അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിെൻറ ചിന്നംവിളി മുഴങ്ങിക്കഴിഞ്ഞു. തന്ത്രങ്ങളും മറുതന്ത്രങ്ങളും തികച്ചും പ്രൊഫഷണൽ സ്വഭാവത്തിൽ അണിയറയിൽ ഒരുങ്ങുകയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും കണക്കും കൈയും നിരത്തി അഭിമുഖ ീകരിക്കുന്ന തെരഞ്ഞെടുപ്പു നാളുകളാണ് ഇനി വരാനിരിക്കുന്നത്. കണക്കുകൾ തന്നെയായിരിക്കും മുൻകാല തെരഞ്ഞെടുപ്പു കളെക്കാൾ ഇൗ തെരഞ്ഞെടുപ്പിൽ വിധി നിർണയിക്കുക. കാരണം, കഴിഞ്ഞ അഞ്ച് വർഷത്തെ മോദി ഭരണത്തിൽ ഏറ്റവും കൂടുതൽ ആഘാതമ ുണ്ടായത് സാമ്പത്തിക മേഖലക്കായിരുന്നു.
നോട്ടു നിരോധനവും പിന്നാലെയെത്തിയ ജി.എസ്.ടിയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർത്തുകഴിഞ്ഞുവെന്ന് മനസ്സിലാക്കാൻ വലിയ സാമ്പത്തിക ബുദ്ധിയൊന്നും ആവശ്യമില്ല. ബാങ്കുകളിലെ കിട് ടാകടവും വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മോദി സർക്കാറിെൻറ അഞ്ചു വർഷത്തെ ഭരണം പൂർത്തിയാകുമ്പോൾ മുക േഷ് അംബാനി എന്ന വ്യവസായിയുടെ കാൽകീഴിലേക്ക് രാജ്യത്തെ സമ്പദ്വ്യവസ്ഥ പൂർണമായി കീഴടങ്ങിയിരിക്കുന്നു എന്നത് നിസ്സാരമായ ഒരു പ്രതിസന്ധിയല്ല. വിദേശ കോർപ്പറേറ്റുകളെ പോലും നിഷ്പ്രഭമാക്കുന്ന തരത്തിലേക്ക് മുകേഷ് അം ബാനി വളർന്നിരിക്കുന്നു.
ടെലികോം, റീടെയിൽ, പെട്രോളിയം, പെട്രോകെമിക്കൽസ് തുടങ്ങി സമ്പദ്വ്യവസ്ഥയുടെ സക ല മേഖലയിലും അംബാനി മാത്രമാകുന്നു. നരേന്ദ്ര മോദിയുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് അംബാനി സമ്പദ്വ്യവസ്ഥയിൽ ഇത ്രമേൽ സ്വാധീനം സ്ഥാപിച്ചത്. വൻകിട വ്യവസായികൾക്കു പോലും അംബാനിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതായിരി ക്കുന്നു. വിദേശ കുത്തകകൾക്കെതിരെ സ്വദേശി കുത്തക നേടുന്ന മേധാവിത്തമല്ല ഇത്. വിദേശ കുത്തകകൾക്കു പോലും സാധ്യമാകാത്ത വിധം ഇന്ത്യൻ സമ്പദ്ഘടനയെ ഏകപക്ഷീയമായി കൈപ്പിടിയിൽ ഒതുക്കുകയാണ്. ഇൗ സ്ഥിതിയിൽ രാജ്യത്തെ ചെറുകിട വ്യവസായികളുടെ സാഹചര്യം ഇതിലും മോശമാകുമെന്നുറപ്പ്.
ഒാൺലൈൻ വിപണിയിലെ റിലയൻസ് ആധിപത്യം
ഇന്ത്യയിൽ അതിവേഗം വളരുന്ന വ്യവസായ മേഖലയാണ് ഒാൺലൈൻ ഷോപ്പിങ്ങിേൻറത്. ഇന്ത്യൻ മധ്യവർഗത്തിനിടിയിൽ ഒാൺലൈൻ ഷോപ്പിങ് കമ്പനികൾക്ക് നിർണായക സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. ഒാഫർ സെയിലുകളിലുടെയും ചില ഉൽപന്നങ്ങൾ സ്വന്തം പോർട്ടലുകളിലുടെ മാത്രം വിറ്റഴിച്ചുമെല്ലാമാണ് ഇൗ സ്വാധീനം കമ്പനികൾ നേടിയെടുത്തത്. വാൾമാർട്ടിെൻറ ഉടമസ്ഥതയിലുള്ള ‘ഫ്ലിപ്കാർട്ടും’ ബെസോസിെൻറ ‘ആമസോണു’മാണ് ഇൗ രംഗത്തെ പ്രധാന താരങ്ങൾ. ഇൗ മേഖലയിലേക്കാണ് റിലയൻസ് ഒാൺലൈൻ ഷോപ്പിങ്ങുമായി രംഗത്തെത്തുന്നത്.
