ന്യൂഡൽഹി: സഭാനടപടി തുടങ്ങുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിെൻറ മുറിയിൽനിന്ന് ഇറങ്ങുേമ്പാൾ വലിയ ആത്മവിശ്വാസത്തിലായിരുന്നു രഞ്ജൻ ഗൊഗോയ്. എന്നാൽ, സഭയുടെ പിറകിലെ നിരയിെല ഇരിപ്പിടത്തിലേക്ക് സെക്യൂരിറ്റി ജീവനക്കാർ എത്തിച്ചപ്പോഴേക്കും പ്രതിപക്ഷ അവഹേളനത്തിൽ അപമാനിതനായി തീർത്തും ഒറ്റപ്പെട്ട നിലയിലായി അദ്ദേഹം.
നായിഡുവിെൻറ മുറിയിൽനിന്ന് ഇറങ്ങിയ ഗൊഗോയി നേരെ വന്നുപെട്ടത് പ്രതിപക്ഷ ബെഞ്ചിെൻറ മുൻനിരയിലുള്ള കോൺഗ്രസ് നേതാവ് പി. ചിദംബരത്തിെൻറ മുന്നിലായിരുന്നു. സുപ്രീംകോടതി അഭിഭാഷകനെന്ന നിലയിൽ കണ്ട് പരിചയമുള്ള മുഖത്തേക്ക് ഗൊഗോയി ഒരു നിമിഷം നോക്കിയെങ്കിലും കാണാത്ത ഭാവം നടിച്ച് ചിദംബരം കൈകളിലുള്ള കടലാസുകളിൽനിന്ന് തലയുയർത്തിയതേയില്ല. ചിദംബരത്തിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങളെ നോക്കി കൈകൂപ്പാൻ ഭാവിച്ചുവെങ്കിലും ഒരാളും മുഖത്തു നോക്കി ചിരിക്കാനോ വെറുമൊരാശംസക്കോ തയാറാകാതെ അവഗണിച്ചതോടെ ഗൊഗോയി അസ്വസ്സ്ഥനായി.
ആ അസ്വസ്ഥത കണ്ടാണ് 'ഗൊഗോയ്' എന്ന് വിളിച്ച് നിയമ മന്ത്രി രവിശങ്കർ പ്രസാദ് എഴുന്നേറ്റു ചെന്നത്. ജസ്റ്റിസ് എന്നോ മിസ്റ്റർ എന്നോ ചേർക്കാതെ ഗൊഗോയി എന്ന് മന്ത്രി വിളിച്ച അമ്പരപ്പിലായിരുന്നു അംഗങ്ങൾ. മന്ത്രിയുടെ അടുത്തേക്ക് ചെന്ന് കൈകൂപ്പിയ ഗൊഗോയിയെ തിരിച്ചും കൈകൂപ്പി പ്രസാദ് ആശംസയറിയിച്ചു. പ്രതിപക്ഷ ബെഞ്ചിനോട് ചേർന്ന പിൻനിരയിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ ഇരിപ്പിടത്തിലേക്ക് കൊണ്ടുപോയി െസക്യൂരിറ്റി ജീവനക്കാർ ഇരുത്തിയതും പ്രതിപക്ഷം പരിഹാസം കൊണ്ടു പൊതിഞ്ഞു. പ്രതിപക്ഷ ബെഞ്ചും ചാരി ഗോഗോയിയെ അഭിമുഖമായിനിന്ന് കോൺഗ്രസ് അംഗങ്ങളായ ബി.കെ. ഹരിപ്രസാദും പി. ഭട്ടാചാര്യയും ഉറക്കെ കമൻറടിക്കുകയും മറ്റു പ്രതിപക്ഷ എം.പിമാർ ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു.
