ബി.ജെ.പിക്കാരെല്ലാം ആർ.എസ്.എസുകാരല്ല എന്ന് സ്ഥാപിക്കാൻ ബി.െജ.പി നേതാക്കൾ പാടുപെട്ടു ശ്രമിച്ചുപോന്ന ഒരു കാലമുണ്ട്. വാജ്പേയി പ്രധാനമന്ത്രിയായ ഘട്ടത്തിലാണ് അത് ഏറ്റവും പ്രകടമായിക്കണ്ടത്. പ്രധാനമന്ത്രിയെ സർവസമ്മതനും സമാദരണീയനും മതേതരനുമൊക്കെയായി കാണുന്ന ജനാധിപത്യരീതി സൃഷ്ടിച്ച ഒരു വിരോധാഭാസമായിരുന്നു അത്. രണ്ടു ഡസൻ പാർട്ടികളെ ഒരു കുടക്കീഴിലാക്കി തട്ടിക്കൂട്ടിയ ദേശീയ ജനാധിപത്യ സഖ്യത്തിെൻറ (എൻ.ഡി.എ) അമരക്കാരനായി വാജ്പേയി സ്വീകാര്യനായത് ബി.ജെ.പിക്കാർക്കിടയിലെ മിതവാദിയും മതേതര വാഗ്മിയുമെന്ന നിലയിലാണ്. വാജ്പേയിയും അദ്വാനിയും ചേർന്നാണ് രാമജന്മഭൂമി പ്രക്ഷോഭം നയിച്ചതെന്ന ചരിത്രമൊക്കെ അതിനിടയിൽ എല്ലാവരും സൗകര്യപൂർവം മാറ്റിവെച്ചു. വാജ്പേയിയുടെ ആർ.എസ്.എസ് ബന്ധം, കേന്ദ്രമന്ത്രിമാരുടെ ആർ.എസ്.എസ് ബന്ധം എന്നൊക്കെയുള്ളത് കെട്ടുകഥകളെന്ന മട്ടിലാണ് പാർലമെൻറ് പ്രസംഗങ്ങളിൽ നേതാക്കളും വാജ്പേയിതന്നെയും തട്ടിവിട്ടത്. കാലം മുന്നോട്ടുപോയപ്പോൾ അദ്വാനിയും, പിന്നെ നരേന്ദ്ര മോദിതന്നെയും സർവസമ്മത സമാദരണീയ മിതവാദി മതേതരരായി വേഷപ്പകർച്ച നേടി.
ഇന്നിപ്പോൾ ബി.ജെ.പി നേതാക്കൾ മത്സരിക്കുന്നത് തങ്ങളുടെ ആർ.എസ്.എസ് ബന്ധത്തിെൻറ കരുത്ത് എടുത്തുകാട്ടാനാണ്. ആർ.എസ്.എസ് ആസൂത്രണം ചെയ്ത് ബി.ജെ.പി നടപ്പാക്കുന്നതാണ് ഇന്നത്തെ ഇന്ത്യയുടെ ഗതിയെന്നിരിക്കെ, ബി.ജെ.പിയുടെ ബലത്തിലല്ല ആർ.എസ്.എസിെൻറ കാരുണ്യത്തിലാണ് നിലനിൽപ് എന്ന് അവർക്ക് നന്നായറിയും. എങ്കിലും സർവാദരണീയനും സർവസമ്മതനുമായി കാണേണ്ട പ്രഥമ പൗരന് ആർ.എസ്.എസുകാരെൻറ ലേബൽ വരുന്നത് പൊതുസമൂഹത്തിന് പൊതുവെ ദഹിക്കാത്ത ഒന്നാണെന്ന മനോഗതി ഭരണചക്രം തിരിക്കുന്നവർക്ക് ഉള്ളതായി തോന്നുന്നു. അതുകൊണ്ടാകണം, കാൽനൂറ്റാണ്ടായി ബി.ജെ.പിയിൽ ഉണ്ടുറങ്ങുന്ന രാം നാഥ് കോവിന്ദ് ഒരൊറ്റ ആർ.എസ്.എസ് ശാഖായോഗങ്ങളിൽ പെങ്കടുത്തയാളല്ലെന്ന് സമർഥിക്കാൻ മന്ത്രിമാരും മറ്റു നേതാക്കളും ശ്രമിക്കുന്നത്. വാജ്പേയി പ്രധാനമന്ത്രിയായ കാലത്ത് ഉദാരമുഖം കൽപിച്ചുകൊടുക്കാൻ പാടുപെട്ടതിെൻറ മറ്റൊരു പകർപ്പു മാത്രമാണ് അത്. ആർ.എസ്.എസും ബി.െജ.പിയും പറയുന്നതിൽ റബർ സ്റ്റാമ്പ് പതിക്കുന്നതിനപ്പുറത്തെ ഭരണഘടനാച്ചുമതലയൊന്നും പുതിയ പ്രഥമ പൗരന് നിർവഹിക്കാനില്ല.
ഗുജറാത്ത് കലാപവേളയിൽ നരേന്ദ്ര മോദിയോട് രാജധർമം ഉപദേശിക്കാനെങ്കിലും അന്നത്തെ പ്രധാനമന്ത്രി വാജ്പേയിക്ക് കഴിഞ്ഞു; വാജ്പേയിക്കുപോലും കഴിയാത്തൊരു കാവലാളായി ഭരണഘടനയെ പൂജിക്കാൻ രാം നാഥ് കോവിന്ദിന് കഴിഞ്ഞെന്നുവരില്ല.