മോദിയുടെ ഗുജറാത്തിലാണ് ആദ്യം സംരംഭം തുടങ്ങുന്നത്. റിലയൻസ് റീടെയിൽ, ജിയോ തുടങ്ങിയ കമ്പനികളുടെ സഹകരണത്തോടെ സംരംഭം തുടങ്ങാനാണ് റിലയൻസിെൻറ പദ്ധതി. റിലയൻസിെൻറ വരവിന് കളമൊരുക്കാനുള്ള നീക്കങ്ങൾ അണിയറയിൽ മോദി സർക്കാർ നേരത്തെ തന്നെ തയാറാക്കിയിരുന്നുവെന്ന് ഉറപ്പിക്കാവുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചില ഉൽപന്നങ്ങൾ ഒരു പ്രത്യേക ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളിലുടെ മാത്രം വിറ്റഴിക്കുന്നതുൾപ്പടെയുള്ള നിയന്ത്രണങ്ങളാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. െഫബ്രുവരി ഒന്ന് മുതൽ പുതിയ നിയമം നിലവിൽ വരും. ഒാഫർ സെയിലുകളും പ്രത്യേക കാഷ്ബാക്ക് ഒാഫറുകളും നിയന്ത്രിക്കാനുള്ള ചട്ടങ്ങൾക്കും കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ പലതും വിദേശ വ്യവസായികളുടെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടിനെയും ആമസോണിനെയും തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തം.
സ്വദേശി വ്യവസായികളെ സംരക്ഷിക്കുന്നതിനാണ് പുതിയ നിയമങ്ങളെന്നാണ് കേന്ദ്രസർക്കാർ വാദിക്കുന്നത്. എന്നാൽ, പുതിയ നിയമം പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം ഒാൺലൈൻ ഷോപ്പിങ് രംഗത്തേക്ക് വിപുലമായി ചുവടുവെക്കാനുള്ള റിലയൻസ് തീരുമാനം സംശയങ്ങൾക്ക് ഇടവരുത്തുകയാണ്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ വിദേശ കുത്തകകളുടെ വിപണി വിഹിതം കൂടി നേടി ഇന്ത്യൻ ഒാൺലൈൻ ഷോപ്പിങ് രംഗത്ത് സമ്പൂർണ്ണ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് റിലയൻസ് നടത്തുന്നതെന്നാണ് ഉയരുന്ന പ്രധാന വിമർശനം. ഇന്ത്യയിലെ 6500 നഗരങ്ങളിൽ ഇന്ന് റിലയൻസ് റീടെയിലിന് സ്വാധീനമുണ്ട്. വിപുലമായ ഇൗ ശൃംഖല ഉപയോഗിച്ചാവും കമ്പനി ഒാൺലൈൻ ഷോപ്പിങ്ങിലേക്ക് ചുവടുെവക്കുക. ചൈനയിൽ ആലിബാബ സൃഷ്ടിച്ചത് പോലൊരു മുന്നേറ്റം ഉണ്ടാക്കുകയാണ് റിലയൻസ് ലക്ഷ്യം. അങ്ങനെയെങ്കിൽ ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങളുൾപ്പടെ റിലയൻസിെൻറ ചൊൽപ്പടിയിലേക്ക് വരുന്ന സാഹചര്യമാവും സൃഷ്ടിക്കുക.
എതിരാളികളില്ലാതെ ജിയോ
ഒപ്ടിക്കൽ ഫൈബർ ശൃംഖല വികസിപ്പിക്കുന്നതിനായി 30 ബില്യൺ ഡോളർ കൂടി വിപണിയിലിറക്കാൻ ജിയോ ഒരുങ്ങുന്നുവെന്നാണ് പുതിയ വാർത്തകൾ. ഇതോടെ അതിവേഗ ഇൻറർനെറ്റ് കണക്ടിവിറ്റിയിൽ ജിയോ ബഹുദൂരം മുന്നിലെത്തും. എയർടെൽ, വോഡഫോൺ-െഎഡിയ, ബി.എസ്.എൻ.എൽ തുടങ്ങിയ കമ്പനികളെല്ലാം ജിയോക്ക് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ ഉഴറുകയാണ്. രണ്ട് വർഷങ്ങൾ കഴിയുേമ്പാൾ ജിയോ, എയർടെൽ, വോഡഫോൺ-െഎഡിയ എന്നീ മൂന്ന് കമ്പനികൾ മാത്രമാവും ഇന്ത്യൻ ടെലികോം മേഖലയിൽ ഉണ്ടാവുക. എയർടെല്ലിനെ കീഴടക്കി ജിയോ, ടെലികോം സെക്ടറിൽ ഒന്നാമതെത്തുമെന്നും പ്രവചനമുണ്ട്. ഇതിനിടയിൽ ബി.എസ്.എൻ.എൽ എന്ന പൊതുമേഖല ടെലികോം സേവനദാതാക്കൾക്ക് എത്രത്തോളം പിടിച്ച് നിൽക്കാൻ കഴിയുമെന്നത് അതിരു കവിഞ്ഞ വ്യാമോഹം മാത്രമായിരിക്കും.
