വിദ്യാഭ്യാസം വ്യവസായമല്ല. ആയിരിക്കരുത്. ഇന്ത്യയുടെ സാമ്പത്തിക നാഡീവ്യൂഹം നിയന്ത്രിക്കുന്ന കോർപറേറ്റ് ഭീമൻ റിലയൻസ് ഉന്നത വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത് ആ സങ്കൽപത്തിന് വിരുദ്ധമാണെന്ന് പറഞ്ഞുകൂടാ. വിദ്യാഭ്യാസ മുന്നേറ്റത്തിൽ സർക്കാറിെൻറയും സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂടിയേ കഴിയൂ. അത് ഇതിനകം തന്നെ നമ്മുടെ രീതിയുമാണ്. വിദ്യാഭ്യാസത്തിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുേമ്പാൾ തന്നെ, അതിെൻറ ഗുണമേന്മയും പ്രാപ്യതയും നിലനിർത്തുകയാണ് വേണ്ടതെന്നാണ് പൊതുകാഴ്ചപ്പാട്. റിലയൻസിെൻറ സംരംഭമായ 'ജിയോ' ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നൽകാനുള്ള കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിെൻറ തീരുമാനം വിമർശിക്കപ്പെടുന്നത് ഇതൊന്നും കൊണ്ടല്ല. ആ ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ കടലാസിൽ മാത്രമാണ്.
അത്തരമൊരു സ്ഥാപനം ശ്രേഷ്ഠമായി മാറുന്നതെങ്ങനെ? തുടങ്ങുന്നത് റിലയൻസ് ആയതു കൊണ്ട്, അതു ശ്രേഷ്ഠമായി മാറുമോ? ഒരു വിദ്യാഭ്യാസ സ്ഥാപനം ശ്രേഷ്ഠമായി തീരുന്നത് അതിെൻറ പ്രവർത്തന പാരമ്പര്യം മുൻനിർത്തിയാണ്. അക്കാദമിക മികവു മുൻനിർത്തിയാണ്. വർഷങ്ങളുടെ പ്രവർത്തനം കൊണ്ട് കിേട്ടണ്ട അത്തരമൊരു പദവി, പിറക്കുന്നതിനും മുേമ്പ 'ജിയോ' ഇൻസ്റ്റിറ്റ്യൂട്ടിന് താലത്തിൽ വെച്ചു നൽകിയ തീരുമാനത്തിൽ കോർപറേറ്റ് -സർക്കാർ ഒത്തുകളിയാണ് പ്രതിഫലിക്കുന്നത്. റിലയൻസിെൻറ ഉദരത്തിലുള്ള കുഞ്ഞ് ശ്രേഷ്ഠനാകുമെന്ന് സർക്കാർ എങ്ങനെ ഉറപ്പിച്ചു? ശ്രേഷ്ഠപദവി മുൻകൂട്ടി നൽകിയ ഒരു സ്വകാര്യ സ്ഥാപനത്തിന്, അതിെൻറ ലേബലിൽ വിദ്യാർഥികളിൽ നിന്ന് തരംപോലെ തലവരി ഇൗടാക്കാമെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്? ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല പോലെ അക്കാദമിക പാരമ്പര്യമുള്ള കലാലയങ്ങളെ പിന്തള്ളി, 'ജിയോ'യെ ശ്രേഷ്ഠമാക്കുന്ന തലതിരിഞ്ഞ വിദ്യാഭ്യാസ രീതിയാണ് സർക്കാർ നടപ്പാക്കുന്നത്.
ചെറിയ പദ്ധതി പോലും വാർത്താസമ്മേളനം വിളിച്ച് അറിയിക്കുന്നയാളാണ് മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കർ. എന്നാൽ, രാജ്യത്തെ ആറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശ്രേഷ്ഠപദവി നൽകുന്ന കാര്യം, അവർക്ക് 1000 കോടി രൂപ അനുവദിക്കുന്ന കാര്യം ട്വിറ്ററിൽ ട്വീറ്റുചെയ്യുക മാത്രമാണ് ചെയ്തത്. രാത്രി വൈകി മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പത്രകുറിപ്പും പ്രസിദ്ധീകരിച്ചു.
