അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ മുങ്ങിപ്പോയ പ്രധാനപ്പെട്ട വാർത്ത ആർ.ബി.െഎയുമായി ബന്ധപ്പെട്ടായിരുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ഞെട്ടിച്ചുകൊണ്ടാണ് റിസർവ് ബാങ്ക് ഗവർണർ സ ്ഥാനത്ത് നിന്ന് ഉൗർജിത് പേട്ടൽ രാജിവെച്ചത്. ഡിസംബർ 10ലെ ഉൗർജിത് പേട്ടലിെൻറ രാജി തെരഞ്ഞെടുപ്പ് ചർ ച്ചകൾക്കിടയിൽ മുങ്ങിപ്പോയി. ബാങ്കിെൻറ സ്വയംഭരണം ഇല്ലാതാക്കാൻ മോദി സർക്കാർ ഇടപ്പെടുന്നുവെന്ന വാർത്തകൾ ക്കിടെയുണ്ടായ രാജി സജീവ ചർച്ചയായില്ല. പ്രമുഖ രാഷ്ട്രീയ പാർട്ടികളൊന്നും ഇക്കാര്യത്തിൽ ശക്തമായ പ്രതികരണവു ം നടത്തിയില്ല.
തെരഞ്ഞെടുപ്പ് ഫലം വന്ന ഡിസംബർ 11ന് വൈകുന്നേരമാണ് ശക്തികാന്ത ദാസിനെ പുതിയ റിസർവ് ബാങ്ക് ഗവർണറായി നിയമിച്ചത്. മധ്യപ്രദേശിൽ കോൺഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുേമ്പാഴാണ് ദാസി െൻറ നിയമന വാർത്ത പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പ് ചൂടിൽ ആ വാർത്തക്കും കാര്യമായ പരിഗണന കിട്ടിയില്ല. പക്ഷേ ഇ ന്ത്യൻ സമ്പദ്വ്യവസ്ഥയുടെ തലവര കുറിക്കാൻ ശേഷിയുള്ള സ്വയംഭരണ സ്ഥാപനമായ റിസർവ് ബാങ്കിെൻറ തലപ്പത്തേക്ക് മോദിയുടെ വിശ്വസ്തനായ ശക്തികാന്ത ദാസെത്തുേമ്പാൾ ഉയർത്തുന്ന ചില ചോദ്യങ്ങളുണ്ട്. ഇതിനെ അവഗണിച്ച് മുന്നോട്ട് പോവുകയാണെങ്കിൽ സമ്പദ്വ്യവസ്ഥയുടെ അടിവേരറുക്കുന്ന തീരുമാനമായിരിക്കുമത്.
ഒറ്റനോട്ടത്തിൽ തന്നെ ശക്തികാന്ത ദാസിേൻറത് രാഷ്ട്രീയ നിയമനമാണെന്ന് വ്യക്തമാണ്. 2016 നവംബറിലെ നോട്ട് നിരോധനകാലത്ത് കേന്ദ്രസർക്കാറിെൻറ മുഖമായിരുന്നു ധനകാര്യ സെക്രട്ടറിയായിരുന്ന ശക്തികാന്ത ദാസ്. നോട്ട് നിരോധന തീരുമാനം നടപ്പിലാക്കുന്നതിന് സർക്കാറിനെ സഹായിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ശക്തികാന്ത ദാസായിരുന്നു. വാർത്തസമ്മേളനങ്ങളിൽ സർക്കാറിനായി നിരന്തരമായി സംസാരിച്ചതും അദ്ദേഹമായിരുന്നു. പിന്നീട് ജി.എസ്.ടി നടപ്പിലാക്കുന്നതിെൻറ പിന്നണിയിലും ശക്തികാന്ത ദാസുണ്ടായിരുന്നു. ഇതിലുടെ നരേന്ദ്രമോദിയുടെ വിശ്വസ്തനെന്ന തലത്തിലേക്ക് അദ്ദേഹം ഉയർന്നുവെന്നാണ് വിലയിരുത്തൽ. ഇത് തന്നെയാണ് ആർ.ബി.െഎ ഗവർണറെന്ന സ്ഥാനലബ്ധി ശക്തികാന്തിന് ലഭിക്കാൻ കാരണം.
ഇന്ത്യയിൽ ബാങ്കുകൾ കടുത്ത പ്രതിസന്ധി നേരിടുേമ്പാഴാണ് ശക്തികാന്ത ദാസ് ആർ.ബി.െഎ ഗവർണറായി എത്തുന്നത്. കിട്ടാകടത്തിൽ നിന്ന് ബാങ്കുകളെ കരകയറ്റാൻ എന്ത് നടപടിയാകും ദാസ് സ്വീകരിക്കുകയെന്നാണ് ഇന്ത്യൻ സാമ്പത്തികരംഗം ഉറ്റുനോക്കുന്നത്. കിട്ടാകടത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോയാൽ അത് സർക്കാറിെൻറ അതൃപ്തി വിളിച്ച് വരുത്തുമെന്ന് ശക്തികാന്തിനറിയാം.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വായ്പ പ്രശ്നത്തിൽ ആർ.ബി.െഎയും കേന്ദ്രസർക്കാറും തമ്മിൽ കൊമ്പ് കോർത്തിരുന്നു. പല ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് അറിഞ്ഞിട്ടും കേന്ദ്രസർക്കാർ ഇത്തരം സ്ഥാപനങ്ങൾക്കായി നിലകൊള്ളുകയായിരുന്നു. ആർ.ബി.െഎയുടെ തലപ്പത്തേക്ക് എത്തുേമ്പാൾ സർക്കാറിെൻറ ഇത്തരം താൽപര്യങ്ങൾ കൂടി പരിഗണിച്ച് മാത്രമേ ശക്തികാന്ത ദാസിന് മുന്നോട്ട് പോകാൻ കഴിയൂ.
2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് വരികയാണ് ഹിന്ദി ഹൃദയഭൂമിയിലെ തെരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോദിക്കും അമിത് ഷാക്കും ശുഭസൂചനയല്ല നൽകുന്നത്. രാജ്യത്തെ തന്നെ വിറപ്പിച്ച കർഷക പ്രക്ഷോഭങ്ങളാണ് രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ പ്രതിഫലിച്ചത്. ഇൗ കർഷക രോഷം തണുപ്പിക്കാൻ വഴി തേടുകയാണ് മോദി സർക്കാർ. ഏകദേശം നാല് ലക്ഷം കോടിയുടെ കാർഷിക വായ്പ എഴുതി തള്ളി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു ഗിമ്മിക്ക് കാണിക്കാൻ മോദി സർക്കാർ മുതിരുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനുള്ള നിലമൊരുക്കാനാണ് ശക്തികാന്ത ദാസിനെ ആർ.ബി.െഎ ഗവർണർ സ്ഥാനത്തേക്ക് കൊണ്ടു വന്നതെന്നാണ് സൂചന.
തെൻറ നയങ്ങളെ നടപ്പിലാക്കാനുള്ള ഉപകരണമാക്കി ആർ.ബി.െഎ ഗവർണറെ മോദി മാറ്റിതീർക്കുമോയെന്ന ആശങ്കയും ശക്തമാണ്. ആർ.ബി.െഎയുടെ സ്വയംഭരണം സംരക്ഷിക്കുമെന്ന് ഗവർണറായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ വാർത്ത സമ്മേളനത്തിൽ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. എന്നാൽ, ആർ.ബി.െഎ ആക്ടിലെ സെക്ഷൻ ഏഴിലൂടെ കേന്ദ്രബാങ്കിെൻറ നിയന്ത്രണം ഏറ്റെടുക്കാൻ സർക്കാർ മുതിർന്നാൽ ഉൗർജിത് പേട്ടൽ നടത്തിയ ചെറുത്ത്നിൽപ്പ് പോലും ശക്തികാന്തിൽ നിന്ന് ഉണ്ടാവില്ലെന്ന് ഉറപ്പാണ്.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഗവേഷണ പരിചയമുള്ളവരെയാണ് പൊതുവിൽ ആർ.ബി.െഎ ഗവർണറായി നിയമിക്കാറുള്ളത്. ഇതിൽ നിന്ന് വ്യത്യസ്തമായി ചരിത്രത്തിലാണ് ശക്തികാന്ത ദാസിന് ബിരുദാന ബിരുദമുള്ളത്. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നയാളെ ആർ.ബി.െഎയുടെ തലപ്പത്തേക്ക് എത്തിക്കാനാണ് യോഗ്യതകളിൽ വെള്ളം ചേർത്തെതന്നാണ് ഉയരുന്ന ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.