വിപണിയിൽ ജിയോ ഉയർത്തുന്ന മൽസരം നേരിടാൻ നിലവിലെ ഒാഹരി ഉടമകളിൽ നിന്ന് 25,000 കോടി രൂപ സ്വരുപിക്കാൻ വോഡഫോൺ-െഎഡിയ കമ്പനി തീരുമാനിച്ചു കഴിഞ്ഞു. സാമ്പത്തിക വർഷത്തിെൻറ ഒേരാ പാദത്തിലും നഷ്ടം നേരിടുകയാണ് ഇൗ കമ്പനികളെല്ലാം. വരും വർഷങ്ങളിൽ ഇന്ത്യൻ ടെലികോം മേഖലയിലെ രാജാവാകുക ജിയോയാണെന്ന കാര്യം എതാണ്ട് ഉറപ്പാണ്. ഇതോടെ ഉപഭോക്താകൾക്ക് മുന്നിലെ പ്രധാന സാധ്യത ജിയോയായി മാറും. ഇന്ന് നൽകുന്ന ആകർഷകമായ പ്ലാനുകൾ അന്നും ജിയോ നൽകുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്ലാനുകൾ അതേ പോലെ നിലനിർത്തിയാലും ഇന്ത്യൻ ടെലികോം മേഖല മുകേഷ് അംബാനിക്ക് മുന്നിൽ സമ്പൂർണ്ണമായ കീഴടങ്ങൽ പ്രഖ്യാപിക്കുന്നതിലേക്കാവും വരും വർഷങ്ങൾ സാക്ഷിയാവുക. ഇതോടെ ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ ഡാറ്റയുടെ മൊത്ത കച്ചവടക്കാരായും റിലയൻസ് മാറും.
അംബാനിയുടെ ദേശസ്നേഹം
വരുംകാലത്ത് എണ്ണയെ പോലെ സമ്പത്ത് പ്രദാനം ചെയ്യുന്നതായിരിക്കും ആളുകളുടെ ഡാറ്റയെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചു കഴിഞ്ഞു. ഇത്തരത്തിൽ ഇന്ത്യക്കാരെ സംബന്ധിക്കുന്ന അമുല്യമായ വ്യക്തിഗത വിവരങ്ങൾ വിദേശികൾക്ക് നൽകരുതെന്നാണ് മുകേഷ് അംബാനി അഭിപ്രായപ്പെടുന്നത്. വൈബ്രൻറ് ഗുജറാത്ത് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു ഇൗ അഭിപ്രായ പ്രകടനം. ഇന്ത്യയുടെ സമ്പത്ത് പുറത്തേക്ക് കടത്തികൊണ്ട് പോകുന്നതിനെതിരെ മഹാത്മഗാന്ധി പോരാടിയതു പോലെ പോരാട്ടം നടത്തണമെന്നായിരുന്നു അംബാനിയുടെ ആഹ്വാനം.
ഇന്ത്യക്കാരുടെ സമ്പത്തും വിദേശ കുത്തകൾക്ക് നൽകരുതെന്ന വാദം വർഷങ്ങളായി ഉയർന്നു കേൾക്കുന്നുണ്ട്. അത് ഇന്ത്യയിൽ തന്നെ നില നിർത്തുന്നതിനെയും പലരും അനുകൂലിച്ചിട്ടുണ്ട്. പക്ഷേ ആ സമ്പത്തിെൻറയും ഡാറ്റയുടെയും വലിയൊരു ശതമാനവും മുകേഷ് അംബാനി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് എന്ന കമ്പനിയിൽ കേന്ദ്രീകരിക്കുകയാണെങ്കിൽ പിന്നെ നിയന്ത്രണങ്ങൾ കൊണ്ട് ഫലമുണ്ടാകില്ല. മോദിയുടെ സാന്നിധ്യത്തിൽ റിലയൻസ് ചെയർമാൻ നടത്തിയ പ്രസംഗം വരുംകാലത്തെ സുവർണ്ണ ഖനിയായ ഡാറ്റയിൽ കണ്ണുംനട്ടുതന്നെയാണ്. ജിയോയിലുടെയും ഇനി വരുന്ന ഒാൺലൈൻ ഷോപ്പിങ്ങിലുടെയും ജനങ്ങളുടെ ഡാറ്റയിലെ ഒരു വലിയ വിഭാഗം റിലയൻസിന് സ്വന്തമാകും. വിദേശ കുത്തകകളെ മാറ്റി നിർത്തി റിലയൻസിനെ ഡാറ്റയുടെ കുത്തക ഉടമസ്ഥാവകാശം നൽകാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെങ്കിലും വിപരീത ഫലമായിരിക്കും ഉണ്ടാവുക. ഇതിനുള്ള നീക്കത്തിെൻറ ഭാഗം മാത്രമാണ് ഇൗ സ്വദേശി സ്നേഹം.