പ്രധാനമന്ത്രിപദവും മന്ത്രിസഭയും കടന്ന്, കാവി പുതച്ച രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമുള്ള മതേതര ജനാധിപത്യ രാജ്യത്തിലേക്കാണ് ഇന്ത്യ ഇൗ ദിനങ്ങളിൽ കാൽ നീട്ടുന്നത്. രാജ്യത്തിെൻറ 14ാമത് പ്രഥമ പൗരെൻറ തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത് ആ വഴിക്കാണ്. ബി.ജെ.പിയിൽനിന്ന് രാജിവെച്ച് ഉപരാഷ്ട്രപതി സ്ഥാനാർഥിയായെന്നു കരുതി വെങ്കയ്യ നായിഡുവിെൻറ മനസ്സിലെ കാവി മാഞ്ഞുപോവില്ല. ആർ.എസ്.എസ് ബന്ധം കഴുകിക്കളയാൻ രാം നാഥ് കോവിന്ദിനും കഴിയില്ല.
രാജ്യത്തിെൻറ മൂന്നു സുപ്രധാന ഭരണഘടനാ പദവി വഹിക്കുന്നവരും നടപ്പാക്കുന്നത് കാവിഅജണ്ടയായിരിക്കുമെന്ന യാഥാർഥ്യമാണ്, െഎക്യപ്പെട്ട് പൊതുസ്ഥാനാർഥിയെ നിർത്തിയ 17 പ്രതിപക്ഷ പാർട്ടികൾ അടക്കം ജനസമൂഹത്തെ തുറിച്ചുനോക്കുന്നത്. രാം നാഥ് കോവിന്ദ് രാഷ്ട്രപതിയാവുേമ്പാൾ പിന്നാക്ക, ദലിത് വിഭാഗങ്ങൾ വീണ്ടുമൊരിക്കൽക്കൂടി പരമപദം പൂകുന്നതിെൻറ നിർവൃതി നുകരേണ്ടതുമില്ല.
2014ൽ കിട്ടിയ ദലിത് പിന്തുണ ചോരാതിരിക്കാനും രാജ്യത്തെ ദലിത് രോഷം അടക്കാനും പൊതുവേദിയിൽ ദലിത് പ്രേമം ഉറക്കെപ്പറയാനുമുള്ള പിടിവള്ളിയാണ് സംഘ്പരിവാറിന്, പ്രഥമ പൗരെൻറ കസേരയിൽ ഇരിക്കുന്ന രാം നാഥ് കോവിന്ദ്. ഉനയും സഹാറൻപുരും രോഹിത് വെമുലയും മാംസവിലക്കുമെല്ലാം ദലിതെൻറ നെഞ്ചുരുക്കുകയും ജീവനോപാധി തകർക്കുകയും, പ്രേക്ഷാഭങ്ങൾ കരുത്തുനേടുകയും ചെയ്യുന്ന ചുറ്റുപാടിൽ അതൊരു സമർഥമായ രാഷ്ട്രീയംതന്നെ. സവർണ യോഗി മുഖ്യമന്ത്രിയായശേഷം യു.പിയിൽ ദലിതർക്കുനേരെ വർധിച്ചുവരുന്ന സവർണ പകപോക്കലുകൾ മറച്ചുപിടിക്കാൻ അവിടെനിന്നൊരു രാം നാഥ് കോവിന്ദിനെ കണ്ടെത്തുകയാണ് മോദി-അമിത് ഷാമാർ ചെയ്തത്. ഹിന്ദി ഹൃദയഭൂമിയിൽ ദലിത് വോട്ടുകൾ ചോർത്തി ബി.ജെ.പിയെ നേരിട്ട നിതീഷ്കുമാറിനുപോലും പിന്തുണക്കേണ്ടിവന്ന രാഷ്ട്രീയ സമവാക്യവും ആ നാമനിർദേശത്തിൽ അടങ്ങിയിരുന്നു.
പേര് ഒൗദ്യോഗികമായി പുറത്തുപറയുന്നതുവരെ അവർക്കു ചുറ്റും നിന്ന മുതിർന്ന മന്ത്രിമാർപോലും രാഷ്ട്രപതി സ്ഥാനാർഥി ആരെന്ന കാര്യത്തിൽ ഇരുട്ടത്തായിരുന്നുവെന്ന ഉപകഥ, അതു വേറെ. സവർണ അജണ്ട സുഖസുന്ദരമായി മുന്നോട്ടു കൊണ്ടുപോകാൻ രാഷ്ട്രപതിസ്ഥാനം ദലിതനു നൽകിയാൽ മാത്രം മതിയോ എന്ന കാതലായ പ്രശ്നം ഇതിനെല്ലാമിടയിൽ ബാക്കി. ബ്രാഹ്മണർക്കും ഠാകുർമാർക്കും മേധാവിത്വമുണ്ടായിരുന്ന ഒരു യു.പി ഗ്രാമത്തിൽ പിറന്ന രാം നാഥ് കോവിന്ദിന് ജാതിവിവേചനത്തിെൻറ കെടുതികൾ തിരിച്ചറിയാതിരിക്കില്ല. ആ കെടുതികൾ ഇന്നും മാറ്റമില്ലാതെ തുടരുന്നതും അറിയാതിരിക്കില്ല.
ദലിതെൻറ ഉന്നമനം പറഞ്ഞൊപ്പിക്കാനൊരു ദലിതനെ രാഷ്ട്രപതിയാക്കുേമ്പാൾ, സവർണ രാഷ്ട്രീയം മുന്നോട്ടുനീക്കുന്ന കാര്യപരിപാടികൾക്ക് ഒരു മറയും ഉത്തേജകവുമായി തീരുകയാണ് രാം നാഥ് കോവിന്ദ്. അദ്ദേഹം രാഷ്ട്രപതിസ്ഥാനത്തെ ബന്ധനസ്ഥനായ ദലിതനായി മാറുന്നത് അങ്ങനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.