നൊന്നും ചോദിക്കാതെയാണോ ആരാണ് ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയെന്ന് ചോദിക്കുന്നത്? ഇത്തരമൊരു ചോദ്യം ചോദിക്കുേമ്പാൾ ഇന്ത്യക്ക് ഒരു പ്രഥമ പ്രധാനമന്ത്രി ഇല്ലേ? എന്തുമാത്രം അസംബന്ധമാണിത്. ഒരിക്കൽപോലും ജവഹർലാൽ നെഹ്റുവിനെ പരാമർശിക്കാൻ കഴിയുന്നില്ലെങ്കിൽ രാഷ്ട്രീയമായി അതിൽപരം നാണേക്കടൊന്നുമില്ല. സോഷ്യലിസ്റ്റുകളെന്ന നിലയിൽ നെഹ്റുവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നെഹ്റുവും ഒരു സോഷ്യലിസ്റ്റായിരുന്നല്ലോ.
പേടിച്ചരണ്ട പ്രതിപക്ഷം
ഭരണഘടനയുെട അനുച്ഛേദത്തിനും ആമുഖത്തിനുമെതിരെയാണ് ഇപ്പോഴത്തെ ഭരണകൂടം നീങ്ങിക്കൊണ്ടിരിക്കുന്നത്. മതേതര സോഷ്യലിസ്റ്റ് സമൂഹമാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. ഇതിനെല്ലാം വിരുദ്ധമായി സർക്കാർ മുന്നോട്ടുപോകുേമ്പാഴും പ്രതിപക്ഷം നിസ്സാരപ്രശ്നങ്ങളിൽ വ്യാപരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ഒരു ബഹുസ്വര സമൂഹമാണ്; ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും ഒരുപോലെ ജീവിക്കുന്ന രാജ്യമാണ്. ഇത്തരത്തിൽ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം മുന്നോട്ടുപോകുേമ്പാൾ പ്രതിപക്ഷമാണെങ്കിൽ ആകെ പേടിച്ചിരിക്കുകയാണ്. പ്രതിപക്ഷമെവിടെ എന്നു ചോദിച്ചുപോകുന്ന സ്ഥിതിവിശേഷം. രാജ്യത്തെങ്ങും അത്യന്തം ആപത്കരമായ സാഹചര്യം സംജാതമായിട്ടും ആകെക്കൂടി പ്രതിപക്ഷം വല്ലതും പറയുന്നത് പാർലെമൻറിൽ മാത്രമാണ്. പാർലമെൻറിന് പുറത്ത് അവരൊന്നും സംസാരിക്കുന്നില്ല.
രാജ്യത്തിെൻറ സ്വത്തുക്കൾ മൊത്തം വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ് ഇൗ ഭരണകൂടം. നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങൾ കൈമാറുന്നതോ കൈയൊഴിയുന്നതോ പോകെട്ട. അതിൽ പലർക്കും ഭിന്നാഭിപ്രായമുണ്ടാകും. കാലങ്ങളായി നഷ്ടത്തിലോടുന്നവ വിൽക്കുന്നതിൽ വ്യക്തിപരമായി തടസ്സംപറയില്ല. എന്നാൽ, ലാഭകരമായി നടക്കുന്നതും ലാഭത്തിലാക്കാൻ കഴിയുന്നതുമായ സർക്കാർ സ്ഥാപനങ്ങളും സ്വത്തുക്കളുമെങ്ങനെയാണ് ഒരു ഭരണകൂടം ഇൗ വിധത്തിൽ വിറ്റൊഴിക്കുക? എയർ ഇന്ത്യയെ നഷ്ടത്തിലായതുകൊണ്ട് വിൽക്കുമെന്ന് പറയുന്നവർ രാജ്യത്തിന് ഏറെ ലാഭമുണ്ടാക്കിത്തരുന്ന പ്രകൃതിവാതകവും കൽക്കരിയും ഉരുക്കും സ്വകാര്യേമഖലക്ക് വിറ്റഴിക്കുന്ന ആവശ്യമെന്താണ്?
