റിലയൻസ്​ ഇന്ത്യ വിഴുങ്ങുമോ...​?

ഇന്ത്യൻ വ്യവസായ ലോകം ഏറെ കൗതുകത്തോടെയാണ്​ റിലയൻസ്​ ഇൻഡസ്​ട്രീസിൻെറ ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തെ ഉറ ്റുനോക്കിയത്​​. ഇന്ത്യൻ സാമ്പത്തിക രംഗത്ത്​ നിർണായക സ്വാധീനമുള്ള കമ്പനിയാണ്​ റിലയൻസ്​. മുകേഷ്​ അംബാനിയുടെ ന േതൃത്വത്തിലുള്ള റിലയൻസ്​ മുന്നോട്ട്​ വെച്ച പുതിയ പദ്ധതികളെല്ലാം വിജയമായിരുന്നു. ആറു മാസത്തേക്ക്​ സമ്പൂർണ് ണ സൗജന്യവുമായി റിലയൻസ്​ ജിയോ അവതരിപ്പിച്ചപ്പോൾ ടെക്​ ലോകത്ത്​ അത്​ കാര്യമായ ചലനമുണ്ടാക്കില്ലെന്നായിരുന് നു പ്രവചനം. എന്നാൽ, ഇന്ത്യൻ മൊബൈൽ വിപണിയിലെ പല വമ്പൻമാരേയും വീഴ്​ത്തി ജിയോ കുതിപ്പ്​ തുടരുന്നതാണ്​ പിന്നീട് ​ കണ്ടത്​.

റിലയൻസിൻെറ ഓഹരി ഉടമകളുടെ 42ാമത്​ പൊതുയോഗത്തിലും നിർണായക തീരുമാനങ്ങളാണ്​ മുകേഷ്​ അംബാനി പ്രഖ് യാപിച്ചത്​. റിലയൻസിൻെറ എണ്ണ വ്യവസായത്തിൻെറ 20 ശതമാനം സൗദി ആരാംകോക്ക്​ കൈമാറുമെന്നായിരുന്നു തീരുമാനങ്ങളിലൊന ്ന്​. ഇതിന്​ പുറമേ പുതിയ ബ്രോഡ്​ബാൻഡ്​ ഇൻറർനെറ്റ്​ സേവനവും അവതരിപ്പിച്ചു. കശ്​മീരിൽ നടത്തുന്ന നിക്ഷേപത്തെ ക ുറിച്ചും റിലയൻസ്​ സൂചനകൾ നൽകി.

ഇന്ത്യൻ സാമ്പത്തിക രംഗത്ത്​ സമഗ്രാധിപത്യം തുടരുന്നതിനുള്ള പദ്ധതികൾ തന്നെ യാണ്​ റിലയൻസി​േൻറത്​. ഇതിനൊപ്പം മൊബൈൽ മേഖലയിൽ ഉണ്ടാക്കിയ തരംഗം മറ്റ്​ ചില രംഗങ്ങളിലേക്ക്​ കൂടി വ്യാപിപ്പിച ്ച്​ വ്യവസായ ലോകത്ത്​ സാന്നിധ്യം ഒന്നു കൂടി ശക്​തമാക്കാനാണ്​ കമ്പനി ഒരുങ്ങുന്നത്​. മോദിയുടെ ഇഷ്​ടക്കാരനാണ ്​ അംബാനിയെന്നത്​ പരസ്യമായ രഹസ്യമാണ്​. അംബാനിയുടെ പുതിയ പദ്ധതികളിൽ​ ഒളിഞ്ഞിരിക്കുന്ന ചില അജണ്ടകളുണ്ട്​. രാജ് യത്തെ വ്യവസായ ലോകത്തെ മുഴുവൻ അംബാനിയെന്ന ഒരു ബിന്ദുവിലേക്ക്​ കേന്ദ്രീകരിപ്പിക്കാനുള്ള പദ്ധതികളാണ്​ അതിൽ ഉ ൾക്കൊള്ളുന്നത്​.