''യുവർ ലോർഡ്ഷിപ്പിനെയൊക്കെ രാജ്യസഭയിലേക്ക് എത്തിച്ചുവല്ലേ'' എന്ന് ഭട്ടാചാര്യ പരിഹസിക്കുന്നതു കേട്ട് മുഖമുയർത്തിയ ഗൊഗോയിയോട് ''രാജ്യസഭയിലേക്ക് ഡീലുറപ്പിച്ച വരവാണല്ലേ'' എന്നായിരുന്നു ഭട്ടാചാര്യയുടെ അടുത്ത കമൻറ്. അതോടെ കൂട്ടച്ചിരി പടർന്നു. ചിരിയമരും മുേമ്പ ''ഡീലുറപ്പിച്ച് സഭയിൽ വരാൻ നാണമില്ലേ'' എന്ന് ഹരിപ്രസാദും ചോദിച്ചേതാടെ പിന്നെയും കൂട്ടച്ചിരി. ഇടപാടെല്ലാം തങ്ങൾക്കറിയാമെന്ന് കൂട്ടിച്ചേർത്ത് വിപ്ലവ്ഠാകുറും വിട്ടില്ല. ഒാരോരുത്തരും കമൻറുകളും പരിഹാസവും കൊണ്ട് മത്സരിച്ചു. പ്രതിപക്ഷ അംഗങ്ങൾ ''ഗോ, ഗോയ്, ഗോ, ഗോയ്'' എന്നും ഷെയിം ഷെയിം എന്നും വിളിച്ചുപറയുേമ്പാൾ ആശ്വസിപ്പിക്കാൻ ഭരണപക്ഷത്തുനിന്ന് പോലും ഒരാളില്ലാതെ ഗൊഗോയി നിസ്സഹായനായി.
11 മണിക്ക് സഭയിലെത്തി വെങ്കയ്യ നായിഡു ഗൊഗോയിയെ സത്യപ്രതിജ്ഞക്ക് വിളിച്ചതോടെ ഇരിപ്പിടങ്ങളിൽനിന്ന് കൂട്ടത്തോടെ എഴുന്നേറ്റ അംഗങ്ങൾ ഡീൽ ഉറപ്പിച്ച പരിപാടിയാണെന്ന് വിളിച്ചുപറഞ്ഞു. എല്ലാവരും ഇരിക്കണമെന്ന് നായിഡു ആവർത്തിച്ചിട്ടും പ്രതിപക്ഷം ഇരുന്നില്ല. മുൻ ചീഫ് ജസ്റ്റിസിനെ രാജ്യസഭാംഗമാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമാണെന്നും അനുവദിക്കരുതെന്നും ആനന്ദ് ശർമ ആവശ്യപ്പെട്ടു. പ്രതിപക്ഷ ആവശ്യം അനുവദിക്കില്ലെന്ന് നായിഡു പറഞ്ഞേതാടെ സെക്രട്ടറി ജനറൽ രഞ്ജൻ ഗൊേഗായിയുടെ പേര് വിളിച്ചു. വൻ ബഹളത്തിനിടയിൽ പ്രതിജ്ഞ ആർക്കും കേൾക്കാനായില്ല.
സത്യപ്രതിജ്ഞ കഴിഞ്ഞു ചെയറിനെ വലയം ചെയ്ത് കൈകൂപ്പി സഭാതളത്തിലേക്ക് ഇറങ്ങിവരുേമ്പാൾ ശൂന്യമായ പ്രതിപക്ഷ ബെഞ്ചുകൾ കണ്ട് വിവർണനായ ഗൊഗോയി കൈകൂപ്പി ഭരണബെഞ്ചിെൻറ ആശംസ ഏറ്റുവാങ്ങി. സ്വന്തം ഇരിപ്പിടത്തിലെത്തിയപ്പോഴേക്കും തിരിച്ചു വന്ന പ്രതിപക്ഷം വീണ്ടും പരിഹാസവും കമൻറുകളും തുടർന്നു. ശൂന്യവേളയിൽ കൊറോണ സംബന്ധിച്ച് വിഷയം അവതരിപ്പിച്ച കോൺഗ്രസിെൻറ പി. ഭട്ടാചാര്യ മുൻ ചീഫ് ജസ്റ്റിസിനെ നോക്കി ഇത് പാർലമെൻറ് ആണെന്നും കോടതിയല്ലെന്നും പറഞ്ഞ് പരിഹസിച്ചത് സഭയിൽ കൂട്ടച്ചിരി പടർത്തി.