ശ്രേഷ്ഠപദവിക്കുള്ള മാനദണ്ഡം
വ്യത്യസ്ഥ പഠനമേഖലകളെ സംയോജിപ്പിച്ച പഠനശാഖ വേണം, ആവിര്‍ഭാവ സാങ്കേതികവിദ്യകളിൽ ഗവേഷണം നടക്കണം, സ്വദേശികളും വിദേശികളുമായ അധ്യാപകരും കുട്ടികളും വേണം, ലോകോത്തര സ്ഥാപനങ്ങളോടു കിടപിടിക്കുന്ന ഭൗതിക സൗകര്യങ്ങളുണ്ടാവണം തുടങ്ങിയവയാണ് യൂണിവേഴ്സിറ്റി ഗ്രാൻറ് കമീഷൻ (യു.ജി.സി) ചട്ടം അനുസരിച്ച് ശ്രേഷ്ഠപദവി നൽകുന്നതിന് മുന്നോട്ടുെവക്കുന്ന മാനദണ്ഡങ്ങളിൽ ചിലത്. ഈ ഗുണങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂര്‍, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ഡൽഹി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ബോംബെ എന്നീ മൂന്ന് സർക്കാർ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു. കൂടാതെ 1964ൽ രാജസ്ഥാനിലെ പിലനയിൽ സ്ഥാപിച്ച ബിർല ഗ്രൂപ്പിെൻറ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ആൻഡ് സയൻസ്, 1953ൽ സ്ഥാപിച്ച മണിപ്പാൽ അക്കാദമി ഒാഫ് ഹയർ എഡ്യൂേക്കഷൻ സ്ഥാപനങ്ങളും. ഇതിനോടപ്പമാണ് ബി.ജെ.പിയുടെ സ്വന്തക്കാരായ മുകേഷ് അംബാനിയുടേയും നിത അംബാനയിയുടേയും പിറക്കാത്ത സ്ഥാപനമായ 'ജിയോ' ഇൻസ്റ്റിറ്റ്യൂട്ടും ഉൾപ്പെടുന്നത്.
പദ്ധതി പ്രഖ്യാപിച്ചത് രണ്ടു വർഷം മുമ്പ്
2016 -17 ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ് ലിരാജ്യത്തെ മികച്ച 20 ഉന്നത വിദ്യാലയങ്ങളെ േലാകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപിക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തു. 10 സർക്കാർ സ്ഥാപനങ്ങളേയും 10 സ്വകര്യ സ്ഥാപനങ്ങളേയും ആണ് തെരഞ്ഞെടുക്കുക എന്നതിൽ കൂടുതൽ വിവരം ബജറ്റ് പ്രസംഗത്തിൽ ഉണ്ടായിരുന്നില്ല. ഇതിെൻറ തുടർച്ചയായി എട്ടുമാസങ്ങൾക്ക് മുമ്പാണ് മുഖ്യ തെരഞ്ഞെടുപ്പു കമീഷണറായിരുന്ന എൻ. ഗോപാലസ്വാമി അധ്യക്ഷനും വിദ്യാഭ്യാസ വിദഗ്ധരായ രേണു ഖേട്ടാർ, തരുൺ ഖന്ന എന്നിവരടങ്ങുന്ന സമിതി ശ്രേഷ്ഠപദവി നൽകുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചത്. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ ഡൽഹി സർവകലാശാല, ജെ.എൻ.യു തുടങ്ങി കേന്ദ്ര സർവകലാശാലകളും വിവിധ െഎ.െഎ.എമ്മുകൾ, െഎ.െഎ.ടികൾ എന്നിവയിൽ നിന്നടക്കം 114 അപേക്ഷകളാണ് ലഭിച്ചത്. ആദ്യം 20 സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു. പിന്നീട് ശ്രേഷ്ഠപദവിക്ക് മാത്രം ഗുണങ്ങളുള്ള 20 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തില്ലെന്ന് ചൂണ്ടിക്കാട്ടി ആറായി ചുരുക്കുകയായിരുന്നു.