റിലയൻസ്​-സൗദി ആരാംകോ ഇടപാട്​

സൗദി ആരാംകോയുമായുള്ള റിലയൻസിൻെറ ഇടപാടിനെ കുറിച്ച്​ ന േരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. അതിൻെറ ഔദ്യോഗിക പ്രഖ്യാപനമാണ്​ മുകേഷ്​ അംബാനി നടത്തിയത്​. റിലയൻസിൻെറ ഓയിൽ കെമിക്കൽ ബിസിനസിൻെറ 20 ശതമാനം കൈമാറാനാണ്​ തീരുമാനം. 75,000 കോടി ഡോളറി​േൻറതാണ്​ ഇടപാട്​. പ്രതിദിനം സൗദി ആരാംകോ അഞ്ച്​ ലക്ഷം ബാരൽ അസംസ്​കൃത എണ്ണ റിലയൻസിൻെറ ജാംനഗർ റിഫൈനറിക്ക്​ നൽകാനും കരാറിൽ ധാരണയായിട്ടുണ്ട്​. ഇതിനൊപ്പം ബ്രിട്ടീഷ്​ പെട്രോളിയവുമായി ചേർന്ന്​ റീടെയിൽ ബിസിനസിൽ സാന്നിധ്യം വർധിപ്പിക്കുകയും അംബാനിയുടെ ലക്ഷ്യമാണ്​. റീടെയിൽ ബിസിനസിൻെറ 49 ശതമാനം ഓഹരികളാണ്​ ബ്രിട്ടീഷ്​ പെട്രോളിയത്തിന്​ കൈമാറുക.

ഇന്ത്യൻ എണ്ണ വ്യവസായത്തിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചെടുക്കുകയാണ്​ അംബാനി ഇടപാടിലൂടെ ലക്ഷ്യംവെക്കുന്നത്​. സൗദി ആരാംകോയുമായി ഇടപാടിലൂടെ നിലവിൽ 1.4 ദശലക്ഷം ബാരൽ എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷിയുള്ള റിലയൻസിൻെറ ജാംനഗറിലെ റിഫൈനറിയുടെ ശേഷി രണ്ട്​ ദശലക്ഷമാക്കി ഉയർത്താൻ കഴിയുമെന്നാണ്​ കമ്പനി പ്രതീക്ഷിക്കുന്നത്​. ഇറാന് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെ ഭാവിയിൽ അവിടെ നിന്നുള്ള എണ്ണ വരവ്​ ഗണ്യമായി കുറയുമെന്ന്​ ഉറപ്പാണ്​. പിന്നീട്​ വെനിസ്വേല, സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ നിന്നാവും എണ്ണ എത്തുക. പുതിയ ഇടപാടിലൂടെ സൗദിയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ എത്തുന്ന എണ്ണയുടെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത്​ റിലയൻസായിരിക്കും. മുകേഷ്​ അംബാനിയെ ആശ്രയിച്ച്​ പ്രവർത്തിക്കേണ്ട ഗതികേട്​ ചിലപ്പോൾ ഇന്ത്യയിലെ പൊതുമേഖല എണ്ണ കമ്പനികൾക്ക്​ വന്നുചേരാനും സാധ്യതയുണ്ട്​.

കശ്​മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ വലിയ പ്രതിഷേധമാണ്​ പാകിസ്​താൻ ഉയർത്തുന്നത്​. ഈ പ്രതിഷേധത്തെ നേരിടണമെങ്കിൽ അറബ്​ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്ക്​ കൂടിയേ തീരു. പുതിയ ഇടപാടിലൂടെ സൗദി​യെ ഒപ്പം കൂട്ടാമെന്ന്​ മോദി കണക്കു കൂട്ടുന്നുണ്ട്​. അതിന്​ വേണ്ടി തന്നെയാണ്​ തൻെറ വിശ്വസ്​ത വ്യവസായിയെ തന്നെ സൗദിയെ അനുനയിപ്പിക്കാനുള്ള ഇടപാടിന്​ മോദി തെരഞ്ഞെടുത്തത്​. ആരാംകോയുമായുള്ള ഇടപാടിലൂടെ ഇന്ത്യൻ എണ്ണ വിപണിയിലെ കിരീടം വെക്കാത്ത രാജാവായി റിലയൻസ് മാറും. അറബ്​ ലോകത്ത്​ തൻെറ നയങ്ങളോടുള്ള എതിർപ്പ്​ കുറക്കാൻ ഇതിലൂടെ സാധിക്കുമെന്ന്​​ മോദിയും കണക്ക്​ കൂട്ടുന്നു. ഈ രീതിയിൽ സാമ്പത്തികവും രാഷ്​ട്രീയവുമായ മാനങ്ങളാണ്​ റിലയൻസ്​-സൗദി ആരാംകോ ഇടപാടിനുള്ളത്​.

