വേ​ന​ൽ​ക്കാ​ല​ത്തെ വ്ര​താ​നു​ഷ്ഠാ​നം: ചി​ല ആ​രോ​ഗ്യ മു​ന്ന​റി​യി​പ്പു​ക​ൾ

വ്ര​ത​മാ​സം ഈ ​വ​ർ​ഷം സൂ​ര്യാ​ഘാ​തം മു​ന്ന​റി​യി​പ്പു​ള്ള വേ​ന​ൽ​ക്കാ​ല​ത്താ​ണ് വി​രു​ന്നെ​ത്തി​യി​രി​ക ്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് റ​മ​ദാ​ൻ വ​ന്നെ​ത്തു​ന്ന​ത് എ​ ന്ന​തി​നാ​ൽ ത​ന്നെ ആ​രോ​ഗ്യ​പ​ര​മാ​യ ഒ​രു​പാ​ട് മു​ന്നൊ​രു​ക്ക​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​ണ്.

വ്ര​താ​നു​ഷ ്ഠാ​ന​ത്തി​ന് ആ​ത്മീ​യ​നേ​ട്ട​ത്തോ​ടൊ​പ്പം അ​മി​ത​ഭാ​രം, അ​മി​ത കൊ​ഴു​പ്പ്, ചീ​ത്ത കൊ​ള​സ്ട്രോ​ൾ എ​ന്നി​വ കു​റ​ക്കു​ക, ശ​രീ​ര​ത്തി​ലെ വി​ഷാം​ശം പു​റം​ത​ള്ളു​ക തു​ട​ങ്ങി​യ ഒ​രു​പാ​ട് ആ​രോ​ഗ്യ നേ​ട്ട​ങ്ങ​ളു​ണ്ട്. എ ​ന്നാ​ൽ, സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ചി​ല അ​പ​ക​ട​ങ്ങ​ൾ കൂ​ടി സം​ഭ​വി​ച്ചേ​ക്കാം.

രോ​ഗ​ബാ​ധി​ത​ർ, സ്ഥി​ര​ മാ​യി മ​രു​ന്നു ക​ഴി​ക്കു​ന്ന​വ​ർ, പ്ര​മേ​ഹ​രോ​ഗി​ക​ൾ, ഹൃ​​ദ്രോ​ഗി​ക​ൾ, വൃ​ക്ക​രോ​ഗി​ക​ൾ, കാ​ൻ​സ​ർ ചി​കി​ത ്സ​യി​ൽ ഉ​ള്ള​വ​ർ, ശ​രീ​ര​ത്തി​ലെ സോ​ഡി​യം പൊ​ട്ടാ​സ്യം തു​ട​ങ്ങി​യ ഇ​ല​ക്ട്രോ​ലൈ​റ്റു​ക​ൾ കു​റ​യു​ന്ന അ​സു​ഖ​മു​ള്ള​വ​ർ എ​ന്നി​വ​രെ​ല്ലാം ഡോ​ക്ട​റെ ക​ണ്ട്​ രോ​ഗ​വി​വ​രം മ​ന​സ്സി​ലാ​ക്കി വി​ദ​ഗ്​​ധ നി​ർ​ദേ​ശ​ത്തി​ന​നു​സ​രി​ച്ചേ നോ​മ്പെ​ടു​ക്കാ​വൂ.

ന​മ്മു​ടെ ശ​രീ​ര​ത്തി​ന് ഭ​ക്ഷ​ണം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ, ആ​വ​ശ്യ​മാ​യ ഊ​ർ​ജം വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഭ​രി​ച്ചു​െ​വ​ച്ചി​രി​ക്കു​ന്ന കൊ​ഴു​പ്പി​ൽ നി​ന്നും ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ, ശ​രീ​ര​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​യ വെ​ള്ളം ഇ​തു​പോ​ലെ ഉ​ണ്ടാ​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. അ​തി​നാ​ൽ ത​ന്നെ വേ​ന​ൽ​ക്കാ​ല​ത്തെ നി​ർ​ജ​ലീ​ക​ര​ണം നോ​മ്പു​കാ​ര​ന് ത​ല​ചു​റ്റ​ൽ, വി​റ​യ​ൽ, ബോ​ധ​ക്ഷ​യം, പ​നി തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മാ​കാ​റു​ണ്ട്. കൃ​ത്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ നി​ർ​ജ​ലീ​ക​ര​ണം ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​നും വേ​ന​ൽ​ക്കാ​ല​ത്ത് ആ​രോ​ഗ്യ​ത്തോ​ടെ നോ​മ്പെ​ടു​ക്കാ​നും സാ​ധി​ക്കും.


മു​ൻ​ക​രു​ത​ലു​ക​ൾ
നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് പ​ര​മാ​വ​ധി കു​റ​ക്കു​ക. ഇ​തി​നാ​യി തൊ​പ്പി, ട​വ​ൽ, ക​ണ്ണ​ട എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം. ക​റു​ത്ത കു​ട​യേ​ക്കാ​ൾ ക​ള​ർ കു​ട​ക​ളാ​വും ന​ന്നാ​വു​ക.
ശ​രീ​ര​ത്തി​ൽ നേ​രി​ട്ട് വെ​യി​ൽ ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ മു​ഴു​നീ​ള​ൻ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക. ഇ​ളം നി​റ​മു​ള്ള കോ​ട്ട​ൻ വ​സ്ത്ര​ങ്ങ​ൾ ആ​കും കൂ​ടു​ത​ൽ ഉ​ത്ത​മം.