ബുള്ളറ്റ് ട്രെയിനിനെക്കുറിച്ച് മോദി വലിയ വർത്തമാനം പറയുേമ്പാൾ രാജ്യത്തിന് വേണ്ടത് അതല്ലെന്ന് പറയാൻ പ്രതിപക്ഷത്തിന് ൈധര്യമില്ല. സെപ്റ്റംബറിൽ മുംബൈയിൽ നിന്ന് അഹ്മദാബാദിേലക്ക് ബുള്ളറ്റ് െട്രയിൻ ഉദ്ഘാടനം െചയ്യാനിരിക്കുകയാണ്. അപ്പോഴും ആരാണ് ബുള്ളറ്റ് െട്രയിനിനെ ആശ്രയിക്കുകയെന്ന് പ്രതിപക്ഷം ചോദിക്കുന്നില്ല. വിമാനത്തിൽ പോകുന്നവർതന്നെയായിരിക്കും ഇൗ ബുള്ളറ്റ് ട്രെയിനിൽ യാത്രചെയ്യാനുണ്ടാവുകയെന്ന് അവർ ജനങ്ങളോട് പറയുന്നില്ല. ഇനിയും രണ്ട് റൂട്ടുകളിൽകൂടി ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കാനിരിക്കുകയാണ്.
ബുള്ളറ്റ് ട്രെയിനുകൾ താങ്ങാൻ ഇന്ത്യക്ക് കഴിയില്ല. ജപ്പാെൻറ പക്കൽ ആവശ്യത്തിലധികം പണമുണ്ട്. അതുകൊണ്ട് അവർക്കെന്തെങ്കിലും ചെയ്യണം. അതുപോലെയല്ല ഇന്ത്യ. നമ്മുെട ദേശീയപാതകൾ അടക്കമുള്ള പ്രധാന റോഡുകളോട് രാജ്യത്തെ ഭൂരിഭാഗം ഗ്രാമങ്ങൾ ഇനിയും ബന്ധിപ്പിച്ചിട്ടില്ല.
ന്യൂനപക്ഷ ശബ്ദം കേൾപ്പിക്കുന്നില്ല
തങ്ങളുടെ ശബ്ദം കേൾപ്പിക്കാൻ ആരും തയാറാകാത്തതാണ് രാജ്യത്ത് നിലവിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആൾ ഇന്ത്യ മില്ലി കൗൺസിൽ സംഘടിപ്പിച്ച റാലിയിൽ താൽക്കത്തോറ നിറഞ്ഞുകവിഞ്ഞതിന് ഞാൻ സാക്ഷിയായിരുന്നു. ഒരു ദേശീയ മാധ്യമംപോലും ഇത്രയും ഗംഭീരമായ ഒരു പരിപാടി റിപ്പോർട്ട് െചയ്തില്ല. മാധ്യമങ്ങൾക്ക് പരിമിതിയുണ്ടാകും. മാനേജ്മെൻറുകളുടെ നിയന്ത്രണമുണ്ടാകും. എങ്കിൽപോലും ഇത്രയും തമസ്കരണം മുെമ്പങ്ങുമില്ലാത്തവിധം വർധിച്ചുവരുകയാണ്. മുസ്ലിം ന്യൂനപക്ഷത്തിെൻറ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർേദശിക്കാൻ താനടങ്ങുന്ന സച്ചാർ കമ്മിറ്റിയെ യു.പി.എ സർക്കാർ നിയോഗിച്ചത് എന്തിനായിരുന്നുവെന്ന് പലപ്പോഴും ആേലാചിച്ചുപോയിട്ടുണ്ട്. ശിപാർശകളിലൊന്നും നടപടി എടുക്കാത്തതിന് ഒന്നാമതായി പഴികേൾക്കേണ്ടത് യു.പി.എ സർക്കാറിനുതന്നെയാണ്. ഏറ്റവും എളുപ്പത്തിൽ ചെയ്യാമായിരുന്ന ഏറ്റവും പ്രധാന ശിപാർശയായ തുല്യത കമീഷൻപോലും അവർക്ക് സ്ഥാപിക്കാനായില്ല. രാജ്യത്തെ ഒരു മുസ്ലിമിന് വീട് നൽകില്ല എന്ന് ഒരു വാടകക്കാരൻ തീരുമാനിച്ചാൽ അയാൾക്ക് കോടതിയിൽ പോയാൽപോലും നീതി ലഭിക്കണമെന്നില്ല. ഇതിനെല്ലാമുള്ള പരിഹാരമായിട്ടാണ് തുല്യത കമീഷൻ ശിപാർശ ചെയ്തിരുന്നത്. ഇനിയും അത് കഴിയും. കേന്ദ്ര സർക്കാർ ചെയ്യുന്നില്ലെങ്കിൽ ബി.ജെ.പി ഇതരർ ഭരിക്കുന്ന പഞ്ചാബിലും ഡൽഹിയിലും ബംഗാളിലും തുല്യത കമീഷൻ സ്ഥാപിക്കാൻ ഇപ്പോഴും കഴിയും. അതിന് ഇച്ഛാശക്തി വേണം.