നെഞ്ചിടിപ്പേറ്റി റിലയൻസ്​ ബ്രോഡ്​ബാൻഡ്​

700 രൂപക്ക്​ 100 എം.ബി.പി.എസ്​ വേഗതയിൽ ഇൻറർനെറ്റ്​ സേവനം, അത്ര ആകർഷകമൊന്നും അല്ല റിലയൻസിൻെറ ഓഫർ. പക്ഷേ ബ്രോഡ്​ബാൻഡിനൊപ്പം റിലയൻസ്​ നൽകുന്ന സേവനങ്ങൾ മറ്റ്​ കമ്പനികളുടെ നെഞ്ചിടിപ്പേറ്റുന്നുണ്ട്​. സിനിമ റിലീസ്​ ചെയ്​ത ദിവസം തന്നെ ബ്രോഡ്​ബാൻഡ്​ ഉപഭോക്​താകൾക്ക്​ ലഭ്യമാക്കുമെന്ന പ്രഖ്യാപനം പി.വി.ആർ, ഇനോക്​സ്​ തുടങ്ങിയ മൾട്ടി​പ്ലെക്​സ്​ തിയേറ്റർ ശൃംഖലകളെ വിറപ്പിച്ചിട്ടുണ്ടെന്ന്​ ഉറപ്പാണ്​. ഈ രണ്ട്​ കമ്പനികളുടെയും ഓഹരി വില കഴിഞ്ഞ ദിവസം ഇടിഞ്ഞതും ഇതിനോടൊപ്പം ചേർത്ത്​ വായിക്കണം.

ഉയർന്ന പ്ലാനുകൾ എടുക്കുന്നവർക്ക്​ 4കെ ടി.വി വരെ സൗജന്യമായി നൽകുമെന്നും റിലയൻസ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. റിലയൻസിൻെ ജിയോ ഫൈബർ സേവനം മൊബൈൽ വിപണിക്ക്​ സമാനമായി ബ്രോഡ്​ബാൻഡ്​ ഇൻറർനെറ്റ്​ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ചരമഗീതമെഴുതും. ഇതിനൊപ്പം ഡി.ടി.എച്ച്​, ഗെയിമിങ്​ തുടങ്ങി പല മേഖലകളിലുള്ള കമ്പനികളുടെയും തകർച്ചക്ക്​ റിലയൻസ്​ ബ്രോഡ്​ബാൻഡ്​ കാരണമാകും.

കശ്​മീരിലെ അനന്തസാധ്യതകൾ
കോർപ്പറേറ്റുകളുടെ കണ്ണെത്താത്ത കന്യാഭൂമിയാണ്​ കശ്​മീർ. ആർട്ടിക്കിൾ 370 കശ്​മീരിനെ ഒരു പരിധി വരെ സംരക്ഷിച്ച്​ നിർത്തിയിരുന്നു. നരേന്ദ്രമോദിയുടെ രണ്ടാം എൻ.ഡി.എ സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി. ഇതോടെ ഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന കശ്​മീരിൽ വൻ നിക്ഷേപ സാധ്യതയാണ്​ തുറന്ന്​ വരുന്നത്​. ഹെൽമെറ്റ്​ നിർമാതാക്കളായ സ്​റ്റീൽബേർഡാണ്​ കശ്​മീരിൽ നിക്ഷേപം നടത്താൻ സന്നദ്ധതയറിയിച്ച്​ ആദ്യം രംഗത്തെത്തിയത്​. കശ്​മീരിലേക്ക്​ എത്തുന്ന ആദ്യത്തെ കോർപ്പറേറ്റ്​ കമ്പനിയായിരിക്കും റിലയൻസ്​.