ന്യായീകരിച്ച് സർക്കാർ
'ജിയോ' ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപരിഗണന നൽകിയതിന് വിവാദമായപ്പോൾ ന്യായീകരിച്ചും തിരുത്തിയും പ്രകാശ് ജാവ്ദേക്കറും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രമണ്യനും രംഗത്തുവന്നു. സോഷ്യൽ മീഡിയയിൽ കാര്യമറിയാതെയുള്ള പ്രചാരണമാണ് വിവാദമാകാൻ കാരണമെന്നാണ് മന്ത്രി പറയുന്നത്. നിർദിഷ്ട വിഭാഗത്തിലാണ് 'ജിയോ'യെ തെരഞ്ഞെടുത്തത്. ലോകത്തോര നിലവാരത്തിലുള്ള സ്ഥാപനത്തിനു വേണ്ടിയുള്ള മുതൽമുടക്ക് കണക്കിലെടുത്താണ് പദവി നൽകിയത്. ഫണ്ട് സ്വകര്യ സ്ഥാപനങ്ങൾക്ക് നൽകില്ല. നവി മുംബൈക്കടുത്ത് 'ജിയോ' ഇൻസ്റ്റിറ്റ്യൂട്ടിനായി 800 ഏക്കർ സ്ഥലം റിലയൻസ് ഏറ്റെടുത്തിട്ടുണ്ട്. യു.ജി.സി ചട്ടം 6.1 ഉപവകുപ്പ് പ്രകാരമാണ് ജിേയാ ഇൻസ്റ്റിറ്റ്യൂട്ടിനെ ഉൾപ്പെടുത്തിയത് എന്നും മന്ത്രാലയം പറയുന്നു. എന്നാൽ, 'ജിയോ' ഇൻസ്റ്റിറ്റ്യൂട്ടിനെ ഉൾപ്പെടുത്താൻ 2017ൽ യു.ജി.സി ചട്ടം 6.1ഉപവകുപ്പൽ ഭേദഗതി വരുത്തുകയായിരുന്നുെവന്ന് വിദ്യാഭ്യാസ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പിറക്കാത്ത 'ജിയോ' ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നൽകിയത് സോഷ്യൽ മീഡിയ ഏറ്റെടുത്തേതാടെ സർക്കാർ പ്രതിരോധത്തിലാവുകയായിരുന്നു. 'ജിയോ' ഇൻസ്റ്റിറ്റ്യൂട്ടിെൻറ സ്ഥലവും മറ്റു വിവരും തെരഞ്ഞുള്ള ട്വീറ്റുകൾ ട്വിറ്ററിൽ തരംഗമായി. സർക്കാറിെനതിരെ വ്യാപക പരിഹാസ കാമ്പയിനുകളാണ് വിവിധ സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസും സി.പി.എമ്മും രംഗത്തുവന്നു. ബി.ജെ.പി സർക്കാർ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും സ്വന്തക്കാരെന്ന് ആവർത്തിച്ചു തെളിയിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പൊതുമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തഴഞ്ഞ് കോർപറേറ്റ് സ്ഥാപനങ്ങളെ വഴിവിട്ട് പ്രോൽസാഹിപ്പിക്കുന്ന സർക്കാറിെൻറ നീക്കത്തിെൻറ ഭാഗമാണിതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോയും പ്രതികരിച്ചു.
റിലയൻസ് വാഗ്ദാനം
പൂണെ കേന്ദ്രമായി 'ജിയോ' സർവകലാശാല എന്ന പേരിൽ ലോകോത്തര സ്ഥാപനമാണ് ലക്ഷ്യം. നവി മുംബൈയിൽ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 9,500 കോടി രൂപയാണ് മുതൽ മുടക്കുന്നത്. സ്വയംഭരണാധികാരമുള്ള സർവകലാശാല എന്ന നിലയിൽ നൂതന വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ഉൾപ്പെടെ പലതരം കോഴ്സുകളും ഉണ്ടാകുമെന്നും റിലയൻസ് വാഗ്ദാനം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.