ഗൊഗോയിയുമായി അകന്നിരുന്ന് സോനാൽ; പൊട്ടിത്തെറിച്ച് ജയ
ന്യൂഡൽഹി: ലൈംഗിക പീഡനകേസിൽ ആരോപണ വിധേയനായ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ, തന്നെപ്പോലെ നാമനിർദേശം ചെയ്ത് രാജ്യസഭയിൽ കൊണ്ടുവന്ന് തെൻറ അടുത്തിരുത്തിയത് പ്രമുഖ നർത്തകി സോനാൽ മാൻ സിങ്ങിന് പിടിച്ചില്ല. സെക്യൂരിറ്റി ജീവനക്കാർ ഗൊഗോയിയെ കൊണ്ടുവന്നിരുത്തിയപ്പോൾ അകന്നിരുന്ന് അവർ പ്രതിഷേധം തീർത്തു. അതേസമയം, പ്രമുഖ നടിയും അമിതാഭ് ബച്ചെൻറ ഭാര്യയുമായ ജയ ബച്ചൻ സഭക്ക് പുറത്തിറങ്ങി പൊട്ടിത്തെറിച്ചു.
പ്രതിപക്ഷ അംഗങ്ങൾ പരിഹാസവും ആക്ഷേപവാക്കുകളും ചൊരിയുേമ്പാൾ അടുത്തിരിക്കുന്ന സോനാലിനോട് സംസാരിച്ച് വിഷയം മാറ്റാൻ ഗൊഗോയി ശ്രമിച്ചെങ്കിലും അവർ ആ ഭാഗത്തേക്കു നോക്കാതിരിക്കാനും സംസാരിക്കാതിരിക്കാനും ശ്രദ്ധിച്ചു. ഉച്ചക്ക് പിരിഞ്ഞപ്പോൾ സഭയിൽനിന്നിറങ്ങിവന്ന ജയ ബച്ചൻ എം.പി ഉന്നത ഒാഫിസുകളിലുള്ളവർക്കെതിരെ സ്ത്രീപീഡന കേസുകളുണ്ടാകുേമ്പാൾ അവരെ രക്ഷിച്ച് കൊണ്ടുവന്നിരുത്താനുള്ള സ്ഥലമാണോ പാർലെമൻറ് എന്നുചോദിച്ച് കടുത്ത രോഷം പ്രകടിപ്പിച്ചു.
സത്യപ്രതിജ്ഞ കഴിഞ്ഞ് മാധ്യമങ്ങേളാട് സംസാരിക്കുമെന്ന് പറഞ്ഞിരുന്ന രഞ്ജൻ ഗൊഗോയി സഭവിട്ട് വീട്ടിലേക്ക് മടങ്ങുേമ്പാൾ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകിയില്ല. രാജ്യസഭാ പ്രവേശനം ഏറെ താൽപര്യജനകമായിരുന്നുവെന്നായിരുന്നു ഗൊഗോയിയുടെ ആദ്യ കമൻറ്. പ്രതിപക്ഷം ഒന്നടങ്കം താങ്കളുടെ രാജ്യസഭാംഗത്വത്തിന് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ വൈകാതെ അവർ സ്വാഗതം ചെയ്യുമെന്നു മാത്രം മറുപടി നൽകി.
മറ്റു ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ ഗൊഗോയി കാറിൽ കയറുകയും ചെയ്തു. അതേസമയം, രഞ്ജൻ ഗൊഗോയി വിവാദ ചീഫ് ജസ്റ്റിസായിരുന്നതിനാൽ രാജ്യസഭാംഗത്വം നൽകിയത് നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ടെന്ന് രാജ്യസഭയിലെ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശർമ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.