ടൂറിസത്തിന്​ വൻ സാധ്യതയുള്ള പ്രദേശമാണ്​ കശ്​മീർ. മറ്റ്​ കമ്പനികൾക്ക്​ ലഭിക്കുന്നതിനേക്കാളും കൂടുതൽ പിന്തുണ കേന്ദ്രസർക്കാറിൻെറ ഭാഗത്ത്​ നിന്ന്​ റിലയൻസിന്​ ലഭിക്കും. ഇത്​ മുതലാക്കാൻ ലക്ഷ്യമിട്ട്​ തന്നെയാണ്​ കശ്​മീരിലെ നിക്ഷേപസാധ്യതകളെ കുറിച്ച്​ പഠിക്കാൻ റിലയൻസ്​ പ്രത്യേക ടാസ്​ക്​ ഫോഴ്​സിനെ നിയോഗിച്ചത്​. പക്ഷേ സ്ഥിതിഗതി ഒട്ടും ശാന്തമാകാത്ത കശ്​മീരിൽ റിലയൻസിൻെറ നിക്ഷേപ പദ്ധതികൾ എത്രത്തോളം വിജയിക്കുമെന്നത്​ കണ്ടറിയണം. ഒരു രൂപ നിക്ഷേപിച്ചാൽ അത്​ രണ്ടാക്കി തിരിച്ചെടുക്കാൻ അറിയുന്ന കച്ചവടക്കാരനാണ്​ മുകേഷ്​ അംബാനി. കശ്​മീരിൽ പണമിറക്കു​േമ്പാഴും സാഹചര്യങ്ങൾ പരിഗണിച്ചാവും അംബാനി നിക്ഷേപം നടത്തുക. അതേസമയം, ഇന്ത്യയിലെ വൻ വ്യവസായികൾക്ക്​ നിക്ഷേപം നടത്താനാണ്​ ജമ്മുകശ്​മീരിന്​ പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്​ എന്ന ആരോപണവും ഉയരുന്നുണ്ട്​.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്​ ഇന്ത്യ നിലവിൽ അഭിമുഖീകരിക്കുന്നത്​. പല വൻകിട കമ്പനികളുടെ മേധാവികളും സാമ്പത്തിക പ്രതിസന്ധിയിൽ ആശങ്കയറിയിച്ചു. പക്ഷേ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നായ​ റിലയൻസ്​ ഇൻഡസ്​ട്രീസ്​ മേധാവി മുകേഷ്​ അംബാനി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഓഹരി ഉടമകളുടെ യോഗത്തിലും 18 മാസത്തിനുള്ളിൽ കടമില്ലാത്ത അവസ്ഥയിലേക്ക്​ റിലയൻസിനെ എത്തിക്കുമെന്നാണ്​ അംബാനി അവകാശപ്പെട്ടത്​. ഇത്​ ഓഹരി വിപണിയിലും കമ്പനിക്ക്​ ഗുണമായിരുന്നു. മറ്റ്​ കമ്പനികൾ പ്രതിസന്ധിയെ അഭിമുഖീകരിക്കു​േമ്പാഴും ​ഉലയാത്ത കമ്പനിയായി തൽക്കാലത്തേക്കെങ്കിലും നില നിൽക്കാൻ റിലയൻസിന്​ കഴിയുന്നുവെന്ന്​ വേണം വിലയിരുത്താൻ. മോദിയുടെ നേതൃത്വത്തിൽ ഭരിക്കുന്ന എൻ.ഡി.എ സർക്കാറിൻെറ അകമഴിഞ്ഞ പിന്തുണ തന്നെയാണ്​ ഇതിന്​ റിലയൻസിനെ സഹായിക്കുന്നത്​​.

ഇന്ത്യൻ വ്യവസായ ലോകം അംബാനി എന്ന ബിംബത്തിന്​ ചുറ്റും കറങ്ങുന്ന സാഹചര്യമാണ്​ നിലവിൽ സൃഷ്​ടിക്കപ്പെട്ടിരിക്കുന്നത്​. രാജ്യത്തെ മറ്റ്​ വ്യവസായികൾക്കൊന്നും പിടിച്ച്​ നിൽക്കാൻ കഴിയാത്ത രീതിയിലേക്ക്​ അംബാനിയുടെ വളർച്ച ഇന്ത്യയെ എത്തിച്ചിരിക്കുന്നു​. വ്യവസായ ലോകത്ത്​ റിലയൻസിൻെറ ഏകാധിപത്യം സൃഷ്​ടിക്കപ്പെടുന്നത്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​ ഒട്ടും ഗുണകരമാവില്ല.

Tags:    
News Summary - relaince in indian business sector-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.