മോദിയുടെ ഇഷ്ടതോഴൻ
അടുത്ത പത്ത് വർഷത്തിനുള്ളിൽ നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപമാണ് റിലയൻസ് നടത്താനൊരുങ്ങുന്നത്. നൂതന സാേങ്കതിക വിദ്യ, ഡിജിറ്റൽ ബിസിനസ്, പെട്രോകെമിക്കൽ തുടങ്ങി വിവിധ മേഖലകൾ കേന്ദ്രീകരിച്ചാവും നിക്ഷേപം. റിലയൻസിെൻറ ഒാൺലൈൻ ഷോപ്പിങ്ങിെൻറ പരീക്ഷണശാലയും ഗുജറാത്താണ്. ഇതെല്ലാം തന്നെ മുകേഷ് അംബാനി എന്ന വ്യവസായിക്ക് മോദിയെന്ന ഭരണാധികാരിയോടുള്ള അടുപ്പം വ്യക്തമാക്കുന്നതാണ്. വോട്ടിങ് യന്ത്രങ്ങളുടെ ഹാക്കിങ്ങുമായി ബന്ധപ്പെട്ട് റിലയൻസ് ജിയോയുടെ പേരും ഉയർന്നു കേട്ടിരുന്നു. പദ്ധതിക്ക് സാേങ്കതിക സഹായം നൽകിയത് റിലയൻസ് ആയിരുന്നുവെന്ന് ഹാക്കർ വെളിപ്പെടുത്തിക്കഴിഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അംബാനി കുടുംബവുമായി ബന്ധപ്പെടുത്തി പലതവണ മോദിയുടേയും ബി.ജെ.പിയുടെയും പേര് ഉയർന്ന് കേട്ടിട്ടുണ്ട്. എന്നാൽ, കാര്യമായ വിവാദങ്ങളുണ്ടാക്കാതെ ഇൗ ആരോപണങ്ങളെല്ലാം കടന്നുപോയി. പ്രതിപക്ഷം പോലും അംബാനിയെ എതിർക്കുന്നതിൽ കാര്യമായി ശ്രദ്ധകേന്ദ്രീകരിച്ചില്ല. അടുത്ത പൊതുതെരഞ്ഞെടുപ്പ് വരുേമ്പാൾ മോദിയും അംബാനിയും പരസ്പര സഹായ സഹകരണ സംഘമായി പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. ഭരണത്തിെൻറ അവസാനകാലത്ത് മോദിയും അംബാനിയും നടത്തിയ ഇടപ്പെടലുകൾ ഇത്തരം വാദങ്ങൾക്ക് കൂടുതൽ ബലം നൽകുന്നതാണ്.
ഒരു വ്യവസായിയിലേക്കും കമ്പനിയിലേക്കും മാത്രം കേന്ദ്രീകരിക്കുന്ന സമ്പദ്വ്യവസ്ഥ ഒരിക്കലും രാജ്യങ്ങൾക്ക് ഗുണകരമാവില്ല. ചില കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഇത്തരത്തിൽ ഒരു ശക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന സമ്പദ്വ്യവസ്ഥകൾ നില നിൽക്കുന്നുണ്ട്. എന്നാൽ, മിശ്രസമ്പദ്വ്യവസ്ഥ നില നിൽക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് അത് സമ്പദ്വ്യവസ്ഥയുടെ തകർച്ചയിലേക്കാവും നയിക്കുക. മൽസരാധിഷ്ഠിത വിപണി ഇല്ലാതാവുന്നതോടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങൾ വരെ ചോദ്യം െചയ്യപ്പെടും. ഇത് മറ്റൊരു പ്രതിസന്ധിയിലേക്കാവും രാജ്യത്തെ നയിക്കുക. അതുകൊണ്ട് അംബാനിക്ക് കീഴടങ്ങി സമ്പദ്വ്യവസ്ഥയിൽ പരിഷ്കാരങ്ങൾ നടത്തുന്ന മോദിയുടെ നയം കൂടുതൽ അപകടത്തിലേക്കായിരിക്കും രാജ്യത്തെ നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.