തിരുവനന്തപുരം: സമ്പൂർണ ലോക്ഡൗൺ നിലനിൽക്കെ സർവകലാശാലകളിൽ ശനിയാഴ്ചകളിൽ പരീക്ഷ നടത്തുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവ്. ശനിയാഴ്ച പരീക്ഷയുള്ള വിദ്യാർഥികൾക്കും ഡ്യൂട്ടിയുള്ള അധ്യാപകർക്കും ജീവനക്കാർക്കും മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ യാത്രാനുമതി നൽകി ഉത്തരവായി.
ശനിയാഴ്ചകളിൽ പരീക്ഷ നടത്താൻ േനരേത്ത ദുരന്തനിവാരണ വകുപ്പിെൻറ ഉത്തരവിൽ അനുമതി നൽകിയിരുന്നു. എന്നാൽ ഗതാഗതസൗകര്യമില്ലെന്ന കാരണത്താൽ വിവിധ സർവകലാശാലകൾ പരീക്ഷകൾ മാറ്റി. ഇതിന് പിന്നാലെയാണ് പരീക്ഷ നടത്താൻ അനുമതി നൽകി ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്.
സമ്പൂർണ ലോക്ഡൗൺ ദിനമായ ശനിയാഴ്ചകളിൽ പൊതുഗതാഗതസൗകര്യമില്ലാതെയാണ് പരീക്ഷക്ക് സർക്കാർ അനുമതി നൽകിയതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ തുടരും. ഈ രണ്ടുദിവസങ്ങളിലും കർശനപരിശോധനയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവിസ് വിഭാഗങ്ങൾക്കും സർക്കാർ നിർദേശിച്ചിട്ടുള്ള മറ്റ് വിഭാഗങ്ങളിൽപെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കൂ.
പ്രഭാത-സായാഹ്ന സവാരി അനുവദിക്കില്ല. സർക്കാർ അനുവദിച്ചിട്ടുള്ള അവശ്യസർവിസ് വിഭാഗങ്ങളിൽ പ്രവൃത്തിയെടുക്കുന്നവർക്ക് ജോലി സ്ഥലത്തേക്കും തിരികെയും നിശ്ചിതസമയങ്ങളിൽ യാത്ര ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.