പോരാട്ടത്തിന് വഴികളുണ്ട്
ഇതിനർഥം ജാഗ്രത ആവശ്യമില്ലെന്നല്ല. ജാഗ്രതയോടെ പൊരുതേണ്ട സമയമാണിത്. പൊരുതാൻ കെൽപുള്ളവർ രാജ്യത്തുണ്ട്. രാജ്യത്തെ ട്രേഡ് യൂനിയനുകൾ അതിൽപെട്ടതാണ്. ഇന്നും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളുമാണ് ട്രേഡ് യൂനിയനുകൾ നിയന്ത്രിക്കുന്നത്്. ഇവ വിശ്വാസ്യത നഷ്ടെപ്പടുത്തിയതാണ് നമ്മുടെ ദുരന്തം. സർക്കാർ ഒരു കൂടിയാലോചനക്ക് വിളിച്ചാൽ സന്തുഷ്ടരാകുന്ന നേതാക്കളിൽനിന്നും ട്രേഡ് യൂനിയനുകൾ േപാരാട്ടത്തിെൻറ വഴികളിലേക്ക് ഇറങ്ങേണ്ടതുണ്ട്.
ഭരണഘടനമാറ്റം സംഘ്പരിവാർ ആഗ്രഹിക്കുന്നതാണെങ്കിൽ ഇന്ത്യയിലെ സായുധസേനകൾ രാഷ്്ട്രീയമായ തീരുമാനങ്ങളെടുക്കാത്തിടത്തോളം കാലം ചെയ്യാൻ ഭരണകൂടത്തിന് കഴിയില്ല. ഇന്ത്യൻസേന ഇതിനേക്കാൾ ശക്തമായ കാലമുണ്ടായിരുന്നു. അന്നുപോലും സായുധസേന രാഷ്ട്രീയത്തിൽ ഇടപെടാൻ തുനിഞ്ഞിട്ടില്ല. ഇന്ദിര ഗാന്ധി രാജ്യം സേനക്ക് കൈമാറുമോ എന്ന് ഭയന്നിരുന്നവരുണ്ടായിരുന്നല്ലോ. അങ്ങനെ സംഭവിച്ചാൽ ആർ.എസ്.എസിെൻറ കൈപ്പിടിയിൽനിന്നുപോലും കാര്യങ്ങൾ കൈവിട്ടുപോകും എന്ന് അവർക്കറിയാം.
വല്ലാത്തൊരു സമയത്താണ് നാം എന്ന ബോധ്യം നമുക്ക് വേണം. അതിെൻറ കാഠിന്യം നാം മനസ്സിലാക്കണം. പ്രതിപക്ഷെത്ത എല്ലാവരും ഒരുമിച്ച് പോരാട്ടവുമായി മുന്നോട്ടുപോകുക. ത്രാണിയുള്ള മമതയെ മുന്നിൽ നിർത്തുക. ഇന്ദിര ഗാന്ധി അധികാരത്തിൽ മൃഗീയഭൂരിപക്ഷത്തോടെ തിരിച്ചുവന്ന് അടിയന്തരാവസ്ഥക്ക് നിയമപ്രാബല്യം കൊണ്ടുവരുമെന്നാണ് പ്രമുഖ പ്രതിപക്ഷ നേതാക്കൾപോലും കരുതിയത്. ഉള്ളതു പറഞ്ഞാൽ ഒരുവിധം പ്രതിപക്ഷനേതാക്കൾ ഒന്നുംതെന്ന ഇത്തരത്തിലൊരു ഭൂരിപക്ഷം കിട്ടുമെന്ന് കരുതിയിരുന്നില്ല. ഫലം വന്നപ്പോൾ ഏറെ ഞെട്ടിയതും അവരായിരുന്നു. ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് ആഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യ ദിനം വരാറുണ്ടെന്നത് വിസ്മരിക്കരുത്. സ്വാതന്ത്ര്യത്തിെൻറ 70ാം വാർഷികം ആഘോഷിക്കുന്ന ഇൗ വേളയിൽ ക്വിറ്റ് മോദി എന്നായിരിക്കെട്ട ഇനി നാം വിളിക്കേണ്ടത്.
(തയാറാക്കിയത്: ഹസനുൽ ബന്ന)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.