മു​ള​ങ്ക​മ്പു​ക​ളി​ൽ തൂ​ങ്ങി​യ ക​ണ്ണീ​ർ ജീ​വി​ത​ങ്ങ​ൾ

ച​രി​ത്ര​ത്തി​​െൻറ ഫോ​ൾ​ട്ട്​​ലൈ​നി​ൽ കു​ടു​ങ്ങി​പ്പോ​യ​വ​രാ​ണ്​ റോ​ഹി​ങ്ക്യ​ക​ൾ. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 3.5 ല​ക്ഷ​ത്തി​ല​ധി​കം അ​ഭ​യാ​ർ​ഥി​ക​ളെ​ത്തി​യ​ ബം​ഗ്ലാ​ദേ​ശി​ലെ കോ​ക്​​സ്​ ബ​സാ​റി​ൽ പു​തു​താ​യി വ​ന്നു​ ചേ​ർ​ന്ന​ത്​ 4.5 ല​ക്ഷം​കൂ​ടി. അ​ടു​ത്ത​കാ​ല​ത്ത്​ ദ​ക്ഷി​ണേ​ഷ്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഭ​യാ​ർ​ഥി പ്ര​വാ​ഹ​ത്തി​​െൻറ ക​ഥ ദൃ​ക്​​സാ​ക്ഷി​യാ​യ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി.​എം. നാ​രാ​യ​ണ​ൻ വി​വ​രി​ക്കു​ന്നു.

‘‘വി​ശ​ക്കു​ന്നു; എ​ന്തെ​ങ്കി​ലും ത​രു​മോ?’’- കാ​റി​ൽ​നി​ന്ന്​ കാ​മ​റ​യും മൈ​ക്കു​മാ​യി ഇ​റ​ങ്ങി​യ​പ്പോ​ൾ ചു​റ്റും ആ​ൾ​ക്കൂ​ട്ടം. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ഭ​ക്ഷ​ണ​പ്പൊ​തി​യു​മാ​യി വ​ന്ന​താ​ണെ​ന്ന ധാ​ര​ണ​യി​ലാ​ണ്​ വി​ശ​ന്നു​വ​ല​ഞ്ഞ അ​വ​ർ ഒാ​ടി​ക്കൂ​ടി​യ​ത്. മാ​ധ്യ​മ സം​ഘ​​മാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ നി​രാ​ശ​രാ​യി പി​രി​ഞ്ഞു​പോ​യി.അ​ഭ​യാ​ർ​ഥി​ക​ളു​ടെ സ​മു​ദ്ര​മാ​ണ്​ കോ​ക്​​സ്​ ബ​സാ​ർ. വ​ലി​ച്ചു​കെ​ട്ടി​യ ക​റു​ത്ത പ്ലാ​സ്​​റ്റി​ക്​ ഷീ​റ്റി​ന​ടി​യി​ൽ അ​ശ​ര​ണ​രാ​യ വൃ​ദ്ധ​രും സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും കൂ​നി​ക്കൂ​ടി​യി​രു​ന്നു. ഒ​രാ​യു​സ്സി​​െൻറ സ​മ്പാ​ദ്യം മു​ഴു​വ​ൻ മു​ള​െ​ങ്കാ​മ്പി​​െൻറ ര​ണ്ട​റ്റ​ത്തു​മാ​യി പെ​റു​ക്കി​ക്കെ​ട്ടി മ്യാ​ന്മ​റി​ൽ​നി​ന്ന്​ ജീ​വ​നും​കൊ​ണ്ട്​ ഒാ​ടി​പ്പോ​ന്ന​വ​രാ​ണി​വ​ർ.

മ​ഴ​വെ​ള്ളം ഇ​റ്റി​റ്റു​വീ​ഴു​ന്ന പ്ലാ​സ്​​റ്റി​ക്​ കൂ​ടാ​ര​ത്തി​ൽ മ​യ​ങ്ങി​ക്കി​ട​ക്കു​ന്ന അ​ഞ്ചു​ കു​ഞ്ഞു​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ച്ച്​ എ​ന്ത​ു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ത​ള​രു​ക​യാ​ണ്​ ഫൗ​സി​യ ബീ​ഗം. ‘‘ഞാ​നെ​ന്തു ചെ​യ്യും, ഇ​വ​ർ​ക്കെ​ല്ലാം പ​നി​യാ​ണ്. മൂ​ത്ത മ​ക​ൾ ര​ഹാ​ന ത​ല​നാ​രി​ഴ​ക്കാ​ണ്​ മ്യാ​ന്മ​ർ പ​ട്ടാ​ള​ത്തി​​െൻറ വെ​ടി​യു​ണ്ട​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട​ത്.’’ 

