കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് വധക്കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാറിൻെറ നീക്കത്തിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 10.45ഓടെയാണ് സമരം അവസാനിപ്പിച്ചത്.
കൃപേഷ്-ശരത് ലാല്‍ എന്നിവരുടെ അമ്മമാർ ബാലാമണിയും ലതയും ചേര്‍ന്ന് നാരങ്ങനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. രാജ്മോഹന്‍ ഉണ്ണിത്താന് പിന്തുണയുമായി ഉപവാസത്തിനിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരുടെ പിതാക്കന്മാരായ സത്യനാരായണനും കൃഷ്ണനും മുന്‍ കെ.പി.സി.സി ജന. സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ നാരങ്ങനീരു നൽകി.
ശരത് ലാല്‍, കൃപേഷ് വധക്കേസുമായി ബന്ധപ്പെട്ട് ഹൈകോടതി വിധി വന്ന ഉടനെയായിരുന്നു ഉപവാസ സമരം അവസാനിപ്പിച്ചത്. ഉപവാസ സമര സമാപനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജന. സെക്രട്ടറി രതി കുമാര്‍, കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി.വി. സുരേഷ് കുമാര്‍, ബാലകൃഷ്ണ പെരിയ, പി.കെ. ഫൈസല്‍, ബി.പി. പ്രദീപ് കുമാര്‍, നോയല്‍ ടോം ജോസഫ്, രാമകൃഷ്ണന്‍, സാജിത് മൗവ്വല്‍ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.