നോ​മ്പ് തു​റ​ന്ന് അ​ടു​ത്ത നോ​മ്പ് തു​ട​ങ്ങു​ന്ന​തു​വ​രെ ര​ണ്ട് മു​ത​ൽ മൂ​ന്ന് ലി​റ്റ​ർ വ​രെ വെ​ള്ളം കു​ടി​ക്കു​ക. ഒ​രു​മി​ച്ച് കു​ടി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഇ​ട​ക്കി​ട​ക്ക്​ കു​ടി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം.
പു​റ​ത്തി​റ​ങ്ങി ചെ​യ്യേ​ണ്ട ജോ​ലി​ക​ൾ സൂ​ര്യാ​ത​പം പാ​ര​മ്യ​ത്തി​ൽ എ​ത്തു​ന്ന​തി​നു​മു​മ്പ്​ ചെ​യ്തു​തീ​ർ​ക്കു​ക. പ​ക​ൽ ചെ​യ്യേ​ണ്ട ക​ഠി​ന​ജോ​ലി​ക​ൾ രാ​വി​ലെ​ത​ന്നെ ചെ​യ്യു​ന്ന രീ​തി​യി​ൽ ജോ​ലി​ക​ൾ ക്ര​മീ​ക​രി​ക്കു​ക.

ഭ​ക്ഷ​ണ​ത്തി​ലെ നി​യ​ന്ത്ര​ണം
കൃ​ത്യ​മാ​യ അ​ള​വി​ൽ ശ​രി​യാ​യ ആ​ഹാ​രം ക​ഴി​ച്ചാ​ൽ നോ​മ്പു​കാ​ര​ന് പ​ല രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും മോ​ച​നം ല​ഭി​ക്കും. എ​ന്നാ​ൽ, ഭ​ക്ഷ​ണ​ത്തി​ലെ ധാ​രാ​ളി​ത്തം പ​ല​പ്പോ​ഴും നോ​മ്പു​കാ​ര​നെ രോ​ഗി​യാ​ക്കും.

വേ​ന​ൽ​ക്കാ​ല​ത്ത് ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ പ​ര​മാ​വ​ധി വെ​ള്ളം കു​ടി​ക്കു​ക. ജ്യൂ​സു​ക​ൾ, പാ​ൽ, ക​ഞ്ഞി, ഇ​ള​നീ​ർ എ​ന്നി​വ ജ​ലാം​ശം നി​ല​നി​ർ​ത്താ​ൻ ഏ​റെ സ​ഹാ​യ​ക​മാ​ണ്.
പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ ധാ​രാ​ളം ഉ​ൾ​പ്പെ​ടു​ത്തു​ക. കു​റേ ത​രം പ​ഴ​ങ്ങ​ൾ എ​ന്ന​തി​നു​പ​ക​രം ഒ​രേ​ത​രം പ​ഴ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ഴി​ക്കു​ന്ന​ത് അ​ൽ​പം​കൂ​ടി ന​ന്നാ​യി​രി​ക്കും കാ​ര​ക്ക, ഈ​ത്ത​പ്പ​ഴം, അ​ത്തി​പ്പ​ഴം തു​ട​ങ്ങി​യ ഡ്രൈ​ഫ്രൂ​ട്ട്സ് കൂ​ടു​ത​ലാ​യി ക​ഴി​ക്കു​ക. നാ​രു​ക​ൾ അ​ട​ങ്ങി​യ ഓ​ട്​​സ്, രാ​ഗി, ത​വി​ടു​ള്ള അ​രി എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. മ​സാ​ല​യും കൊ​ഴു​പ്പും കൂ​ടി​യ ക​രി​ച്ച​തും പൊ​രി​ച്ച​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളും മാം​സ​ഭ​ക്ഷ​ണ​ങ്ങ​ളും പ​ര​മാ​വ​ധി കു​റ​ക്കു​ക.

വി​വി​ധ​ത​രം പ​ല​ഹാ​ര​ങ്ങ​ളും എ​ണ്ണ​ക്ക​ടി​ക​ളും കു​റ​ക്കാ​ൻ ശ്ര​മി​ക്കു​ക. ജ​ങ്ക് ഫു​ഡ്സ്, സോ​ഡ, ക​ള​ർ ചേ​ർ​ത്ത ഭ​ക്ഷ​ണം എ​ന്നി​വ ഒ​ഴി​വാ​ക്കു​ക. സൂ​ക്ഷ്മ​ത​യോ​ടെ​യു​ള്ള നോ​മ്പ് ഒ​രു​പാ​ട് രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും മോ​ച​നം ന​ൽ​കു​മ്പോ​ൾ അ​തി​ലെ അ​നാ​രോ​ഗ്യ പ്ര​വ​ണ​ത നി​ങ്ങ​ളെ വ​ലി​യ രോ​ഗി​യാ​ക്കും. അ​റി​യു​ക, പ്ര​തി​രോ​ധം ചി​കി​ത്സ​യേ​ക്കാ​ൾ ന​ന്ന്.

Tags:    
News Summary - Ramadan Health Tips-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.