വ​ട​ക്ക​ൻ രാ​ഖൈ​നി​ലെ മാ​ങ്​​ഡോ ടൗ​ണി​ലെ തു​ണി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​ണ്​ ഫൗ​സി​യ​യു​ടെ ഭ​ർ​ത്താ​വ്​ താ​രി​ഖ്​ ഹു​സൈ​ൻ. ആ​ൾ​ക്കൂ​ട്ടം ആ​ദ്യം തീ​യി​ട്ട​ത്​ ഹു​സൈ​​െൻറ തു​ണി​ക്ക​ട. പി​ന്നീ​ട്​ മ്യാ​ന്മ​ർ പ​ട്ടാ​ളം ഗ്രാ​മ​ങ്ങ​ൾ വ​ള​ഞ്ഞ്​ ആ​ളു​ക​ളെ വെ​ടി​വെ​ച്ചു​കൊ​ല്ലാ​നും വീ​ടു​ക​ൾ തീ​യി​ടാ​നും തു​ട​ങ്ങി​യ​പ്പോ​ൾ കു​ട്ടി​ക​ളെ കൂ​ട്ടി​പ്പി​ടി​ച്ച്​ ഒാ​ടി​ര​ക്ഷ​പ്പെ​ട്ട​താ​ണ്​ താ​രി​ഖ്​ ഹു​സൈ​നും കു​ടും​ബ​വും. പാ​ലാ​യ​ന​ത്തി​നി​ട​യി​ൽ ര​ഹാ​ന​ക്കും ഹു​സൈ​നും വെ​ടി​യേ​റ്റു. കാ​ലി​ന്​ വെ​ടി​യേ​റ്റ ഹു​സൈ​ൻ കോ​ക്​​സ്​ ബ​സാ​റി​ലെ ഏ​തോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. രാ​ഹി​ന​യാ​ക​െ​ട്ട ത​ല​യി​ൽ ​വ​ലി​യ ബാ​ൻ​ഡേ​ജു​മാ​യി (അ​തി​ർ​ത്തി ക​ട​ന്ന​പ്പോ​ൾ ബം​ഗ്ലാ​ദേ​ശി പ​ട്ടാ​ളം മ​രു​ന്നു​വെ​ച്ച്​ കെ​ട്ടി​ക്കൊ​ടു​ത്ത​താ​ണി​ത്) അ​മ്മ​ക്കൊ​പ്പം മ​ഴ ന​ന​യു​ക​യാ​ണ്. ഹു​സൈ​നെ അ​ന്വേ​ഷി​ച്ച്​ ആ​ശു​പ​ത്രി​യി​ൽ​പ്പോ​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ങ്ങ​നെ ചി​ത​റി​പ്പോ​യ കു​ടും​ബ​ങ്ങ​ളാ​ണ്​ കോ​ക്​​സ്​ ബ​സാ​റി​ല​ധി​ക​വും.

ആ​ശു​പ​ത്രി​ക​ളി​ലെ അ​വ​സ്​​ഥ ക്യാ​മ്പു​ക​ളി​ലേ​തി​നേ​ക്കാ​ൾ ഭീ​ക​ര​മാ​ണ്. പ​ലാ​യ​നം ചെ​യ്യു​ന്ന​വ​രെ ല​ക്ഷ്യം​വെ​ച്ച്​ മ്യാ​ന്മ​ർ പ​ട്ടാ​ളം വി​ന്യ​സി​ച്ച കു​ഴി​ബോം​ബി​ൽ ത​ട്ടി ര​ണ്ടു കാ​ലും ത​ക​ർ​ന്ന അ​ലി ഹൈ​ദ​ർ ചോ​ദി​ക്കു​ന്നു: ‘‘ഇ​ങ്ങ​നെ വേ​ട്ട​യാ​ട​പ്പെ​ടാ​ൻ ഞാ​നെ​ന്തു തെ​റ്റാ​ണ്​ ചെ​യ്​​ത​ത്​?’’ റോ​ഹി​ങ്ക്യ​ൻ മു​സ്​​ലിം ആ​യി​പ്പോ​യി എ​ന്ന​താ​ണ്​ ഹൈ​ദ​ർ അ​ലി​ക്ക്​ പ​റ്റി​യ തെ​റ്റ്. രാ​ഖൈ​നി​ൽ ന​ട​ക്കു​ന്ന​ത്​ വം​ശ​ഹ​ത്യ​യു​ടെ ടെ​ക്​​സ്​​റ്റ്​ ബു​ക്ക്​ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന്​ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. അ​തി​​െൻറ ഇ​ര​ക​ളാ​ണ്​ ഫൗ​സി​യ​യും ഹൈ​ദ​റും.
 

Tags:    
News Summary - Rohingya Migrant - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT