പ്യോങ്യാങ്: ലോകം മൊത്തം കോവിഡിനെത്തുടർന്ന് ആടിയുലയുേമ്പാഴും അതേ വാർത്താപ്രാധാന്യം നേടിക്കൊണ്ടി രിക്കുകയാണ് ഉത്തരകൊറിയൻ നേതാവായ കിം ജോങ് ഉന്നിെൻറ ആരോഗ്യനിലയും അതുമായി ബന്ധപ്പെട്ട ഊഹാേപാഹേങ്ങളും . കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുേമ്പാൾ ഉറ്റചങ്ങാതിയ ായ ചൈനയും മറ്റും ഇത് നിഷേധിക്കുന്നു. കിം മരിച്ചോ ഇല്ലയോ എന്നതിനൊപ്പം തന്നെ ആരാകും ഉത്തരെകാറിയയുടെ അടുത ്ത ഭരണാധികാരിയെന്ന ചോദ്യത്തിനും ഉത്തരം തേടുകയാണ് ലോകം. കിമ്മിെൻറ പിൻഗാമിയായി ഭൂരിഭാഗം പേരും ചൂണ്ടിക്ക ാട്ടുന്നത് ഇളയ സഹോദരി കിം യോ ജോങ്ങിനെയാണ്.
രാജ്യം ഭരിക്കുന്ന കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ നേതൃത് വത്തിലിരിക്കുന്ന അവർ കിമ്മിെൻറ വിശ്വസ്ത കൂടിയാണ്. കിമ്മിെൻറ നയതന്ത്രമാറ്റങ്ങളിലെ ചാലക ശക്തിയായി ച ൂണ്ടിക്കാണിക്കപ്പെടുന്ന കിം യോ ജോങ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി നടന്ന ഉച്ചകോടി യാഥാർഥ്യമാക്ക ുന്നതിൽ സവിശേഷ സ്ഥാനം വഹിച്ചിട്ടുണ്ട്.
കിം യോ ജോങ് രാജ്യത്തിെൻറ ഭരണനേതൃത്വത്തിലെത്തുമോ എന്ന ചോദ്യമുയർന്നത് അവരുടെ സഹോദരെൻറ ആരോഗ്യനില വഷളായെന്ന റിപ്പോർട്ടുകൾക്കിടയിലാണ്. കഴിഞ്ഞ ഏപ്രിൽ 15ന് മുത്തച്ഛനും ഉത്തര കൊറിയയുടെ സ്ഥാപകനുമായ കിം സുങ്ങിെൻറ ജന്മവാർഷിക ചടങ്ങിൽ അദ്ദേഹം പങ്കെടുക്കാതിരുന്നതോടെയാണ് കിംവദന്തികൾ പരക്കാൻ തുടങ്ങിയത്.
2019ൽ ദക്ഷിണകൊറിയയിൽ നടന്ന ശീതകാല ഒളിമ്പിക്സിെൻറ ഭാഗമായി അയൽരാജ്യം സന്ദർശിച്ച പ്രതിനിധി സംഘത്തെ നയിച്ച 30കാരി അന്ന് മുതൽതന്നെ ലോകമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. കിം കുടുംബത്തിൽ നിന്നും സോൾ സന്ദർശിക്കുന്ന ആദ്യ വ്യക്തിയായിരുന്നു അവർ. ഒരുവനിതയെന്ന നിലയിൽ അധികാരം അവർക്ക് ലഭിക്കില്ലെന്ന് ചിലരെങ്കിലും ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും രക്തബന്ധത്തേക്കാൾ വലുതല്ല മറ്റൊന്നും എന്നാണ് ഉത്തരകൊറിയയെ സസൂക്ഷ്മം നിരീക്ഷിക്കുന്നവർ കരുതുന്നത്.
ഉത്തരകൊറിയയുടെ വിധി തുടങ്ങുന്നതും ഒടുങ്ങുന്നതും കിം കുടുംബത്തിൽ
1948ൽ രണ്ടാം ലോകയുദ്ധത്തിന് ശേഷം രാജ്യം രൂപീകൃതമായത് മുതൽ കിം കുടുംബമാണ് ഭരിക്കുന്നത്. മുത്തച്ഛനും അച്ഛനും ഒടുവില്‍ കിമ്മുമടക്കം മൂന്ന് തലമുറയുടെ ഏകാധിപത്യ ഭരണത്തിന് കീഴിലായിരുന്നു രാജ്യം. 2011ൽ അച്ഛെൻറ മരണശേഷം സ്ഥാനമേറ്റപ്പോൾ കിമ്മിെൻറ ഭരണേശഷിയെക്കുറിച്ച് പലരും സംശയമുയർത്തി. എന്നാൽ 36കാരെൻറ കീഴിൽ ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടു നീങ്ങിയ ഉത്തരകൊറിയ അമേരിക്കക്ക് കനത്തവെല്ലുവിളി ഉയർത്തി. തെൻറ നിലനിൽപിന് വെല്ലുവിളിയാകുന്നവരെ കിം നിർദാക്ഷിണ്യം ഉൻമൂലനം ചെയ്തു. അമ്മാവനായ ജാങ് സോങ് തായേക്കിനെയും അർധസഹോദരൻ കിം ജോങ് നാമിനെയും ഇങ്ങനെ ഇല്ലാതാക്കിയെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തിെൻറ നേതാവാകാൻ അവർക്ക് ജനങ്ങളുടെ അംഗീകാരം വേണമെന്നില്ലെന്നാണ് വിദഗ്ദർ ചുണ്ടിക്കാണിക്കുന്നത്. കാരണം ഉത്തരകൊറിയയുടെ വിധി തുടങ്ങുന്നതും ഒടുങ്ങുന്നതും കിം കുടുംബത്തിൽ നിന്നായിരിക്കുമെന്നാണ് അവർ നിരീക്ഷിക്കുന്നത്. കിം കുടുംബത്തിൽ നിന്നുള്ള പുരുഷകേസരികൾ അവർക്ക് വെല്ലുവിളിയാകില്ലെന്നാണ് സൂചന. കിമ്മിെൻറ മുതിർന്ന സഹോദരൻ കിം ജോങ് ചോലിന് രാഷ്ട്രീയത്തേക്കാളേറെ ഗിറ്റാർ വായനയോടാണ് കമ്പം. ഇക്കാരണത്താൽ തന്നെയാണ് സൗമ്യ സ്വഭാവക്കാരനായ േചാലിനെ മാറ്റിനിർത്തി അച്ഛൻ കിം ജോങ് ഉന്നിന് ഭരണചക്രം കൈമാറിയത്. അനന്തരവനായ കിം ഹാൻ സോൾ വിദേശത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ ആ ഭാഗത്ത് നിന്നും വെല്ലുവിളിയില്ല. കിമ്മിന് മൂന്ന് കുട്ടികളുണ്ടെന്ന് ദക്ഷിണകൊറിയൻ മാധ്യമങ്ങൾ പറയുന്നുണ്ടെങ്കിലും അവരിതുവരെ ഉത്തരകൊറിയൻ മാധ്യമങ്ങളിൽ ഔദ്യോഗികമായി രംഗപ്രവേശനം ചെയ്തിട്ടില്ല.
എന്നിരുന്നാലും നാലുപതിറ്റാണ്ട് കാലം വിദേശത്ത് നയതന്ത്ര മേഖലയിൽ പ്രവർത്തിച്ച ശേഷം രാജ്യത്ത് തിരിച്ചെത്തിയ കൊറിയൻ സ്ഥാപകൻ കിം ഇൽ സങിെൻറ ജീവിച്ചിരിക്കുന്ന മകൻ കിം പ്യോങ് ഇൽ ഭരണനേതൃത്തിലെത്തുന്നത് തള്ളിക്കളയാനാകില്ലെന്നാണ് ഉത്തര കൊറിയയുടെ ലണ്ടൻ എംബസിയിലെ മുൻ ജീവനക്കാരനായ താ യോങ് ഹോ പറയുന്നത്. ദക്ഷിണകൊറിയൻ പക്ഷത്തേക്ക് കൂറുമാറി ആളാണ് താ യോങ് ഹോ.
സഹോദരെൻറ ‘ഇമേജ്’ ബിൽഡർ
1988ലോ 1989ലോ ജനിച്ചുവെന്ന് കരുതപ്പെടുന്ന കിം യോ ജോങ് സഹോദരൻ കിം ജോങ് ഉൻ പഠിച്ച സ്വിറ്റസർലൻഡിലെ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അന്ന് മുതൽ നിലനിർത്തിപ്പോരുന്ന ആത്മബന്ധമാണ് അവർക്ക് സഹോദരെൻറ ഗുഡ്ബുക്കിൽ ഇടം നേടിക്കൊടുത്തത്. 2000ത്തിൽ വീണ്ടും സ്വരാജ്യത്ത് തിരിച്ചെത്തിയെങ്കിലും പിതാവിെൻറ മരണവേളയിൽലാണ് അവരെ സ്വന്തം ജനത ആദ്യമായി തിരിച്ചറിഞ്ഞത്. ശേഷം വർക്കേഴ്സ് പാർട്ടിയുടെ പ്രൊപഗാൻഡ ആൻഡ് അജിറ്റേഷൻ വിഭാഗത്തിെൻറ തലപ്പത്തെത്തി. ലോകമാധ്യമങ്ങൾക്കിടയിൽ കിമ്മിെൻറ ഇമേജ് ‘നന്നാക്കിയെടുക്കുന്നതിന്’ പിന്നിൽ അവരുടെ ബുദ്ധിയാണെന്നാണ് പറയപ്പെടുന്നത്. ശേഷം സഹോദരെൻറ വിശ്വസ്ഥരിൽ ഒരാളായി മാറിയ അവർ ഉന്നത പദവികൾ ചവിട്ടിക്കയറുകയും, കിം ഫാക്ടറുകളും ഫാമുകളും സൈനിക താവളങ്ങളും സന്ദർശിക്കുേമ്പാൾ സന്തതസഹചാരിയായി മാറുകയും ചെയ്തു.
സൈന്യം വെല്ലുവിളിയാകുമോ?
നിലവിലെ സാഹചര്യത്തിൽ ഒരുവനിതയെ നേതാവാക്കുന്നതിൽ ഉത്തരകൊറിയയിൽ യാതൊരു തടസവുമില്ല. ലോകത്ത് പുരുഷാധിപത്യത്തിന് കേൾവികേട്ട രാഷ്ട്രമാണെങ്കിലും ഭരണ ഘടന പ്രകാരം സ്ത്രീകൾക്ക് തുല്യ പദവിയും അവകാശവും വിഭാവനം ചെയ്യുന്നുണ്ട്. റബ്ബർ സ്റ്റാംപ് പാർലമെൻറിലെ അംഗങ്ങളിൽ ഭൂരിഭാഗവും വയോധികരായതിനാൽ ആ ഭാഗത്ത് നിന്നും എതിർപ്പ് ഉയരുകയില്ല. ഏത് സമയത്തും യുദ്ധസാധ്യത മുന്നിൽ കാണുന്നതിനാൽ ഒരുവനിതയേക്കാൾ സൈനിക ഉദ്യോഗസ്ഥൻ രാജ്യത്തെ നയിക്കണമെന്ന മോഹം ചിലരിലെങ്കിലുമുണ്ടെന്ന് ദക്ഷിണകൊറിയയുടെ ഇൻറലിജൻസ് വിഭാഗം മുൻ ഡെപ്യൂട്ടി ഡയറക്ടർ രാ ജോങ് ഇൽ പറഞ്ഞു. മികച്ച തന്ത്രജ്ഞയായ കിം യോ ജോങ് സൈന്യത്തിലെ അധികാരമോഹികളായ ജനറൽമാരെ എങ്ങനെ ഒതുക്കുമെന്ന് കാത്തിരുന്ന് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.